വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 26

ഗീതം 8 യഹോവ നമുക്ക്‌ അഭയം

യഹോ​വയെ നിങ്ങളു​ടെ പാറയാ​ക്കുക

യഹോ​വയെ നിങ്ങളു​ടെ പാറയാ​ക്കുക

“നമ്മുടെ ദൈവ​ത്തെ​പ്പോ​ലെ ഒരു പാറയു​മില്ല.”1 ശമു. 2:2.

ഉദ്ദേശ്യം

യഹോ​വ​യെ പാറ എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെ​ന്നും അങ്ങനെ വിളി​ക്കാൻ ഇടയാ​ക്കുന്ന ഗുണങ്ങൾ നമുക്ക്‌ എങ്ങനെ അനുക​രി​ക്കാ​മെ​ന്നും ഈ ലേഖന​ത്തിൽ പഠിക്കും.

1. സങ്കീർത്തനം 18:46-ൽ കാണു​ന്ന​തു​പോ​ലെ ദാവീദ്‌ യഹോ​വയെ എന്തി​നോ​ടാണ്‌ ഉപമി​ച്ചത്‌?

 ചില​പ്പോൾ ഒട്ടും പ്രതീ​ക്ഷി​ക്കാത്ത ചില പ്രശ്‌നങ്ങൾ ഇന്നു നമുക്കു നേരി​ട്ടേ​ക്കാം. അതു നമ്മുടെ ജീവിതം ബുദ്ധി​മു​ട്ടു​ള്ള​താ​ക്കി​യേ​ക്കാം, അല്ലെങ്കിൽ പാടേ മാറ്റി​മ​റി​ക്കു​ക​പോ​ലും ചെയ്‌തേ​ക്കാം. അപ്പോ​ഴൊ​ക്കെ സഹായ​ത്തി​നാ​യി യഹോ​വ​യി​ലേക്കു നോക്കാ​നാ​കു​മെ​ന്നത്‌ എത്ര ആശ്വാ​സ​മാണ്‌! യഹോവ ജീവനുള്ള ദൈവ​മാ​ണെ​ന്നും നമ്മളെ സഹായി​ക്കാൻ എപ്പോ​ഴും തയ്യാറാ​ണെ​ന്നും കഴിഞ്ഞ ലേഖന​ത്തിൽ നമ്മൾ കണ്ടു. ഓരോ തവണ അത്തരം സഹായം ലഭിക്കു​മ്പോ​ഴും “യഹോവ ജീവനുള്ള” ദൈവ​മാ​ണെന്ന നമ്മുടെ ബോധ്യം ശക്തമാ​കും. (സങ്കീർത്തനം 18:46 വായി​ക്കുക.) എന്നാൽ യഹോവ ജീവനുള്ള ദൈവ​മാ​ണെന്നു പറഞ്ഞ ഉടനെ​തന്നെ ദാവീദ്‌ ദൈവ​ത്തെ​ക്കു​റിച്ച്‌ “എന്റെ പാറ” എന്നു പറഞ്ഞു. എന്തു​കൊ​ണ്ടാ​യി​രി​ക്കും ദാവീദ്‌ ജീവനുള്ള ദൈവ​മായ യഹോ​വയെ ജീവനി​ല്ലാത്ത ഒരു വസ്‌തു​വി​നോട്‌, അതായത്‌ ഒരു ‘പാറ​യോട്‌’ ഉപമി​ച്ചത്‌?

2. ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

2 ഈ ലേഖന​ത്തിൽ യഹോ​വയെ പാറ​യോട്‌ ഉപമി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും അതിൽനിന്ന്‌ യഹോ​വ​യെ​ക്കു​റിച്ച്‌ എന്തൊക്കെ കാര്യങ്ങൾ പഠിക്കാ​നാ​കു​മെ​ന്നും നമ്മൾ കാണും. കൂടാതെ യഹോ​വയെ എങ്ങനെ നമ്മുടെ പാറയാ​യി കാണാ​മെ​ന്നും പഠിക്കും. അവസാ​ന​മാ​യി, നമുക്ക്‌ എങ്ങനെ യഹോ​വ​യു​ടെ ഗുണങ്ങൾ അനുക​രി​ക്കാ​മെ​ന്നും ചിന്തി​ക്കും.

യഹോ​വയെ “പാറ” എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

3. ബൈബി​ളിൽ മിക്ക​പ്പോ​ഴും “പാറ” എന്ന പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ ഏതു സന്ദർഭ​ങ്ങ​ളി​ലാണ്‌? ( ചിത്രം കാണുക.)

3 യഹോ​വ​യു​ടെ ചില ഗുണങ്ങൾ മനസ്സി​ലാ​ക്കാൻ നമ്മളെ സഹായി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണു ബൈബി​ളിൽ യഹോ​വയെ ‘പാറ​യോട്‌’ ഉപമി​ച്ചി​രി​ക്കു​ന്നത്‌. ദൈവ​ദാ​സ​ന്മാർ ദൈവ​ത്തി​ന്റെ മഹത്തായ ഗുണങ്ങളെ സ്‌തു​തി​ച്ചു​പ​റ​യു​മ്പോ​ഴാ​ണു മിക്ക​പ്പോ​ഴും യഹോ​വയെ പാറ എന്നു വിളി​ച്ചി​ട്ടു​ള്ളത്‌. ആവർത്തനം 32:4-ലാണ്‌ ആദ്യമാ​യി യഹോ​വയെ “പാറ” എന്നു വിളി​ച്ചി​രി​ക്കു​ന്ന​താ​യി കാണു​ന്നത്‌. ഹന്ന യഹോ​വ​യോ​ടു പ്രാർഥി​ച്ച​പ്പോൾ “നമ്മുടെ ദൈവ​ത്തെ​പ്പോ​ലെ ഒരു പാറയു​മില്ല” എന്നു പറഞ്ഞു. (1 ശമു. 2:2) ഹബക്കൂക്ക്‌ യഹോ​വയെ “എന്റെ പാറ” എന്നു വിളിച്ചു. (ഹബ. 1:12) 73-ാം സങ്കീർത്ത​ന​ത്തി​ന്റെ എഴുത്തു​കാ​രൻ യഹോ​വ​യെ​ക്കു​റിച്ച്‌ പറഞ്ഞത്‌ “എന്റെ ഹൃദയ​ത്തി​ന്റെ പാറ” എന്നാണ്‌. (സങ്കീ. 73:26) ഇനി, യഹോ​വ​യും തന്നെക്കു​റിച്ച്‌ “പാറ” എന്നു പറഞ്ഞി​ട്ടുണ്ട്‌. (യശ. 44:8) നമുക്ക്‌ ഇപ്പോൾ, യഹോ​വയെ പാറ എന്നു വിളി​ക്കാൻ കാരണ​മായ മൂന്നു ഗുണങ്ങ​ളെ​ക്കു​റി​ച്ചും നമുക്ക്‌ എങ്ങനെ യഹോ​വയെ നമ്മുടെ പാറയാ​ക്കാം’ എന്നും നോക്കാം.—ആവ. 32:31.

ദൈവ​ജനം യഹോ​വയെ തങ്ങൾക്കു സംരക്ഷണം നൽകുന്ന പാറയാ​യി കാണുന്നു (3-ാം ഖണ്ഡിക കാണുക)


4. യഹോവ നമ്മുടെ അഭയസ്ഥാ​ന​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ? (സങ്കീർത്തനം 94:22)

4 യഹോവ നമുക്ക്‌ ഒരു അഭയസ്ഥാ​ന​മാണ്‌. കൊടു​ങ്കാറ്റ്‌ അടിക്കുന്ന സമയത്ത്‌ വലി​യൊ​രു പാറ നമുക്കു സംരക്ഷണം തരും. അതു​പോ​ലെ ജീവി​ത​ത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോൾ യഹോവ നമുക്ക്‌ ഒരു അഭയസ്ഥാ​ന​മാ​യി​രി​ക്കും. (സങ്കീർത്തനം 94:22 വായി​ക്കുക.) യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധത്തെ തകർത്തേ​ക്കാ​വുന്ന എല്ലാ കാര്യ​ങ്ങ​ളിൽനി​ന്നും ദൈവം നമ്മളെ സംരക്ഷി​ക്കും. മാത്രമല്ല നമ്മൾ അനുഭ​വി​ക്കുന്ന പ്രശ്‌നങ്ങൾ താത്‌കാ​ലി​ക​മാ​യി​രി​ക്കു​മെ​ന്നും യഹോവ ഉറപ്പു​ത​ന്നി​ട്ടുണ്ട്‌. അതിലും വലി​യൊ​രു കാര്യം ചെയ്യു​മെ​ന്നും യഹോവ വാക്കു​ത​ന്നി​രി​ക്കു​ന്നു: ഉത്‌ക​ണ്‌ഠ​യ്‌ക്കും കഷ്ടപ്പാ​ടി​നും ഇടയാ​ക്കുന്ന എല്ലാ കാര്യ​ങ്ങ​ളും ഭാവി​യിൽ യഹോവ മാറ്റും.—യഹ. 34:25, 26.

5. യഹോ​വയെ നമുക്ക്‌ എങ്ങനെ പാറ​പോ​ലുള്ള ഒരു അഭയസ്ഥാ​ന​മാ​ക്കാം?

5 പ്രശ്‌ന​ങ്ങ​ളൊ​ക്കെ ഉണ്ടാകു​മ്പോൾ യഹോ​വയെ പാറ​പോ​ലുള്ള അഭയസ്ഥാ​ന​മാ​ക്കാൻ നമുക്കു ചെയ്യാ​നാ​കുന്ന ഒരു കാര്യം പ്രാർഥി​ക്കുക എന്നതാണ്‌. പ്രാർഥി​ക്കു​മ്പോൾ യഹോവ നമുക്കു “ദൈവ​സ​മാ​ധാ​നം” തരും. അതു നമ്മുടെ ഹൃദയ​ത്തെ​യും മനസ്സി​നെ​യും കാക്കും. (ഫിലി. 4:6, 7) വിശ്വാ​സ​ത്തി​നു​വേണ്ടി ജയിലിൽ കഴി​യേ​ണ്ടി​വന്ന ആർട്ടേം സഹോ​ദ​രന്റെ അനുഭവം നോക്കുക. ജയിലി​ലാ​യി​രു​ന്ന​പ്പോൾ ഒരു ഉദ്യോ​ഗസ്ഥൻ പല തവണ അദ്ദേഹത്തെ ചോദ്യം ചെയ്യു​ക​യും പേടി​പ്പി​ക്കാൻ ശ്രമി​ക്കു​ക​യും ഉപദ്ര​വി​ക്കു​ക​യും ഒക്കെ ചെയ്‌തു. ആർട്ടേം പറയുന്നു: “ചോദ്യം ചെയ്‌ത​പ്പോ​ഴൊ​ക്കെ എനിക്കു പേടി തോന്നി. . . . അപ്പോ​ഴെ​ല്ലാം ഞാൻ യഹോ​വ​യോ​ടു പ്രാർഥി​ച്ചു. മനസ്സമാ​ധാ​ന​ത്തി​നും ജ്ഞാനത്തി​നും വേണ്ടി അപേക്ഷി​ച്ചു. ഉപദ്രവം സഹി​ക്കേ​ണ്ടി​വ​ന്നെ​ങ്കി​ലും യഹോ​വ​യു​ടെ സഹായ​ത്താൽ ശാന്തനാ​യി നിൽക്കാൻ എനിക്കു കഴിഞ്ഞു. കരിങ്ക​ല്ലു​കൊണ്ട്‌ കെട്ടി​പ്പൊ​ക്കിയ വലി​യൊ​രു മതിലി​ന്റെ മറവിൽ നിൽക്കു​ന്ന​തു​പോ​ലെ​യാണ്‌ എനിക്ക്‌ അപ്പോൾ അനുഭ​വ​പ്പെ​ട്ടത്‌.”

6. നമുക്ക്‌ എപ്പോ​ഴും യഹോ​വ​യിൽ ആശ്രയി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌? (യശയ്യ 26:3, 4)

6 യഹോവ ആശ്രയി​ക്കാ​വു​ന്ന​വ​നാണ്‌. ഒരു വലിയ പാറ എപ്പോ​ഴും അതിന്റെ സ്ഥാനത്തു​തന്നെ ഉണ്ടായി​രി​ക്കും. അതു​പോ​ലെ നമ്മളെ സഹായി​ക്കാൻ യഹോ​വ​യും എപ്പോ​ഴും നമ്മുടെ കൂടെ​യുണ്ട്‌. “ശാശ്വ​ത​മായ പാറ” ആയതു​കൊണ്ട്‌ നമുക്ക്‌ യഹോ​വ​യിൽ ആശ്രയി​ക്കാം. (യശയ്യ 26:3, 4 വായി​ക്കുക.) ഇനി, തന്റെ വാക്കു പാലി​ക്കാ​നും നമ്മുടെ പ്രാർഥ​നകൾ കേൾക്കാ​നും നമുക്കു വേണ്ട സഹായം ചെയ്‌തു​ത​രാ​നും യഹോവ എപ്പോ​ഴും ജീവ​നോ​ടെ​യു​ണ്ടാ​യി​രി​ക്കും. യഹോ​വ​യിൽ ആശ്രയി​ക്കാ​വു​ന്ന​തി​ന്റെ മറ്റൊരു കാരണം, തന്നെ സേവി​ക്കു​ന്ന​വ​രോട്‌ യഹോവ വിശ്വ​സ്‌ത​നാ​യി​രി​ക്കും എന്നതാണ്‌. (2 ശമു. 22:26) ദൈവ​സേ​വ​ന​ത്തിൽ നമ്മൾ ചെയ്യുന്ന ഒരു കാര്യ​വും യഹോവ മറക്കില്ല; അതി​നെ​ല്ലാം പ്രതി​ഫലം തരുക​യും ചെയ്യും.—എബ്രാ. 6:10; 11:6.

7. യഹോ​വ​യിൽ ആശ്രയി​ക്കു​ന്നതു നമ്മളെ എങ്ങനെ സഹായി​ക്കും? (ചിത്ര​വും കാണുക.)

7 യഹോ​വ​യിൽ പൂർണ​മാ​യി ആശ്രയി​ക്കു​മ്പോൾ നമ്മൾ യഹോ​വയെ നമ്മുടെ പാറയാ​ക്കു​ക​യാണ്‌. ബുദ്ധി​മു​ട്ടുള്ള സമയങ്ങ​ളിൽപ്പോ​ലും ദൈവത്തെ അനുസ​രി​ക്കു​ന്നതു നമുക്കു പ്രയോ​ജനം ചെയ്യു​മെന്ന്‌ ഉറപ്പാണ്‌. (യശ. 48:17, 18) ഓരോ തവണ യഹോ​വ​യു​ടെ സഹായം അനുഭ​വി​ച്ച​റി​യു​മ്പോ​ഴും യഹോ​വ​യി​ലുള്ള നമ്മുടെ ആശ്രയം കൂടും. മാത്രമല്ല, എത്ര വലിയ പ്രശ്‌ന​ത്തെ​യും നേരി​ടാൻ നമ്മൾ സജ്ജരാ​കു​ക​യും ചെയ്യും. മിക്ക​പ്പോ​ഴും സഹായി​ക്കാൻ മറ്റാരും ഇല്ലാത്ത സാഹച​ര്യ​ങ്ങ​ളി​ലാ​യി​രി​ക്കും നമുക്ക്‌ ആശ്രയി​ക്കാൻ യഹോവ മാത്രമേ ഉള്ളൂ എന്ന ബോധ്യം ശക്തമാ​കു​ന്നത്‌. വ്ലാഡിമിർ പറയുന്നു: “വിചാ​ര​ണ​ത്ത​ട​വി​ലാ​യി​രുന്ന ആ കാലത്താണ്‌ യഹോ​വ​യോട്‌ എനിക്ക്‌ ഏറ്റവും അധികം അടുപ്പം തോന്നി​യത്‌. യഹോ​വ​യിൽ കൂടു​ത​ലാ​യി ആശ്രയി​ക്കാൻ ഞാൻ പഠിച്ചു. കാരണം ഞാൻ അവിടെ ഒറ്റയ്‌ക്കാ​യി​രു​ന്നു. മാത്രമല്ല, കാര്യ​ങ്ങ​ളൊ​ന്നും എന്റെ നിയ​ന്ത്ര​ണ​ത്തി​ലു​മാ​യി​രു​ന്നില്ല.”

യഹോ​വ​യിൽ പൂർണ​മാ​യി ആശ്രയി​ക്കു​മ്പോൾ നമ്മൾ യഹോ​വയെ നമ്മുടെ പാറയാ​ക്കു​ക​യാണ്‌ (7-ാം ഖണ്ഡിക കാണുക)


8. (എ) യഹോവ മാറ്റമി​ല്ലാ​ത്ത​വ​നാ​ണെന്നു പറയാ​വു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) യഹോ​വയെ നമ്മുടെ പാറയാ​യി കാണു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജനം എന്താണ്‌? (സങ്കീർത്തനം 62:6, 7)

8 യഹോവ മാറ്റമി​ല്ലാ​ത്തവൻ. ഒരേ സ്ഥലത്തു​തന്നെ, മാറാതെ ഉറച്ചു​നിൽക്കുന്ന ഒരു പാറ​പോ​ലെ​യാണ്‌ യഹോവ. യഹോ​വ​യു​ടെ വ്യക്തി​ത്വ​ത്തി​നും ഉദ്ദേശ്യ​ത്തി​നും ഒരിക്ക​ലും മാറ്റം​വ​രില്ല. (മലാ. 3:6) ആദാമും ഹവ്വയും യഹോ​വയെ ധിക്കരി​ച്ച​പ്പോ​ഴും മനുഷ്യ​രെ​ക്കു​റി​ച്ചുള്ള തന്റെ ഉദ്ദേശ്യ​ത്തിന്‌ യഹോവ മാറ്റം​വ​രു​ത്തി​യില്ല. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറഞ്ഞതു​പോ​ലെ “തന്റെ പ്രകൃ​ത​ത്തി​നു നിരക്കാ​ത്തതു ചെയ്യാൻ ദൈവ​ത്തി​നു കഴിയില്ല.” (2 തിമൊ. 2:13) അതു കാണി​ക്കു​ന്നത്‌, എന്തൊക്കെ സംഭവി​ച്ചാ​ലും മറ്റുള്ളവർ എന്തുതന്നെ ചെയ്‌താ​ലും യഹോ​വ​യ്‌ക്കോ യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തി​നോ നിലവാ​ര​ങ്ങൾക്കോ മാറ്റം​വ​രില്ല എന്നാണ്‌. യഹോവ മാറ്റമി​ല്ലാ​ത്ത​വ​നാ​യ​തു​കൊണ്ട്‌ ബുദ്ധി​മു​ട്ടു നിറഞ്ഞ സമയങ്ങ​ളിൽ നമ്മളെ സഹായി​ക്കു​മെ​ന്നും ഭാവി​യെ​ക്കു​റിച്ച്‌ യഹോവ പറഞ്ഞി​രി​ക്കുന്ന കാര്യ​ങ്ങ​ളെ​ല്ലാം ചെയ്യു​മെ​ന്നും നമുക്ക്‌ ഉറപ്പോ​ടെ വിശ്വ​സി​ക്കാം.—സങ്കീർത്തനം 62:6, 7 വായി​ക്കുക.

9. റ്ററ്റ്യാ​ന​യു​ടെ അനുഭ​വ​ത്തിൽനിന്ന്‌ എന്തു പഠിക്കാം?

9 യഹോ​വയെ നമ്മുടെ പാറയാ​ക്കാൻ, യഹോ​വ​യു​ടെ ഗുണങ്ങ​ളെ​ക്കു​റി​ച്ചും ഭൂമി​യെ​യും മനുഷ്യ​രെ​യും കുറി​ച്ചുള്ള ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ത്തെ​ക്കു​റി​ച്ചും നമ്മൾ ആഴത്തിൽ ചിന്തി​ക്കേ​ണ്ട​തുണ്ട്‌. അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ പരി​ശോ​ധ​നകൾ ഉണ്ടാകു​മ്പോൾ ശാന്തരാ​യി നിൽക്കാ​നും വിശ്വ​സ്‌ത​രാ​യി തുടരാ​നും നമുക്കാ​കും. (സങ്കീ. 16:8) റ്ററ്റ്യാന സഹോ​ദ​രി​യു​ടെ അനുഭവം അതാണു കാണി​ക്കു​ന്നത്‌. വിശ്വാ​സ​ത്തി​ന്റെ പേരിൽ സഹോ​ദ​രി​യെ വീട്ടു​ത​ട​ങ്ക​ലി​ലാ​ക്കി. സഹോ​ദരി പറയുന്നു: “ശരിക്കും ഒറ്റയ്‌ക്കാ​യ​തു​പോ​ലെ എനിക്കു തോന്നി. ആദ്യ​മൊ​ക്കെ അതു വലിയ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. പലപ്പോ​ഴും നിരാ​ശ​യും സങ്കടവും ഒക്കെ തോന്നി.” എന്നാൽ തന്റെ ഈ പ്രശ്‌ന​ങ്ങ​ളെ​ല്ലാം യഹോ​വ​യു​മാ​യും യഹോ​വ​യു​ടെ ഉദ്ദേശ്യ​വു​മാ​യും എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നെന്നു തിരി​ച്ച​റി​ഞ്ഞ​പ്പോൾ സഹോ​ദ​രി​ക്കു സഹിച്ചു​നിൽക്കാ​നും വിശ്വ​സ്‌ത​യാ​യി തുടരാ​നും കഴിഞ്ഞു. “ഞാൻ ഇങ്ങനെ​യൊ​രു സാഹച​ര്യ​ത്തി​ലാ​യി​രി​ക്കു​ന്നത്‌ യഹോ​വ​യ്‌ക്കു​വേ​ണ്ടി​യാ​ണ​ല്ലോ എന്ന്‌ ഓർത്തത്‌ എന്നെ ശരിക്കും സഹായി​ച്ചു. അതോടെ എന്നെക്കു​റി​ച്ചു​തന്നെ ചിന്തി​ക്കു​ന്നതു ഞാൻ നിറുത്തി.”

10. യഹോ​വയെ നമ്മുടെ പാറയാ​ക്കാൻ ഇപ്പോൾത്തന്നെ നമുക്ക്‌ എന്തു ചെയ്യാം?

10 തൊട്ട​ടു​ത്തു​തന്നെ വലിയ പരീക്ഷ​ണങ്ങൾ നമുക്കു നേരി​ടും. ആ സമയത്ത്‌ മുമ്പെ​ന്ന​ത്തെ​ക്കാൾ അധിക​മാ​യി നമ്മൾ യഹോ​വ​യിൽ ആശ്രയി​ക്കേ​ണ്ടി​വ​രും. അതു​കൊണ്ട്‌ വിശ്വ​സ്‌ത​മാ​യി സഹിച്ചു​നിൽക്കാൻ നമുക്ക്‌ ആവശ്യ​മാ​യത്‌ യഹോവ തരുമെന്ന ബോധ്യം ഇപ്പോൾത്തന്നെ ശക്തമാ​ക്കണം. അത്‌ എങ്ങനെ ചെയ്യാം? ബൈബിൾവി​വ​ര​ണ​ങ്ങ​ളും ഇക്കാലത്തെ ദൈവ​ജ​ന​ത്തി​ന്റെ അനുഭ​വ​ങ്ങ​ളും വായി​ക്കുക. ആ വിവര​ണ​ങ്ങ​ളെ​ക്കു​റിച്ച്‌ ആഴത്തിൽ ചിന്തി​ക്കുക. യഹോവ എങ്ങനെ​യാ​ണു തന്റെ ദാസന്മാ​രെ സഹായി​ക്കാൻ പാറ​പോ​ലുള്ള ഗുണങ്ങൾ കാണി​ച്ചി​രി​ക്കു​ന്ന​തെന്നു കണ്ടെത്താൻ ശ്രമി​ക്കുക. അങ്ങനെ ചെയ്യു​ന്ന​തി​ലൂ​ടെ യഹോ​വയെ നിങ്ങളു​ടെ പാറയാ​ക്കാ​നാ​കും.

പാറയായ യഹോ​വ​യു​ടെ ഗുണങ്ങൾ അനുക​രി​ക്കു​ക

11. യഹോ​വ​യു​ടെ പാറതു​ല്യ​മായ ഗുണങ്ങൾ നമ്മൾ അനുക​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (“ ചെറു​പ്പ​ക്കാ​രായ സഹോ​ദ​ര​ന്മാർക്കു വെക്കാ​നാ​കുന്ന ലക്ഷ്യം” എന്ന ചതുര​വും കാണുക.)

11 യഹോ​വയെ പാറ​യെന്നു വിളി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെന്നു നമ്മൾ പഠിച്ച​ല്ലോ. ഇനി, നമുക്ക്‌ എങ്ങനെ ആ ഗുണങ്ങൾ അനുക​രി​ക്കാ​മെന്നു നോക്കാം. യഹോ​വ​യു​ടെ അത്തരം ഗുണങ്ങൾ എത്ര നന്നായി നമ്മൾ അനുക​രി​ക്കു​ന്നോ അതനു​സ​രിച്ച്‌ സഹോ​ദ​ര​ങ്ങളെ ശക്തി​പ്പെ​ടു​ത്താൻ നമുക്കാ​കും. ഉദാഹ​ര​ണ​ത്തിന്‌, ശിമോൻ പത്രോ​സി​ന്റെ കാര്യം നോക്കുക. യേശു ശിമോ​നെ കേഫ (പരിഭാ​ഷ​പ്പെ​ടു​ത്തു​മ്പോൾ “പത്രോസ്‌”) എന്നു വിളിച്ചു. ആ വാക്കിന്റെ അർഥം “പാറക്ക​ഷണം” എന്നാണ്‌. (യോഹ. 1:42) അതിലൂ​ടെ പത്രോസ്‌ ഭാവി​യിൽ സഹോ​ദ​ര​ങ്ങളെ ആശ്വസി​പ്പി​ക്കു​ക​യും അവരുടെ വിശ്വാ​സം ശക്തി​പ്പെ​ടു​ത്തു​ക​യും ചെയ്യു​മെന്നു യേശു സൂചി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇനി, സഭയിലെ മൂപ്പന്മാ​രെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നത്‌ “പടുകൂ​റ്റൻ പാറയു​ടെ തണൽ” എന്നാണ്‌. അവർ സഭയിലെ സഹോ​ദ​ര​ങ്ങൾക്ക്‌ ഒരു സംരക്ഷ​ണ​മാ​യി​രി​ക്കു​മെന്ന്‌ അതു കാണി​ക്കു​ന്നു. (യശ. 32:2) എന്നാൽ എല്ലാ സഹോ​ദ​ര​ങ്ങ​ളും യഹോ​വ​യു​ടെ ഈ ഗുണങ്ങൾ അനുക​രി​ക്കു​ന്നതു നല്ലതാണ്‌. അപ്പോൾ ഉറപ്പാ​യും സഭയ്‌ക്ക്‌ അതിന്റെ പ്രയോ​ജനം കിട്ടും.—എഫെ. 5:1.

12. ഏതെല്ലാം വിധങ്ങ​ളിൽ നമുക്കു സഹോ​ദ​ര​ങ്ങൾക്ക്‌ ഒരു അഭയമാ​യി​രി​ക്കാൻ കഴിയും?

12 അഭയസ്ഥാ​ന​മാ​കുക. പ്രകൃ​തി​ദു​ര​ന്ത​മോ ആഭ്യന്ത​ര​ക​ലാ​പ​മോ യുദ്ധമോ കാരണം സഹോ​ദ​ര​ങ്ങൾക്കു വീടു നഷ്ടപ്പെ​ടു​മ്പോൾ അഭയം കൊടു​ക്കാൻ നമുക്കു ചില​പ്പോൾ സാധി​ച്ചേ​ക്കും. ഈ “അവസാ​ന​കാ​ലത്ത്‌,” സാഹച​ര്യ​ങ്ങൾ കൂടുതൽ മോശ​മാ​കു​മ്പോൾ സഹോ​ദ​ര​ങ്ങളെ നമ്മൾ കൂടു​ത​ലാ​യി സഹായി​ക്കേ​ണ്ടി​വ​രും. (2 തിമൊ. 3:1) ഇനി, ആവശ്യ​മായ ആശ്വാസം കൊടു​ത്തു​കൊ​ണ്ടും സ്‌നേഹം കാണി​ച്ചു​കൊ​ണ്ടും സഹോ​ദ​ര​ങ്ങൾക്ക്‌ ഒരു അഭയമാ​യി​രി​ക്കാൻ നമുക്കാ​കും. അതിനുള്ള ഒരു വഴി മീറ്റി​ങ്ങി​നു വരു​മ്പോൾ സഹോ​ദ​ര​ങ്ങ​ളോ​ടു സ്‌നേ​ഹ​ത്തോ​ടെ സംസാ​രി​ക്കുക എന്നതാണ്‌. അങ്ങനെ ചെയ്യു​മ്പോൾ സഭ സ്‌നേ​ഹ​ത്തി​ന്റെ​യും പ്രോ​ത്സാ​ഹ​ന​ത്തി​ന്റെ​യും ഒരു ഇടമായി മാറും. ആളുകൾ പൊതു​വേ മര്യാ​ദ​യി​ല്ലാ​തെ ഇടപെ​ടുന്ന ഒരു ലോക​ത്താ​ണു നമ്മൾ ജീവി​ക്കു​ന്നത്‌. ഇതു പലപ്പോ​ഴും നമ്മുടെ സഹോ​ദ​ര​ങ്ങൾക്കു ടെൻഷ​നും തങ്ങളെ ആരും സ്‌നേ​ഹി​ക്കു​ന്നി​ല്ലെന്ന തോന്ന​ലും ഉണ്ടാക്കു​ന്നു. അതു​കൊ​ണ്ടു​തന്നെ സഹോ​ദ​രങ്ങൾ മീറ്റി​ങ്ങി​നു വരു​മ്പോൾ, അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും നമ്മൾ അവരെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ ഉറപ്പു​കൊ​ടു​ക്കാ​നും മറക്കരുത്‌.

13. ബുദ്ധി​മു​ട്ടുള്ള സമയങ്ങ​ളിൽ സഹോ​ദ​ര​ങ്ങൾക്ക്‌ ഒരു അഭയസ്ഥാ​ന​മാ​യി​രി​ക്കാൻ മൂപ്പന്മാർക്ക്‌ എങ്ങനെ കഴിയും? (ചിത്ര​വും കാണുക.)

13 സഹോ​ദ​രങ്ങൾ പലപല പ്രശ്‌ന​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​കു​മ്പോൾ അവർക്ക്‌ ഒരു അഭയസ്ഥാ​ന​മാ​യി​രി​ക്കാൻ മൂപ്പന്മാർക്കു കഴിയും. ഒരു പ്രകൃ​തി​ദു​രന്തം ഉണ്ടാകു​മ്പോ​ഴോ സഹോ​ദ​ര​ങ്ങ​ളിൽ ആർക്കെ​ങ്കി​ലും പെട്ടെന്ന്‌ ഒരു ചികിത്സ ആവശ്യ​മാ​യി​വ​രു​മ്പോ​ഴോ, സഹായം എത്തിച്ചു​കൊ​ടു​ക്കാൻ മൂപ്പന്മാർ ഉടനടി വേണ്ട ക്രമീ​ക​ര​ണങ്ങൾ ചെയ്യുന്നു. അതോ​ടൊ​പ്പം അവർ ബൈബി​ളിൽനിന്ന്‌ മാർഗ​നിർദേ​ശ​വും പ്രോ​ത്സാ​ഹ​ന​വും നൽകുന്നു. തങ്ങളോ​ടു ദയയോ​ടെ സംസാ​രി​ക്കുന്ന, തങ്ങൾക്കു പറയാ​നു​ള്ളതു ശ്രദ്ധ​യോ​ടെ കേൾക്കുന്ന, തങ്ങളെ മനസ്സി​ലാ​ക്കുന്ന ഒരു മൂപ്പ​നോ​ടു സഹായം ചോദി​ക്കാൻ സഹോ​ദ​ര​ങ്ങൾക്ക്‌ എളുപ്പ​മാ​യി​രി​ക്കും. മൂപ്പന്മാർ ഈ രീതി​യിൽ ഇടപെ​ടു​മ്പോൾ അവർ തങ്ങളെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന തോന്നൽ സഹോ​ദ​ര​ങ്ങൾക്കു​ണ്ടാ​കും. അങ്ങനെ​യാ​കു​മ്പോൾ ബൈബി​ളിൽനിന്ന്‌ മൂപ്പന്മാർ നൽകുന്ന ഉപദേശം അനുസ​രി​ക്കാൻ സഹോ​ദ​ര​ങ്ങൾക്കും സന്തോ​ഷ​മാ​യി​രി​ക്കും.—1 തെസ്സ. 2:7, 8, 11.

പ്രയാ​സ​സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​കു​മ്പോൾ മൂപ്പന്മാർ സഹോ​ദ​ര​ങ്ങൾക്ക്‌ ഒരു അഭയസ്ഥാ​ന​മാണ്‌ (13-ാം ഖണ്ഡിക കാണുക) a


14. ആശ്രയി​ക്കാൻ കൊള്ളാ​വു​ന്ന​വ​രാ​ണെന്നു നമുക്ക്‌ എങ്ങനെ​യെ​ല്ലാം തെളി​യി​ക്കാം?

14 ആശ്രയി​ക്കാ​വു​ന്ന​വ​രാ​യി​രി​ക്കുക. നമ്മൾ മറ്റുള്ള​വർക്ക്‌ ആശ്രയി​ക്കാൻ കൊള്ളാ​വു​ന്ന​വ​രാ​യി​രി​ക്കണം, പ്രത്യേ​കിച്ച്‌ അവർക്ക്‌ ഒരു ബുദ്ധി​മുട്ട്‌ നേരി​ടു​മ്പോൾ. (സുഭാ. 17:17) നമുക്ക്‌ അത്‌ എങ്ങനെ തെളി​യി​ക്കാം? അക്കാര്യ​ത്തിൽ നമുക്ക്‌ യഹോ​വയെ അനുക​രി​ക്കാം. പറഞ്ഞ വാക്കനു​സ​രിച്ച്‌ പ്രവർത്തി​ച്ചു​കൊ​ണ്ടും സമയനിഷ്‌ഠ പാലി​ച്ചു​കൊ​ണ്ടും അതു ചെയ്യാം. (മത്താ. 5:37) കൂടാതെ ആർക്കെ​ങ്കി​ലും സഹായം ആവശ്യ​മാ​ണെന്നു കണ്ടാൽ അതു ചെയ്‌തു​കൊ​ടു​ക്കാ​നും തയ്യാറാ​കുക. മാത്രമല്ല കിട്ടുന്ന നിയമ​നങ്ങൾ, നിർദേ​ശ​മ​നു​സ​രി​ച്ചു​തന്നെ ചെയ്‌തു​തീർക്കു​ന്നു​ണ്ടെ​ന്നും ഉറപ്പു​വ​രു​ത്തുക.

15. മൂപ്പന്മാർ ആശ്രയി​ക്കാ​വു​ന്ന​വ​രാ​ണെ​ങ്കിൽ സഭയ്‌ക്ക്‌ അത്‌ എങ്ങനെ പ്രയോ​ജനം ചെയ്യും?

15 മൂപ്പന്മാർ ആശ്രയി​ക്കാ​വു​ന്ന​വ​രാ​ണെ​ങ്കിൽ സഭയ്‌ക്ക്‌ അത്‌ എങ്ങനെ പ്രയോ​ജനം ചെയ്യും? ഒരു പ്രശ്‌ന​മു​ണ്ടാ​യാൽ എപ്പോൾ വേണ​മെ​ങ്കി​ലും തങ്ങൾക്കു മൂപ്പന്മാ​രെ, പ്രത്യേ​കിച്ച്‌ തങ്ങളുടെ വയൽസേവന ഗ്രൂപ്പ്‌ മേൽവി​ചാ​ര​കനെ, വിളി​ക്കാ​മെ​ന്നു​ള്ളതു സഹോ​ദ​ര​ങ്ങ​ളു​ടെ ഉത്‌കണ്‌ഠ കുറയ്‌ക്കും. മൂപ്പന്മാർ തങ്ങളെ സഹായി​ക്കാൻ മനസ്സു​ള്ള​വ​രാ​ണെന്ന്‌ അറിയു​ന്ന​തും അവർക്കു വലിയ ആശ്വാ​സ​മാണ്‌. ഇനി, ഒരു ഉപദേശം നൽകു​മ്പോൾ, സ്വന്തം അഭി​പ്രാ​യങ്ങൾ പറയാതെ ബൈബി​ളിൽനി​ന്നും നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽനി​ന്നും അതു നൽകു​ന്നെ​ങ്കിൽ സഹോ​ദ​ര​ങ്ങൾക്ക്‌ അവരെ കൂടു​ത​ലാ​യി ആശ്രയി​ക്കാൻ തോന്നും. മൂപ്പന്മാർ വാക്കു പാലി​ക്കു​ക​യും അവരോ​ടു പറയുന്ന കാര്യങ്ങൾ രഹസ്യ​മാ​യി സൂക്ഷി​ക്കു​ക​യും ചെയ്യു​ന്നതു കാണു​മ്പോ​ഴും സഹോ​ദ​ര​ങ്ങൾക്ക്‌ അവരി​ലുള്ള വിശ്വാ​സം ശക്തമാ​കും.

16. നമ്മൾ മാറാതെ ഉറച്ചു​നിൽക്കു​ന്നതു നമുക്കും മറ്റുള്ള​വർക്കും എങ്ങനെ​യാ​ണു പ്രയോ​ജനം ചെയ്യു​ന്നത്‌?

16 മാറാതെ ഉറച്ചു​നിൽക്കു​ന്ന​വ​രാ​യി​രി​ക്കുക. എല്ലാ കാര്യ​ങ്ങ​ളി​ലും യഹോ​വയെ അനുസ​രി​ക്കു​ക​യും ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി എപ്പോ​ഴും തീരു​മാ​ന​മെ​ടു​ക്കു​ക​യും ചെയ്യു​മ്പോൾ നമ്മൾ മറ്റുള്ള​വർക്ക്‌ ഒരു നല്ല മാതൃ​ക​യാ​യി​രി​ക്കും. വിശ്വാ​സ​ത്തി​ലും ശരിയായ അറിവി​ലും നമ്മൾ വളർന്നു​വ​രു​മ്പോൾ നമുക്കു സത്യത്തിൽ ഉറച്ചു​നിൽക്കാ​നാ​കും. അങ്ങനെ​യാ​കു​മ്പോൾ, തെറ്റായ പഠിപ്പി​ക്ക​ലു​ക​ളാ​ലും ലോക​ത്തി​ന്റേ​തായ ചിന്തക​ളാ​ലും സ്വാധീ​നി​ക്ക​പ്പെട്ട്‌ നമ്മൾ ആടിയു​ല​യു​ന്ന​വ​രാ​കില്ല. (എഫെ. 4:14; യാക്കോ. 1:6-8) യഹോ​വ​യി​ലും ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ങ്ങ​ളി​ലും ഉള്ള വിശ്വാ​സം, ദുർവാർത്തകൾ കേട്ടാ​ലും ശാന്തരാ​യി​രി​ക്കാൻ നമ്മളെ സഹായി​ക്കും. (സങ്കീ. 112:7, 8) മാത്രമല്ല, പരീക്ഷ​ണ​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​കുന്ന മറ്റുള്ള​വരെ സഹായി​ക്കാ​നും നമുക്കാ​കും.—1 തെസ്സ. 3:2, 3.

17. സഭയിൽ നല്ലൊരു സ്വാധീ​ന​മാ​യി​രി​ക്കാൻ മൂപ്പന്മാർക്ക്‌ എന്തൊക്കെ ചെയ്യാം?

17 മൂപ്പന്മാർ ശീലങ്ങ​ളിൽ മിതത്വം പാലി​ക്കു​ന്ന​വ​രും സുബോ​ധ​മു​ള്ള​വ​രും ചിട്ട​യോ​ടെ ജീവി​ക്കു​ന്ന​വ​രും വിട്ടു​വീഴ്‌ച ചെയ്യാൻ മനസ്സു​ള്ള​വ​രും ആയിരി​ക്കണം. ‘വിശ്വ​സ്‌ത​വ​ച​നത്തെ മുറുകെ പിടി​ച്ചു​കൊണ്ട്‌’ മൂപ്പന്മാർ, ശാന്തരാ​യി​രി​ക്കാ​നും യഹോ​വ​യിൽ ശക്തമായ വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കാ​നും സഹോ​ദ​ര​ങ്ങളെ സഹായി​ക്കും. (തീത്തോ. 1:9; 1 തിമൊ. 3:1-3) തങ്ങളുടെ നല്ല മാതൃ​ക​യി​ലൂ​ടെ​യും ഇടയ​വേ​ല​യി​ലൂ​ടെ​യും, പതിവാ​യി മീറ്റി​ങ്ങു​കൾക്കു ഹാജരാ​കാ​നും വയൽസേ​വ​ന​ത്തിൽ പങ്കെടു​ക്കാ​നും വ്യക്തി​പ​ര​മാ​യി ബൈബിൾ പഠിക്കാ​നും മൂപ്പന്മാർ സഹോ​ദ​ര​ങ്ങളെ സഹായി​ക്കു​ന്നു. ഉത്‌ക​ണ്‌ഠ​യ്‌ക്ക്‌ ഇടയാ​ക്കി​യേ​ക്കാ​വുന്ന വലിയ പ്രശ്‌ന​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​കു​മ്പോൾ യഹോ​വ​യി​ലും ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ങ്ങ​ളി​ലും ആശ്രയി​ക്കാൻ മൂപ്പന്മാർ സഹോ​ദ​ര​ങ്ങളെ ഓർമി​പ്പി​ക്കു​ന്നു.

18. യഹോ​വയെ സ്‌തു​തി​ക്കാ​നും ദൈവ​വു​മാ​യി കൂടുതൽ അടുത്ത ബന്ധത്തി​ലേക്കു വരാനും നമ്മൾ ആഗ്രഹി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (“ യഹോ​വ​യോ​ടു കൂടുതൽ അടുക്കാൻ” എന്ന ചതുര​വും കാണുക.)

18 യഹോ​വ​യു​ടെ മഹത്തായ ഗുണങ്ങ​ളെ​ക്കു​റിച്ച്‌ പഠിച്ചു​ക​ഴിഞ്ഞ നമുക്കും ദാവീദു രാജാ​വി​നെ​പ്പോ​ലെ പറയാ​നാ​കും: “എന്റെ പാറയായ യഹോവ വാഴ്‌ത്ത​പ്പെ​ടട്ടെ.” (സങ്കീ. 144:1) നമുക്ക്‌ എപ്പോ​ഴും ആശ്രയി​ക്കാ​വുന്ന ദൈവ​മാണ്‌ യഹോവ. താനു​മാ​യി ഒരു നല്ല ബന്ധത്തി​ലേക്കു വരാൻ യഹോവ നമ്മളെ എപ്പോ​ഴും സഹായി​ക്കു​മെന്ന്‌ ഉറപ്പാണ്‌. അതു​കൊണ്ട്‌ ജീവി​ത​കാ​ല​ത്തെ​ല്ലാം, നമ്മുടെ വാർധ​ക്യ​ത്തിൽപ്പോ​ലും ദൈവ​ത്തെ​ക്കു​റിച്ച്‌ നമുക്ക്‌ ഇങ്ങനെ പറയാ​നാ​കും: “ദൈവം എന്റെ പാറ.”—സങ്കീ. 92:14, 15.

ഗീതം 150 രക്ഷയ്‌ക്കായ്‌ ദൈവത്തെ അന്വേ​ഷി​ക്കാം

a ചിത്രങ്ങളുടെ വിവരണം : രാജ്യ​ഹാ​ളിൽവെച്ച്‌ ഒരു സഹോ​ദരി ഒരു മടിയും കൂടാതെ രണ്ടു മൂപ്പന്മാ​രു​ടെ അടുത്ത്‌ ചെന്ന്‌ സംസാ​രി​ക്കു​ന്നു.