വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സന്തോ​ഷ​ത്തോ​ടെ യഹോ​വ​യ്‌ക്കാ​യി കാത്തി​രി​ക്കുക

സന്തോ​ഷ​ത്തോ​ടെ യഹോ​വ​യ്‌ക്കാ​യി കാത്തി​രി​ക്കുക

യഹോവ ദുഷ്ടത​യെ​ല്ലാം അവസാ​നി​പ്പി​ക്കു​ക​യും എല്ലാം പുതി​യ​താ​ക്കു​ക​യും ചെയ്യുന്ന സമയത്തി​നാ​യി നിങ്ങൾ കാത്തി​രി​ക്കു​ക​യാ​ണോ? (വെളി. 21:1-5) ഉറപ്പാ​യും. പക്ഷേ, യഹോ​വ​യ്‌ക്കു​വേണ്ടി ക്ഷമയോ​ടെ കാത്തി​രി​ക്കു​ന്നത്‌ അത്ര എളുപ്പമല്ല; പ്രത്യേ​കി​ച്ചും നമ്മൾ എന്തെങ്കി​ലും പ്രശ്‌നങ്ങൾ നേരി​ടു​ന്നു​ണ്ടെ​ങ്കിൽ. പ്രതീ​ക്ഷകൾ നിറ​വേ​റാൻ വൈകു​ന്നതു കാണു​മ്പോൾ നമ്മുടെ ഹൃദയം തകർന്നു​പോ​യേ​ക്കാം.—സുഭാ. 13:12.

എന്നാൽ എല്ലാം പുതി​യ​താ​ക്കു​ന്ന​തി​നാ​യി താൻ തീരു​മാ​നി​ച്ചി​രി​ക്കുന്ന സമയം​വരെ, നമ്മൾ ക്ഷമയോ​ടെ കാത്തി​രി​ക്കാൻത​ന്നെ​യാണ്‌ യഹോവ പ്രതീ​ക്ഷി​ക്കു​ന്നത്‌. എന്തു​കൊ​ണ്ടാണ്‌ യഹോവ അങ്ങനെ പ്രതീ​ക്ഷി​ക്കു​ന്നത്‌? ആ കാത്തി​രി​പ്പി​ന്റെ സമയത്ത്‌ സന്തോഷം നിലനി​റു​ത്താൻ നമ്മളെ എന്തു സഹായി​ക്കും?

നമ്മൾ കാത്തി​രി​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

ബൈബിൾ പറയുന്നു: “നിങ്ങ​ളോ​ടു കരുണ കാണി​ക്കാൻ യഹോവ ക്ഷമയോ​ടെ കാത്തി​രി​ക്കു​ന്നു, നിങ്ങ​ളോ​ടു കനിവ്‌ കാട്ടാൻ ദൈവം എഴു​ന്നേൽക്കും. യഹോവ ന്യായ​ത്തി​ന്റെ ദൈവ​മ​ല്ലോ. ദൈവ​ത്തി​നു​വേണ്ടി കാത്തി​രി​ക്കുന്ന എല്ലാവ​രും സന്തുഷ്ടർ.” (യശ. 30:18) യശയ്യ 30-ാം അധ്യായം പ്രധാ​ന​മാ​യും അക്കാലത്തെ ദുശ്ശാ​ഠ്യ​ക്കാ​രായ ജൂതന്മാ​രോ​ടുള്ള വാക്കു​ക​ളാ​യി​രു​ന്നു. (യശ. 30:1) എന്നാൽ 18-ാം വാക്യം, അവി​ടെ​യു​ണ്ടാ​യി​രുന്ന വിശ്വ​സ്‌ത​രായ ജൂതന്മാർക്കു പ്രത്യാശ പകർന്നു. അത്‌ ഇന്നും യഹോ​വ​യു​ടെ വിശ്വ​സ്‌ത​ദാ​സർക്കു പ്രത്യാശ പകരുന്നു.

യഹോവ ക്ഷമയോ​ടെ കാത്തി​രി​ക്കു​ന്ന​തു​കൊണ്ട്‌ നമ്മളും കാത്തി​രി​ക്കണം. ഈ വ്യവസ്ഥി​തി അവസാ​നി​പ്പി​ക്കാൻ യഹോവ ഒരു സമയം നിശ്ചയി​ച്ചി​ട്ടുണ്ട്‌. ആ ദിവസ​വും മണിക്കൂ​റും എത്താൻ യഹോവ കാത്തി​രി​ക്കു​ക​യാണ്‌. (മത്താ. 24:36) അന്ന്‌ സാത്താൻ യഹോ​വ​യെ​ക്കു​റി​ച്ചും ദൈവ​ദാ​സ​രെ​ക്കു​റി​ച്ചും പറഞ്ഞി​രി​ക്കുന്ന ആരോ​പ​ണ​ങ്ങ​ളെ​ല്ലാം നുണയാ​ണെന്നു വ്യക്തമാ​യി​ത്തീ​രും. തുടർന്ന്‌ ദൈവം സാത്താ​നെ​യും അവന്റെ പക്ഷത്തു​ള്ള​വ​രെ​യും ഇല്ലാതാ​ക്കും; പക്ഷേ നമ്മളോ​ടു ‘കരുണ കാണി​ക്കും.’

അതുവരെ നമുക്കു​ണ്ടാ​യേ​ക്കാ​വുന്ന പ്രശ്‌ന​ങ്ങ​ളെ​ല്ലാം ദൈവം തടയു​മെന്ന്‌ നമുക്കു പ്രതീ​ക്ഷി​ക്കാ​നാ​കില്ല. എന്നാൽ കാത്തി​രി​ക്കുന്ന ഈ സമയത്ത്‌ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാൻ നമുക്കു കഴിയും എന്ന്‌ യഹോവ ഉറപ്പു​ത​ന്നി​ട്ടുണ്ട്‌. യശയ്യ പറഞ്ഞതു​പോ​ലെ ഒരു നല്ല കാര്യ​ത്തി​നാ​യി ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​മ്പോൾ നമുക്കു സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാ​നാ​കും. (യശ. 30:18) a എന്നാൽ ആ സന്തോഷം നേടാൻ നമ്മൾ എന്താണു ചെയ്യേ​ണ്ടത്‌? നാലു കാര്യങ്ങൾ നോക്കാം.

സന്തോ​ഷ​ത്തോ​ടെ കാത്തി​രി​ക്കാൻ എന്തു ചെയ്യാം?

നല്ല കാര്യ​ങ്ങ​ളിൽ ശ്രദ്ധി​ക്കുക. ദാവീ​ദിന്‌, ചുറ്റും ഒരുപാട്‌ ദുഷ്ടത നടക്കു​ന്നതു കാണേ​ണ്ടി​വന്നു. (സങ്കീ. 37:35) എങ്കിലും അദ്ദേഹം എഴുതി: “യഹോ​വ​യു​ടെ മുന്നിൽ മൗനമാ​യി​രി​ക്കൂ! ദൈവ​ത്തി​നാ​യി പ്രതീ​ക്ഷ​യോ​ടെ കാത്തി​രി​ക്കൂ! ആരു​ടെ​യെ​ങ്കി​ലും ഗൂഢത​ന്ത്രങ്ങൾ വിജയി​ക്കു​ന്നതു കണ്ട്‌ നീ അസ്വസ്ഥ​നാ​ക​രുത്‌.” (സങ്കീ. 37:7) തനിക്കു ലഭിക്കാൻപോ​കുന്ന രക്ഷയെ​ക്കു​റിച്ച്‌ ചിന്തി​ച്ചു​കൊണ്ട്‌ ദാവീ​ദു​തന്നെ ആ വാക്കു​കൾക്കു ചേർച്ച​യിൽ പ്രവർത്തി​ച്ചു. കൂടാതെ യഹോ​വ​യിൽനിന്ന്‌ തനിക്കു കിട്ടിയ ഓരോ അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റി​ച്ചും ദാവീദ്‌ ചിന്തിച്ചു. (സങ്കീ. 40:5) അതു​പോ​ലെ നമ്മളും നമുക്കു ചുറ്റും നടക്കുന്ന മോശം കാര്യ​ങ്ങ​ളി​ലല്ല, നമ്മുടെ ജീവി​ത​ത്തി​ലെ നല്ല കാര്യ​ങ്ങ​ളിൽ ശ്രദ്ധ​വെ​ക്കു​ന്നെ​ങ്കിൽ യഹോ​വ​യ്‌ക്കു​വേണ്ടി കാത്തി​രി​ക്കു​ന്നതു നമുക്ക്‌ എളുപ്പ​മാ​യി​രി​ക്കും.

യഹോ​വ​യെ സ്‌തു​തി​ക്കു​ന്ന​തിൽ തിരക്കു​ള്ള​വ​രാ​യി​രി​ക്കുക. 71-ാം സങ്കീർത്ത​ന​ത്തി​ന്റെ എഴുത്തു​കാ​രൻ സാധ്യ​ത​യ​നു​സ​രിച്ച്‌ ദാവീദ്‌ ആണ്‌. അവിടെ അദ്ദേഹം യഹോ​വ​യോട്‌ ഇങ്ങനെ പറഞ്ഞു: “ഞാനോ, ഇനിയും കാത്തി​രി​ക്കും; അങ്ങയെ ഞാൻ അധിക​മ​ധി​കം സ്‌തു​തി​ക്കും.” (സങ്കീ. 71:14) അദ്ദേഹം എങ്ങനെ യഹോ​വയെ സ്‌തു​തി​ക്കു​മാ​യി​രു​ന്നു? മറ്റുള്ള​വ​രോട്‌ യഹോ​വ​യെ​ക്കു​റിച്ച്‌ പറഞ്ഞു​കൊ​ണ്ടും സ്‌തു​തി​ഗീ​തങ്ങൾ പാടി​ക്കൊ​ണ്ടും. (സങ്കീ. 71:16, 23) നമുക്കും യഹോ​വയെ സ്‌തു​തി​ക്കാ​നാ​കും. പ്രസം​ഗ​പ്ര​വർത്തനം ചെയ്യു​മ്പോ​ഴും കുടും​ബാം​ഗ​ങ്ങ​ളോ​ടും സുഹൃ​ത്തു​ക്ക​ളോ​ടും യഹോ​വ​യെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​മ്പോ​ഴും സ്‌തു​തി​ഗീ​തങ്ങൾ പാടു​മ്പോ​ഴും നമ്മൾ അതാണു ചെയ്യു​ന്നത്‌. അടുത്ത തവണ ഒരു രാജ്യ​ഗീ​തം പാടു​മ്പോൾ അതിലെ വരിക​ളു​ടെ അർഥ​ത്തെ​ക്കു​റി​ച്ചും അത്‌ എങ്ങനെ​യാണ്‌ നമുക്കു സന്തോഷം നൽകു​ന്നത്‌ എന്നതി​നെ​ക്കു​റി​ച്ചും നിങ്ങൾക്കു ചിന്തി​ച്ചു​കൂ​ടേ? അങ്ങനെ​യെ​ല്ലാം ചെയ്യു​ന്നത്‌, ദാവീ​ദി​നെ​പ്പോ​ലെ സന്തോ​ഷ​ത്തോ​ടെ കാത്തി​രി​ക്കാൻ നമ്മളെ​യും സഹായി​ക്കും.

സഹോ​ദ​ര​ങ്ങ​ളിൽനിന്ന്‌ പ്രോ​ത്സാ​ഹനം നേടുക. പ്രയാ​സ​സാ​ഹ​ച​ര്യ​ങ്ങൾ ഉണ്ടായ​പ്പോൾ ദാവീദ്‌ യഹോ​വ​യോ​ടു പറഞ്ഞു: “അങ്ങയുടെ വിശ്വ​സ്‌ത​രു​ടെ സാന്നി​ധ്യ​ത്തിൽ ഞാൻ അങ്ങയുടെ നാമത്തിൽ പ്രത്യാശ വെക്കും.” (സങ്കീ. 52:9) വിശ്വ​സ്‌ത​രായ സഹാരാ​ധ​ക​രിൽനിന്ന്‌ നമുക്കും പ്രോ​ത്സാ​ഹനം നേടാ​നാ​കും. മീറ്റി​ങ്ങി​ലോ ശുശ്രൂ​ഷ​യി​ലോ ആയിരി​ക്കു​മ്പോൾ മാത്രമല്ല, ഒരുമി​ച്ചു​കൂ​ടുന്ന മറ്റ്‌ അവസര​ങ്ങ​ളി​ലും നമുക്ക്‌ അതിനു കഴിയും.—റോമ. 1:11, 12.

പ്രത്യാശ ശക്തമാ​ക്കുക. സങ്കീർത്തനം 62:5 പറയുന്നു: “ഞാൻ മൗനമാ​യി ദൈവ​ത്തി​നു​വേണ്ടി കാത്തി​രി​ക്കു​ന്നു. എന്റെ പ്രത്യാ​ശ​യു​ടെ ഉറവ്‌ ദൈവ​മാ​ണ​ല്ലോ.” ശക്തമായ പ്രത്യാശ ഉണ്ടായി​രി​ക്കു​ന്ന​തിൽ ഒരു കാര്യ​ത്തി​നു​വേണ്ടി ഉറപ്പോ​ടെ കാത്തി​രി​ക്കു​ന്നത്‌ ഉൾപ്പെ​ടു​ന്നു. അങ്ങനെ ഒരു ഉറപ്പു​ണ്ടെ​ങ്കി​ലേ, നമ്മൾ പ്രതീ​ക്ഷി​ക്കുന്ന സമയത്ത്‌ വ്യവസ്ഥി​തി അവസാ​നി​ച്ചി​ല്ലെ​ങ്കി​ലും നമുക്കു പിടി​ച്ചു​നിൽക്കാ​നാ​കൂ. എത്ര നാൾ കാത്തി​രി​ക്കേ​ണ്ടി​വ​ന്നാ​ലും യഹോ​വ​യു​ടെ വാക്കുകൾ എല്ലാം നിറ​വേ​റു​മെന്ന്‌ നമുക്ക്‌ ഉറച്ച ബോധ്യ​മു​ണ്ടാ​കണം. ആ ബോധ്യം ശക്തമാ​ക്കാൻ നമ്മൾ ദൈവ​വ​ചനം പഠിക്കണം. ഉദാഹ​ര​ണ​ത്തിന്‌, നിറ​വേ​റിയ പ്രവച​ന​ങ്ങ​ളും ബൈബി​ളി​ന്റെ ആന്തരി​ക​യോ​ജി​പ്പും യഹോവ തന്നെക്കു​റിച്ച്‌ വെളി​പ്പെ​ടു​ത്തുന്ന കാര്യ​ങ്ങ​ളും എല്ലാം നിങ്ങൾക്കു പഠനവി​ഷ​യ​മാ​ക്കാം. (സങ്കീ. 1:2, 3) കൂടാതെ ‘പരിശു​ദ്ധാ​ത്മാ​വി​നു ചേർച്ച​യിൽ പ്രാർഥി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യും’ വേണം. വാഗ്‌ദാ​നങ്ങൾ നിറ​വേ​റു​ന്ന​തി​നാ​യി കാത്തി​രി​ക്കു​മ്പോൾ യഹോ​വ​യു​മാ​യി ഒരു ശക്തമായ ബന്ധം നിലനി​റു​ത്താൻ അതു നമ്മളെ സഹായി​ക്കും.—യൂദ 20, 21.

തനിക്കാ​യി കാത്തി​രി​ക്കു​ന്ന​വരെ യഹോവ ശ്രദ്ധി​ക്കു​ന്നു​ണ്ടെ​ന്നും അവരോട്‌ അചഞ്ചല​മായ സ്‌നേഹം കാണി​ക്കു​ന്നു​ണ്ടെ​ന്നും ദാവീ​ദി​നെ​പ്പോ​ലെ നമുക്കും ഉറപ്പു​ണ്ടാ​യി​രി​ക്കാം. (സങ്കീ. 33:18, 22) ജീവി​ത​ത്തി​ലെ നല്ല കാര്യ​ങ്ങ​ളിൽ ശ്രദ്ധി​ച്ചു​കൊ​ണ്ടും യഹോ​വയെ സ്‌തു​തി​ച്ചു​കൊ​ണ്ടും സഹാരാ​ധ​ക​രിൽനിന്ന്‌ പ്രോ​ത്സാ​ഹനം നേടി​ക്കൊ​ണ്ടും നമ്മുടെ വില​യേ​റിയ പ്രത്യാശ ശക്തമാ​ക്കി​ക്കൊ​ണ്ടും നമുക്കു സന്തോ​ഷ​ത്തോ​ടെ യഹോ​വ​യ്‌ക്കാ​യി കാത്തി​രി​ക്കാം.

a “കാത്തി​രി​ക്കുന്ന” എന്നു പരിഭാഷ ചെയ്‌തി​രി​ക്കുന്ന മൂലഭാ​ഷാ​പ​ദ​ത്തിന്‌, ഒരു കാര്യ​ത്തി​നാ​യി ആകാം​ക്ഷ​യോ​ടെ നോക്കി​യി​രി​ക്കു​ന്ന​തി​നെ​യും അർഥമാ​ക്കാ​നാ​കും. നമ്മുടെ കഷ്ടതക​ളെ​ല്ലാം യഹോവ അവസാ​നി​പ്പി​ക്കു​ന്ന​തി​നാ​യി ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ന്നതു സ്വാഭാ​വി​ക​മാ​ണെന്ന്‌ അതു സൂചി​പ്പി​ക്കു​ന്നു.