വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 15

ഗീതം 124 എന്നും വിശ്വ​സ്‌തൻ

യഹോ​വ​യു​ടെ സംഘട​ന​യി​ലുള്ള നിങ്ങളു​ടെ വിശ്വാ​സം ശക്തമാ​ക്കുക

യഹോ​വ​യു​ടെ സംഘട​ന​യി​ലുള്ള നിങ്ങളു​ടെ വിശ്വാ​സം ശക്തമാ​ക്കുക

“നിങ്ങൾക്കി​ട​യിൽ നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വരെ ഓർത്തു​കൊ​ള്ളുക; ദൈവ​ത്തി​ന്റെ വാക്കുകൾ നിങ്ങളെ അറിയി​ച്ച​വ​രാ​ണ​ല്ലോ അവർ.”എബ്രാ. 13:7.

ഉദ്ദേശ്യം

യഹോ​വ​യു​ടെ സംഘട​ന​യോ​ടുള്ള നിങ്ങളു​ടെ ആദരവും വിശ്വാ​സ​വും ശക്തമാ​ക്കാ​നും നിലനി​റു​ത്താ​നും എന്തു ചെയ്യാം?

1. ഒന്നാം നൂറ്റാ​ണ്ടിൽ യഹോ​വ​യു​ടെ ജനം എങ്ങനെ​യാ​ണു സംഘടി​ത​രാ​യി​രു​ന്നത്‌?

 യഹോവ തന്റെ ജനത്തെ ഒരു നിയമനം ഏൽപ്പി​ക്കു​മ്പോൾ അത്‌ ചിട്ട​യോ​ടെ, സംഘടി​ത​മായ വിധത്തിൽ ചെയ്‌തു​തീർക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നുണ്ട്‌. (1 കൊരി. 14:33) സന്തോ​ഷ​വാർത്ത ഭൂമി​യി​ലെ​ങ്ങും പ്രസം​ഗി​ക്കുക എന്നത്‌ അത്തര​മൊ​രു നിയമ​ന​മാണ്‌. (മത്താ. 24:14) യഹോവ യേശു​വി​നെ​യാണ്‌ അതിന്റെ ഉത്തരവാ​ദി​ത്വം ഏൽപ്പി​ച്ചി​രി​ക്കു​ന്നത്‌. അതു സംഘടി​ത​മാ​യി​ട്ടാ​ണു നടക്കു​ന്ന​തെന്ന്‌ യേശു ഇന്നോളം ഉറപ്പു​വ​രു​ത്തി​യി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ഒന്നാം നൂറ്റാ​ണ്ടിൽ പല സ്ഥലങ്ങളിൽ സഭകൾ സ്ഥാപി​ച്ച​പ്പോൾ ആ സഭകളിൽ ഉള്ളവർക്ക്‌ നിർദേ​ശങ്ങൾ കൊടു​ക്കാ​നും നേതൃ​ത്വ​മെ​ടു​ക്കാ​നും മൂപ്പന്മാ​രെ നിയമി​ച്ചി​രു​ന്നു. (പ്രവൃ. 14:23) കൂടാതെ എല്ലാ സഭകൾക്കും​വേണ്ടി തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ യരുശ​ലേ​മിൽ അപ്പോ​സ്‌ത​ല​ന്മാ​രും അനുഭ​വ​പ​രി​ച​യ​മുള്ള ചില മൂപ്പന്മാ​രും അടങ്ങിയ ഭരണസം​ഘ​മു​ണ്ടാ​യി​രു​ന്നു. (പ്രവൃ. 15:2; 16:4) അവരിൽനിന്ന്‌ കിട്ടിയ നിർദേ​ശങ്ങൾ അനുസ​രി​ച്ച​പ്പോൾ “സഭകളു​ടെ വിശ്വാ​സം ശക്തമായി; അംഗസം​ഖ്യ ദിവസേന വർധിച്ചു.”—പ്രവൃ. 16:5.

2. 1919 മുതൽ യഹോവ തന്റെ ജനത്തിനു വേണ്ട മാർഗ​നിർദേ​ശ​ങ്ങ​ളും ആത്മീയാ​ഹാ​ര​വും കൊടു​ത്തി​രി​ക്കു​ന്നത്‌ എങ്ങനെ?

2 ഇന്നും യഹോവ തന്റെ ജനത്തെ സംഘടി​ത​മാ​യി​ത്തന്നെ മുന്നോട്ട്‌ നയിക്കു​ന്നു. 1919 മുതൽ പ്രസം​ഗ​പ്ര​വർത്തനം സംഘടി​പ്പി​ക്കാ​നും തന്റെ അനുഗാ​മി​കൾക്ക്‌ ആത്മീയ​ഭ​ക്ഷണം കൊടു​ക്കാ​നും യേശു അഭിഷി​ക്ത​സ​ഹോ​ദ​ര​ന്മാ​രു​ടെ ഒരു ചെറിയ കൂട്ടത്തെ ഉപയോ​ഗി​ക്കു​ന്നു. a (ലൂക്കോ. 12:42) യഹോവ ആ കൂട്ടത്തി​ന്റെ പ്രവർത്ത​നത്തെ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു എന്നത്‌ വ്യക്തമാണ്‌.—യശ. 60:22; 65:13, 14.

3-4. (എ) നമ്മൾ സംഘടി​തർ ആയിരി​ക്കു​ന്ന​തു​കൊ​ണ്ടുള്ള ഒരു പ്രയോ​ജനം പറയുക. (ബി) ഈ ലേഖന​ത്തിൽ എന്തു പഠിക്കും?

3 നമ്മൾ സംഘടി​ത​ര​ല്ലെ​ങ്കിൽ യേശു ഏൽപ്പിച്ച ഈ നിയമനം ചെയ്‌തു​തീർക്കാൻ നമുക്കു കഴിയില്ല. (മത്താ. 28:19, 20) ഉദാഹ​ര​ണ​ത്തിന്‌, ആർക്കും കൃത്യ​മാ​യി ഒരു വയൽസേവന പ്രദേശം നിയമി​ച്ചു​കൊ​ടു​ക്കു​ന്നില്ല എന്നു വിചാ​രി​ക്കുക. അങ്ങനെ വന്നാൽ എല്ലാവ​രും ഇഷ്ടമു​ള്ളി​ടത്ത്‌ പോയി പ്രവർത്തി​ക്കും. അപ്പോൾ ചില പ്രദേ​ശ​ങ്ങ​ളിൽ പ്രചാ​രകർ കൂടെ​ക്കൂ​ടെ പ്രവർത്തി​ക്കും. മറ്റു ചിലത്‌ ഒട്ടും പ്രവർത്തി​ക്കാ​തെ കിടക്കും. നമ്മൾ സംഘടി​തർ ആയിരി​ക്കു​ന്ന​തു​കൊ​ണ്ടുള്ള വേറെ പ്രയോ​ജ​നങ്ങൾ നിങ്ങളു​ടെ മനസ്സി​ലേക്കു വരുന്നു​ണ്ടോ?

4 ഇന്ന്‌ യേശു നമ്മളെ സംഘടി​പ്പി​ക്കു​ന്നത്‌, ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ താൻ കാര്യങ്ങൾ ചെയ്‌ത അതേ വിധത്തി​ലാണ്‌. ഈ ലേഖന​ത്തിൽ യേശു വെച്ച മാതൃ​ക​യെ​ക്കു​റി​ച്ചും നമ്മുടെ സംഘടന എങ്ങനെ​യാണ്‌ ആ മാതൃക പിൻപ​റ്റു​ന്ന​തെ​ന്നും ചിന്തി​ക്കും. യഹോ​വ​യു​ടെ സംഘട​ന​യിൽ വിശ്വാ​സ​മു​ണ്ടെന്ന്‌ നമുക്ക്‌ എങ്ങനെ കാണി​ക്കാ​മെ​ന്നും ചർച്ച ചെയ്യും.

നമ്മുടെ സംഘടന യേശു​വി​ന്റെ മാതൃക പിൻപ​റ്റു​ന്നു

5. നമ്മുടെ സംഘടന യേശു​വി​ന്റെ മാതൃക അനുക​രി​ക്കുന്ന ഒരു വിധം ഏതാണ്‌? (യോഹ​ന്നാൻ 8:28)

5 എന്തു പറയണ​മെ​ന്നും എന്തു ചെയ്യണ​മെ​ന്നും യേശു പഠിച്ചത്‌ തന്റെ സ്വർഗീ​യ​പി​താ​വിൽനി​ന്നാണ്‌. യേശു​വി​ന്റെ ആ മാതൃക പിൻപ​റ്റി​ക്കൊണ്ട്‌, നമ്മുടെ സംഘട​ന​യും ദൈവ​വ​ച​നത്തെ അടിസ്ഥാ​ന​മാ​ക്കി​യാണ്‌ ശരി​യേത്‌ തെറ്റേത്‌ എന്നു പറയു​ന്നത്‌; അതു​പോ​ലെ നമുക്കു വേണ്ട മാർഗ​നിർദേ​ശങ്ങൾ തരുന്നത്‌. (യോഹ​ന്നാൻ 8:28 വായി​ക്കുക; 2 തിമൊ. 3:16, 17) ദൈവ​വ​ചനം വായി​ക്കാ​നും പഠിക്കാ​നും നമുക്കു കൂടെ​ക്കൂ​ടെ ഓർമി​പ്പി​ക്ക​ലു​കൾ ലഭിക്കാ​റുണ്ട്‌. ആ ഉപദേശം അനുസ​രി​ക്കു​ന്നതു നമുക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യും?

6. ബൈബിൾ പഠിക്കു​ന്ന​തി​ലൂ​ടെ നമുക്കു ലഭിക്കുന്ന ഒരു പ്രയോ​ജനം എന്താണ്‌?

6 നമ്മുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌ ബൈബിൾ പഠിക്കു​ന്ന​തി​ലൂ​ടെ വളരെ​യ​ധി​കം പ്രയോ​ജ​നങ്ങൾ ലഭിക്കും. ഉദാഹ​ര​ണ​ത്തിന്‌, സംഘടന പറയുന്ന കാര്യ​ങ്ങളെ നമുക്കു ബൈബി​ളിൽ പറയുന്ന കാര്യ​ങ്ങ​ളു​മാ​യി താരത​മ്യം ചെയ്യാൻ കഴിയു​ന്നു. അങ്ങനെ ചെയ്യു​മ്പോൾ നമുക്കു സംഘട​ന​യിൽനിന്ന്‌ ലഭിക്കുന്ന നിർദേ​ശ​ങ്ങ​ളു​ടെ അടിസ്ഥാ​നം തിരു​വെ​ഴു​ത്തു​ക​ളാ​ണെന്നു മനസ്സി​ലാ​കും. അപ്പോൾ യഹോ​വ​യു​ടെ സംഘട​ന​യി​ലുള്ള വിശ്വാ​സം വർധി​ക്കും.—റോമ. 12:2.

7. യേശു എന്തു സന്ദേശ​മാണ്‌ അറിയി​ച്ചത്‌, യഹോ​വ​യു​ടെ സംഘടന എങ്ങനെ​യാണ്‌ യേശു​വി​ന്റെ മാതൃക പിൻപ​റ്റു​ന്നത്‌?

7 യേശു “ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത” പ്രസം​ഗി​ച്ചു. (ലൂക്കോ. 4:43, 44) അതു​പോ​ലെ, ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കാൻ തന്റെ അനുഗാ​മി​ക​ളോ​ടു കല്പിക്കുകയും ചെയ്‌തു. (ലൂക്കോ. 9:1, 2; 10:8, 9) ഇന്ന്‌ സംഘട​ന​യിൽ ഉള്ളവർ, അവർ എവി​ടെ​യാ​ണെ​ങ്കി​ലും അവർക്ക്‌ യഹോ​വ​യു​ടെ സംഘട​ന​യിൽ മറ്റ്‌ എന്തെല്ലാം ഉത്തരവാ​ദി​ത്വ​ങ്ങൾ ഉണ്ടെങ്കി​ലും, അവരെ​ല്ലാം മറ്റുള്ള​വരെ സന്തോ​ഷ​വാർത്ത അറിയി​ക്കും.

8. നമുക്കു ലഭിച്ചി​രി​ക്കുന്ന പദവി എന്താണ്‌?

8 ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സത്യം മറ്റുള്ള​വരെ അറിയി​ക്കുക എന്നത്‌ എത്ര വലി​യൊ​രു ബഹുമ​തി​യാണ്‌! എന്നാൽ എല്ലാവർക്കും ഈ പദവി ലഭിക്കില്ല. ഉദാഹ​ര​ണ​ത്തിന്‌, ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ തന്നെക്കു​റിച്ച്‌ സാക്ഷ്യം നൽകാൻ യേശു ഭൂതങ്ങളെ അനുവ​ദി​ച്ചില്ല. (ലൂക്കോ. 4:41) ഇന്നും ഒരു വ്യക്തി യഹോ​വ​യു​ടെ ജനത്തോ​ടൊ​പ്പം ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടു​ന്ന​തി​നു മുമ്പ്‌ അതിനുള്ള യോഗ്യത ഉണ്ടെന്നു തെളി​യി​ക്കണം. കഴിയുന്ന എല്ലാ സാഹച​ര്യ​ങ്ങ​ളി​ലും സന്തോ​ഷ​വാർത്ത അറിയി​ച്ചു​കൊണ്ട്‌ ഈ പദവി നമുക്ക്‌ എത്ര വില​പ്പെ​ട്ട​താ​ണെന്നു കാണി​ക്കാം. യേശു​വി​നെ​പ്പോ​ലെ നമ്മു​ടെ​യും ലക്ഷ്യം ആളുക​ളു​ടെ ഹൃദയ​ങ്ങ​ളിൽ രാജ്യ​സ​ത്യ​ത്തി​ന്റെ വിത്തുകൾ നടുക​യും നനയ്‌ക്കു​ക​യും ചെയ്യുക എന്നതാണ്‌.—മത്താ. 13:3, 23; 1 കൊരി. 3:6.

9. സംഘടന എങ്ങനെ​യാ​ണു ദൈവ​ത്തി​ന്റെ പേര്‌ അറിയി​ച്ചി​രി​ക്കു​ന്നത്‌?

9 യേശു ദൈവ​ത്തി​ന്റെ പേര്‌ അറിയി​ച്ചു. സ്വർഗീ​യ​പി​താ​വി​നോ​ടു പ്രാർഥി​ച്ച​പ്പോൾ യേശു ഇങ്ങനെ പറഞ്ഞു: ‘ഞാൻ അങ്ങയുടെ പേര്‌ അറിയി​ച്ചി​രി​ക്കു​ന്നു.’ (യോഹ. 17:26) യേശു​വി​ന്റെ മാതൃക അനുക​രി​ച്ചു​കൊണ്ട്‌ ദൈവ​നാ​മം മറ്റുള്ള​വരെ അറിയി​ക്കാൻ യഹോ​വ​യു​ടെ സംഘട​ന​യും കഴിയു​ന്ന​തെ​ല്ലാം ചെയ്യുന്നു. വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ—പുതിയ ലോക ഭാഷാ​ന്തരം ഇതിനു നല്ലൊരു ഉദാഹ​ര​ണ​മാണ്‌. ബൈബിൾ എഴുതി​യ​പ്പോൾ അതിൽ ദൈവ​നാ​മം എവി​ടെ​യെ​ല്ലാം ഉപയോ​ഗി​ച്ചി​രു​ന്നോ അവി​ടെ​യെ​ല്ലാം പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ലും ദൈവ​നാ​മം പുനഃ​സ്ഥി​തീ​ക​രി​ച്ചി​ട്ടുണ്ട്‌. ബൈബി​ളി​ന്റെ ഈ പരിഭാഷ മുഴു​വ​നാ​യോ ഭാഗി​ക​മാ​യോ ഇപ്പോൾ 270-ലധികം ഭാഷക​ളിൽ ലഭ്യമാണ്‌. ഈ ഭാഷാ​ന്ത​ര​ത്തി​ന്റെ എ4, എ5 എന്നീ അനുബ​ന്ധ​ങ്ങ​ളിൽ ബൈബി​ളിൽ ദൈവ​നാ​മം പുനഃ​സ്ഥി​തീ​ക​രി​ച്ച​തി​നെ​ക്കു​റി​ച്ചുള്ള കൂടു​ത​ലായ വിവരങ്ങൾ നിങ്ങൾക്കു കാണാം. പഠന​ബൈ​ബി​ളി​ന്റെ അനുബന്ധം സി (ഇംഗ്ലീഷ്‌) നോക്കി​യാൽ ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ 237 പ്രാവ​ശ്യം ദൈവ​നാ​മം ഉപയോ​ഗി​ച്ച​തി​ന്റെ തെളി​വു​കൾ വിശദ​മാ​യി മനസ്സി​ലാ​ക്കാം.

10. മ്യാൻമ​റി​ലെ ഒരു സ്‌ത്രീ​യു​ടെ വാക്കു​ക​ളിൽനിന്ന്‌ നിങ്ങൾ എന്താണു പഠിച്ചത്‌?

10 യേശു​വി​നെ​പ്പോ​ലെ നമ്മളും കഴിയു​ന്നത്ര ആളുകളെ ദൈവ​നാ​മം അറിയി​ക്കണം. ദൈവ​ത്തിന്‌ ഒരു പേരുണ്ട്‌ എന്നു മനസ്സി​ലാ​ക്കി​യ​പ്പോൾ മ്യാൻമ​റി​ലെ 67 വയസ്സുള്ള ഒരു സ്‌ത്രീ നിറക​ണ്ണു​ക​ളോ​ടെ ഇങ്ങനെ പറഞ്ഞു: “ദൈവ​ത്തി​ന്റെ പേര്‌ യഹോ​വ​യാ​ണെന്നു ജീവി​ത​ത്തിൽ ആദ്യമാ​യി​ട്ടാണ്‌ ഞാൻ കേൾക്കു​ന്നത്‌. . . . ഇതി​നെ​ക്കാ​ളും വലി​യൊ​രു കാര്യം എനിക്ക്‌ ഇനി പഠിക്കാ​നില്ല.” ഈ അനുഭവം കാണി​ക്കു​ന്ന​തു​പോ​ലെ ദൈവ​ത്തി​ന്റെ പേര്‌ അറിയു​ന്നത്‌ ആത്മാർഥ​ഹൃ​ദ​യ​മുള്ള ആളുകളെ ശക്തമായി സ്വാധീ​നി​ക്കും.

സംഘട​ന​യിൽ വിശ്വാ​സ​മു​ണ്ടെന്നു കാണി​ക്കു​ക

11. യഹോ​വ​യു​ടെ സംഘട​നയെ വിശ്വ​സി​ക്കു​ന്നെന്നു മൂപ്പന്മാർക്ക്‌ എങ്ങനെ കാണി​ക്കാം? (ചിത്ര​വും കാണുക.)

11 ദൈവ​ത്തി​ന്റെ സംഘട​നയെ ആദരി​ക്കു​ന്നെ​ന്നും വിശ്വ​സി​ക്കു​ന്നെ​ന്നും മൂപ്പന്മാർക്ക്‌ എങ്ങനെ കാണി​ക്കാം? നിർദേ​ശങ്ങൾ കിട്ടു​മ്പോൾ അതു ശ്രദ്ധ​യോ​ടെ വായിച്ച്‌ മനസ്സി​ലാ​ക്കു​ക​യും അതിനു ചേർച്ച​യിൽ പ്രവർത്തി​ക്കാൻ കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, സഭാ​യോ​ഗ​ങ്ങ​ളിൽ പരിപാ​ടി​കൾ എങ്ങനെ നടത്താ​മെ​ന്നും സഭയെ പ്രതി​നി​ധീ​ക​രിച്ച്‌ എങ്ങനെ പ്രാർഥി​ക്കാ​മെ​ന്നും മാത്രമല്ല, ക്രിസ്‌തു​വി​ന്റെ ആടുകളെ എങ്ങനെ നന്നായി പരിപാ​ലി​ക്കാം എന്നതി​നെ​ക്കു​റി​ച്ചും മൂപ്പന്മാർക്കു നിർദേ​ശങ്ങൾ കിട്ടാ​റുണ്ട്‌. സംഘടന പറയു​ന്ന​തു​പോ​ലെ മൂപ്പന്മാർ കാര്യങ്ങൾ ചെയ്യു​മ്പോൾ അവരുടെ പരിപാ​ല​ന​ത്തി​ലുള്ള സഹോ​ദ​ര​ങ്ങൾക്ക്‌ സ്‌നേ​ഹ​വും സുരക്ഷി​ത​ത്വ​വും തോന്നും.

സംഘടന നൽകുന്ന നിർദേ​ശങ്ങൾ വിശ്വ​സി​ക്കാൻ മൂപ്പന്മാർ നമ്മളെ സഹായി​ക്കു​ന്നു (11-ാം ഖണ്ഡിക കാണുക) b


12. (എ) നമ്മൾ മൂപ്പന്മാ​രോ​ടു സഹകരിച്ച്‌ പ്രവർത്തി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (എബ്രായർ 13:7, 17) (ബി) നമ്മൾ നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വ​രു​ടെ നല്ല ഗുണങ്ങ​ളി​ലേക്കു നോ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

12 മൂപ്പന്മാ​രിൽനിന്ന്‌ നിർദേ​ശങ്ങൾ കിട്ടു​മ്പോൾ നമ്മൾ അതു മനസ്സോ​ടെ അനുസ​രി​ക്കണം. അങ്ങനെ​യാ​കു​മ്പോൾ അവരുടെ ജോലി കുറെ​ക്കൂ​ടെ എളുപ്പ​മാ​കും. നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വരെ അനുസ​രി​ക്കാ​നും അവർക്കു കീഴ്‌പെ​ട്ടി​രി​ക്കാ​നും ആണ്‌ ബൈബിൾ നമ്മളോ​ടു പറയു​ന്നത്‌. (എബ്രായർ 13:7, 17 വായി​ക്കുക.) എങ്കിലും അവർ അപൂർണ​രാ​യ​തു​കൊണ്ട്‌ ചില​പ്പോൾ നമുക്ക്‌ അതു ബുദ്ധി​മു​ട്ടാ​യേ​ക്കാം. എന്നാൽ ഓർക്കുക: അവരുടെ നല്ല ഗുണങ്ങൾ ശ്രദ്ധി​ക്കു​ന്ന​തി​നു പകരം കുറവു​ക​ളി​ലേ​ക്കാ​ണു നോക്കു​ന്ന​തെ​ങ്കിൽ വാസ്‌ത​വ​ത്തിൽ നമ്മൾ നമ്മുടെ ശത്രു​ക്കളെ സഹായി​ക്കു​ക​യാണ്‌. അത്‌ എങ്ങനെ? മൂപ്പന്മാ​രെ​ക്കു​റിച്ച്‌ തെറ്റാ​യി​ട്ടാ​ണു ചിന്തി​ക്കു​ന്ന​തെ​ങ്കിൽ സംഘട​ന​യെ​ക്കു​റി​ച്ചും നമ്മൾ തെറ്റായി ചിന്തി​ച്ചു​തു​ട​ങ്ങു​ക​യും സംഘട​ന​യി​ലുള്ള വിശ്വാ​സം പതിയെ നഷ്ടമാ​കു​ക​യും ചെയ്‌തേ​ക്കാം. അതുത​ന്നെ​യാ​ണു നമ്മുടെ ശത്രു​ക്ക​ളു​ടെ ലക്ഷ്യവും. ശരി, ശത്രു​ക്ക​ളു​ടെ നുണകൾ തിരി​ച്ച​റി​യാ​നും അവ തള്ളിക്ക​ള​യാ​നും നമുക്ക്‌ എന്തെല്ലാം ചെയ്യാം?

നമ്മുടെ വിശ്വാ​സം തകർക്കാൻ മറ്റുള്ള​വരെ അനുവ​ദി​ക്ക​രുത്‌

13. ശത്രുക്കൾ എങ്ങനെ​യാണ്‌ ദൈവ​ത്തി​ന്റെ സംഘട​നയെ മോശ​മാ​യി ചിത്രീ​ക​രി​ക്കാൻ ശ്രമി​ക്കു​ന്നത്‌?

13 ദൈവ​ത്തി​ന്റെ എതിരാ​ളി​കൾ സംഘട​ന​യി​ലുള്ള നല്ല കാര്യ​ങ്ങളെ മോശ​മാ​യി ചിത്രീ​ക​രി​ക്കാൻ ശ്രമി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, തന്റെ ആരാധകർ ശാരീ​രി​ക​മാ​യും ധാർമി​ക​മാ​യും ആത്മീയ​മാ​യും ശുദ്ധരാ​യി​രി​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു​ണ്ടെന്നു തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ നമ്മൾ മനസ്സി​ലാ​ക്കു​ന്നു. പശ്ചാത്താ​പ​മി​ല്ലാ​തെ അശുദ്ധ​മായ കാര്യങ്ങൾ ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്ന​വരെ സഭയിൽനിന്ന്‌ പുറത്താ​ക്ക​ണ​മെ​ന്നും യഹോവ ആവശ്യ​പ്പെ​ടു​ന്നുണ്ട്‌. (1 കൊരി. 5:11-13; 6:9, 10) ആ തിരു​വെ​ഴു​ത്തു കല്പന നമ്മൾ അനുസ​രി​ക്കു​ന്നു. എന്നാൽ അതിന്റെ പേരിൽ ശത്രുക്കൾ നമ്മളെ, എന്തിനും ഏതിനും കുറ്റം കണ്ടുപി​ടി​ക്കു​ന്ന​വ​രെ​ന്നും കടും​പി​ടു​ത്ത​ക്കാ​രെ​ന്നും ആളുക​ളോ​ടു സ്‌നേ​ഹ​മി​ല്ലാ​ത്ത​വ​രെ​ന്നും വിളി​ച്ചേ​ക്കാം.

14. സംഘട​ന​യെ​ക്കു​റി​ച്ചുള്ള നുണ​പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ പിന്നിൽ ആരാണ്‌?

14 നുണ​പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ പിന്നിൽ ആരാ​ണെന്നു തിരി​ച്ച​റി​യുക. പിശാ​ചായ സാത്താ​നാ​ണു ഇതി​ന്റെ​യെ​ല്ലാം പിന്നിൽ. അവൻ ‘നുണയു​ടെ അപ്പനാണ്‌.’ (യോഹ. 8:44; ഉൽപ. 3:1-5) അതു​കൊ​ണ്ടു​തന്നെ യഹോ​വ​യു​ടെ സംഘട​ന​യ്‌ക്ക്‌ എതിരെ തെറ്റായ വാർത്ത​ക​ളും കെട്ടു​ക​ഥ​ക​ളും പ്രചരി​പ്പി​ക്കാൻ സാത്താൻ തന്റെ പക്ഷത്തു​ള്ള​വരെ ഉപയോ​ഗി​ക്കും. അതാണ്‌ ഒന്നാം നൂറ്റാ​ണ്ടിൽ സംഭവി​ച്ചത്‌.

15. യേശു​വി​നും അനുഗാ​മി​കൾക്കും എതിരെ മതനേ​താ​ക്ക​ന്മാർ എന്തു ചെയ്യാൻ ശ്രമിച്ചു?

15 ഒരുപാട്‌ അത്ഭുതങ്ങൾ ചെയ്‌തി​ട്ടും, പൂർണ​മ​നു​ഷ്യ​നാ​യി​രുന്ന യേശു​വി​നെ​ക്കു​റി​ച്ചു​പോ​ലും സാത്താന്റെ അനുയാ​യി​കൾ നുണകൾ പറഞ്ഞു​പ​രത്തി. ഉദാഹ​ര​ണ​ത്തിന്‌, യേശു​വിന്‌ ഭൂതങ്ങളെ പുറത്താ​ക്കാ​നുള്ള അധികാ​രം കിട്ടി​യത്‌ ‘ഭൂതങ്ങ​ളു​ടെ അധിപ​നിൽനി​ന്നാ​ണെന്ന്‌’ മതനേ​താ​ക്ക​ന്മാർ ആളുക​ളോ​ടു പറഞ്ഞു. (മർക്കോ. 3:22) യേശു​വി​ന്റെ വിചാ​ര​ണ​യു​ടെ സമയത്ത്‌ മതനേ​താ​ക്ക​ന്മാർ യേശു ഒരു ദൈവ​നി​ന്ദ​ക​നാ​ണെന്ന്‌ ആരോ​പി​ച്ചു. കൂടാതെ യേശു​വി​നെ കൊന്നു​ക​ള​യ​ണ​മെന്ന്‌ ആവശ്യ​പ്പെ​ടാൻ ജനക്കൂ​ട്ടത്തെ പ്രേരി​പ്പി​ക്കു​ക​യും ചെയ്‌തു. (മത്താ. 27:20) പിന്നീട്‌ യേശു​വി​ന്റെ അനുഗാ​മി​കൾ സന്തോ​ഷ​വാർത്ത പ്രസം​ഗി​ച്ച​പ്പോ​ഴും എതിരാ​ളി​കൾ വെറു​തേ​യി​രു​ന്നില്ല. അവരെ ഉപദ്ര​വി​ക്കു​ന്ന​തി​നു​വേണ്ടി ഈ എതിരാ​ളി​കൾ ‘ജനതക​ളിൽപ്പെ​ട്ട​വ​രു​ടെ മനസ്സിൽ വിദ്വേ​ഷം കുത്തി​വെച്ച്‌ അവരെ ഇളക്കി​വി​ട്ടു.’ (പ്രവൃ. 14:2, 19) പ്രവൃ​ത്തി​കൾ 14:2-നെക്കു​റിച്ച്‌ 1998 ഡിസംബർ 1 ലക്കം വീക്ഷാ​ഗോ​പു​രം ഇങ്ങനെ പറഞ്ഞു: “യഹൂദ എതിരാ​ളി​കൾ സന്ദേശം തള്ളിയ​തു​കൊ​ണ്ടു മാത്രം തൃപ്‌ത​രാ​യില്ല, അവർ ക്രിസ്‌ത്യാ​നി​കൾക്കെ​തി​രെ ദുഷ്‌പ്ര​ച​രണം ആരംഭിച്ച്‌ അവരെ സംബന്ധിച്ച്‌ വിജാ​തീ​യ​രിൽ മുൻവി​ധി വളർത്തി​യെ​ടു​ക്കാൻ ശ്രമിച്ചു.”

16. തെറ്റായ വാർത്തകൾ കേൾക്കു​മ്പോൾ നമ്മൾ എന്ത്‌ ഓർക്കണം?

16 ഇന്നും സാത്താൻ നുണ​പ്ര​ചാ​രണം നടത്തി​ക്കൊ​ണ്ടാ​ണി​രി​ക്കു​ന്നത്‌. അവൻ ‘ഭൂലോ​കത്തെ മുഴുവൻ വഴി​തെ​റ്റി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌.’ (വെളി. 12:9) സംഘട​ന​യെ​ക്കു​റി​ച്ചോ നേതൃ​ത്വ​മെ​ടു​ക്കുന്ന സഹോ​ദ​ര​ന്മാ​രെ​ക്കു​റി​ച്ചോ നമ്മൾ തെറ്റായ എന്തെങ്കി​ലും കേൾക്കു​ക​യാ​ണെ​ങ്കിൽ യേശു​വി​നോ​ടും ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളോ​ടും ശത്രുക്കൾ ചെയ്‌തത്‌ എന്താ​ണെന്ന്‌ ഓർക്കുക. ദൈവത്തെ സേവി​ക്കു​ന്ന​വരെ ശത്രുക്കൾ എതിർക്കു​മെ​ന്നും അവരെ​ക്കു​റിച്ച്‌ നുണകൾ പറഞ്ഞു​പ​ര​ത്തു​മെ​ന്നും ഉള്ള ബൈബിൾപ്ര​വ​ചനം ഇന്ന്‌ അങ്ങനെ​തന്നെ നിറ​വേ​റു​ക​യാണ്‌. (മത്താ. 5:11, 12) തെറ്റായ വാർത്ത​ക​ളു​ടെ ഉറവിടം മനസ്സി​ലാ​ക്കു​ക​യും നമ്മളെ​ത്തന്നെ സംരക്ഷി​ക്കാൻ വേണ്ട നടപടി​കൾ പെട്ടെന്നു സ്വീക​രി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ അവ നമ്മളെ വഴി​തെ​റ്റി​ക്കില്ല. ശരി, നമ്മൾ സ്വീക​രി​ക്കേണ്ട നടപടി​കൾ എന്തൊ​ക്കെ​യാണ്‌?

17. കെട്ടു​ക​ഥ​ക​ളാൽ വഴി​തെ​റ്റി​ക്ക​പ്പെ​ടാ​തി​രി​ക്കാൻ നമുക്ക്‌ എന്തു ചെയ്യാം? (2 തിമൊ​ഥെ​യൊസ്‌ 1:13) (“ വ്യാജ​വാർത്ത​ക​ളോട്‌ എങ്ങനെ പ്രതി​ക​രി​ക്കണം?” എന്ന ചതുര​വും കാണുക.)

17 കെട്ടു​ക​ഥകൾ തള്ളിക്ക​ള​യുക. വ്യാജ​വാർത്ത​ക​ളോ കെട്ടു​ക​ഥ​ക​ളോ കേട്ടാൽ നമ്മൾ എന്തു ചെയ്യണം എന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ നമുക്ക്‌ വ്യക്തമാ​യി പറഞ്ഞു​ത​രു​ന്നുണ്ട്‌. ‘കെട്ടു​ക​ഥ​കൾക്ക്‌ ശ്രദ്ധ കൊടു​ക്കു​ന്ന​വരെ വിലക്ക​ണ​മെ​ന്നും’ ‘ദൈവ​ദൂ​ഷ​ണ​പ​ര​മായ കെട്ടു​ക​ഥകൾ തള്ളിക്ക​ള​യ​ണ​മെ​ന്നും’ പൗലോസ്‌ തിമൊ​ഥെ​യൊ​സി​നോ​ടു പറഞ്ഞു. (1 തിമൊ. 1:3, 4; 4:7) ഇങ്ങനെ ചിന്തി​ക്കുക, ഒരു കൊച്ചു​കു​ട്ടി തറയിൽ കിടക്കുന്ന സാധന​മെ​ടുത്ത്‌ വായിൽ വെച്ചേ​ക്കാം. എന്നാൽ അങ്ങനെ ചെയ്യു​ന്ന​തി​ന്റെ അപകടം അറിയാ​വുന്ന ഒരു മുതിർന്ന വ്യക്തി ഒരിക്ക​ലും അതു ചെയ്യില്ല. അതു​പോ​ലെ വ്യാജ​വാർത്ത​ക​ളു​ടെ ഉറവിടം അറിയാ​വു​ന്ന​തു​കൊണ്ട്‌ നമ്മളും അവ തള്ളിക്ക​ള​യു​ന്നു. പകരം, ‘പ്രയോ​ജ​ന​ക​ര​മായ വാക്കു​കൾക്കു’ മാത്രം ശ്രദ്ധ കൊടു​ക്കും.—2 തിമൊ​ഥെ​യൊസ്‌ 1:13 വായി​ക്കുക.

18. യഹോ​വ​യു​ടെ സംഘട​നയെ വിശ്വ​സി​ക്കു​ന്നുണ്ട്‌ എന്നു നമുക്ക്‌ എങ്ങനെ കാണി​ക്കാം?

18 നമ്മുടെ സംഘടന യേശു​വി​നെ അനുക​രി​ക്കുന്ന പല വിധങ്ങ​ളുണ്ട്‌. അതിൽ മൂന്ന്‌ എണ്ണമാണ്‌ നമ്മൾ ചിന്തി​ച്ചത്‌. ബൈബിൾ പഠിക്കു​മ്പോൾ, ദൈവ​ത്തി​ന്റെ സംഘടന യേശു​വി​ന്റെ മാതൃക പിൻപ​റ്റുന്ന മറ്റു വിധങ്ങൾ കണ്ടെത്താൻ ശ്രമി​ക്കുക. സംഘട​ന​യി​ലുള്ള വിശ്വാ​സം വളർത്താൻ നിങ്ങളു​ടെ സഭയി​ലു​ള്ള​വരെ സഹായി​ക്കുക. യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ക​യും തന്റെ ഇഷ്ടം നിറ​വേ​റ്റാൻ യഹോവ ഉപയോ​ഗി​ക്കുന്ന സംഘട​ന​യോ​ടു പറ്റിനിൽക്കു​ക​യും ചെയ്‌തു​കൊണ്ട്‌ നിങ്ങളു​ടെ വിശ്വാ​സ​വും വിലമ​തി​പ്പും തുടർന്നും പ്രകട​മാ​ക്കുക. (സങ്കീ. 37:28) വിശ്വ​സ്‌ത​മാ​യി യഹോ​വയെ സേവി​ക്കു​ന്ന​വ​രോ​ടൊ​പ്പം ആയിരി​ക്കാ​നുള്ള അവസരത്തെ നമുക്ക്‌ എന്നും വില​പ്പെ​ട്ട​താ​യി കാണാം.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

  • ഏതെല്ലാം വിധങ്ങ​ളി​ലാ​ണു ദൈവ​ജനം യേശു​വി​നെ അനുക​രി​ക്കു​ന്നത്‌?

  • യഹോ​വ​യു​ടെ സംഘട​ന​യിൽ വിശ്വ​സി​ക്കു​ന്നു​ണ്ടെന്നു നമുക്ക്‌ എങ്ങനെ കാണി​ക്കാം?

  • വ്യാജ​വാർത്തകൾ കേൾക്കാൻ ഇടയാ​യാൽ നമ്മൾ എന്തു ചെയ്യണം?

ഗീതം 103 ഇടയന്മാർ—ദൈവ​ത്തിൽനി​ന്നുള്ള സമ്മാനം

a യഹോവ ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്കു​ന്നു! എന്ന പുസ്‌ത​ക​ത്തി​ന്റെ 102, 103 പേജു​ക​ളി​ലുള്ള “എന്തു​കൊണ്ട്‌ 1919?” എന്ന ചതുരം കാണുക.

b ചിത്രത്തിന്റെ വിവരണം: പരസ്യ​സാ​ക്ഷീ​ക​ര​ണ​ത്തി​നുള്ള ക്രമീ​ക​ര​ണ​ങ്ങ​ളെ​ക്കു​റിച്ച്‌ മൂപ്പന്മാർ ചർച്ച ചെയ്യുന്നു, പരസ്യ​സാ​ക്ഷീ​ക​ര​ണ​ത്തിൽ ഏർപ്പെ​ടു​മ്പോൾ സുരക്ഷ​യ്‌ക്കു​വേണ്ടി മതിലി​നോ​ടു ചേർന്നു​നിൽക്ക​ണ​മെന്ന, മൂപ്പന്മാർ ചർച്ച ചെയ്‌ത ആ നിർദേശം ഗ്രൂപ്പ്‌ മേൽവി​ചാ​രകൻ പ്രചാ​ര​ക​രോ​ടു പറയുന്നു.