വിവരങ്ങള്‍ കാണിക്കുക

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു

അവർ ‘വില​യേ​റിയ മുത്ത്‌’ കണ്ടെത്തി

അവർ ‘വില​യേ​റിയ മുത്ത്‌’ കണ്ടെത്തി

 മനുഷ്യ​രു​ടെ എല്ലാ പ്രശ്‌ന​ങ്ങ​ളും ദൈവ​രാ​ജ്യം പരിഹ​രി​ക്കു​മെന്ന്‌ യേശു പഠിപ്പി​ച്ചു. (മത്തായി 6:10) ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സത്യത്തി​ന്റെ മൂല്യം മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന രണ്ട്‌ ദൃഷ്ടാ​ന്തങ്ങൾ മത്തായി 13:44-46 വരെയുള്ള വാക്യ​ങ്ങ​ളിൽ യേശു പറഞ്ഞു:

  •   വയലിൽ ജോലി ചെയ്യുന്ന ഒരാൾ അവിടെ മറഞ്ഞി​രി​ക്കുന്ന ഒരു നിധി അപ്രതീ​ക്ഷി​ത​മാ​യി കണ്ടെത്തു​ന്നു.

  •   മേന്മ​യേ​റിയ മുത്തുകൾ തേടി സഞ്ചരി​ക്കുന്ന ഒരു വ്യാപാ​രി വില​യേ​റിയ ഒരു മുത്ത്‌ അന്വേ​ഷിച്ച്‌ കണ്ടെത്തു​ന്നു.

 ഈ രണ്ടു പേരും അവർ കണ്ടെത്തിയ നിധി നേടു​ന്ന​തി​നു​വേണ്ടി തങ്ങൾക്കു​ള്ള​തെ​ല്ലാം സന്തോ​ഷ​ത്തോ​ടെ വിൽക്കു​ന്നു. ദൈവ​രാ​ജ്യ​ത്തെ വളരെ മൂല്യ​മു​ള്ള​താ​യി കാണു​ക​യും അതിനാ​യി വലിയ ത്യാഗങ്ങൾ ചെയ്യു​ക​യും ചെയ്യു​ന്ന​വ​രെ​യാണ്‌ ഇവർ പ്രതി​നി​ധീ​ക​രി​ക്കു​ന്നത്‌. (ലൂക്കോസ്‌ 18:29, 30) യേശു​വി​ന്റെ ദൃഷ്ടാ​ന്ത​ത്തിൽ കണ്ടതു​പോ​ലുള്ള രണ്ടു പേരെ ഈ വീഡി​യോ​യിൽ നമുക്കു പരിച​യ​പ്പെ​ടാം.