വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക്‌ അറിയാ​മോ?

നിങ്ങൾക്ക്‌ അറിയാ​മോ?

ഇസ്രായേല്യരല്ലാത്തവർ ദാവീ​ദി​ന്റെ സൈന്യ​ത്തിൽ ഉണ്ടായി​രു​ന്നത്‌ എന്തു​കൊണ്ട്‌?

ദാവീ​ദി​ന്റെ സൈന്യ​ത്തി​ലെ വിദേ​ശി​ക​ളായ ചില യോദ്ധാ​ക്ക​ളാ​യി​രു​ന്നു അമ്മോ​ന്യ​നായ സേലെക്ക്‌, ഹിത്യ​നായ ഊരി​യാവ്‌, മോവാ​ബ്യ​നായ യിത്മ. a (1 ദിന. 11:39, 41, 46) അതു​പോ​ലെ “കെരാ​ത്യ​രും പ്ലേത്യ​രും . . . ഗിത്ത്യ​രും” ദാവീ​ദി​ന്റെ സേനയി​ലു​ണ്ടാ​യി​രു​ന്നു. (2 ശമു. 15:18) കെരാ​ത്യ​രും പ്ലേത്യ​രും, ഫെലി​സ്‌ത്യ​രു​മാ​യി അടുത്ത ബന്ധമുള്ള വിഭാ​ഗ​ങ്ങ​ളാ​ണെ​ന്നാണ്‌ പൊതു​വെ കരുത​പ്പെ​ടു​ന്നത്‌. (യഹ. 25:16) ഗിത്ത്യ​രാ​കട്ടെ ഫെലി​സ്‌ത്യ​ന​ഗ​ര​മായ ഗത്തിൽനി​ന്നു​ള്ള​വ​രും.—യോശു. 13:2, 3; 1 ശമു. 6:17, 18.

ദാവീദ്‌ എന്തു​കൊ​ണ്ടാണ്‌ ഇസ്രാ​യേ​ല്യ​ര​ല്ലാ​ത്ത​വരെ തന്റെ സൈന്യ​ത്തിൽ ഉൾപ്പെ​ടു​ത്തി​യത്‌? കാരണം അവർ തന്നോ​ടും, അതിലും പ്രധാ​ന​മാ​യി യഹോ​വ​യോ​ടും വിശ്വ​സ്‌ത​രാ​ണെന്നു ദാവീ​ദിന്‌ ഉറപ്പു​ണ്ടാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, കെരാ​ത്യ​രെ​യും പ്ലേത്യ​രെ​യും കുറിച്ച്‌ ഒരു ബൈബിൾനി​ഘണ്ടു ഇങ്ങനെ​യാ​ണു പറയു​ന്നത്‌: “ദാവീ​ദി​ന്റെ ഭരണകാ​ലത്തെ ഏറ്റവും ബുദ്ധി​മു​ട്ടേ​റിയ സാഹച​ര്യ​ങ്ങ​ളിൽ അവർ ദാവീ​ദി​നോ​ടു വിശ്വ​സ്‌ത​രാ​യി​രു​ന്നു.” അതിന്റെ ചില ഉദാഹ​ര​ണങ്ങൾ നോക്കുക: “ഇസ്രാ​യേൽപു​രു​ഷ​ന്മാ​രെ​ല്ലാം” ദാവീദ്‌ രാജാ​വി​നെ തള്ളിക്ക​ളഞ്ഞ്‌ “ഒരു കുഴപ്പ​ക്കാ​ര​നാ​യി​രുന്ന” ശേബയു​ടെ പുറകേ പോയ​പ്പോൾ കെരാ​ത്യ​രും പ്ലേത്യ​രും ദാവീ​ദി​നോ​ടു പറ്റിനി​ന്നു. ശേബയെ കീഴട​ക്കാ​നും സഹായി​ച്ചു. (2 ശമു. 20:1, 2, 7) മറ്റൊരു അവസര​ത്തിൽ ദാവീദ്‌ രാജാ​വി​ന്റെ മകനായ അദോ​നിയ അധികാ​രം പിടി​ച്ചെ​ടു​ക്കാൻ ശ്രമിച്ചു. അപ്പോ​ഴും കെരാ​ത്യ​രും പ്ലേത്യ​രും ദാവീ​ദി​നോ​ടു വിശ്വ​സ്‌ത​രാ​യി​നി​ന്നു. അനന്തരാ​വ​കാ​ശി​യാ​യി യഹോവ തിര​ഞ്ഞെ​ടുത്ത ശലോ​മോ​നെ രാജാ​വാ​യി വാഴി​ക്കാൻ സഹായി​ക്കു​ക​യും ചെയ്‌തു.—1 രാജാ. 1:24-27, 38, 39.

ദാവീ​ദി​നോ​ടു വിശ്വ​സ്‌ത​മാ​യി പറ്റിനിന്ന വേറൊ​രു വിദേ​ശി​യാണ്‌ ഗിത്ത്യ​നായ ഇഥായി. ഒരിക്കൽ ദാവീ​ദി​ന്റെ മകനായ അബ്‌ശാ​ലോം അദ്ദേഹ​ത്തി​നെ​തി​രെ മത്സരി​ക്കു​ക​യും ഇസ്രാ​യേ​ല്യ​രെ തന്റെ പക്ഷത്താ​ക്കു​ക​യും ചെയ്‌തു. ആ സമയത്ത്‌ ഇഥായി​യും അദ്ദേഹ​ത്തി​ന്റെ 600 യോദ്ധാ​ക്ക​ളും ദാവീദ്‌ രാജാ​വി​നെ പിന്തു​ണച്ചു. ഒരു വിദേ​ശി​യാ​യ​തു​കൊണ്ട്‌ ഇഥായി തനിക്കു​വേണ്ടി യുദ്ധം ചെയ്യേ​ണ്ട​തി​ല്ലെന്നു ദാവീദ്‌ അദ്ദേഹ​ത്തോ​ടു പറഞ്ഞു. പക്ഷേ ഇഥായി​യു​ടെ മറുപടി എന്തായി​രു​ന്നെ​ന്നോ? “യഹോ​വ​യാ​ണെ, യജമാ​ന​നായ രാജാ​വാ​ണെ, മരിക്കാ​നാ​ണെ​ങ്കി​ലും ജീവി​ക്കാ​നാ​ണെ​ങ്കി​ലും ശരി, യജമാ​ന​നായ രാജാവ്‌ എവി​ടെ​യോ അവിടെ അങ്ങയുടെ ഈ ദാസനു​മു​ണ്ടാ​യി​രി​ക്കും!”—2 ശമു. 15:6, 18-21.

യഹോവ തിര​ഞ്ഞെ​ടുത്ത രാജാ​വായ ദാവീ​ദി​നോട്‌ ഇഥായി വിശ്വസ്‌തനായിരുന്നു

കെരാ​ത്യ​രും പ്ലേത്യ​രും ഗിത്ത്യ​രും വിദേ​ശി​ക​ളാ​യി​രു​ന്നെ​ങ്കി​ലും അവർ യഹോവ സത്യ​ദൈവം ആണെന്നും ദാവീദ്‌ യഹോ​വ​യു​ടെ അഭിഷി​ക്ത​നാ​ണെ​ന്നും തിരി​ച്ച​റിഞ്ഞ്‌ പ്രവർത്തി​ച്ചു. വിശ്വ​സ്‌ത​രായ അത്തരം ആളുകൾ തന്റെ കൂടെ​യു​ണ്ട​ല്ലോ എന്ന്‌ ഓർത്ത്‌ ദാവീ​ദിന്‌ എത്ര സന്തോ​ഷ​വും നന്ദിയും തോന്നി​ക്കാ​ണും!

a അമ്മോന്യരും മോവാ​ബ്യ​രും ഇസ്രാ​യേ​ലി​ന്റെ സഭയിൽ പ്രവേ​ശി​ക്കു​ന്ന​തി​നെ ആവർത്തനം 23:3-6-ൽ ദൈവ​നി​യമം വിലക്കി​യി​രു​ന്നു. എന്നാൽ ഇതു സൂചി​പ്പി​ക്കു​ന്നത്‌ ഇസ്രാ​യേ​ല്യ​രു​ടെ നിയമ​പ​ര​മായ എല്ലാ അവകാ​ശ​ങ്ങ​ളും സഹിതം അവിടത്തെ പൗരന്മാർ ആകാൻ ഇവർക്കു കഴിയില്ല എന്നായി​രി​ക്കാം. എങ്കിലും അമ്മോ​ന്യർക്കും മോവാ​ബ്യർക്കും ദൈവ​ജ​ന​വു​മാ​യി സഹവസി​ക്കാ​നും അവരുടെ ഇടയിൽ താമസി​ക്കാ​നും കഴിയു​മാ​യി​രു​ന്നു. തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള ഉൾക്കാഴ്‌ച വാല്യം 1 (ഇംഗ്ലീഷ്‌), പേജ്‌ 95 കാണുക.