വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 23

ഗീതം 28 യഹോ​വ​യു​ടെ സൗഹൃദം നേടുക

യഹോവ നമ്മളെ അതിഥി​യാ​യി ക്ഷണിക്കു​ന്നു

യഹോവ നമ്മളെ അതിഥി​യാ​യി ക്ഷണിക്കു​ന്നു

“എന്റെ കൂടാരം അവരുടെ ഇടയി​ലാ​യി​രി​ക്കും. ഞാൻ അവരുടെ ദൈവ​വും . . . ആയിരി​ക്കും.”യഹ. 37:27.

ഉദ്ദേശ്യം

യഹോ​വ​യു​ടെ ആലങ്കാ​രി​ക​കൂ​ടാ​ര​ത്തിൽ അതിഥി​യാ​യി​രി​ക്കുക എന്നു പറഞ്ഞാൽ എന്താണ്‌ അർഥ​മെ​ന്നും അതിഥി​ക​ളായ നമുക്കു​വേണ്ടി യഹോവ എങ്ങനെ​യാണ്‌ കരുതു​ന്ന​തെ​ന്നും നമ്മൾ മനസ്സി​ലാ​ക്കും.

1-2. തന്റെ വിശ്വ​സ്‌താ​രാ​ധ​കർക്ക്‌ യഹോവ എന്തു ക്ഷണമാണ്‌ നൽകു​ന്നത്‌?

 ‘യഹോവ നിങ്ങൾക്ക്‌ ആരാണ്‌’ എന്ന്‌ ആരെങ്കി​ലും ചോദി​ച്ചാൽ നിങ്ങൾ എന്തു മറുപടി പറയും? ‘യഹോവ എന്റെ പിതാ​വാണ്‌, എന്റെ ദൈവ​മാണ്‌, എന്റെ സുഹൃ​ത്താണ്‌’ എന്നൊക്കെ നിങ്ങൾ പറയു​മാ​യി​രി​ക്കും. ഇതിനു പുറമേ മറ്റു പല വാക്കു​ക​ളി​ലും നിങ്ങൾ യഹോ​വയെ വർണി​ച്ചേ​ക്കാം. എന്നാൽ ‘യഹോവ എന്റെ ആതി​ഥേ​യ​നാണ്‌’ എന്ന്‌ എപ്പോ​ഴെ​ങ്കി​ലും നിങ്ങൾ പറഞ്ഞി​ട്ടു​ണ്ടോ?

2 യഹോ​വ​യ്‌ക്ക്‌ തന്റെ വിശ്വ​സ്‌ത​ദാ​സ​രോ​ടുള്ള സൗഹൃ​ദത്തെ ദാവീദ്‌ താരത​മ്യം ചെയ്‌തത്‌ ഒരു അതിഥി​യും ആതി​ഥേ​യ​നും തമ്മിലുള്ള ബന്ധത്തോ​ടാണ്‌. ദാവീദ്‌ ഇങ്ങനെ ചോദി​ച്ചു: “യഹോവേ, അങ്ങയുടെ കൂടാ​ര​ത്തിൽ അതിഥി​യാ​യി വരാൻ ആർക്കു കഴിയും? അങ്ങയുടെ വിശു​ദ്ധ​പർവ​ത​ത്തിൽ താമസി​ക്കാൻ ആർക്കാ​കും?” (സങ്കീ. 15:1) ദൈവ​പ്ര​ചോ​ദി​ത​മായ ഈ വാക്കു​ക​ളിൽനിന്ന്‌ നമുക്കു മനസ്സി​ലാ​കു​ന്നത്‌ നമുക്ക്‌ യഹോ​വ​യു​ടെ അതിഥി​കൾ ആകാൻ അല്ലെങ്കിൽ സുഹൃ​ത്തു​ക്കൾ ആകാൻ പറ്റും എന്നാണ്‌. യഹോ​വ​യിൽനി​ന്നുള്ള എത്ര വലി​യൊ​രു ക്ഷണമാണ്‌ അത്‌!

നമ്മളെ അതിഥി​ക​ളാ​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു

3. ആരായി​രു​ന്നു യഹോ​വ​യു​ടെ ആദ്യത്തെ അതിഥി, അവർക്കു രണ്ടു പേർക്കും എന്താണ്‌ തോന്നി​യത്‌?

3 എല്ലാം സൃഷ്ടി​ക്കു​ന്ന​തി​നു മുമ്പ്‌ യഹോവ ഒറ്റയ്‌ക്കാ​യി​രു​ന്നു. പിന്നീട്‌ യഹോവ തന്റെ ആദ്യജാ​തനെ സൃഷ്ടിച്ചു. അങ്ങനെ തന്റെ ആലങ്കാ​രി​ക​കൂ​ടാ​ര​ത്തി​ലേക്ക്‌ ആദ്യത്തെ അതിഥി​യെ ക്ഷണിച്ചു. അതിൽ യഹോവ ഒരുപാട്‌ സന്തോ​ഷി​ക്കു​ക​യും ചെയ്‌തു. കാരണം ബൈബിൾ പറയു​ന്നത്‌, തന്റെ മകനോ​ടു ദൈവ​ത്തി​നു “പ്രത്യേ​ക​മാ​യൊ​രു ഇഷ്ടമു​ണ്ടാ​യി​രു​ന്നു” എന്നാണ്‌. അതു​പോ​ലെ ദൈവ​ത്തി​ന്റെ ആദ്യത്തെ അതിഥി​യും “എപ്പോ​ഴും ദൈവ​സ​ന്നി​ധി​യിൽ സന്തോ​ഷി​ച്ചു​കൊ​ണ്ടി​രു​ന്നു.”—സുഭാ. 8:30.

4. പിന്നീട്‌ ആരെ​യൊ​ക്കെ യഹോവ തന്റെ അതിഥി​ക​ളാ​യി ക്ഷണിച്ചു?

4 അതിനു ശേഷം യഹോവ ദൂതന്മാ​രെ സൃഷ്ടിച്ചു. അങ്ങനെ അവരെ​യും തന്റെ അതിഥി​ക​ളാ​യി ക്ഷണിച്ചു. അവർ ‘ദൈവ​പു​ത്ര​ന്മാർ’ ആണെന്നും യഹോ​വ​യു​ടെ​കൂ​ടെ ആയിരി​ക്കു​ന്ന​തിൽ അവർ സന്തോ​ഷി​ക്കു​ന്നെ​ന്നും ബൈബിൾ കാണി​ച്ചു​ത​രു​ന്നു. (ഇയ്യോ. 38:6; ദാനി. 7:10) വർഷങ്ങ​ളോ​ളം യഹോ​വ​യു​ടെ സുഹൃ​ത്തു​ക്കൾ സ്വർഗ​ത്തി​ലു​ള്ളവർ മാത്ര​മാ​യി​രു​ന്നു. പിന്നീട്‌ മനുഷ്യ​രെ സൃഷ്ടി​ച്ച​പ്പോൾ അവർക്കും തന്റെ കൂടാ​ര​ത്തിൽ അതിഥി​കൾ ആകാനുള്ള അവസരം ദൈവം കൊടു​ത്തു. അങ്ങനെ യഹോ​വ​യു​ടെ അതിഥി​ക​ളായ ചിലരാ​യി​രു​ന്നു ഹാനോ​ക്കും നോഹ​യും അബ്രാ​ഹാ​മും ഇയ്യോ​ബും ഒക്കെ. ആ സത്യാ​രാ​ധ​കരെ ദൈവ​ത്തി​ന്റെ സുഹൃ​ത്തു​ക്ക​ളാ​യും ‘സത്യ​ദൈ​വ​ത്തി​ന്റെ​കൂ​ടെ നടന്നവ​രാ​യും’ ബൈബിൾ വിശേ​ഷി​പ്പി​ക്കു​ന്നു.—ഉൽപ. 5:24; 6:9; ഇയ്യോ. 29:4; യശ. 41:8.

5. യഹസ്‌കേൽ 37:26, 27-ൽ കാണുന്ന പ്രവച​ന​ത്തിൽനിന്ന്‌ നമ്മൾ എന്തു പഠിക്കു​ന്നു?

5 യഹോവ മനുഷ്യ​രെ അതിഥി​ക​ളാ​യി ക്ഷണിക്കു​ന്നതു പിന്നീ​ടുള്ള നൂറ്റാ​ണ്ടു​ക​ളി​ലും തുടർന്നു. അതിന്‌ ഒരു ഉദാഹ​ര​ണ​മാണ്‌ യഹസ്‌കേ​ലി​ലെ പ്രവചനം. (യഹസ്‌കേൽ 37:26, 27 വായി​ക്കുക.) അതിൽനിന്ന്‌ നമുക്കു മനസ്സി​ലാ​കു​ന്നത്‌, തന്റെ വിശ്വ​സ്‌ത​ദാ​സ​രു​മാ​യി ഒരു അടുത്ത​ബ​ന്ധ​ത്തി​ലേക്കു വരാൻ യഹോവ ആഗ്രഹി​ക്കു​ന്നു എന്നാണ്‌. അവരു​മാ​യി “സമാധാ​ന​ത്തി​ന്റെ ഒരു ഉടമ്പടി ഉണ്ടാക്കും” എന്ന്‌ ദൈവം വാക്കു​ത​ന്നി​രി​ക്കു​ന്നു. ഈ പ്രവചനം എപ്പോൾ നിറ​വേ​റു​ന്ന​താണ്‌? സ്വർഗ​ത്തിൽ ജീവി​ക്കാൻ പ്രത്യാ​ശ​യു​ള്ള​വ​രും ഭൂമി​യിൽ ജീവി​ക്കാൻ പ്രത്യാ​ശ​യു​ള്ള​വ​രും യഹോ​വ​യു​ടെ കൂടാ​ര​ത്തിൽ ‘ഒറ്റ ആട്ടിൻകൂ​ട്ട​മാ​യി​ത്തീ​രുന്ന’ സമയത്ത്‌ നിറ​വേ​റു​ന്ന​താണ്‌ ഇത്‌. (യോഹ. 10:16) ആ സമയത്താണ്‌ നമ്മൾ ഇപ്പോൾ ജീവി​ക്കു​ന്നത്‌!

നമ്മൾ എവി​ടെ​യാ​ണെ​ങ്കി​ലും യഹോവ നമുക്കു​വേണ്ടി കരുതും

6. യഹോ​വ​യു​ടെ കൂടാ​ര​ത്തിൽ ഒരാൾ അതിഥി​യാ​കു​ന്നത്‌ എപ്പോ​ഴാണ്‌, ഈ കൂടാരം എവിടെ കണ്ടെത്താ​നാ​കും?

6 ബൈബിൾക്കാ​ല​ങ്ങ​ളിൽ വിശ്ര​മി​ക്കാ​നും കാറ്റിൽനി​ന്നും മഴയിൽനി​ന്നും ഒക്കെ സംരക്ഷണം നേടാ​നും ആളുകൾ കൂടാരം ഉപയോ​ഗി​ച്ചി​രു​ന്നു. ആ കൂടാ​ര​ത്തി​ലേക്ക്‌ ഒരാൾ അതിഥി​യാ​യി വന്നാൽ ആതി​ഥേയൻ അയാളെ ഏറ്റവും നന്നായി നോക്കും. നമ്മൾ ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ക്കു​മ്പോൾ യഹോ​വ​യു​ടെ കൂടാ​ര​ത്തി​ലെ ഒരു അതിഥി​യാ​കു​ക​യാണ്‌. (സങ്കീ. 61:4) അവിടെ സമൃദ്ധ​മായ ആത്മീയാ​ഹാ​ര​മുണ്ട്‌. അതു​പോ​ലെ യഹോ​വ​യു​ടെ കൂടാ​ര​ത്തി​ലെ മറ്റ്‌ അതിഥി​കളെ നമുക്കു കൂട്ടു​കാ​രാ​ക്കാ​നും പറ്റും. യഹോ​വ​യു​ടെ ഈ കൂടാരം ഏതെങ്കി​ലും ഒരു പ്രത്യേ​ക​സ്ഥ​ലത്ത്‌ ഉള്ളവർക്കു​വേണ്ടി മാത്ര​മു​ള്ളതല്ല. ഒരുപക്ഷേ മറ്റൊരു രാജ്യത്ത്‌ നിങ്ങൾ ഒരു പ്രത്യേക കൺ​വെൻ​ഷ​നോ മറ്റോ കൂടാൻ പോയി​ട്ടു​ണ്ടെ​ങ്കിൽ, അവി​ടെ​യും ദൈവ​ത്തി​ന്റെ കൂടാ​ര​ത്തിൽ അതിഥി​കൾ ആയിട്ടു​ള്ള​വരെ നിങ്ങൾ കണ്ടിട്ടു​ണ്ടാ​കും. യഹോ​വയെ അനുസ​രി​ക്കു​ന്നവർ എവി​ടെ​യു​ണ്ടോ അവിടെ യഹോ​വ​യു​ടെ കൂടാ​ര​മുണ്ട്‌.—വെളി. 21:3.

7. മരിച്ചു​പോയ വിശ്വ​സ്‌തർ ഇപ്പോ​ഴും ദൈവ​ത്തി​ന്റെ കൂടാ​ര​ത്തി​ലെ അതിഥി​ക​ളാ​ണെന്നു പറയാൻ കഴിയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? (ചിത്ര​വും കാണുക.)

7 എന്നാൽ മരിച്ചു​പോയ വിശ്വ​സ്‌ത​രു​ടെ കാര്യ​മോ? അവർ ഇപ്പോ​ഴും യഹോ​വ​യു​ടെ കൂടാ​ര​ത്തി​ലെ അതിഥി​ക​ളാണ്‌ എന്നു പറയാൻ കഴിയു​മോ? കഴിയും. കാരണം, അവർ യഹോ​വ​യു​ടെ ഓർമ​യിൽ ഇപ്പോ​ഴും ജീവി​ച്ചി​രി​പ്പുണ്ട്‌. യേശു ഇങ്ങനെ പറഞ്ഞു: “മരിച്ചവർ ഉയിർപ്പി​ക്ക​പ്പെ​ടു​മെന്നു മുൾച്ചെ​ടി​യെ​ക്കു​റി​ച്ചുള്ള വിവര​ണ​ത്തിൽ മോശ​തന്നെ സൂചി​പ്പി​ച്ചി​ട്ടുണ്ട്‌. മോശ യഹോ​വയെ, ‘അബ്രാ​ഹാ​മി​ന്റെ ദൈവ​വും യിസ്‌ഹാ​ക്കി​ന്റെ ദൈവ​വും യാക്കോ​ബി​ന്റെ ദൈവ​വും’ എന്നാണ​ല്ലോ വിളി​ച്ചത്‌. ദൈവം മരിച്ച​വ​രു​ടെ ദൈവമല്ല, ജീവനു​ള്ള​വ​രു​ടെ ദൈവ​മാണ്‌. കാരണം ദൈവ​മു​മ്പാ​കെ അവരെ​ല്ലാം ജീവി​ച്ചി​രി​ക്കു​ന്ന​വ​രാണ്‌.”—ലൂക്കോ. 20:37, 38.

മരിച്ചു​പോയ വിശ്വ​സ്‌ത​ദാ​സർ ഇപ്പോ​ഴും യഹോ​വ​യു​ടെ കൂടാ​ര​ത്തി​ലെ അതിഥി​കൾ ആണ്‌ (7-ാം ഖണ്ഡിക കാണുക)


നമുക്കു പ്രയോ​ജ​ന​ങ്ങ​ളും ഒപ്പം ഉത്തരവാ​ദി​ത്വ​ങ്ങ​ളും ഉണ്ട്‌

8. യഹോ​വ​യു​ടെ കൂടാ​ര​ത്തിൽ അതിഥി ആയിരി​ക്കു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജ​നങ്ങൾ എന്തെല്ലാ​മാണ്‌?

8 ഒരു കൂടാരം വിശ്ര​മി​ക്കാൻ ഒരു ഇടവും കാറ്റി​ലും മഴയി​ലും ഒരു സംരക്ഷ​ണ​വും ആയിരി​ക്കു​ന്ന​തു​പോ​ലെ, യഹോ​വ​യു​ടെ ആലങ്കാ​രിക കൂടാരം അതിലെ അതിഥി​കൾക്ക്‌ ആത്മീയ​സം​ര​ക്ഷ​ണ​വും ഭാവി​യി​ലേക്കു നല്ലൊരു പ്രത്യാ​ശ​യും നൽകുന്നു. യഹോ​വ​യോട്‌ അടുത്തു​നിൽക്കു​ന്നെ​ങ്കിൽ നമുക്ക്‌ എതിരെ നിലനിൽക്കുന്ന ഒരു ദ്രോ​ഹ​വും ചെയ്യാൻ സാത്താ​നാ​കില്ല. (സങ്കീ. 31:23; 1 യോഹ. 3:8) പുതിയ ലോക​ത്തിൽ യഹോവ തന്റെ വിശ്വ​സ്‌ത​ദാ​സർക്ക്‌ ആത്മീയ​സം​ര​ക്ഷണം മാത്രമല്ല നൽകുക, അവരെ മരണത്തിൽനി​ന്നും സംരക്ഷി​ക്കും.—വെളി. 21:4.

9. തന്റെ അതിഥി​കൾ എന്തു ചെയ്യണ​മെ​ന്നാണ്‌ യഹോവ പ്രതീ​ക്ഷി​ക്കു​ന്നത്‌?

9 യഹോ​വ​യു​ടെ കൂടാ​ര​ത്തിൽ ഒരു അതിഥി​യാ​യി​രി​ക്കാൻ ആകുന്നത്‌ വലി​യൊ​രു അനു​ഗ്ര​ഹ​മാണ്‌. യഹോ​വ​യു​മാ​യി എന്നും നിലനിൽക്കുന്ന, അടുത്ത സൗഹൃദം നമുക്ക്‌ അതിലൂ​ടെ ആസ്വദി​ക്കാ​നാ​കും. എന്നാൽ യഹോ​വ​യു​ടെ അതിഥി​ക​ളാ​യി തുടര​ണ​മെ​ങ്കിൽ നമ്മൾ എന്തു ചെയ്യണം? നിങ്ങളെ ആരെങ്കി​ലും അവരുടെ വീട്ടി​ലേക്ക്‌ അതിഥി​യാ​യി ക്ഷണിച്ചാൽ അവിടെ നല്ല രീതി​യിൽ പെരു​മാ​റാൻ നിങ്ങൾ ആഗ്രഹി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, വീട്ടിൽ കയറു​ന്ന​തി​നു മുമ്പ്‌ ചെരുപ്പ്‌ ഊരാൻ അവർ പ്രതീ​ക്ഷി​ക്കു​ന്നു​ണ്ടെ​ങ്കിൽ നമ്മൾ സന്തോ​ഷ​ത്തോ​ടെ അതു ചെയ്യും. അതു​പോ​ലെ​ത​ന്നെ​യാണ്‌ യഹോ​വ​യു​ടെ കൂടാ​ര​ത്തിൽ അതിഥി​ക​ളാ​യി തുടരാൻ ആഗ്രഹി​ക്കു​ന്ന​വ​രു​ടെ കാര്യ​വും. അവരിൽനിന്ന്‌ യഹോവ പ്രതീ​ക്ഷി​ക്കുന്ന ചില കാര്യ​ങ്ങ​ളുണ്ട്‌. യഹോ​വ​യോ​ടു സ്‌നേഹം ഉള്ളതു​കൊണ്ട്‌ ‘ദൈവത്തെ പൂർണ​മാ​യി പ്രസാ​ദി​പ്പി​ക്കാൻ’ കഴിയു​ന്ന​തെ​ല്ലാം നമ്മൾ ചെയ്യും. (കൊലോ. 1:10) യഹോവ നമ്മുടെ സുഹൃ​ത്താണ്‌ എന്നതു ശരിയാണ്‌. പക്ഷേ യഹോവ നമ്മുടെ ദൈവ​വും പിതാ​വും കൂടി​യാണ്‌. അതു​കൊണ്ട്‌ നമ്മുടെ ബഹുമാ​നം ദൈവം അർഹി​ക്കു​ന്നു. (സങ്കീ. 25:14) അത്‌ എപ്പോ​ഴും മനസ്സിൽപ്പി​ടി​ച്ചു​കൊണ്ട്‌ നമുക്ക്‌ യഹോ​വ​യോട്‌ ആഴമായ ആദരവ്‌ കാണി​ക്കാം. അങ്ങനെ​യാ​കു​മ്പോൾ യഹോ​വയെ വിഷമി​പ്പി​ക്കുന്ന ഒരു കാര്യ​വും നമ്മൾ ചെയ്യില്ല. നമ്മൾ എപ്പോ​ഴും ‘ദൈവ​ത്തോ​ടൊ​പ്പം എളിമ​യോ​ടെ നടക്കാൻ’ ആഗ്രഹി​ക്കും.—മീഖ 6:8.

യഹോവ ഇസ്രാ​യേ​ല്യ​രോട്‌ പക്ഷപാ​ത​മി​ല്ലാ​തെ ഇടപെട്ടു

10-11. സീനായ്‌ വിജന​ഭൂ​മി​യിൽവെച്ച്‌ യഹോവ ഇസ്രാ​യേ​ല്യ​രോട്‌ പക്ഷപാതം കാണി​ച്ചി​ല്ലെന്നു നമുക്ക്‌ എങ്ങനെ അറിയാം?

10 ദൈവം തന്റെ അതിഥി​ക​ളോ​ടു പക്ഷപാതം കാണി​ക്കു​ന്നില്ല. (റോമ. 2:11) യഹോ​വ​യു​ടെ ഈ ഗുണ​ത്തെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാൻ നമുക്ക്‌ സീനായ്‌ വിജന​ഭൂ​മി​യിൽവെച്ച്‌ യഹോവ ഇസ്രാ​യേ​ല്യ​രോട്‌ ഇടപെട്ട വിധ​ത്തെ​ക്കു​റിച്ച്‌ ഒന്നു നോക്കാം.

11 ഈജി​പ്‌തിൽനിന്ന്‌ ഇസ്രാ​യേ​ല്യ​രെ വിടു​വി​ച്ച​ശേഷം വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ പുരോ​ഹി​ത​ന്മാ​രാ​യി സേവി​ക്കാൻ യഹോവ ചില ആളുകളെ നിയമി​ച്ചു. അതു​പോ​ലെ വിശു​ദ്ധ​കൂ​ടാ​ര​ത്തി​ലെ മറ്റു ജോലി​കൾ ചെയ്യാൻ ലേവ്യ​രെ​യും നിയമി​ച്ചാ​ക്കി. എന്നാൽ വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ സേവി​ച്ചി​രു​ന്ന​വർക്കോ അതിന്‌ അടുത്തുള്ള കൂടാ​ര​ങ്ങ​ളിൽ താമസി​ച്ചി​രു​ന്ന​വർക്കോ മറ്റുള്ള​വ​രെ​ക്കാൾ എന്തെങ്കി​ലും പ്രത്യേ​ക​പ​രി​ഗണന യഹോവ കൊടു​ത്തോ? ഇല്ല. യഹോവ പക്ഷപാ​ത​മുള്ള ദൈവമല്ല.

12. യഹോവ ഇസ്രാ​യേ​ല്യ​രോട്‌ പക്ഷപാതം ഇല്ലാതെ ഇടപെ​ട്ട​തി​ന്റെ ചില ഉദാഹ​ര​ണങ്ങൾ പറയുക. (പുറപ്പാട്‌ 40:38) (ചിത്ര​വും കാണുക.)

12 വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ സേവി​ക്കു​ന്ന​വർക്കും വിശു​ദ്ധ​കൂ​ടാ​ര​ത്തിന്‌ അടുത്ത്‌ താമസി​ക്കു​ന്ന​വർക്കും മാത്രമല്ല എല്ലാ ഇസ്രാ​യേ​ല്യർക്കും യഹോ​വ​യു​മാ​യി ഒരു അടുത്ത ബന്ധത്തി​ലേക്കു വരാൻ പറ്റുമാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, വിശു​ദ്ധ​കൂ​ടാ​ര​ത്തി​നു മുകളി​ലുള്ള അത്ഭുത​ക​ര​മായ മേഘസ്‌തം​ഭ​വും രാത്രി​യി​ലെ അഗ്നിസ്‌തം​ഭ​വും ജനത്തിലെ എല്ലാവർക്കും കാണാ​മെന്ന്‌ യഹോവ ഉറപ്പാക്കി. (പുറപ്പാട്‌ 40:38 വായി​ക്കുക.) ഈ മേഘം മറ്റൊരു സ്ഥലത്തേക്കു നീങ്ങി​ത്തു​ട​ങ്ങു​ന്നത്‌ എല്ലാവർക്കും, വിശു​ദ്ധ​കൂ​ടാ​ര​ത്തിൽനിന്ന്‌ ഒരുപാട്‌ അകലെ താമസി​ക്കു​ന്ന​വർക്കു​പോ​ലും കാണാൻ പറ്റുമാ​യി​രു​ന്നു. അങ്ങനെ അവർക്കും കൂടാരം അഴിച്ച്‌, സാധന​ങ്ങ​ളൊ​ക്കെ എടുത്ത്‌, എല്ലാവ​രു​ടെ​യും​കൂ​ടെ പോകാൻ കഴിഞ്ഞു. (സംഖ്യ 9:15-23) അതു​പോ​ലെ വെള്ളി​കൊ​ണ്ടുള്ള രണ്ടു കാഹള​ത്തിൽനി​ന്നുള്ള ശബ്ദവും ജനത്തിനു മുഴുവൻ കേൾക്കാ​മാ​യി​രു​ന്നു. പാളയ​മ​ഴിച്ച്‌ പുറ​പ്പെ​ടാ​നുള്ള അറിയി​പ്പാ​യി​രു​ന്നു അതും. (സംഖ്യ 10:2) അതു​കൊണ്ട്‌ ഒരാൾ വിശു​ദ്ധ​കൂ​ടാ​ര​ത്തിന്‌ അടുത്താണ്‌ താമസി​ക്കു​ന്നത്‌ എന്നതു​കൊണ്ട്‌ അയാൾക്ക്‌ ദൂരെ താമസി​ക്കുന്ന ആളെക്കാൾ യഹോ​വ​യു​മാ​യി അടുത്ത​ബ​ന്ധ​മു​ണ്ടെന്നു പറയാൻ പറ്റില്ലാ​യി​രു​ന്നു. പകരം എല്ലാ ഇസ്രാ​യേ​ല്യർക്കും യഹോ​വ​യു​ടെ അതിഥി​ക​ളാ​കാ​നും യഹോ​വ​യു​ടെ സംരക്ഷ​ണ​വും വഴിന​ട​ത്തി​പ്പും നേടാ​നും കഴിഞ്ഞു. അതു​പോ​ലെ ഇന്നും, നമ്മൾ എവി​ടെ​യാണ്‌ ജീവി​ക്കു​ന്ന​തെ​ങ്കി​ലും യഹോ​വ​യു​ടെ സ്‌നേ​ഹ​വും കരുത​ലും സംരക്ഷ​ണ​വും നമുക്കും കിട്ടും.

പാളയ​ത്തി​നു നടുക്കുള്ള വിശു​ദ്ധ​കൂ​ടാ​രം യഹോ​വ​യ്‌ക്കു പക്ഷപാ​ത​മില്ല എന്നതിന്റെ തെളി​വാ​യി​രു​ന്നു (12-ാം ഖണ്ഡിക കാണുക)


ഇന്നും യഹോവ പക്ഷപാ​ത​മി​ല്ലാ​തെ ഇടപെ​ടു​ന്നു

13. യഹോവ എങ്ങനെ​യാണ്‌ ഇന്നു പക്ഷപാ​ത​മി​ല്ലാ​തെ ഇടപെ​ടു​ന്നത്‌?

13 ദൈവ​ജ​ന​ത്തിൽ ചിലർ നമ്മുടെ ലോകാ​സ്ഥാ​ന​ത്തിന്‌ അടുത്തോ അല്ലെങ്കിൽ ഏതെങ്കി​ലും ഒരു ബ്രാ​ഞ്ചോ​ഫീ​സിന്‌ അടുത്തോ ആയിരി​ക്കും താമസി​ക്കു​ന്നത്‌. ഇനി, അവി​ടെ​ത്തന്നെ സേവി​ക്കുന്ന ചിലരു​മുണ്ട്‌. അതു​കൊണ്ട്‌ അവിടെ നടക്കുന്ന പ്രവർത്ത​ന​ങ്ങ​ളിൽ ഉൾപ്പെ​ടാ​നും നേതൃ​ത്വം എടുക്കു​ന്ന​വ​രോ​ടൊ​പ്പം അടുത്ത്‌ സഹവസി​ക്കാ​നും അവർക്കാ​കു​ന്നു. വേറെ ചിലർ സഞ്ചാര​മേൽവി​ചാ​ര​ക​ന്മാ​രാ​യി പ്രവർത്തി​ക്കു​ന്നു. ഇനി, പ്രത്യേക മുഴു​സ​മ​യ​സേ​വ​ന​ത്തി​ന്റെ മറ്റു മേഖല​ക​ളിൽ പ്രവർത്തി​ക്കു​ന്ന​വ​രു​മുണ്ട്‌. എന്നാൽ നിങ്ങളു​ടെ സാഹച​ര്യം ഇതൊ​ന്നു​മ​ല്ലെ​ങ്കി​ലും നിങ്ങൾക്ക്‌ യഹോ​വ​യു​ടെ അതിഥി​ക​ളാ​കാൻ പറ്റും. യഹോവ തന്റെ എല്ലാ അതിഥി​ക​ളെ​യും സ്‌നേ​ഹി​ക്കു​ന്നു. ദൈവ​ത്തിന്‌ നിങ്ങളെ ഓരോ​രു​ത്ത​രെ​യും അറിയാം. നിങ്ങൾക്ക്‌ വേണ്ടത്‌ എന്താണോ അത്‌ യഹോവ ചെയ്‌തു​ത​രും. (1 പത്രോ. 5:7) തന്റെ എല്ലാ ആരാധ​കർക്കും ദൈവം ആത്മീയാ​ഹാ​രം കൊടു​ക്കു​ന്നു, അവരെ വഴിന​യി​ക്കു​ന്നു, സംരക്ഷി​ക്കു​ന്നു.

14. നമ്മുടെ ആതി​ഥേ​യ​നായ യഹോ​വ​യ്‌ക്ക്‌ പക്ഷപാ​ത​മില്ല എന്നതിന്റെ മറ്റൊരു തെളിവ്‌ എന്താണ്‌?

14 ലോക​ത്തുള്ള എല്ലാവർക്കും ബൈബിൾ ലഭ്യമാ​ക്കി​യി​രി​ക്കു​ന്നു എന്നത്‌ നമ്മുടെ ആതി​ഥേ​യനു പക്ഷപാ​ത​മില്ല എന്നതിന്റെ മറ്റൊരു തെളി​വാണ്‌. വിശു​ദ്ധ​തി​രു​വെ​ഴു​ത്തു​കൾ ആദ്യം എഴുതി​യത്‌ മൂന്നു ഭാഷക​ളി​ലാ​യി​രു​ന്നു; എബ്രാ​യ​യി​ലും അരമാ​യ​യി​ലും ഗ്രീക്കി​ലും. ഈ ഭാഷക​ളിൽ ബൈബിൾ വായി​ക്കാൻ പറ്റുന്ന​വർക്ക്‌ അതിനു കഴിയാ​ത്ത​വ​രെ​ക്കാൾ യഹോ​വ​യോട്‌ കൂടുതൽ ബന്ധമു​ണ്ടെന്നു പറയാ​നാ​കു​മോ? ഒരിക്ക​ലും ഇല്ല.—മത്താ. 11:25.

15. യഹോവ പക്ഷപാതം കാണി​ക്കു​ന്നില്ല എന്നതിന്‌ എന്തു തെളി​വാ​ണു​ള്ളത്‌? (ചിത്ര​വും കാണുക.)

15 യഹോവ ഒരാളെ സുഹൃ​ത്താ​യി ക്ഷണിക്കു​ന്നത്‌ അദ്ദേഹ​ത്തി​ന്റെ വിദ്യാ​ഭ്യാ​സ​മോ ബൈബിൾ ആദ്യം എഴുതിയ ഭാഷകൾ അദ്ദേഹ​ത്തിന്‌ അറിയാ​മോ എന്നൊ​ന്നും നോക്കി​യല്ല. ഉന്നതവി​ദ്യാ​ഭ്യാ​സം ഉള്ളവർക്കു മാത്രമല്ല യഹോവ തന്റെ ജ്ഞാനം ലഭ്യമാ​ക്കി​യി​രി​ക്കു​ന്നത്‌. ലോക​ത്തുള്ള എല്ലാവർക്കും യഹോവ അതു കൊടു​ത്തി​രി​ക്കു​ന്നു. ദൈവ​വ​ച​ന​മായ ബൈബിൾ ആയിര​ക്ക​ണ​ക്കി​നു ഭാഷക​ളി​ലേക്കു പരിഭാഷ ചെയ്‌തി​ട്ടുണ്ട്‌. അതു​കൊണ്ട്‌ എല്ലാ ആളുകൾക്കും അതിൽനിന്ന്‌ പഠിക്കാ​നും, യഹോ​വ​യു​ടെ സുഹൃ​ത്തു​ക്ക​ളാ​കാൻ എങ്ങനെ പറ്റു​മെന്നു മനസ്സി​ലാ​ക്കാ​നും കഴിയു​ന്നു.—2 തിമൊ. 3:16, 17.

ബൈബിൾ ഇന്ന്‌ ആയിര​ക്ക​ണ​ക്കി​നു ഭാഷക​ളിൽ ലഭ്യമാ​യി​രി​ക്കു​ന്നത്‌ യഹോ​വ​യ്‌ക്കു പക്ഷപാ​ത​മില്ല എന്നു കാണി​ക്കു​ന്നത്‌ എങ്ങനെ? (15-ാം ഖണ്ഡിക കാണുക)


യഹോവ ‘അംഗീ​ക​രി​ക്കുന്ന’ ഒരാളാ​യി തുടരുക

16. പ്രവൃ​ത്തി​കൾ 10:34, 35 അനുസ​രിച്ച്‌ നമുക്ക്‌ എങ്ങനെ യഹോവ അംഗീ​ക​രി​ക്കുന്ന ഒരാളാ​യി തുടരാം?

16 യഹോവ തന്റെ ആലങ്കാ​രി​ക​കൂ​ടാ​ര​ത്തി​ലേക്ക്‌ അതിഥി​ക​ളാ​യി നമ്മളെ ക്ഷണിച്ചി​രി​ക്കു​ന്നത്‌ എത്ര വലി​യൊ​രു ബഹുമ​തി​യാണ്‌! യഹോ​വ​യാണ്‌ സ്‌നേ​ഹ​വും ദയയും ഉള്ള ഏറ്റവും നല്ല ആതി​ഥേയൻ. പക്ഷപാ​ത​മി​ല്ലാ​തെ എല്ലാവ​രെ​യും അതിഥി​ക​ളാ​യി ക്ഷണിക്കുന്ന ദൈവ​വും ആണ്‌ യഹോവ. ഒരാളു​ടെ സ്ഥലമോ പശ്ചാത്ത​ല​മോ വിദ്യാ​ഭ്യാ​സ​മോ വംശമോ ഗോ​ത്ര​മോ പ്രായ​മോ ഒരാൾ സ്‌ത്രീ​യാ​ണോ പുരു​ഷ​നാ​ണോ എന്നതോ ഒന്നും യഹോവ നോക്കു​ന്നില്ല. എന്നാൽ തന്നെ അനുസ​രി​ക്കു​ന്ന​വരെ മാത്രമേ യഹോവ അതിഥി​ക​ളാ​യി അംഗീ​ക​രി​ക്കൂ.പ്രവൃ​ത്തി​കൾ 10:34, 35 വായി​ക്കുക.

17. യഹോ​വ​യു​ടെ കൂടാ​ര​ത്തിൽ അതിഥി​യാ​കു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള കൂടു​ത​ലായ വിവരങ്ങൾ നമുക്ക്‌ എവിടെ കണ്ടെത്താ​നാ​കും?

17 സങ്കീർത്തനം 15:1-ൽ ദാവീദ്‌ ഈ ചോദ്യ​ങ്ങൾ ചോദി​ച്ചു: “യഹോവേ, അങ്ങയുടെ കൂടാ​ര​ത്തിൽ അതിഥി​യാ​യി വരാൻ ആർക്കു കഴിയും? അങ്ങയുടെ വിശു​ദ്ധ​പർവ​ത​ത്തിൽ താമസി​ക്കാൻ ആർക്കാ​കും?” യഹോവ ദാവീ​ദി​ലൂ​ടെ​ത്തന്നെ അതിന്‌ ഉത്തരം നൽകി. 15-ാം സങ്കീർത്ത​ന​ത്തിൽ നമുക്ക്‌ അതു കാണാം. അതിലെ ചില കാര്യങ്ങൾ നമ്മൾ അടുത്ത ലേഖന​ത്തിൽ പഠിക്കും. യഹോവ അംഗീ​ക​രി​ക്കുന്ന ഒരാളാ​യി തുടരാൻ അതു നമ്മളെ സഹായി​ക്കും.

ഗീതം 32 യഹോ​വ​യു​ടെ പക്ഷത്ത്‌ നിൽക്കുക!