വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 48

പ്രശ്‌ന​ങ്ങ​ളു​ള്ള​പ്പോൾ യഹോവ സഹായി​ക്കു​മെന്ന്‌ ഉറപ്പു​ള്ള​വ​രാ​യി​രി​ക്കുക

പ്രശ്‌ന​ങ്ങ​ളു​ള്ള​പ്പോൾ യഹോവ സഹായി​ക്കു​മെന്ന്‌ ഉറപ്പു​ള്ള​വ​രാ​യി​രി​ക്കുക

“‘ശക്തനാ​യി​രി​ക്കുക! . . . ഞാൻ നിങ്ങളു​ടെ​കൂ​ടെ​യുണ്ട്‌’ എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.”—ഹഗ്ഗാ. 2:4.

ഗീതം 118 “ഞങ്ങളുടെ വിശ്വാ​സം വർധി​പ്പി​ച്ചു​ത​രണേ”

ചുരുക്കം a

1-2. (എ) നമ്മുടെ സാഹച​ര്യ​ത്തി​നും യരുശ​ലേ​മി​ലേക്കു മടങ്ങിവന്ന ജൂതന്മാ​രു​ടെ സാഹച​ര്യ​ത്തി​നും തമ്മിൽ എന്തൊക്കെ സമാന​ത​ക​ളാ​ണു​ള്ളത്‌? (ബി) ജൂതന്മാർക്കു നേരി​ടേണ്ടി വന്ന ചില ബുദ്ധി​മു​ട്ടു​കൾ എന്തൊ​ക്കെ​യാണ്‌? (“ ഹഗ്ഗായി​യു​ടെ​യും സെഖര്യ​യു​ടെ​യും എസ്രയു​ടെ​യും നാളുകൾ” എന്ന ചതുരം കാണുക.)

 ഭാവി​യെ​ക്കു​റിച്ച്‌ ഓർത്ത്‌ നിങ്ങൾക്കു ചില​പ്പോ​ഴൊ​ക്കെ ഉത്‌കണ്‌ഠ തോന്നി​യി​ട്ടു​ണ്ടോ? ഒരുപക്ഷേ ജോലി നഷ്ടപ്പെ​ട്ട​തു​കൊണ്ട്‌ എങ്ങനെ കുടും​ബത്തെ പോറ്റു​മെന്ന്‌ ഓർത്ത്‌ നിങ്ങൾക്കു ടെൻഷൻ തോന്നി​യേ​ക്കാം. ഇനി, രാഷ്‌ട്രീ​യ​പ്ര​ശ്‌ന​ങ്ങ​ളോ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു നേരെ​യുള്ള എതിർപ്പോ ഉപദ്ര​വ​മോ ഉള്ളതു​കൊണ്ട്‌ കുടും​ബ​ത്തി​ന്റെ സുരക്ഷ എങ്ങനെ ഉറപ്പു​വ​രു​ത്തു​മെന്നു നിങ്ങൾ ചിന്തി​ക്കു​ന്നു​ണ്ടാ​കാം. നിങ്ങൾ ഇപ്പോൾ അങ്ങനെ​യൊ​രു സാഹച​ര്യ​ത്തി​ലാ​ണോ? അങ്ങനെ​യെ​ങ്കിൽ പണ്ട്‌ ഇസ്രാ​യേ​ല്യർക്ക്‌ ഇതു​പോ​ലുള്ള പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യ​പ്പോൾ യഹോവ എങ്ങനെ​യാണ്‌ അവരെ സഹായി​ച്ച​തെന്നു നോക്കു​ന്നതു നിങ്ങൾക്കു പ്രയോ​ജനം ചെയ്യും.

2 ബാബി​ലോ​ണിൽ ജനിച്ചു​വ​ളർന്ന ജൂതന്മാർക്ക്‌ അവിടത്തെ സമ്പത്തും സുഖസൗ​ക​ര്യ​ങ്ങ​ളും ഒക്കെ ഉപേക്ഷിച്ച്‌ പരിച​യ​മി​ല്ലാത്ത ഒരു ദേശ​ത്തേക്കു പോകാൻ ശക്തമായ വിശ്വാ​സം വേണമാ​യി​രു​ന്നു. ഇനി, ആ ദേശത്ത്‌ എത്തിയ​ശേഷം പെട്ടെ​ന്നു​തന്നെ ജീവിതം കെട്ടി​പ്പ​ടു​ക്കു​ന്ന​തി​ന്റെ ബുദ്ധി​മു​ട്ടു​ക​ളും പേർഷ്യൻ സാമ്രാ​ജ്യ​ത്തി​ലെ രാഷ്‌ട്രീ​യ​പ്ര​ശ്‌ന​ങ്ങ​ളും ചുറ്റു​മുള്ള ജനതക​ളു​ടെ എതിർപ്പു​ക​ളും അവർക്കു നേരി​ടേ​ണ്ടി​വന്നു. ഇതൊക്കെ കാരണം യഹോ​വ​യു​ടെ ആലയം പുതു​ക്കി​പ്പ​ണി​യുക എന്ന പ്രധാ​ന​പ്പെട്ട ജോലി ചെയ്യു​ന്നതു ചിലർക്കു ബുദ്ധി​മു​ട്ടാ​യി തോന്നി. അതു​കൊണ്ട്‌ സത്യാ​രാ​ധ​ന​യി​ലുള്ള ആളുക​ളു​ടെ തീക്ഷ്‌ണത ശക്തമാ​ക്കു​ന്ന​തി​നു​വേണ്ടി ഏതാണ്ട്‌ ബി.സി. 520-ൽ പ്രവാ​ച​ക​ന്മാ​രായ ഹഗ്ഗായി​യെ​യും സെഖര്യ​യെ​യും യഹോവ അയച്ചു. (ഹഗ്ഗാ. 1:1; സെഖ. 1:1) അവർ നൽകിയ പ്രോ​ത്സാ​ഹനം ശരിക്കും ഫലം ചെയ്‌തു. എന്നാൽ ഏകദേശം 50 വർഷം കഴിഞ്ഞ​പ്പോ​ഴേ​ക്കും മടങ്ങിവന്ന ജൂതന്മാ​രു​ടെ ഉത്സാഹം വീണ്ടും തണുത്തു​തു​ടങ്ങി. ആ സമയത്താ​ണു സത്യാ​രാ​ധ​ന​യ്‌ക്ക്‌ ഒന്നാം സ്ഥാനം കൊടു​ക്കാൻ അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി നിയമ​ത്തി​ന്റെ വിദഗ്‌ധ പകർപ്പെ​ഴു​ത്തു​കാ​ര​നായ എസ്ര ബാബി​ലോ​ണിൽനിന്ന്‌ യരുശ​ലേ​മി​ലേക്കു വരുന്നത്‌.—എസ്ര 7:1, 6.

3. നമ്മൾ ഏതു ചോദ്യ​ങ്ങ​ളു​ടെ ഉത്തരങ്ങൾ കണ്ടെത്തും? (സുഭാ​ഷി​തങ്ങൾ 22:19)

3 പ്രശ്‌ന​ങ്ങ​ളി​ന്മ​ധ്യേ​യും യഹോ​വ​യിൽ ആശ്രയി​ക്കാൻ ഹഗ്ഗായി​യു​ടെ​യും സെഖര്യ​യു​ടെ​യും പ്രവച​നങ്ങൾ അന്നത്തെ ദൈവ​ജ​നത്തെ സഹായി​ച്ചു. പ്രയാ​സ​ങ്ങ​ളു​ടെ സമയത്ത്‌ യഹോവ കൂടെ​യു​ണ്ടെന്ന വിശ്വാ​സം ശക്തമാ​ക്കാൻ ആ പ്രവച​ന​ങ്ങൾക്കു നമ്മളെ​യും സഹായി​ക്കാ​നാ​കും. (സുഭാ​ഷി​തങ്ങൾ 22:19 വായി​ക്കുക.) ഹഗ്ഗായി​ലൂ​ടെ​യും സെഖര്യ​യി​ലൂ​ടെ​യും ദൈവം നൽകിയ സന്ദേശ​ത്തെ​ക്കു​റി​ച്ചും എസ്രയു​ടെ മാതൃ​ക​യെ​ക്കു​റി​ച്ചും പഠിക്കു​മ്പോൾ നമ്മൾ മൂന്നു ചോദ്യ​ങ്ങ​ളു​ടെ ഉത്തരം കണ്ടെത്തും. ജീവി​ത​ത്തിൽ നേരി​ടേ​ണ്ടി​വന്ന പ്രശ്‌നങ്ങൾ ജൂതന്മാ​രെ എങ്ങനെ​യാ​ണു ബാധി​ച്ചത്‌? പ്രശ്‌ന​ങ്ങ​ളു​ള്ള​പ്പോ​ഴും നമ്മൾ ദൈവ​സേ​വ​ന​ത്തി​നു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം കൊടു​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? ബുദ്ധി​മു​ട്ടു​ക​ളു​ടെ സമയത്ത്‌ യഹോവ കൂടെ​യു​ണ്ടെ​ന്നുള്ള വിശ്വാ​സം നമുക്ക്‌ എങ്ങനെ ശക്തമാ​ക്കാം?

പ്രശ്‌നങ്ങൾ കാരണം ഉത്സാഹം കുറയു​ന്നു

4-5. ആലയം പുനർനിർമി​ക്കാ​നുള്ള ജൂതന്മാ​രു​ടെ ഉത്സാഹം തണുത്തു​പോ​കാ​നുള്ള കാരണങ്ങൾ എന്തെല്ലാ​മാ​യി​രു​ന്നി​രി​ക്കാം?

4 യരുശ​ലേ​മിൽ മടങ്ങി​യെ​ത്തിയ ജൂതന്മാർക്ക്‌ ഒരുപാ​ടു ജോലി​കൾ ചെയ്യാ​നു​ണ്ടാ​യി​രു​ന്നു. അവർ പെട്ടെ​ന്നു​തന്നെ യാഗപീ​ഠം പുനർനിർമി​ക്കു​ക​യും ആലയത്തിന്‌ അടിസ്ഥാ​നം ഇടുക​യും ചെയ്‌തു. (എസ്ര 3:1-3, 10) എന്നാൽ അവർക്ക്‌ ആദ്യമു​ണ്ടാ​യി​രുന്ന ഉത്സാഹം പെട്ടെ​ന്നു​തന്നെ മങ്ങി​പ്പോ​യി. എന്തു​കൊ​ണ്ടാ​യി​രു​ന്നു? ആലയം പണിയു​ന്ന​തോ​ടൊ​പ്പം അവർക്കു സ്വന്തം വീടു പണിയു​ക​യും കൃഷി ചെയ്യു​ക​യും കുടും​ബത്തെ പോറ്റു​ക​യും ചെയ്യണ​മാ​യി​രു​ന്നു. (എസ്ര 2:68, 70) അതിനു പുറമേ, ആലയം​പണി തടസ്സ​പ്പെ​ടു​ത്താൻ പദ്ധതി​യിട്ട ശത്രു​ക്ക​ളു​ടെ എതിർപ്പും അവർക്കു നേരി​ടേ​ണ്ടി​വന്നു.—എസ്ര 4:1-5.

5 പ്രവാ​സ​ത്തിൽനിന്ന്‌ മടങ്ങിവന്ന ജൂതന്മാർക്കു സാമ്പത്തി​ക​വും രാഷ്‌ട്രീ​യ​വും ആയ പ്രശ്‌ന​ങ്ങൾകൂ​ടി നേരി​ടേ​ണ്ടി​വന്നു. ആ സമയത്ത്‌ ദേശം പേർഷ്യൻ സാമ്രാ​ജ്യ​ത്തി​ന്റെ കീഴി​ലാ​യി​രു​ന്നു. ബി.സി. 530-ൽ പേർഷ്യൻ രാജാ​വായ കോ​രെശ്‌ മരിച്ച​ശേഷം പിന്നീട്‌ അധികാ​ര​ത്തിൽ വന്ന കാംബി​സെസ്‌ ഈജി​പ്‌തിന്‌ എതിരെ ഒരു സൈനി​ക​നീ​ക്കം നടത്തി. സാധ്യ​ത​യ​നു​സ​രിച്ച്‌, ആ സൈന്യം ഇസ്രാ​യേൽ ദേശത്തു​കൂ​ടി​യാ​യി​രി​ക്കാം ഈജി​പ്‌തി​ലേക്കു പോയത്‌. അപ്പോൾ അവർ ഇസ്രാ​യേ​ല്യ​രോ​ടു ഭക്ഷണവും വെള്ളവും താമസ​സൗ​ക​ര്യ​വും ആവശ്യ​പ്പെട്ടു കാണും. അതു ജൂതന്മാ​രു​ടെ ജീവിതം കൂടുതൽ കഷ്ടത്തി​ലാ​ക്കി​യി​ട്ടു​ണ്ടാ​കണം. കാംബി​സെ​സി​ന്റെ പിൻഗാ​മി​യാ​യി​രുന്ന ദാര്യാ​വേശ്‌ ഒന്നാമൻ ഭരണം ആരംഭിച്ച സമയത്തും പേർഷ്യൻ സാമ്രാ​ജ്യ​ത്തി​ലെ​ങ്ങും രാഷ്‌ട്രീ​യ​പ്ര​ശ്‌ന​ങ്ങ​ളും ഏറ്റുമു​ട്ട​ലു​ക​ളും ഉണ്ടായി​രു​ന്നു. ഇതെല്ലാം കാരണം പ്രവാ​സ​ത്തിൽനിന്ന്‌ മടങ്ങിവന്ന ജൂതന്മാ​രിൽ പലരും തങ്ങളുടെ കുടും​ബത്തെ എങ്ങനെ പോറ്റു​മെന്ന്‌ ഓർത്ത്‌ ഉത്‌ക​ണ്‌ഠ​പ്പെട്ടു. ഇത്തരം പ്രശ്‌ന​ങ്ങ​ളൊ​ക്കെ ഉണ്ടായി​രു​ന്ന​തു​കൊണ്ട്‌ യഹോ​വ​യു​ടെ ആലയം പുനർനിർമി​ക്കാ​നുള്ള സമയമാ​യി​ട്ടി​ല്ലെന്നു പല ജൂതന്മാർക്കും തോന്നി.—ഹഗ്ഗാ. 1:2.

6. ജൂതന്മാർക്കു മറ്റ്‌ എന്തൊക്കെ പ്രശ്‌നങ്ങൾ നേരി​ടേ​ണ്ടി​വന്നു? സെഖര്യ അവർക്ക്‌ എന്ത്‌ ഉറപ്പാണു കൊടു​ത്തത്‌? (സെഖര്യ 4:6,7)

6 സെഖര്യ 4:6, 7 വായി​ക്കുക. സാമ്പത്തി​ക​ബു​ദ്ധി​മു​ട്ടും രാഷ്‌ട്രീ​യ​പ്ര​ശ്‌ന​ങ്ങ​ളും നേരി​ടു​ന്ന​തോ​ടൊ​പ്പം ജൂതന്മാർക്ക്‌ ഉപദ്ര​വ​വും സഹി​ക്കേ​ണ്ടി​വന്നു. ബി.സി. 522-ൽ, യഹോ​വ​യു​ടെ ആലയം പുനർനിർമി​ക്കു​ന്ന​തി​നു വിലക്ക്‌ ഏർപ്പെ​ടു​ത്തു​ന്ന​തിൽ ശത്രുക്കൾ വിജയി​ച്ചു. എന്നാൽ എന്തൊക്കെ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യാ​ലും യഹോവ തന്റെ ആത്മാവി​നെ ഉപയോ​ഗിച്ച്‌ അതെല്ലാം നീക്കു​മെന്നു സെഖര്യ ജനത്തിന്‌ ഉറപ്പു കൊടു​ത്തു. ബി.സി. 520-ൽ ദാര്യാ​വേശ്‌ രാജാവ്‌ വിലക്കു പിൻവ​ലി​ക്കു​ക​യും പണിക്ക്‌ ആവശ്യ​മായ സാമ്പത്തി​ക​സ​ഹാ​യം നൽകു​ക​യും ചെയ്‌തു. കൂടാതെ, ജൂതന്മാ​രെ സഹായി​ക്കാൻ പ്രദേ​ശത്തെ ഗവർണർമാ​രോ​ടു കല്പിക്കുകയും ചെയ്‌തു.—എസ്ര 6:1, 6-10.

7. ദൈ​വേഷ്ടം ചെയ്യു​ന്ന​തി​നു പ്രാധാ​ന്യം കൊടു​ത്ത​പ്പോൾ ജൂതന്മാർക്ക്‌ എന്തെല്ലാം അനു​ഗ്ര​ഹങ്ങൾ കിട്ടി?

 7 ആലയത്തി​ന്റെ പണിക്ക്‌ ഒന്നാം സ്ഥാനം കൊടു​ക്കു​ക​യാ​ണെ​ങ്കിൽ തീർച്ച​യാ​യും അവർക്ക്‌ യഹോ​വ​യു​ടെ പിന്തുണ ഉണ്ടാകു​മെന്നു ഹഗ്ഗായി​ലൂ​ടെ​യും സെഖര്യ​യി​ലൂ​ടെ​യും യഹോവ ഉറപ്പു കൊടു​ത്തു. (ഹഗ്ഗാ. 1:8, 13, 14; സെഖ. 1:3, 16) പ്രവാ​ച​ക​ന്മാ​രിൽനിന്ന്‌ പ്രോ​ത്സാ​ഹനം നേടിയ ജൂതന്മാർ ബി.സി. 520-ൽ വീണ്ടും പണി ആരംഭി​ച്ചു. ഏകദേശം അഞ്ചു വർഷം​കൊണ്ട്‌ അവർ അതു തീർക്കു​ക​യും ചെയ്‌തു. പല പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ട്ടും ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​ന്ന​തി​നു പ്രാധാ​ന്യം കൊടു​ത്ത​തു​കൊണ്ട്‌ യഹോവ അവരെ അനു​ഗ്ര​ഹി​ച്ചു. ദൈവ​വു​മാ​യി ഒരു അടുത്ത​ബ​ന്ധ​മു​ണ്ടാ​യി​രി​ക്കാൻ അവരെ സഹായി​ക്കു​ക​യും അവർക്കു ജീവി​ക്കാൻ ആവശ്യ​മാ​യതു നൽകു​ക​യും ചെയ്‌തു. അങ്ങനെ സന്തോ​ഷ​ത്തോ​ടെ യഹോ​വയെ ആരാധി​ക്കാൻ അവർക്കാ​യി.—എസ്ര 6:14-16, 22.

ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​ന്ന​തിന്‌ എപ്പോ​ഴും പ്രാധാ​ന്യം കൊടു​ക്കു​ക

8. ഹഗ്ഗായി 2:4-ലെ വാക്കുകൾ ദൈവ​ത്തി​ന്റെ ഇഷ്ടത്തിന്‌ ഒന്നാം സ്ഥാനം കൊടു​ക്കാൻ നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ? (അടിക്കു​റി​പ്പും കാണുക.)

8 മഹാകഷ്ടത അടുത്ത്‌ എത്തിയി​രി​ക്കുന്ന ഈ സമയത്ത്‌, നമ്മൾ പ്രസം​ഗ​പ്ര​വർത്തനം ചെയ്യേ​ണ്ട​തി​ന്റെ പ്രാധാ​ന്യം കൂടി​ക്കൂ​ടി വരുക​യാണ്‌. (മർക്കോ. 13:10) അത്‌ അറിയാ​മെ​ങ്കി​ലും ശുശ്രൂ​ഷ​യ്‌ക്ക്‌ ഒന്നാം സ്ഥാനം കൊടു​ക്കാൻ നമുക്കു ബുദ്ധി​മു​ട്ടു തോന്നി​യേ​ക്കാം. ഒരുപക്ഷേ, സാമ്പത്തി​ക​പ്ര​ശ്‌ന​ങ്ങ​ളോ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു നേരെ​യുള്ള എതിർപ്പോ ഒക്കെയാ​യി​രി​ക്കാം അതിനു കാരണം. അത്തരം സാഹച​ര്യ​ങ്ങ​ളി​ലും ജീവി​ത​ത്തിൽ യഹോ​വ​യു​ടെ ഇഷ്ടത്തിന്‌ ഒന്നാം സ്ഥാനം കൊടു​ക്കാൻ നമ്മളെ എന്തു സഹായി​ക്കും? “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ” b കൂടെ​യു​ണ്ടെന്ന്‌ ഓർക്കു​ന്നത്‌ അതിനു സഹായി​ക്കും. എപ്പോ​ഴും നമ്മുടെ കാര്യ​ങ്ങ​ളെ​ക്കാൾ ദൈവ​രാ​ജ്യ​ത്തി​നു പ്രാധാ​ന്യം കൊടു​ക്കു​ക​യാ​ണെ​ങ്കിൽ, ദൈവം നമ്മുടെ സഹായ​ത്തി​നു​ണ്ടാ​കും. അതു​കൊണ്ട്‌ നമ്മൾ ഒന്നി​നെ​യും പേടി​ക്കേ​ണ്ട​തില്ല.—ഹഗ്ഗായി 2:4 വായി​ക്കുക.

9-10. മത്തായി 6:33-ലെ യേശു​വി​ന്റെ വാക്കുകൾ എത്ര സത്യമാ​ണെന്ന്‌ ഒരു ദമ്പതികൾ അനുഭ​വി​ച്ച​റി​ഞ്ഞത്‌ എങ്ങനെ?

9 മുൻനി​ര​സേ​വ​ക​രാ​യി​രുന്ന ഒലേഗ്‌, ഐറിന c ദമ്പതി​ക​ളു​ടെ കാര്യം നോക്കുക. മറ്റൊരു സഭയെ സഹായി​ക്കു​ന്ന​തി​നു​വേണ്ടി അവർ ആ സ്ഥലത്തേക്കു താമസം മാറി. പക്ഷേ, രാജ്യത്തെ ചില സാമ്പത്തി​ക​പ്ര​ശ്‌നങ്ങൾ കാരണം അവർക്കു വരുമാ​ന​മാർഗം നഷ്ടമായി. ഏതാണ്ട്‌ ഒരു വർഷ​ത്തോ​ളം അവർക്ക്‌ ഒരു സ്ഥിരവ​രു​മാ​ന​മി​ല്ലാ​യി​രു​ന്നു. എങ്കിലും, ആ സമയ​ത്തെ​ല്ലാം അവർ യഹോ​വ​യു​ടെ സ്‌നേഹം അനുഭ​വി​ച്ച​റി​ഞ്ഞു. പലപ്പോ​ഴും സഹോ​ദ​ര​ങ്ങ​ളു​ടെ സഹായ​വും കിട്ടി. പ്രയാസം നിറഞ്ഞ ആ സാഹച​ര്യ​ത്തിൽ പിടി​ച്ചു​നിൽക്കാൻ ആ ദമ്പതി​കളെ സഹായി​ച്ചത്‌ എന്താണ്‌? ആദ്യം അൽപ്പം നിരാശ തോന്നി​യെ​ങ്കി​ലും ഒലേഗ്‌ സഹോ​ദരൻ പറയു​ന്നത്‌ ഇതാണ്‌: “പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ കഴിയു​ന്നത്ര സമയം ഉൾപ്പെ​ട്ടത്‌ ഏറ്റവും പ്രധാ​ന​പ്പെട്ട കാര്യ​ത്തിൽനിന്ന്‌ ശ്രദ്ധ മാറാ​തി​രി​ക്കാൻ ഞങ്ങളെ സഹായി​ച്ചു.” അദ്ദേഹ​വും ഭാര്യ​യും ജോലി അന്വേ​ഷി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ഴും ശുശ്രൂ​ഷ​യിൽ തീക്ഷ്‌ണ​ത​യു​ള്ള​വ​രാ​യി​രു​ന്നു.

10 ഒരു ദിവസം പ്രസം​ഗ​പ്ര​വർത്തനം കഴിഞ്ഞ്‌ വീട്ടിൽ വന്നപ്പോൾ ഈ ദമ്പതി​ക​ളു​ടെ അയൽവാ​സി രണ്ടു ബാഗ്‌ നിറയെ ഭക്ഷണസാ​ധ​നങ്ങൾ അവരെ ഏൽപ്പിച്ചു. 160 കിലോ​മീ​റ്റർ അകലെ​നിന്ന്‌ ഒരു സുഹൃത്ത്‌ ഒലേഗി​നും ഐറി​ന​യ്‌ക്കും വേണ്ടി കൊണ്ടു​വ​ന്ന​താ​യി​രു​ന്നു ആ സാധനങ്ങൾ. ഒലേഗ്‌ പറയുന്നു: “ആ ദിവസം, യഹോ​വ​യു​ടെ​യും സഭയിലെ സഹോ​ദ​ര​ങ്ങ​ളു​ടെ​യും കരുതൽ ശരിക്കും അനുഭ​വി​ച്ച​റി​യാൻ ഞങ്ങൾക്ക്‌ ഒരിക്കൽക്കൂ​ടി കഴിഞ്ഞു. സാഹച​ര്യം എത്ര മോശ​മാ​ണെ​ങ്കി​ലും യഹോവ തന്റെ ദാസരെ ഒരിക്ക​ലും മറക്കി​ല്ലെന്ന കാര്യം ഞങ്ങൾക്കു ബോധ്യ​മാ​യി.”—മത്താ. 6:33.

11. ദൈ​വേഷ്ടം ചെയ്യു​ന്ന​തിന്‌ ഒന്നാം സ്ഥാനം നൽകു​ന്നെ​ങ്കിൽ നമുക്ക്‌ എന്തു പ്രതീ​ക്ഷി​ക്കാം?

11 ആളുക​ളു​ടെ ജീവൻ രക്ഷിക്കുന്ന ശിഷ്യ​രാ​ക്കൽ വേലയ്‌ക്കു നമ്മൾ പൂർണ​ശ്രദ്ധ കൊടു​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു.  ഏഴാം ഖണ്ഡിക​യിൽ കണ്ടതു​പോ​ലെ ദേവാ​ല​യ​ത്തി​ന്റെ പണി വീണ്ടും ആരംഭി​ക്കാൻ ഹഗ്ഗായി യഹോ​വ​യു​ടെ ജനത്തോട്‌ ആവശ്യ​പ്പെട്ടു. അങ്ങനെ ചെയ്‌താൽ അവരെ “അനു​ഗ്ര​ഹി​ക്കും” എന്ന്‌ യഹോവ വാക്കു കൊടു​ത്തു. (ഹഗ്ഗാ. 2:18, 19) യഹോവ ഏൽപ്പി​ച്ചി​രി​ക്കുന്ന ഉത്തരവാ​ദി​ത്വ​ത്തി​നു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം കൊടു​ക്കു​ന്നെ​ങ്കിൽ നമ്മുടെ ശ്രമങ്ങളെ യഹോവ അനു​ഗ്ര​ഹി​ക്കു​മെന്നു നമുക്കും ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും.

യഹോവ കൂടെ​യു​ണ്ടെന്ന വിശ്വാ​സം എങ്ങനെ ശക്തമാ​ക്കാം

12. എസ്രയ്‌ക്കും കൂടെ​യു​ണ്ടാ​യി​രുന്ന ജൂതന്മാർക്കും ശക്തമായ വിശ്വാ​സം വേണ്ടി​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

12 ബി.സി. 468-ൽ ജൂതന്മാ​രു​ടെ രണ്ടാമത്തെ കൂട്ടം ബാബി​ലോ​ണിൽനിന്ന്‌ യരുശ​ലേ​മി​ലേക്കു പുറ​പ്പെട്ടു. അവരെ നയിച്ചത്‌ എസ്രയാ​യി​രു​ന്നു. ഇങ്ങനെ​യൊ​രു യാത്ര നടത്താൻ അവർക്കു നല്ല വിശ്വാ​സം വേണമാ​യി​രു​ന്നു. കാരണം, വളരെ അപകടം പിടിച്ച വഴിയി​ലൂ​ടെ​യാ​യി​രു​ന്നു അവർക്കു സഞ്ചരി​ക്കേ​ണ്ടി​യി​രു​ന്നത്‌. ആലയത്തി​ലേക്കു സംഭാ​വ​ന​യാ​യി ലഭിച്ച ഒരുപാ​ടു സ്വർണ​വും വെള്ളി​യും കൈയി​ലു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌, കള്ളന്മാ​രു​ടെ ആക്രമ​ണ​ത്തിന്‌ ഇരയാ​കാ​നുള്ള സാധ്യത കൂടു​ത​ലാ​യി​രു​ന്നു. (എസ്ര 7:12-16; 8:31) ഇനി, യരുശ​ലേ​മിൽ എത്തിയ​പ്പോൾ അവിട​വും അത്ര സുരക്ഷി​ത​മ​ല്ലെന്ന കാര്യം അവർ മനസ്സി​ലാ​ക്കി. നഗരത്തിൽ ആൾത്താ​മസം വളരെ കുറവാ​യി​രു​ന്നു. മാത്രമല്ല, മതിലു​ക​ളും കവാട​ങ്ങ​ളും പുതു​ക്കി​പ്പ​ണി​യേ​ണ്ട​തു​മു​ണ്ടാ​യി​രു​ന്നു. യഹോവ കൂടെ​യു​ണ്ടെന്ന വിശ്വാ​സം ശക്തമാ​ക്കുന്ന കാര്യ​ത്തിൽ എസ്രയിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

13. യഹോ​വ​യി​ലുള്ള തന്റെ വിശ്വാ​സം എസ്ര ശക്തമാ​ക്കി​യത്‌ എങ്ങനെ? (അടിക്കു​റി​പ്പും കാണുക.)

13 പരീക്ഷ​ണ​ങ്ങ​ളു​ടെ സമയത്ത്‌ യഹോവ എങ്ങനെ​യാ​ണു തന്റെ ജനത്തെ സംരക്ഷി​ച്ച​തെന്ന്‌ എസ്ര കണ്ടിട്ടു​ണ്ടാ​യി​രു​ന്നു. വർഷങ്ങൾക്കു മുമ്പ്‌ ബി.സി. 484-ൽ പേർഷ്യൻ സാമ്രാ​ജ്യ​ത്തി​ലുള്ള ജൂതന്മാ​രെ​യെ​ല്ലാം കൊന്നു​ക​ള​യാൻ അഹശ്വേ​രശ്‌ രാജാവ്‌ ഉത്തരവി​ട്ടു. (എസ്ഥേ. 3:7, 13-15) സാധ്യ​ത​യ​നു​സ​രിച്ച്‌ എസ്ര അപ്പോൾ ബാബി​ലോ​ണി​ലാ​യി​രു​ന്നു. മറ്റു ജൂതന്മാ​രെ​പ്പോ​ലെ അദ്ദേഹ​ത്തി​ന്റെ ജീവനും ഭീഷണി​യി​ലാ​യി. ‘എല്ലാ സംസ്ഥാ​ന​ങ്ങ​ളി​ലെ​യും’ ജൂതന്മാർ ഇതു കേട്ട​പ്പോൾ കരഞ്ഞ്‌ ഉപവസി​ച്ചു. ഉറപ്പാ​യും അവർ ആ സമയത്ത്‌ സഹായ​ത്തി​നാ​യി യഹോ​വ​യി​ലേക്കു തിരി​യു​ക​യും ചെയ്‌തു. (എസ്ഥേ. 4:3) സാഹച​ര്യം തങ്ങൾക്ക്‌ അനുകൂ​ല​മാ​കു​ക​യും ജൂതന്മാ​രെ കൊല്ലാൻ നോക്കി​യ​വ​രെ​ല്ലാം കൊല്ല​പ്പെ​ടു​ക​യും ചെയ്യു​ന്നതു കണ്ടപ്പോൾ എസ്രയ്‌ക്കും മറ്റു ജൂതന്മാർക്കും എത്ര ആശ്ചര്യം തോന്നി​ക്കാ​ണും! (എസ്ഥേ. 9:1, 2) ഈ സംഭവം ഭാവി​യിൽ ഉണ്ടാകാ​നി​രുന്ന പ്രശ്‌ന​ങ്ങളെ നേരി​ടാ​നുള്ള ധൈര്യം എസ്രയ്‌ക്കു നൽകി. കൂടാതെ, യഹോ​വ​യ്‌ക്ക്‌ തന്റെ ജനത്തെ സംരക്ഷി​ക്കാ​നാ​കു​മെന്ന അദ്ദേഹ​ത്തി​ന്റെ വിശ്വാ​സം കൂടുതൽ ശക്തമാ​കു​ക​യും ചെയ്‌തു. d

14. ജീവി​ത​ത്തി​ലെ ബുദ്ധി​മു​ട്ടു നിറഞ്ഞ ഒരു സാഹച​ര്യ​ത്തിൽ യഹോ​വ​യു​ടെ കരുത​ലി​നെ​ക്കു​റിച്ച്‌ ഒരു സഹോ​ദരി എന്തു പാഠമാ​ണു പഠിച്ചത്‌?

14 ബുദ്ധി​മു​ട്ടുള്ള സാഹച​ര്യ​ങ്ങ​ളിൽ യഹോവ എങ്ങനെ​യാ​ണു നമുക്കാ​യി കരുതു​ന്ന​തെന്ന്‌ അനുഭ​വി​ച്ച​റി​യു​മ്പോൾ ഭാവി​യി​ലും യഹോവ കരുതു​മെന്ന ഉറപ്പ്‌ ശക്തമാ​കും. കിഴക്കൻ യൂറോ​പ്പിൽനി​ന്നുള്ള അനസ്‌താ​ഷ്യ​യു​ടെ അനുഭവം ശ്രദ്ധി​ക്കുക. ഒരു രാഷ്‌ട്രീ​യ​പ്ര​ശ്‌ന​ത്തിൽ പക്ഷം പിടി​ക്കാൻ സഹജോ​ലി​ക്കാർ നിർബ​ന്ധി​ച്ച​പ്പോൾ സഹോ​ദ​രി​ക്കു ജോലി ഉപേക്ഷി​ക്കേ​ണ്ട​താ​യി​വന്നു. സഹോ​ദരി പറയുന്നു: “കൈയിൽ ഒരു ചില്ലി​ക്കാ​ശു​പോ​ലും ഇല്ലാത്ത ഒരു സാഹച​ര്യം എന്റെ ജീവി​ത​ത്തിൽ ഇതിനു മുമ്പ്‌ ഉണ്ടായി​ട്ടേ​യില്ല!” പക്ഷേ, സഹോ​ദരി തുടർന്ന്‌ ഇങ്ങനെ​യാ​ണു പറഞ്ഞത്‌: “ഞാൻ എന്റെ കാര്യം യഹോ​വ​യ്‌ക്കു വിട്ടു​കൊ​ടു​ത്തു. എത്ര നന്നായി​ട്ടാ​ണു ദൈവം എനിക്കു​വേണ്ടി കരുതി​യ​തെന്നു ഞാൻ കണ്ടറി​യു​ക​യും ചെയ്‌തു. ഇതു​പോ​ലെ ഇനി എപ്പോ​ഴെ​ങ്കി​ലും ജോലി നഷ്ടപ്പെ​ട്ടാൽ ഞാൻ ഒട്ടും പേടി​ക്കില്ല. എന്റെ സ്വർഗീ​യ​പി​താവ്‌ ഇന്ന്‌ എനിക്കു​വേണ്ടി കരുതു​ന്നു​ണ്ടെ​ങ്കിൽ നാളെ​യും കരുതും.”

15. യഹോ​വ​യി​ലുള്ള തന്റെ വിശ്വാ​സം ശക്തമാ​ക്കാൻ എസ്രയെ എന്തു സഹായി​ച്ചു? (എസ്ര 7:27, 28)

15 എസ്ര സ്വന്തം ജീവി​ത​ത്തിൽ യഹോ​വ​യു​ടെ കൈ കണ്ടിരു​ന്നു. യഹോവ തന്നെ സഹായിച്ച സന്ദർഭ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ച്ചതു ദൈവം എപ്പോ​ഴും തന്റെകൂ​ടെ​യു​ണ്ടെന്ന എസ്രയു​ടെ വിശ്വാ​സം കൂടുതൽ ശക്തമാക്കി. “എന്റെ ദൈവ​മായ യഹോ​വ​യു​ടെ കൈ എന്റെ മേലു​ണ്ടാ​യി​രു​ന്നു” എന്ന പദപ്ര​യോ​ഗം ശ്രദ്ധി​ക്കുക. (എസ്ര 7:27, 28 വായി​ക്കുക.) ഇതി​നോ​ടു സമാന​മായ വാക്കുകൾ, എസ്രയു​ടെ പേരി​ലുള്ള ബൈബിൾപു​സ്‌ത​ക​ത്തിൽ വേറെ അഞ്ചു തവണകൂ​ടെ അദ്ദേഹം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു കാണാം.—എസ്ര 7:6, 9; 8:18, 22, 31.

ജീവി​ത​ത്തിൽ ഏതൊക്കെ സാഹച​ര്യ​ങ്ങ​ളിൽ ദൈവ​ത്തി​ന്റെ കൈ പ്രവർത്തി​ക്കു​ന്നതു നമുക്കു കൂടുതൽ വ്യക്തമാ​യി കാണാൻ കഴി​ഞ്ഞേ​ക്കും? (16-ാം ഖണ്ഡിക കാണുക.) e

16. ജീവി​ത​ത്തിൽ ഏതൊക്കെ സാഹച​ര്യ​ങ്ങ​ളിൽ യഹോ​വ​യു​ടെ കൈ നമുക്കു വ്യക്തമാ​യി കാണാൻ കഴി​ഞ്ഞേ​ക്കും? (ചിത്ര​വും കാണുക.)

16 ബുദ്ധി​മു​ട്ടുള്ള സാഹച​ര്യ​ങ്ങ​ളിൽ യഹോ​വ​യ്‌ക്കു നമ്മളെ സഹായി​ക്കാൻ കഴിയും. ഉദാഹ​ര​ണ​ത്തിന്‌ ഇങ്ങനെ​യൊ​രു സാഹച​ര്യ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. കൺ​വെൻ​ഷൻ കൂടു​ന്ന​തി​നു​വേണ്ടി നിങ്ങൾ ബോസി​നോട്‌ അവധി ചോദി​ക്കു​ന്നു. അല്ലെങ്കിൽ എല്ലാ മീറ്റി​ങ്ങു​കൾക്കും കൂടി​വ​രു​ന്ന​തിന്‌, ഇപ്പോ​ഴത്തെ ജോലി​സ​മ​യ​ത്തിൽ ചില മാറ്റങ്ങൾ അനുവ​ദി​ക്കാ​മോ എന്നു ചോദി​ക്കു​ന്നു. അത്തരം സന്ദർഭങ്ങൾ, യഹോ​വ​യു​ടെ കൈ നിങ്ങൾക്കു​വേണ്ടി പ്രവർത്തി​ക്കു​ന്നതു കാണാ​നുള്ള അവസര​ങ്ങ​ളാണ്‌. പ്രതീ​ക്ഷി​ച്ച​തി​ലും നന്നായി കാര്യങ്ങൾ നടക്കു​ന്നതു കാണു​മ്പോൾ നമ്മൾ അതിശ​യി​ച്ചു​പോ​യേ​ക്കാം. അത്‌ യഹോ​വ​യി​ലുള്ള നമ്മുടെ വിശ്വാ​സം കൂടുതൽ ശക്തമാ​ക്കും.

ജനത്തിന്റെ പാപത്ത​ക്കു​റിച്ച്‌ ഓർത്ത്‌ സങ്കട​പ്പെട്ട്‌ എസ്ര ദേവാ​ല​യ​ത്തിൽവെച്ച്‌ കരഞ്ഞു​പ്രാർഥി​ക്കു​ന്നു. ജനവും കരയു​ന്നുണ്ട്‌. അപ്പോൾ ശെഖന്യ ഈ ഉറപ്പു കൊടുത്ത്‌ എസ്രയെ ആശ്വസി​പ്പി​ക്കു​ന്നു: “ഇസ്രാ​യേ​ലി​ന്റെ കാര്യ​ത്തിൽ ഇപ്പോ​ഴും പ്രതീ​ക്ഷ​യ്‌ക്കു വകയുണ്ട്‌. . . . ഞങ്ങൾ അങ്ങയു​ടെ​കൂ​ടെ​യുണ്ട്‌.”​—എസ്ര 10:​2, 4. (17-ാം ഖണ്ഡിക കാണുക)

17. ബുദ്ധി​മു​ട്ടു നിറഞ്ഞ സമയങ്ങ​ളിൽ എസ്ര എങ്ങനെ​യാ​ണു താഴ്‌മ കാണി​ച്ചത്‌? (പുറം​താ​ളി​ലെ ചിത്രം കാണുക.)

17 എസ്ര താഴ്‌മ​യോ​ടെ സഹായ​ത്തി​നാ​യി യഹോ​വ​യി​ലേക്കു നോക്കി. തനിക്കു ചെയ്യാ​നുള്ള ഉത്തരവാ​ദി​ത്വ​ങ്ങ​ളെ​ക്കു​റിച്ച്‌ ഓർത്ത്‌ ഉത്‌കണ്‌ഠ തോന്നി​യ​പ്പോ​ഴെ​ല്ലാം എസ്ര താഴ്‌മ​യോ​ടെ യഹോ​വ​യോ​ടു പ്രാർഥി​ച്ചു. (എസ്ര 8:21-23; 9:3-5) എസ്രയു​ടെ ആ മനോ​ഭാ​വം ചുറ്റു​മു​ണ്ടാ​യി​രു​ന്ന​വ​രെ​യും സ്വാധീ​നി​ച്ചു. അദ്ദേഹത്തെ പിന്തു​ണ​യ്‌ക്കാ​നും അദ്ദേഹ​ത്തി​ന്റെ വിശ്വാ​സം അനുക​രി​ക്കാ​നും അവരും തയ്യാറാ​യി. (എസ്ര 10:1-4) കുടും​ബ​ത്തി​ന്റെ ആവശ്യങ്ങൾ നടത്തു​ന്ന​തി​നെ​ക്കു​റി​ച്ചോ അവരുടെ സുരക്ഷ​യെ​ക്കു​റി​ച്ചോ ഓർത്ത്‌ ഉത്‌കണ്‌ഠ തോന്നു​മ്പോൾ നമ്മളും ധൈര്യ​ത്തോ​ടെ സഹായ​ത്തി​നാ​യി യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്നു.

18. യഹോവ കൂടെ​യു​ണ്ടെ​ന്നുള്ള വിശ്വാ​സം ശക്തമാ​ക്കാൻ നമ്മളെ എന്തു സഹായി​ക്കും?

18 നമ്മൾ താഴ്‌മ​യോ​ടെ യഹോ​വ​യി​ലേക്കു നോക്കു​ക​യും സഹാരാ​ധ​ക​രു​ടെ സഹായം സ്വീക​രി​ക്കു​ക​യും ചെയ്യു​മ്പോൾ യഹോവ കൂടെ​യു​ണ്ടെ​ന്നുള്ള വിശ്വാ​സം ശക്തമാ​കും. മൂന്നു മക്കളുള്ള എറിക്ക​യു​ടെ അനുഭവം നോക്കുക. ജീവി​ത​ത്തിൽ വലിയ ദുരന്ത​ങ്ങ​ളു​ണ്ടാ​യ​പ്പോ​ഴും യഹോവ തന്നെ സഹായി​ക്കു​മെന്ന കാര്യ​ത്തിൽ എറിക്ക​യ്‌ക്കു ശക്തമായ വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. ചുരു​ങ്ങിയ സമയത്തി​നു​ള്ളിൽ, സഹോ​ദ​രി​ക്കു ഭർത്താ​വി​നെ​യും ജനിക്കാ​നി​രുന്ന മകളെ​യും മരണത്തിൽ നഷ്ടപ്പെട്ടു. ആ സമയ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ച്ചിട്ട്‌ സഹോ​ദരി പറയു​ന്നത്‌ ഇതാണ്‌: “യഹോവ എങ്ങനെ​യാ​ണു നിങ്ങളെ സഹായി​ക്കാൻ പോകു​ന്ന​തെന്ന്‌ ഒരിക്ക​ലും മുൻകൂ​ട്ടി​പ്പ​റ​യാൻ പറ്റില്ല. വിചാ​രി​ക്കാത്ത വഴിക​ളി​ലൂ​ടെ​യാ​യി​രി​ക്കും സഹായം വരുന്നത്‌. സുഹൃ​ത്തു​ക്ക​ളു​ടെ വാക്കു​ക​ളി​ലൂ​ടെ​യും പ്രവൃ​ത്തി​ക​ളി​ലൂ​ടെ​യും എന്റെ പല പ്രാർഥ​ന​കൾക്കു​മുള്ള ഉത്തരമാ​ണു കിട്ടു​ന്ന​തെന്നു ഞാൻ മനസ്സി​ലാ​ക്കി. എന്റെ വിഷമ​ങ്ങ​ളെ​ക്കു​റിച്ച്‌ കൂട്ടു​കാ​രോ​ടു തുറന്നു​പ​റ​യു​മ്പോൾ അവർക്ക്‌ എന്നെ കൂടുതൽ നന്നായി സഹായി​ക്കാൻ കഴിയു​ന്നു.”

യഹോവ കൂടെ​യു​ണ്ടെന്ന വിശ്വാ​സം അവസാ​ന​ത്തോ​ളം കാത്തു​സൂ​ക്ഷി​ക്കു​ക

19-20. യരുശ​ലേ​മി​ലേക്കു മടങ്ങാൻ കഴിയാ​തി​രുന്ന ജൂതന്മാ​രിൽനിന്ന്‌ എന്തു പഠിക്കാം?

19 ബാബി​ലോ​ണിൽനിന്ന്‌ യരുശ​ലേ​മി​ലേക്കു പോരാൻ കഴിയാ​തി​രുന്ന ജൂതന്മാ​രിൽനി​ന്നും നമുക്കു വിലപ്പെട്ട ഒരു പാഠം പഠിക്കാ​നാ​കും. പ്രായ​മോ രോഗ​മോ കുടും​ബോ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളോ കാരണ​മാ​യി​രി​ക്കാം അവരിൽ ചിലർക്ക്‌ യരുശ​ലേ​മി​ലേക്കു പോകാൻ കഴിയാ​തെ വന്നത്‌. എങ്കിലും, ആലയത്തി​ലേക്കു ധാരാളം സംഭാ​വ​നകൾ നൽകി​ക്കൊണ്ട്‌ അവർ തിരി​ച്ചു​പോ​കു​ന്ന​വരെ പിന്തു​ണച്ചു. (എസ്ര 1:5, 6) ബാബി​ലോ​ണിൽനിന്ന്‌ ആദ്യകൂ​ട്ടം ജൂതന്മാർ യരുശ​ലേ​മി​ലേക്കു പോന്ന്‌ ഏകദേശം 19 വർഷത്തി​നു ശേഷവും അവർ ഇങ്ങനെ സംഭാ​വ​നകൾ കൊടു​ത്തു​വി​ട്ടി​രു​ന്ന​താ​യി തോന്നു​ന്നു.—സെഖ. 6:10.

20 ദൈവ​സേ​വ​ന​ത്തിൽ നമുക്ക്‌ അധിക​മൊ​ന്നും ചെയ്യാൻ കഴിയു​ന്നി​ല്ലെ​ന്നാ​ണു തോന്നു​ന്ന​തെ​ങ്കി​ലും ഹൃദയ​പൂർവം നമ്മൾ ചെയ്യുന്ന കാര്യ​ങ്ങ​ളെ​ല്ലാം യഹോവ വിലമ​തി​ക്കു​ന്നു​ണ്ടെന്നു നമുക്ക്‌ ഓർക്കാം. യഹോവ സെഖര്യ​യോ​ടു ചെയ്യാൻ പറഞ്ഞ ഒരു കാര്യം സൂചി​പ്പി​ക്കു​ന്നത്‌ അതാണ്‌. ബാബി​ലോ​ണിൽ പ്രവാ​സ​ത്തി​ലാ​യി​രു​ന്നവർ കൊടു​ത്തു​വിട്ട സ്വർണ​വും വെള്ളി​യും എടുത്ത്‌ ഒരു കിരീ​ട​മു​ണ്ടാ​ക്കാൻ യഹോവ സെഖര്യ​യോ​ടു പറയുന്നു. (സെഖ. 6:11) ആ “വിശി​ഷ്ട​കി​രീ​ടം” അവരുടെ ഉദാര​മായ സംഭാ​വ​ന​ക​ളു​ടെ ‘സ്‌മാ​ര​ക​മാ​യി​രി​ക്കു​മാ​യി​രു​ന്നു.’ (സെഖ. 6:14, അടിക്കു​റിപ്പ്‌) പ്രയാസം നിറഞ്ഞ സമയങ്ങ​ളിൽ യഹോ​വയെ സേവി​ക്കാൻ നമ്മൾ ചെയ്യുന്ന കഠിന​ശ്രമം യഹോവ ഒരിക്ക​ലും മറക്കി​ല്ലെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം.—എബ്രാ. 6:10.

21. ധൈര്യ​ത്തോ​ടെ ഭാവി​യി​ലേക്കു നോക്കാൻ നമ്മളെ എന്തു സഹായി​ക്കും?

21 നമ്മൾ ജീവി​ക്കുന്ന ഈ അവസാ​ന​കാ​ലത്ത്‌ പല തരത്തി​ലുള്ള പ്രയാ​സ​സാ​ഹ​ച​ര്യ​ങ്ങൾ ഉണ്ടാ​യേ​ക്കാ​മെ​ന്നും ഭാവി​യിൽ അവ കൂടി​യേ​ക്കാ​മെ​ന്നും നമുക്ക്‌ അറിയാം. (2 തിമൊ. 3:1, 13) എങ്കിലും, നമ്മൾ ഉത്‌ക​ണ്‌ഠ​പ്പെട്ട്‌ തളർന്നു​പോ​കേ​ണ്ട​തില്ല. ഹഗ്ഗായി​യു​ടെ നാളിലെ തന്റെ ജനത്തോ​ടു യഹോവ പറഞ്ഞ വാക്കുകൾ ഓർക്കുക: “ഞാൻ നിങ്ങളു​ടെ​കൂ​ടെ​യുണ്ട്‌ . . . പേടി​ക്കേണ്ടാ.” (ഹഗ്ഗാ. 2:4, 5) ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യാൻ നമ്മൾ പരമാ​വധി ശ്രമി​ക്കു​മ്പോൾ ദൈവം കൂടെ​ത്തന്നെ ഉണ്ടായി​രി​ക്കു​മെന്നു നമുക്കും ഉറപ്പു​ണ്ടാ​യി​രി​ക്കാം. ഹഗ്ഗായി​യു​ടെ​യും സെഖര്യ​യു​ടെ​യും പ്രവച​ന​ങ്ങ​ളിൽനി​ന്നും എസ്രയു​ടെ മാതൃ​ക​യിൽനി​ന്നും പഠിച്ച പാഠങ്ങൾ നമുക്കു ജീവി​ത​ത്തിൽ പ്രാവർത്തി​ക​മാ​ക്കാം. അപ്പോൾ ഭാവി​യിൽ എന്തൊക്കെ പ്രശ്‌നങ്ങൾ നേരി​ട്ടാ​ലും യഹോവ ഒപ്പമു​ണ്ടാ​യി​രി​ക്കു​മെന്ന നമ്മുടെ വിശ്വാ​സം കൂടുതൽ ശക്തമാ​കും.

ഗീതം 122 അചഞ്ചല​രായ്‌ ഉറച്ചു​നിൽക്കാം

a നമുക്ക്‌ ഇന്നു സാമ്പത്തി​ക​ബു​ദ്ധി​മു​ട്ടോ രാഷ്‌ട്രീ​യ​പ്ര​ശ്‌ന​ങ്ങ​ളോ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിന്‌ എതിർപ്പോ നേരി​ട്ടേ​ക്കാം. അത്തരം സാഹച​ര്യ​ങ്ങ​ളിൽ യഹോവ നമ്മുടെ കൂടെ​യു​ണ്ടാ​യി​രി​ക്കു​മെന്ന ഉറപ്പ്‌ ശക്തമാ​ക്കാൻ സഹായി​ക്കു​ന്ന​താണ്‌ ഈ ലേഖനം.

b “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ” എന്ന പദപ്ര​യോ​ഗം ഹഗ്ഗായി​യു​ടെ പുസ്‌ത​ക​ത്തിൽ 14 തവണ കാണാം. ആ വാക്കുകൾ യഹോ​വ​യു​ടെ ശക്തിക്ക്‌ അതിരു​ക​ളി​ല്ലെ​ന്നും തന്റെ ആജ്ഞകൾ അനുസ​രി​ക്കുന്ന ദൂതന്മാ​രു​ടെ ഒരു വലിയ സൈന്യം യഹോ​വ​യ്‌ക്കു​ണ്ടെ​ന്നും ജൂതന്മാ​രെ ഓർമി​പ്പി​ച്ചു. അതു നമ്മളെ​യും അതേ കാര്യം ഓർമി​പ്പി​ക്കു​ന്നു.—സങ്കീ. 103:20, 21.

c ചില പേരു​കൾക്കു മാറ്റം വരുത്തി​യി​രി​ക്കു​ന്നു.

d ദൈവനിയമത്തിന്റെ വിദഗ്‌ധ പകർപ്പെ​ഴു​ത്തു​കാ​ര​നായ എസ്ര യരുശ​ലേ​മി​ലേക്കു യാത്ര ചെയ്യു​ന്ന​തി​നു മുമ്പേ യഹോ​വ​യു​ടെ പ്രാവ​ച​നി​ക​വാ​ക്കു​ക​ളിൽ ശക്തമായ വിശ്വാ​സം വളർത്തി​യെ​ടു​ത്തി​രു​ന്നു.—2 ദിന. 36:22, 23; എസ്ര 7:6, 9, 10; യിരെ. 29:14.

e ചിത്രങ്ങളുടെ വിവരണം: ഒരു സഹോ​ദരൻ ബോസി​നോ​ടു കൺ​വെൻ​ഷൻ കൂടാൻ അവധി ചോദി​ക്കു​ന്നു. പക്ഷേ, അദ്ദേഹം സമ്മതി​ക്കു​ന്നില്ല. ആ സഹോ​ദരൻ ഒരിക്കൽക്കൂ​ടെ ബോസി​നോ​ടു ചോദി​ക്കു​ന്ന​തി​നു തയ്യാറാ​കുന്ന സമയത്ത്‌ സഹായ​ത്തി​നും മാർഗ​നിർദേ​ശ​ത്തി​നും വേണ്ടി പ്രാർഥി​ക്കു​ന്നു. സഹോ​ദരൻ കൺ​വെൻ​ഷന്റെ ക്ഷണക്കത്ത്‌ ബോസി​നെ കാണി​ക്കു​ക​യും ബൈബിൾ വിദ്യാ​ഭ്യാ​സ​ത്തി​ന്റെ പ്രയോ​ജ​ന​ത്തെ​ക്കു​റിച്ച്‌ വിശദീ​ക​രി​ക്കു​ക​യും ചെയ്യുന്നു. അതിൽ മതിപ്പു തോന്നിയ ബോസ്‌ തന്റെ തീരു​മാ​ന​ത്തി​നു മാറ്റം വരുത്തു​ന്നു.