വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 19

ഗീതം 22 രാജ്യം സ്ഥാപി​ത​മാ​യി—അതു വരേണമേ!

ഭാവി​യി​ലെ യഹോ​വ​യു​ടെ വിധി​ക​ളെ​ക്കു​റിച്ച്‌ നമുക്ക്‌ എന്ത്‌ അറിയാം?

ഭാവി​യി​ലെ യഹോ​വ​യു​ടെ വിധി​ക​ളെ​ക്കു​റിച്ച്‌ നമുക്ക്‌ എന്ത്‌ അറിയാം?

‘യഹോവ ആരും നശിച്ചു​പോ​കാ​തി​രി​ക്കാ​നാണ്‌ ആഗ്രഹി​ക്കു​ന്നത്‌.’2 പത്രോ. 3:9.

ഉദ്ദേശ്യം

യഹോവ നീതി​യോ​ടെ, ശരിയായ വിധത്തി​ലാ​യി​രി​ക്കും ഭാവി​യിൽ ആളുകളെ വിധി​ക്കു​ന്ന​തെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും.

1. നമ്മൾ ആവേശം നിറഞ്ഞ സമയത്താ​ണു ജീവി​ക്കു​ന്ന​തെന്നു പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

 വളരെ ആവേശം നിറഞ്ഞ സമയത്താ​ണു നമ്മൾ ജീവി​ക്കു​ന്നത്‌! ഓരോ ദിവസ​വും ബൈബിൾപ്ര​വ​ച​നങ്ങൾ നിറ​വേ​റു​ന്നതു നമുക്കു കൺമു​ന്നിൽ കാണാ​നാ​കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ലോക​ത്തി​ന്റെ ആധിപ​ത്യം നേടാ​നാ​യി ‘വടക്കേ രാജാ​വും തെക്കേ രാജാ​വും’ തമ്മിൽ മത്സരി​ക്കു​ന്നതു നമ്മൾ കാണു​ന്നുണ്ട്‌. (ദാനി. 11:40, അടിക്കു​റിപ്പ്‌.) ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത ലോക​മെ​ങ്ങും പ്രസം​ഗി​ക്ക​പ്പെ​ടു​ന്ന​തും ലക്ഷക്കണ​ക്കിന്‌ ആളുകൾ യഹോ​വയെ സേവി​ക്കാൻ മുന്നോ​ട്ടു​വ​രു​ന്ന​തും നമ്മൾ കാണുന്നു. (യശ. 60:22; മത്താ. 24:14) അതു​പോ​ലെ നമുക്ക്‌ ആവശ്യ​മായ ആത്മീയാ​ഹാ​രം “തക്കസമ​യത്ത്‌” സമൃദ്ധ​മാ​യി ലഭിക്കു​ക​യും ചെയ്യുന്നു.—മത്താ. 24:45-47.

2. നമുക്ക്‌ ഏതു കാര്യ​ത്തിൽ ഉറപ്പു​ണ്ടാ​യി​രി​ക്കാം, പക്ഷേ എന്ത്‌ നമ്മൾ അംഗീ​ക​രി​ക്കണം?

2 തൊട്ട​ടുത്ത ഭാവി​യിൽ നടക്കാൻപോ​കുന്ന പ്രധാ​ന​പ്പെട്ട കാര്യങ്ങൾ വ്യക്തമാ​യി മനസ്സി​ലാ​ക്കാൻ യഹോവ നമ്മളെ സഹായി​ക്കു​ന്നു. (സുഭാ. 4:18; ദാനി. 2:28) ഒരു കാര്യം നമുക്ക്‌ ഉറപ്പോ​ടെ പറയാം, മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ വിശ്വ​സ്‌ത​മാ​യി സഹിച്ചു​നിൽക്കാ​നും നമുക്കി​ട​യി​ലെ ഐക്യം കാത്തു​സൂ​ക്ഷി​ക്കാ​നും വേണ്ട വിവര​ങ്ങ​ളെ​ല്ലാം, അതു തുടങ്ങു​മ്പോ​ഴേ​ക്കും നമ്മൾ അറിഞ്ഞി​രി​ക്കും. എങ്കിലും ഭാവി​യിൽ നടക്കാൻപോ​കുന്ന സംഭവ​ങ്ങ​ളെ​ക്കു​റിച്ച്‌ നമുക്ക്‌ അറിയി​ല്ലാത്ത ചില കാര്യ​ങ്ങ​ളു​ണ്ടെ​ന്നും നമ്മൾ അംഗീ​ക​രി​ക്കണം. ഈ സംഭവ​ങ്ങ​ളെ​ക്കു​റിച്ച്‌ നമ്മൾ മുമ്പ്‌ പറഞ്ഞി​രുന്ന ചില കാര്യ​ങ്ങ​ളിൽ മാറ്റം വരുത്തി​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ ഈ ലേഖന​ത്തിൽ നമ്മൾ ആദ്യം ചർച്ച ചെയ്യും. കൂടാതെ ഭാവി​യെ​ക്കു​റി​ച്ചും നമ്മുടെ സ്വർഗീ​യ​പി​താവ്‌ പ്രവർത്തി​ക്കുന്ന വിധ​ത്തെ​ക്കു​റി​ച്ചും നമുക്ക്‌ അറിയാ​വുന്ന ചില കാര്യ​ങ്ങ​ളും ചർച്ച ചെയ്യും.

നമുക്ക്‌ എന്ത്‌ അറിയില്ല?

3. യഹോ​വ​യു​ടെ ആരാധ​ക​രാ​യി​ത്തീ​രാ​നുള്ള അവസരം എപ്പോൾ മുതൽ ഇല്ലാതാ​കും എന്നാണ്‌ നമ്മൾ മുമ്പ്‌ പറഞ്ഞി​രു​ന്നത്‌, അങ്ങനെ ചിന്തി​ക്കാ​നുള്ള കാരണം എന്താണ്‌?

3 നമ്മൾ മുമ്പ്‌ പറഞ്ഞി​രു​ന്നത്‌, മഹാകഷ്ടത തുടങ്ങി​യ​ശേഷം ആർക്കും യഹോ​വ​യ്‌ക്കു​വേണ്ടി നിലപാട്‌ എടുക്കാ​നും അങ്ങനെ അർമ​ഗെ​ദോ​നെ അതിജീ​വി​ക്കാ​നും അവസരം ലഭിക്കില്ല എന്നാണ്‌. പ്രളയ​ത്തെ​ക്കു​റി​ച്ചുള്ള ബൈബിൾവി​വ​ര​ണ​ത്തിന്‌, മാതൃക-പ്രതി​മാ​തൃക നിവൃ​ത്തി​യുണ്ട്‌ എന്നു ചിന്തി​ച്ച​താ​യി​രു​ന്നു അങ്ങനെ വിശ്വ​സി​ക്കാൻ കാരണം. ഉദാഹ​ര​ണ​ത്തിന്‌, പ്രളയ​ത്തി​നു മുമ്പ്‌ യഹോവ പെട്ടക​ത്തി​ന്റെ വാതിൽ അടച്ചതു​പോ​ലെ മഹാക​ഷ്ട​ത​യു​ടെ തുടക്ക​ത്തിൽ സാത്താന്റെ വ്യവസ്ഥി​തി​ക്കു നേരേ യഹോവ ‘വാതിൽ അടയ്‌ക്കു​മെ​ന്നും’ പിന്നെ ആർക്കും രക്ഷപ്പെ​ടാൻ ആകി​ല്ലെ​ന്നും നമ്മൾ ന്യായ​വാ​ദം ചെയ്‌തി​രു​ന്നു.—മത്താ. 24:37-39.

4. പ്രളയ​ത്തെ​ക്കു​റി​ച്ചുള്ള വിവര​ണ​ത്തിന്‌ മാതൃക-പ്രതി​മാ​തൃക നിവൃ​ത്തി​യു​ള്ള​താ​യി ഇനി കാണേ​ണ്ട​തു​ണ്ടോ? വിശദീ​ക​രി​ക്കുക.

4 പ്രളയ​ത്തെ​ക്കു​റി​ച്ചുള്ള ബൈബിൾവി​വ​ര​ണ​ത്തി​നു മാതൃക-പ്രതി​മാ​തൃക നിവൃ​ത്തി​യു​ള​ള​താ​യി നമ്മൾ കാണേ​ണ്ട​തു​ണ്ടോ? വേണ്ടാ എന്നതാണ്‌ ഉത്തരം. എന്തു​കൊണ്ട്‌? കാരണം, ബൈബിൾ അതെക്കു​റിച്ച്‌ നേരിട്ട്‌ ഒന്നും പറയു​ന്നില്ല. a യേശു ‘നോഹ​യു​ടെ നാളു​കളെ’ തന്റെ സാന്നി​ധ്യ​വു​മാ​യി താരത​മ്യം ചെയ്‌തു എന്നതു ശരിയാണ്‌. പക്ഷേ പ്രളയ​ത്തി​ന്റെ സമയത്ത്‌ നടന്ന ഓരോ സംഭവ​ത്തി​നും ഭാവി​യിൽ ഒരു നിവൃ​ത്തി​യു​ണ്ടെന്ന്‌ യേശു സൂചി​പ്പി​ച്ചില്ല. പെട്ടക​ത്തി​ന്റെ വാതിൽ അടച്ചതിന്‌ എന്തെങ്കി​ലും പ്രാവ​ച​നി​ക​നി​വൃ​ത്തി​യു​ണ്ടെ​ന്നും യേശു പറഞ്ഞില്ല. എന്നാൽ നോഹ​യെ​ക്കു​റി​ച്ചും പ്രളയ​ത്തെ​ക്കു​റി​ച്ചും ഉള്ള വിവര​ണ​ത്തിൽനിന്ന്‌ നമുക്ക്‌ ഒന്നും പഠിക്കാ​നില്ല എന്നല്ല അതിന്റെ അർഥം.

5. (എ) നോഹ എങ്ങനെ​യാ​ണു പ്രളയ​ത്തി​നു മുമ്പ്‌ തന്റെ വിശ്വാ​സം തെളി​യി​ച്ചത്‌? (എബ്രായർ 11:7; 1 പത്രോസ്‌ 3:20) (ബി) നോഹ നടത്തിയ പ്രസം​ഗ​പ്ര​വർത്ത​ന​വും നമ്മുടെ നാളിലെ പ്രസം​ഗ​പ്ര​വർത്ത​ന​വും തമ്മിൽ എന്തു സമാന​ത​യാ​ണു​ള്ളത്‌?

5 യഹോ​വ​യിൽനിന്ന്‌ മുന്നറി​യി​പ്പു കിട്ടി​യ​പ്പോൾ പെട്ടകം പണിതു​കൊണ്ട്‌ നോഹ തന്റെ വിശ്വാ​സം തെളി​യി​ച്ചു. (എബ്രായർ 11:7; 1 പത്രോസ്‌ 3:20 വായി​ക്കുക.) അതു​പോ​ലെ, ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത കേൾക്കുന്ന ആളുകൾ, അതിനു ചേർച്ച​യിൽ പ്രവർത്തി​ച്ചു​കൊണ്ട്‌ തങ്ങളുടെ വിശ്വാ​സം തെളി​യി​ക്കേ​ണ്ട​തുണ്ട്‌. (പ്രവൃ. 3:17-20) നോഹ ‘നീതി​യെ​ക്കു​റിച്ച്‌ പ്രസം​ഗി​ച്ചു’ എന്ന്‌ പത്രോസ്‌ എഴുതി. (2 പത്രോ. 2:5) നോഹ പ്രസം​ഗ​പ്ര​വർത്തനം നടത്താൻ കഴിവി​ന്റെ പരമാ​വധി ശ്രമിച്ചു. എങ്കിലും കഴിഞ്ഞ ലേഖന​ത്തിൽ പഠിച്ച​തു​പോ​ലെ പ്രളയ​ത്തി​നു മുമ്പ്‌ ഭൂമി​യി​ലു​ണ്ടാ​യി​രുന്ന എല്ലാവർക്കും മുന്നറി​യി​പ്പു​കൊ​ടു​ക്കാൻ നോഹ​യ്‌ക്കു കഴിഞ്ഞോ എന്നു ബൈബിൾ പറയു​ന്നില്ല. ഇന്ന്‌ നമ്മളും ഉത്സാഹ​ത്തോ​ടെ ലോക​വ്യാ​പ​ക​മാ​യി പ്രസം​ഗ​പ്ര​വർത്തനം നടത്തു​ന്നുണ്ട്‌. പക്ഷേ എത്ര ശ്രമി​ച്ചാ​ലും അന്ത്യം വരുന്ന​തി​നു മുമ്പ്‌ എല്ലാവ​രു​ടെ​യും അടുത്ത്‌ സന്തോ​ഷ​വാർത്ത എത്തിക്കാൻ നമുക്കു കഴിയ​ണ​മെ​ന്നില്ല. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌?

6-7. അന്ത്യം വരുന്ന​തി​നു മുമ്പ്‌ ഓരോ വ്യക്തി​യു​ടെ​യും അടുത്ത്‌ സന്തോ​ഷ​വാർത്ത എത്തിക്കാൻ നമുക്ക്‌ കഴിയി​ല്ലെന്നു പറയാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

6 നമ്മുടെ നാളിലെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തെ​ക്കു​റിച്ച്‌ യേശു എന്താണു പറഞ്ഞ​തെന്നു ചിന്തി​ക്കുക. “ദൈവ​രാ​ജ്യ​ത്തി​ന്റെ . . . സന്തോ​ഷ​വാർത്ത എല്ലാ ജനതക​ളും അറിയാ​നാ​യി ഭൂലോ​ക​ത്തെ​ങ്ങും പ്രസം​ഗി​ക്ക​പ്പെ​ടും” എന്ന്‌ യേശു മുൻകൂ​ട്ടി പറഞ്ഞു. (മത്താ. 24:14) ആ പ്രവചനം മുമ്പെ​ന്ന​ത്തേ​ക്കാ​ളും അധിക​മാ​യി ഇന്ന്‌ നിറ​വേ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ഇന്ന്‌ 1,000-ത്തിലധി​കം ഭാഷക​ളിൽ സന്തോ​ഷ​വാർത്ത അറിയി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. കൂടാതെ jw.org വെബ്‌​സൈ​റ്റി​ലൂ​ടെ ഇന്ന്‌ ലോക​ത്തി​ലെ ഭൂരി​ഭാ​ഗം ആളുകൾക്കും ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത അറിയാ​നുള്ള അവസര​മുണ്ട്‌.

7 എങ്കിലും താൻ വരുന്ന​തി​നു മുമ്പ്‌ ശിഷ്യ​ന്മാർ ‘പട്ടണങ്ങൾ മുഴുവൻ സഞ്ചരി​ച്ചു​തീർക്കില്ല’ എന്ന്‌ യേശു പറഞ്ഞു. ഇതു സൂചി​പ്പി​ക്കു​ന്നത്‌, യേശു വരുന്ന​തി​നു മുമ്പ്‌ എല്ലാവ​രു​ടെ​യും അടുത്ത്‌ സന്തോ​ഷ​വാർത്ത എത്തിക്കാൻ നമുക്കു കഴിയില്ല എന്നാണ്‌. (മത്താ. 10:23; 25:31-33) നമ്മുടെ പ്രവർത്ത​ന​ത്തി​നു നിരോ​ധ​ന​മുള്ള സ്ഥലങ്ങളി​ലാ​ണു ലക്ഷക്കണ​ക്കിന്‌ ആളുകൾ താമസി​ക്കു​ന്നത്‌. കൂടാതെ ഓരോ മിനി​ട്ടി​ലും നൂറു​ക​ണ​ക്കി​നു കുട്ടി​ക​ളാ​ണു ജനിക്കു​ന്നത്‌. “എല്ലാ ജനതക​ളെ​യും ഗോ​ത്ര​ങ്ങ​ളെ​യും ഭാഷക്കാ​രെ​യും” സന്തോ​ഷ​വാർത്ത അറിയി​ക്കാൻ നമ്മൾ കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കു​ന്നുണ്ട്‌. (വെളി. 14:6) എങ്കിലും അന്ത്യം വരുന്ന​തി​നു മുമ്പ്‌ ഭൂമി​യി​ലുള്ള ഓരോ വ്യക്തി​യെ​യും സന്തോ​ഷ​വാർത്ത അറിയി​ക്കാൻ നമുക്കു കഴിയില്ല എന്നതാണു സത്യം.

8. യഹോവ ഭാവി​യിൽ ന്യായം വിധി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ എന്തു ചോദ്യം നമ്മുടെ മനസ്സിൽ വന്നേക്കാം? (ചിത്ര​ങ്ങ​ളും കാണുക.)

8 അപ്പോൾ ഒരു ചോദ്യം വന്നേക്കാം: മഹാകഷ്ടത തുടങ്ങു​ന്ന​തി​നു മുമ്പ്‌ സന്തോ​ഷ​വാർത്ത അറിയാൻ അവസരം കിട്ടാ​ത്ത​വ​രു​ടെ കാര്യ​മോ? യഹോ​വ​യും, വിധി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം യഹോവ ഏൽപ്പി​ച്ചി​രി​ക്കുന്ന യേശു​വും അവരെ എങ്ങനെ​യാ​യി​രി​ക്കും ന്യായം വിധി​ക്കു​ന്നത്‌? (യോഹ. 5:19, 22, 27; പ്രവൃ. 17:31) ഈ ലേഖന​ത്തി​ന്റെ ആധാര​വാ​ക്യം പറയു​ന്ന​തു​പോ​ലെ ‘ആരും നശിച്ചു​പോ​ക​ണ​മെന്നല്ല’ പകരം ‘എല്ലാവ​രും മാനസാ​ന്ത​ര​പ്പെ​ട​ണ​മെ​ന്നാണ്‌’ യഹോവ ആഗ്രഹി​ക്കു​ന്നത്‌. (2 പത്രോ. 3:9; 1 തിമൊ. 2:4) അക്കാര്യം നമുക്ക്‌ ഉറപ്പാ​ണെ​ങ്കി​ലും സന്തോ​ഷ​വാർത്ത കേൾക്കാൻ അവസരം കിട്ടാ​ത്ത​വരെ യഹോവ എങ്ങനെ​യാ​യി​രി​ക്കും ന്യായം വിധി​ക്കുക എന്നു നമ്മളോ​ടു പറഞ്ഞി​ട്ടില്ല. യഹോവ ചെയ്‌ത കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചോ ചെയ്യാൻ പോകുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചോ നമ്മളോ​ടു പറയാ​നുള്ള ബാധ്യത യഹോ​വ​യ്‌ക്ക്‌ ഇല്ല.

മഹാകഷ്ടത തുടങ്ങു​ന്ന​തി​നു മുമ്പ്‌ സന്തോ​ഷ​വാർത്ത കേൾക്കാൻ അവസരം കിട്ടാ​ത്ത​വരെ യഹോവ എങ്ങനെ​യാ​യി​രി​ക്കും ന്യായം വിധി​ക്കു​ന്നത്‌? (8-ാം ഖണ്ഡിക കാണുക) c


9. ബൈബി​ളി​ലൂ​ടെ യഹോവ ഏതു കാര്യം നമുക്കു വെളി​പ്പെ​ടു​ത്തി തന്നിട്ടുണ്ട്‌?

9 താൻ ചെയ്യാൻ പോകുന്ന ചില കാര്യങ്ങൾ യഹോവ ബൈബി​ളി​ലൂ​ടെ വെളി​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, സന്തോ​ഷ​വാർത്ത കേൾക്കാ​നോ അതിനു ചേർച്ച​യിൽ മാറ്റങ്ങൾ വരുത്താ​നോ അവസരം കിട്ടാത്ത ‘നീതി​കെ​ട്ട​വരെ’ തിരികെ ജീവനി​ലേക്കു കൊണ്ടു​വ​രു​മെന്ന്‌ യഹോവ പറഞ്ഞു​ത​ന്നി​ട്ടുണ്ട്‌. (പ്രവൃ. 24:15; ലൂക്കോ. 23:42, 43) ഇത്‌ പ്രധാ​ന​പ്പെട്ട മറ്റു പല ചോദ്യ​ങ്ങ​ളും നമ്മുടെ മനസ്സി​ലേക്കു കൊണ്ടു​വ​ന്നേ​ക്കാം.

10. മറ്റ്‌ ഏതെല്ലാം ചോദ്യ​ങ്ങൾ ഉയർന്നു​വ​ന്നേ​ക്കാം?

10 മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ മരിച്ചു​പോ​കുന്ന എല്ലാവ​രും പുനരു​ത്ഥാ​ന​പ്ര​ത്യാ​ശ ഇല്ലാതെ എന്നേക്കു​മാ​യി നശിച്ച്‌ പോകു​ക​യാ​ണോ? യഹോ​വയെ എതിർക്കു​ന്ന​വരെ യഹോ​വ​യും സൈന്യ​വും അർമ​ഗെ​ദോ​നിൽ നശിപ്പി​ക്കു​മെന്നു തിരു​വെ​ഴുത്ത്‌ ഉറപ്പു​ത​രു​ന്നു. (2 തെസ്സ. 1:6-10) അവർ പുനരു​ത്ഥാ​ന​പ്പെ​ടു​ക​യും ഇല്ല. അപ്പോൾ മറ്റുള്ള​വ​രോ? ഉദാഹ​ര​ണ​ത്തിന്‌, മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ രോഗ​വും പ്രായാ​ധി​ക്യ​വും കാരണം മരിക്കു​ന്ന​വ​രോ, അപകട​ത്തിൽപ്പെട്ട്‌ മരിക്കു​ന്ന​വ​രോ, മറ്റുള്ള​വ​രു​ടെ കൈയാൽ കൊല്ല​പ്പെ​ടു​ന്ന​വ​രോ ഒക്കെ? (സഭാ. 9:11; സെഖ. 14:13) ഇതിൽ ചില​രെ​ങ്കി​ലും നീതി​കെ​ട്ട​വ​രു​ടെ കൂട്ടത്തിൽ പുതിയ ഭൂമി​യി​ലേക്കു പുനരു​ത്ഥാ​ന​പ്പെട്ട്‌ വരുമോ? നമുക്ക്‌ അത്‌ അറിയില്ല.

നമുക്ക്‌ എന്ത്‌ അറിയാം

11. യേശു ആളുകളെ ന്യായം​വി​ധി​ക്കു​ന്നത്‌ എന്തിന്റെ അടിസ്ഥാ​ന​ത്തി​ലാ​യി​രി​ക്കും?

11 ഭാവി​യിൽ നടക്കാ​നി​രി​ക്കുന്ന പല സംഭവ​ങ്ങ​ളെ​ക്കു​റി​ച്ചും നമുക്ക്‌ അറിയാം. ഉദാഹ​ര​ണ​ത്തിന്‌, ആളുകൾ തന്റെ സഹോ​ദ​ര​ന്മാ​രോട്‌ എങ്ങനെ ഇടപ്പെട്ടു എന്നതിന്റെ അടിസ്ഥാ​ന​ത്തി​ലാണ്‌ ഭാവി​യിൽ ക്രിസ്‌തു അവരെ ചെമ്മരി​യാ​ടു​ക​ളും കോലാ​ടു​ക​ളും ആയി ന്യായം വിധി​ക്കു​ന്ന​തെന്നു നമുക്ക്‌ അറിയാം. (മത്താ. 25:40) ചെമ്മരി​യാ​ടു​ക​ളാ​യി ന്യായം വിധി​ക്ക​പ്പെ​ടു​ന്നവർ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളെ​യും യേശു​വി​നെ​യും പിന്തു​ണ​ച്ചി​ട്ടു​ള്ള​വ​രാ​യി​രി​ക്കും. മഹാകഷ്ടത തുടങ്ങി​ക്ക​ഴി​ഞ്ഞും ക്രിസ്‌തു​വി​ന്റെ സഹോ​ദ​ര​ന്മാ​രിൽ ചിലർ ഭൂമി​യി​ലു​ണ്ടാ​യി​രി​ക്കു​മെന്നു നമുക്ക്‌ അറിയാം. അർമ​ഗെ​ദോൻ തുടങ്ങു​ന്ന​തി​നു തൊട്ടു​മു​മ്പു​വരെ അവരെ സ്വർഗ​ത്തി​ലേക്ക്‌ എടുക്കില്ല. ക്രിസ്‌തു​വി​ന്റെ സഹോ​ദ​ര​ന്മാർ ഈ ഭൂമി​യിൽ ഉള്ളിട​ത്തോ​ളം കാലം ആത്മാർഥ​ഹൃ​ദ​യ​രാ​യ​വർക്ക്‌ അവരെ​യും അവരുടെ പ്രവർത്ത​ന​ങ്ങ​ളെ​യും പിന്തു​ണ​യ്‌ക്കാ​നുള്ള അവസര​മു​ണ്ടാ​യി​രി​ക്കും. (മത്താ. 25:31, 32; വെളി. 12:17) ഈ കാര്യങ്ങൾ പ്രധാ​ന​പ്പെ​ട്ട​താ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

12-13. ‘ബാബി​ലോൺ എന്ന മഹതി​യു​ടെ’ നാശം കണ്ടുക​ഴി​യു​മ്പോൾ ചിലർ എങ്ങനെ പ്രതി​ക​രി​ച്ചേ​ക്കാം? (ചിത്ര​ങ്ങ​ളും കാണുക.)

12 ‘ബാബി​ലോൺ എന്ന മഹതി​യു​ടെ’ നാശം കാണു​മ്പോൾ, ‘വർഷങ്ങ​ളാ​യി യഹോ​വ​യു​ടെ സാക്ഷികൾ ഇതെക്കു​റിച്ച്‌ പറഞ്ഞതാ​ണ​ല്ലോ’ എന്ന്‌ മഹാകഷ്ടത തുടങ്ങി കഴിഞ്ഞു​പോ​ലും ചിലർ ചിന്തി​ച്ചേ​ക്കാം. അവരിൽ ചില​രെ​ങ്കി​ലും യഹോ​വ​യിൽ വിശ്വ​സി​ക്കാൻ തയ്യാറാ​കു​മോ?—വെളി. 17:5; യഹ. 33:33.

13 അങ്ങനെ സംഭവി​ച്ചാൽ അത്‌ മോശ​യു​ടെ കാലത്ത്‌ ഈജി​പ്‌തിൽ നടന്നതു​പോ​ലെ​യാ​യി​രി​ക്കും. ഇസ്രാ​യേ​ല്യർ ഈജി​പ്‌തിൽനിന്ന്‌ പോന്ന​പ്പോൾ ‘ഒരു വലിയ സമ്മി​ശ്ര​പു​രു​ഷാ​രം’ അവരോ​ടൊ​പ്പം ചേർന്നത്‌ ഓർക്കുക. പത്തു ബാധക​ളെ​ക്കു​റിച്ച്‌ മോശ നൽകിയ മുന്നറി​യിപ്പ്‌ നിറ​വേ​റു​ന്നത്‌ കണ്ടപ്പോ​ഴാ​യി​രി​ക്കാം അവരിൽ ചിലർ യഹോ​വ​യിൽ വിശ്വ​സി​ക്കാൻ തുടങ്ങി​യത്‌. (പുറ. 12:38) അങ്ങനെ​യൊ​രു കാര്യം ബാബി​ലോൺ എന്ന മഹതി​യു​ടെ നാശത്തി​നു ശേഷവും സംഭവി​ക്കു​ന്നെ​ങ്കി​ലോ? അപ്പോൾ, അർമ​ഗെ​ദോൻ വരുന്ന​തി​നു തൊട്ടു​മു​മ്പു​പോ​ലും ആളുകൾക്ക്‌ നമ്മളോ​ടൊ​പ്പം ചേരാൻ അവസരം കിട്ടി​യതു ശരിയാ​യില്ല എന്നു നമുക്കു തോന്നു​മോ? ഒരിക്ക​ലും ഇല്ല! കാരണം, “കരുണ​യും അനുക​മ്പ​യും ഉള്ള . . പെട്ടെന്നു കോപി​ക്കാത്ത . . അചഞ്ചല​സ്‌നേ​ഹ​വും സത്യവും നിറഞ്ഞ” നമ്മുടെ സ്വർഗീയ പിതാ​വി​നെ അനുക​രി​ക്കാ​നാ​ണു നമ്മൾ ആഗ്രഹി​ക്കു​ന്നത്‌. bപുറ. 34:6.

‘ബാബി​ലോൺ എന്ന മഹതി​യു​ടെ’ നാശം കാണുന്ന ചിലർ, ‘യഹോ​വ​യു​ടെ സാക്ഷികൾ വർഷങ്ങ​ളാ​യി ഇതു പറഞ്ഞതാ​ണ​ല്ലോ’ എന്ന്‌ ഓർത്തേ​ക്കാം (12-13 ഖണ്ഡികകൾ കാണുക) d


14-15. ഒരാളു​ടെ ഭാവി അദ്ദേഹം എപ്പോൾ മരിക്കു​ന്നു എന്നതി​നെ​യോ എവിടെ താമസി​ക്കു​ന്നു എന്നതി​നെ​യോ ആശ്രയി​ച്ചാ​ണോ? വിശദീ​ക​രി​ക്കുക. (സങ്കീർത്തനം 33:4, 5)

14 വിശ്വാ​സ​ത്തി​ലി​ല്ലാത്ത തങ്ങളുടെ ബന്ധുക്ക​ളെ​ക്കു​റിച്ച്‌ ചില സഹോ​ദ​രങ്ങൾ ഇങ്ങനെ പറയു​ന്നതു നമ്മൾ കേട്ടി​ട്ടു​ണ്ടാ​കാം: ‘അവർ മഹാകഷ്ടത തുടങ്ങു​ന്ന​തി​നു മുമ്പ്‌ മരിച്ചു​പോ​യെ​ങ്കിൽ നല്ലതാ​യി​രു​ന്നു, അപ്പോൾ അവർക്കു പുനരു​ത്ഥാ​ന​പ്ര​ത്യാ​ശ ഉണ്ടാകു​മ​ല്ലോ.’ സ്‌നേ​ഹം​കൊ​ണ്ടാണ്‌ അവർ അങ്ങനെ പറയു​ന്നത്‌. എന്നാൽ ഒരാളു​ടെ ഭാവി തീരു​മാ​നി​ക്ക​പ്പെ​ടു​ന്നത്‌ അയാൾ എപ്പോൾ മരിക്കു​ന്നു എന്നതിനെ ആശ്രയി​ച്ചല്ല. യഹോവ പൂർണ​നായ ന്യായാ​ധി​പ​നാണ്‌. യഹോ​വ​യു​ടെ തീരു​മാ​നങ്ങൾ എല്ലായ്‌പ്പോ​ഴും നീതി​യു​ള്ള​തും ശരിയാ​യ​തും ആണ്‌. (സങ്കീർത്തനം 33:4, 5 വായി​ക്കുക.) “സർവഭൂ​മി​യു​ടെ​യും ന്യായാ​ധി​പൻ” നീതി മാത്രമേ പ്രവർത്തി​ക്കൂ എന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം.—ഉൽപ. 18:25.

15 ഒരു വ്യക്തി എവിടെ താമസി​ക്കു​ന്നു എന്നതിന്റെ അടിസ്ഥാ​ന​ത്തിൽ അല്ല അദ്ദേഹ​ത്തി​ന്റെ ഭാവി തീരു​മാ​നി​ക്ക​പ്പെ​ടു​ന്നത്‌ എന്നു ചിന്തി​ക്കു​ന്ന​തും ന്യായ​മാണ്‌. ചില പ്രദേ​ശ​ങ്ങ​ളിൽ താമസി​ക്കുന്ന ലക്ഷക്കണ​ക്കിന്‌ ആളുകൾക്ക്‌ ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത കേൾക്കാൻ ഇതുവരെ അവസരം കിട്ടി​യി​ട്ടില്ല. അങ്ങനെ​യു​ള്ള​വരെ എല്ലാവ​രെ​യും യഹോവ ‘കോലാ​ടു​ക​ളാ​യി’ വിധി​ക്കു​മെന്നു നമുക്ക്‌ ഒരിക്ക​ലും ചിന്തി​ക്കാൻ കഴിയില്ല. (മത്താ. 25:46) നീതി​യോ​ടെ വിധി നടപ്പാ​ക്കുന്ന സർവഭൂ​മി​യു​ടെ​യും ന്യായാ​ധി​പ​നായ യഹോവ നമ്മളെ​ക്കാ​ളെ​ല്ലാം ഈ വ്യക്തി​ക​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​നാണ്‌. മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ യഹോവ എങ്ങനെ​യാ​ണു കാര്യ​ങ്ങളെ വഴി നയിക്കു​ക​യെന്നു നമുക്ക്‌ അറിയില്ല. മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ നടക്കുന്ന സംഭവങ്ങൾ കാണു​മ്പോൾ അവരിൽ ചിലർ യഹോ​വ​യിൽ വിശ്വാ​സ​മർപ്പി​ച്ചേ​ക്കാം. യഹോവ തന്റെ പേര്‌ വിശു​ദ്ധീ​ക​രി​ക്കുന്ന സമയമാ​കു​മ്പോ​ഴേ​ക്കും അവർ യഹോ​വ​യു​ടെ പക്ഷത്ത്‌ നിലയു​റ​പ്പി​ച്ചേ​ക്കാം.—യഹ. 38:16.

മഹാകഷ്ടത തുടങ്ങി​യ​തി​നു​ശേഷം . . . ഈ സംഭവങ്ങൾ കാണുന്ന ചില​രെ​ങ്കി​ലും മാറ്റം വരുത്താൻ തയ്യാറാ​കു​മോ?

16. യഹോ​വ​യെ​ക്കു​റിച്ച്‌ നമ്മൾ എന്താണു മനസ്സി​ലാ​ക്കി​യത്‌? (ചിത്ര​വും കാണുക.)

16 യഹോവ ഓരോ മനുഷ്യ​ജീ​വ​നെ​യും എത്രയ​ധി​കം വിലയു​ള്ള​താ​യി​ട്ടാണ്‌ കാണു​ന്ന​തെന്നു ബൈബിൾ പഠിക്കു​ന്ന​തി​ലൂ​ടെ നമുക്കു മനസ്സി​ലാ​ക്കാ​നാ​കു​ന്നു. എല്ലാവർക്കും നിത്യം ജീവി​ക്കാ​നുള്ള അവസരം കിട്ടു​ന്ന​തി​നു ദൈവം, തന്റെ മകന്റെ ജീവൻ നമുക്കു​വേണ്ടി നൽകി. (യോഹ. 3:16) യഹോ​വ​യു​ടെ ആർദ്ര​സ്‌നേഹം നമു​ക്കെ​ല്ലാം അനുഭ​വി​ച്ച​റി​യാ​നാ​യി. (യശ. 49:15) യഹോ​വ​യ്‌ക്കു ഓരോ​രു​ത്ത​രെ​യും വ്യക്തി​പ​ര​മാ​യി അറിയാം. നമ്മളെ അത്ര നന്നായി അറിയാ​വു​ന്ന​തു​കൊണ്ട്‌ നമ്മൾ മരിച്ചു​പോ​യാ​ലും നമ്മുടെ ഓരോ പ്രത്യേ​ക​ത​ക​ളും എല്ലാ ഓർമ​ക​ളും സഹിതം തിരികെ ജീവനി​ലേക്കു കൊണ്ടു​വ​രാൻ യഹോ​വ​യ്‌ക്കു പറ്റും. (മത്താ. 10:29-31) തീർച്ച​യാ​യും, സ്‌നേ​ഹ​വാ​നായ സ്വർഗീ​യ​പി​താവ്‌ ഓരോ വ്യക്തി​യെ​യും ശരിയായ വിധത്തി​ലും നീതി​യോ​ടെ​യും കരുണ​യോ​ടെ​യും മാത്രമേ ന്യായം വിധി​ക്കു​ക​യു​ള്ളൂ എന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും.—യാക്കോ. 2:13.

യഹോവ ഓരോ വ്യക്തി​യെ​യും ശരിയായ വിധത്തി​ലും നീതി​യോ​ടെ​യും കരുണ​യോ​ടെ​യും മാത്രമേ ന്യായം വിധി​ക്കു​ക​യു​ള്ളൂ എന്ന്‌ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും (16-ാം ഖണ്ഡിക കാണുക)


17. അടുത്ത ലേഖന​ത്തിൽ നമ്മൾ എന്തെല്ലാം പഠിക്കും?

17 ഇപ്പോൾ ഈ കാര്യങ്ങൾ നമുക്കു കൂടുതൽ വ്യക്തമാ​യി​രി​ക്കു​ന്ന​തു​കൊണ്ട്‌ മുമ്പെ​ന്ന​ത്തെ​ക്കാ​ളും അധികം പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ന്റെ അടിയ​ന്തി​ര​ത​യും വർധിച്ചു. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? തീക്ഷ്‌ണ​ത​യോ​ടെ പ്രസം​ഗ​പ്ര​വർത്തനം തുടരാൻ നമ്മളെ പ്രേരി​പ്പി​ക്കു​ന്നത്‌ എന്താണ്‌? അടുത്ത ലേഖന​ത്തിൽ ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം നമ്മൾ വിശദ​മാ​യി പഠിക്കും.

ഗീതം 76 നിങ്ങൾക്ക്‌ എന്താണ്‌ തോന്നു​ന്നത്‌?

a ഇങ്ങനെയൊരു മാറ്റം വരുത്തി​യ​തി​ന്റെ കാരണ​ത്തെ​ക്കു​റിച്ച്‌ അറിയാൻ 2015 മാർച്ച്‌ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “അങ്ങനെ ചെയ്യാ​നാ​യി​രു​ന്ന​ല്ലോ നിനക്കു പ്രസാദം തോന്നി​യത്‌” എന്ന ലേഖനം പേ. 7-11 കാണുക.

b ബാബിലോൺ എന്ന മഹതി​യു​ടെ നാശത്തി​നു ശേഷം യഹോ​വ​യു​ടെ എല്ലാ ദാസന്മാർക്കും എതിരെ മാഗോ​ഗി​ലെ ഗോഗി​ന്റെ ആക്രമ​ണ​മു​ണ്ടാ​കും. ബാബി​ലോൺ എന്ന മഹതി​യു​ടെ നാശത്തി​നു​ശേഷം ദൈവ​ജ​ന​ത്തോ​ടൊ​പ്പം ചേരുന്ന ആളുകൾക്കും ആ പരി​ശോ​ധന നേരി​ടേ​ണ്ടി​വ​രും.

c ചിത്രത്തിന്റെ വിവരണം: ചില ആളുക​ളു​ടെ അടുത്ത്‌ സന്തോ​ഷ​വാർത്ത​യു​മാ​യി നമുക്ക്‌ എത്താൻ കഴിയാ​ത്ത​തി​ന്റെ കാരണങ്ങൾ സൂചി​പ്പി​ക്കുന്ന മൂന്നു ചിത്രങ്ങൾ: (1) പ്രദേ​ശത്തെ പ്രധാന മതം കാരണം പ്രസം​ഗ​പ്ര​വർത്തനം സുരക്ഷി​ത​മ​ല്ലാത്ത ഒരു സ്ഥലത്ത്‌ താമസി​ക്കുന്ന ഒരു സ്‌ത്രീ, (2) ഒരു ദമ്പതി​ക​ളു​ടെ ചിത്രം. അവർ താമസി​ക്കുന്ന പ്രദേ​ശത്തെ പ്രധാന രാഷ്ട്രീ​യ​വ്യ​വസ്ഥ കാരണം, അവിടെ നമ്മുടെ പ്രവർത്തനം നിയമ​വി​രു​ദ്ധ​വും അപകട​ക​ര​വും ആണ്‌, (3) ഒറ്റപ്പെട്ട, നമുക്ക്‌ എത്തി​പ്പെ​ടാൻ പറ്റാത്ത ഒരു സ്ഥലത്ത്‌ ജീവി​ക്കുന്ന ഒരാൾ.

d ചിത്രത്തിന്റെ വിവരണം: സത്യത്തിൽനിന്ന്‌ അകന്നു​പോയ ഒരു യുവതി ‘ബാബി​ലോൺ എന്ന മഹതി​യു​ടെ’ നാശ​ത്തെ​ക്കു​റിച്ച്‌ മുമ്പ്‌ പഠിച്ച കാര്യങ്ങൾ ഓർക്കു​ന്നു. അവൾ തന്റെ ചിന്തകൾക്ക്‌ മാറ്റം വരുത്തു​ക​യും സാക്ഷി​ക​ളായ മാതാ​പി​താ​ക്ക​ളു​ടെ അടു​ത്തേക്കു തിരി​ച്ചു​വ​രി​ക​യും ചെയ്യുന്നു. അങ്ങനെ​യുള്ള കാര്യങ്ങൾ സംഭവി​ക്കു​മ്പോൾ കരുണ​യും അനുക​മ്പ​യും ഉള്ള നമ്മുടെ സ്വർഗീ​യ​പി​താ​വി​നെ നമ്മൾ അനുക​രി​ക്കു​ക​യും ഒരു പാപി തിരി​ഞ്ഞു​വ​ന്ന​തിൽ സന്തോ​ഷി​ക്കു​ക​യും ചെയ്യും.