വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉണർന്നിരിക്കുക!

അഭയാർഥി​ക​ളു​ടെ കുത്തൊ​ഴുക്ക്‌—ലക്ഷങ്ങൾ യു​ക്രെ​യിൻ വിടുന്നു!

അഭയാർഥി​ക​ളു​ടെ കുത്തൊ​ഴുക്ക്‌—ലക്ഷങ്ങൾ യു​ക്രെ​യിൻ വിടുന്നു!

 2022 ഫെബ്രു​വരി 24-ന്‌ റഷ്യ യു​ക്രെ​യി​നെ ആക്രമി​ച്ചു. അതു ലക്ഷക്കണ​ക്കിന്‌ ആളുക​ളു​ടെ ജീവനു ഭീഷണി ഉയർത്തി. ആളുകൾക്കു കൂട്ട​ത്തോ​ടെ ജീവനും​കൊണ്ട്‌ ഓടി​ര​ക്ഷ​പ്പെ​ടേ​ണ്ടി​വന്നു. a

 “എവി​ടെ​യും ബോം​ബു​സ്‌ഫോ​ട​ന​ങ്ങ​ളും ഷെല്ലാ​ക്ര​മ​ണ​ങ്ങ​ളും. ശരിക്കും പേടി തോന്നി. അതൊ​ന്നും വിവരി​ക്കാൻ വാക്കു​ക​ളില്ല. രക്ഷപ്പെ​ടാൻ ട്രെയി​നു​ക​ളു​ണ്ടെന്നു കേട്ട​പ്പോൾ പെട്ടെ​ന്നു​തന്നെ അവിടം വിടാൻ ഞങ്ങൾ തീരു​മാ​നി​ച്ചു. സമ്പാദി​ച്ചു​കൂ​ട്ടി​യ​തെ​ല്ലാം ഒരു കൊച്ചു ബാഗിൽ എടുത്ത്‌ ഓടേണ്ട അവസ്ഥ. പ്രധാ​ന​പ്പെട്ട രേഖകൾ, മരുന്നു​കൾ, കുടി​വെള്ളം, അൽപ്പം ഭക്ഷണം എന്നിവ മാത്രമേ കൈയി​ലെ​ടു​ക്കാ​നാ​യു​ള്ളൂ. ബാക്കി​യെ​ല്ലാം ഉപേക്ഷിച്ച്‌ ഞങ്ങൾ റെയിൽവേ സ്റ്റേഷനി​ലേക്ക്‌ ഓടി. ആ സമയത്ത്‌ ചുറ്റും ബോം​ബു​സ്‌ഫോ​ട​നങ്ങൾ നടക്കു​ന്നു​ണ്ടാ​യി​രു​ന്നു.”—നറ്റാലിയ, ഖാർക്കിവ്‌, യു​ക്രെ​യിൻ.

 “ഒരു യുദ്ധമു​ണ്ടാ​കു​മെ​ന്നൊ​ന്നും ഞങ്ങൾ ചിന്തി​ച്ച​തേ​യില്ല. പലയി​ട​ത്തു​നി​ന്നും സ്‌ഫോ​ട​ന​ങ്ങ​ളു​ടെ ഒച്ച കേൾക്കാൻതു​ടങ്ങി. ജനാലകൾ കിടുങ്ങി. അത്യാ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും എടുത്ത്‌ അവിടം വിടാൻ ഞാൻ തീരു​മാ​നി​ച്ചു. രാവിലെ 8:00 മണിക്ക്‌ വീട്ടിൽനിന്ന്‌ ഇറങ്ങി. എന്നിട്ട്‌ ഒരു ട്രെയിൻ പിടിച്ച്‌ ലിവീ​വിൽ എത്തി. അവി​ടെ​നിന്ന്‌ ഒരു ബസ്സിൽ പോള​ണ്ടി​ലേക്കു തിരിച്ചു.”—നാദിയ, ഖാർക്കിവ്‌, യു​ക്രെ​യിൻ.

ഈ ലേഖന​ത്തിൽ

 അഭയാർഥി​ക​ളു​ടെ ഈ കുത്തൊ​ഴു​ക്കി​നുള്ള യഥാർഥ കാരണങ്ങൾ എന്തെല്ലാം?

 റഷ്യ യു​ക്രെ​യി​നെ ആക്രമി​ക്കാൻതു​ട​ങ്ങി​യ​തോ​ടെ​യാ​ണു ലക്ഷക്കണ​ക്കിന്‌ ആളുകൾക്ക്‌ അഭയാർഥി​ക​ളാ​യി പോകേണ്ടിവന്നത്‌. എന്നാൽ ഇത്തരം പ്രശ്‌ന​ങ്ങ​ളു​ടെ ശരിക്കുള്ള കാരണ​ങ്ങ​ളെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നുണ്ട്‌:

  •  ആളുകളുടെ ആവശ്യങ്ങൾ നിറ​വേ​റ്റാൻ ഇന്നത്തെ ഗവൺമെ​ന്റു​കൾക്കു കഴിയു​ന്നില്ല. അധികാ​ര​ത്തി​ലു​ള്ളവർ പലപ്പോ​ഴും ആളുകളെ ദ്രോ​ഹി​ക്കാ​നും അടിച്ച​മർത്താ​നും ആണ്‌ അധികാ​രം ഉപയോ​ഗി​ക്കു​ന്നത്‌.—സഭാ​പ്ര​സം​ഗകൻ 4:1; 8:9.

  •  ‘ഈ ലോക​ത്തി​ന്റെ ഭരണാ​ധി​കാ​രി​യായ’ പിശാ​ചായ സാത്താൻ ആളുകളെ വളരെ മോശ​മാ​യി സ്വാധീ​നി​ക്കു​ന്നുണ്ട്‌. ബൈബിൾ പറയു​ന്നത്‌, “ലോകം മുഴു​വ​നും ദുഷ്ടന്റെ നിയ​ന്ത്ര​ണ​ത്തി​ലാണ്‌” എന്നാണ്‌.—യോഹ​ന്നാൻ 14:30; 1 യോഹ​ന്നാൻ 5:19.

  •  നൂറ്റാണ്ടുകളായി മനുഷ്യർ പലപല പ്രശ്‌ന​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​കു​ന്നുണ്ട്‌. എങ്കിലും നമ്മൾ ജീവി​ക്കുന്ന കാല​ത്തെ​ക്കു​റിച്ച്‌ ബൈബിൾ ഇങ്ങനെ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു: “അവസാ​ന​കാ​ലത്ത്‌ ബുദ്ധി​മു​ട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകു​മെന്നു മനസ്സി​ലാ​ക്കി​ക്കൊ​ള്ളുക.” (2 തിമൊ​ഥെ​യൊസ്‌ 3:1) അതു​പോ​ലെ നമ്മുടെ ഈ കാലത്ത്‌ യുദ്ധങ്ങ​ളും പ്രകൃ​തി​ദു​ര​ന്ത​ങ്ങ​ളും ഭക്ഷ്യക്ഷാ​മ​ങ്ങ​ളും പകർച്ച​വ്യാ​ധി​ക​ളും ഉണ്ടാകു​മെ​ന്നും പറഞ്ഞി​രു​ന്നു. അവയും ആളുകൾ അഭയാർഥി​ക​ളാ​യി പോകു​ന്ന​തി​ന്റെ പിന്നിലെ കാരണ​ങ്ങ​ളാണ്‌.—ലൂക്കോസ്‌ 21:10, 11.

 അഭയാർഥി​കൾക്ക്‌ ആശ്വാസം—എവി​ടെ​നിന്ന്‌?

 സ്വന്തം വീടു വിട്ട്‌ അഭയാർഥി​ക​ളാ​യി പോകു​ന്ന​വ​രോ​ടു സ്‌നേ​ഹ​വും അനുക​മ്പ​യും കാണി​ക്കുന്ന ദൈവ​മാ​ണു നമ്മുടെ സ്രഷ്ടാ​വായ യഹോവ b എന്നു ബൈബിൾ പറയുന്നു. (ആവർത്തനം 10:18) തന്റെ സ്വർഗീയ ഗവൺമെ​ന്റി​ലൂ​ടെ അഭയാർഥി​ക​ളു​ടെ എല്ലാ പ്രശ്‌ന​ങ്ങ​ളും പരിഹ​രി​ക്കു​മെന്നു ദൈവം ഉറപ്പു​ത​രു​ന്നുണ്ട്‌. ദൈവ​രാ​ജ്യം എന്നാണു ബൈബിൾ ആ ഗവൺമെ​ന്റി​നെ വിളി​ക്കു​ന്നത്‌. ഇന്നത്തെ മനുഷ്യ​ഗ​വൺമെ​ന്റു​ക​ളെ​യെ​ല്ലാം നീക്കി​യിട്ട്‌ പിന്നീടു ഭരണം നടത്തു​ന്നതു ദൈവ​രാ​ജ്യ​മാ​യി​രി​ക്കും. (ദാനി​യേൽ 2:44; മത്തായി 6:10) ആ ഗവൺമെന്റ്‌ പിശാ​ചായ സാത്താനെ ഇല്ലാതാ​ക്കും. (റോമർ 16:20) മുഴു​ലോ​ക​ത്തെ​യും ഭരിക്കുന്ന ഒരൊറ്റ ഗവൺമെ​ന്റാ​യി​രി​ക്കും അത്‌. അതു​കൊ​ണ്ടു​തന്നെ ഇന്നത്തെ രാഷ്‌ട്ര​ങ്ങളെ വേർതി​രി​ക്കുന്ന അതിർവ​ര​മ്പു​ക​ളോ അതിന്റെ പേരി​ലുള്ള ഭിന്നത​ക​ളോ അന്നുണ്ടാ​കില്ല. മനുഷ്യ​രെ​ല്ലാം ഐക്യ​ത്തോ​ടെ ഒരു കുടും​ബം​പോ​ലെ കഴിയും. പിന്നീട്‌ ആർക്കും അഭയാർഥി​ക​ളാ​യി വീടു വിട്ട്‌ ഓടേ​ണ്ടി​വ​രില്ല. കാരണം ബൈബിൾ പറയുന്നു: “അവർ ഓരോ​രു​ത്ത​രും സ്വന്തം മുന്തി​രി​വ​ള്ളി​യു​ടെ​യും അത്തി മരത്തി​ന്റെ​യും ചുവട്ടിൽ ഇരിക്കും; ആരും അവരെ പേടി​പ്പി​ക്കില്ല; സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യാണ്‌ ഇതു പറഞ്ഞി​രി​ക്കു​ന്നത്‌.”—മീഖ 4:4.

 ഇന്നു നമ്മൾ കാണുന്ന അഭയാർഥി​പ്ര​ശ്‌നങ്ങൾ എന്നേക്കു​മാ​യി പരിഹ​രി​ക്കാൻ ദൈവ​രാ​ജ്യ​ത്തി​നു മാത്രമേ കഴിയൂ. ആളുകൾ ഇന്ന്‌ അഭയാർഥി​ക​ളാ​യി പോ​കേ​ണ്ടി​വ​രു​ന്ന​തി​ന്റെ കാരണ​ങ്ങൾതന്നെ യഹോവ തന്റെ ഗവൺമെ​ന്റി​ലൂ​ടെ ഇല്ലാതാ​ക്കും. ചില ഉദാഹ​ര​ണങ്ങൾ നോക്കാം:

 ബൈബി​ളിന്‌ ഇന്ന്‌ അഭയാർഥി​കളെ സഹായി​ക്കാ​നാ​കു​മോ?

 സഹായി​ക്കാ​നാ​കും. അഭയാർഥി​കൾക്കു നല്ലൊരു ഭാവി​യു​ണ്ടാ​കു​മെന്നു നമ്മൾ കണ്ടു. എന്നാൽ അവർ ഇന്നു നേരി​ടുന്ന പ്രശ്‌ന​ങ്ങളെ എങ്ങനെ കൈകാ​ര്യം ചെയ്യാ​മെ​ന്നും ബൈബിൾ പറയു​ന്നുണ്ട്‌.

 ബൈബിൾത​ത്ത്വം: “അനുഭ​വ​ജ്ഞാ​ന​മി​ല്ലാ​ത്തവൻ കേൾക്കു​ന്ന​തെ​ല്ലാം വിശ്വ​സി​ക്കു​ന്നു; എന്നാൽ വിവേ​ക​മു​ള്ളവൻ ഓരോ കാലടി​യും ശ്രദ്ധ​യോ​ടെ വെക്കുന്നു.”—സുഭാ​ഷി​തങ്ങൾ 14:15.

 അർഥം: ഉണ്ടാകാൻ സാധ്യ​ത​യുള്ള പ്രശ്‌ന​ങ്ങ​ളെ​ക്കു​റി​ച്ചും അവയിൽനിന്ന്‌ രക്ഷപ്പെ​ടാൻ എന്തു ചെയ്യാ​മെ​ന്നും നേര​ത്തേ​തന്നെ ചിന്തി​ക്കുക. അഭയാർഥി​ക​ളാ​യി പുതിയ ഒരു സ്ഥലത്ത്‌ ചെല്ലു​ന്ന​തു​കൊണ്ട്‌ നിങ്ങൾക്കു പേടി​യും പരിച​യ​ക്കു​റ​വും കാണും. അതു മുത​ലെ​ടു​ക്കാൻ ചിലർ ശ്രമി​ച്ചേ​ക്കാം. അത്തരക്കാ​രെ സൂക്ഷി​ക്കുക.

 ബൈബിൾത​ത്ത്വം: “ഉണ്ണാനും ഉടുക്കാ​നും ഉണ്ടെങ്കിൽ നമുക്കു തൃപ്‌ത​രാ​യി​രി​ക്കാം.”—1 തിമൊ​ഥെ​യൊസ്‌ 6:8.

 അർഥം: വസ്‌തു​വ​ക​കൾക്ക്‌ അധികം പ്രാധാ​ന്യം കൊടു​ക്കാ​തി​രി​ക്കാം. അത്യാ​വ​ശ്യ​കാ​ര്യ​ങ്ങൾ നടക്കു​ന്നു​ണ്ടെ​ങ്കിൽ തൃപ്‌ത​രാ​യി​രി​ക്കുക. അപ്പോൾ നിങ്ങൾക്കു സന്തോഷം കിട്ടും.

 ബൈബിൾത​ത്ത്വം: “മറ്റുള്ളവർ നിങ്ങൾക്കു ചെയ്‌തു​ത​ര​ണ​മെന്നു നിങ്ങൾ ആഗ്രഹി​ക്കു​ന്ന​തെ​ല്ലാം അവർക്കും ചെയ്‌തു​കൊ​ടു​ക്കണം.”—മത്തായി 7:12.

 അർഥം: ക്ഷമയും ദയയും ഉള്ളവരാ​യി​രി​ക്കുക. അങ്ങനെ​യാ​കു​മ്പോൾ പുതിയ സ്ഥലത്ത്‌ ആളുകൾ നിങ്ങളെ അംഗീ​ക​രി​ക്കും, സ്വീക​രി​ക്കും.

 ബൈബിൾത​ത്ത്വം: “തിന്മയ്‌ക്കു പകരം തിന്മ ചെയ്യരുത്‌.”—റോമർ 12:17.

 അർഥം: ആളുകൾ മോശ​മാ​യി പെരു​മാ​റു​മ്പോൾ ദേഷ്യ​ത്തോ​ടെ പകരം​വീ​ട്ട​രുത്‌. അതു കാര്യങ്ങൾ കൂടുതൽ വഷളാ​ക്കും.

 ബൈബിൾത​ത്ത്വം: “എല്ലാം ചെയ്യാ​നുള്ള ശക്തി, എന്നെ ശക്തനാ​ക്കുന്ന ദൈവ​ത്തിൽനിന്ന്‌ എനിക്കു കിട്ടുന്നു.”—ഫിലി​പ്പി​യർ 4:13.

 അർഥം: പ്രാർഥി​ക്കുക. ദൈവ​ത്തി​നു നിങ്ങളു​ടെ ജീവി​ത​ത്തിൽ ഒരു വലിയ സ്ഥാനമു​ണ്ടാ​യി​രി​ക്കണം. ബുദ്ധി​മുട്ട്‌ നിറഞ്ഞ സാഹച​ര്യ​ങ്ങളെ നേരി​ടാ​നുള്ള ശക്തി ദൈവം തരും.

 ബൈബിൾത​ത്ത്വം: “ഒന്നി​നെ​ക്കു​റി​ച്ചും ഉത്‌ക​ണ്‌ഠ​പ്പെ​ടേണ്ടാ. കാര്യം എന്തായാ​ലും പ്രാർഥ​ന​യി​ലൂ​ടെ​യും ഉള്ളുരു​കി​യുള്ള യാചന​യി​ലൂ​ടെ​യും നിങ്ങളു​ടെ അപേക്ഷകൾ നന്ദിവാ​ക്കു​ക​ളോ​ടെ ദൈവത്തെ അറിയി​ക്കുക. അപ്പോൾ മനുഷ്യ​ബു​ദ്ധിക്ക്‌ അതീത​മായ ദൈവ​സ​മാ​ധാ​നം നിങ്ങളു​ടെ ഹൃദയ​ത്തെ​യും മനസ്സി​നെ​യും . . . കാക്കും.”—ഫിലി​പ്പി​യർ 4:6, 7.

 അർഥം: നിങ്ങളു​ടെ സാഹച​ര്യം എന്തുത​ന്നെ​യാ​ണെ​ങ്കി​ലും മനസ്സമാ​ധാ​നം കിട്ടാൻ ദൈവ​ത്തോ​ടു പ്രാർഥി​ക്കുക. “ഫിലി​പ്പി​യർ 4:6, 7—‘ഒന്നി​നെ​ക്കു​റി​ച്ചും വിചാ​ര​പ്പെ​ട​രുത്‌’” എന്ന ലേഖനം കാണുക.

a റഷ്യ ആക്രമി​ക്കാൻതു​ട​ങ്ങി​യ​തി​ന്റെ പിറ്റേന്ന്‌, ഐക്യ​രാ​ഷ്‌ട്ര സംഘട​ന​യു​ടെ അഭയാർഥി ഹൈക്ക​മ്മീ​ഷണർ (UNHCR) ഈ പ്രശ്‌ന​ത്തെ​ക്കു​റിച്ച്‌ പറഞ്ഞതു നമ്മൾ നേരി​ടുന്ന ‘ഏറ്റവും വലിയ പ്രതി​സന്ധി’ എന്നാണ്‌. വെറും 12 ദിവസ​ത്തി​നു​ള്ളിൽ 20 ലക്ഷത്തി​ല​ധി​കം ആളുക​ളാ​ണു യു​ക്രെ​യി​നിൽനിന്ന്‌ അഭയാർഥി​ക​ളാ​യി അയൽരാ​ജ്യ​ങ്ങ​ളി​ലേക്കു പോയത്‌. വേറെ പത്തു ലക്ഷത്തോ​ളം ആളുകൾക്കു വീട്‌ ഉപേക്ഷിച്ച്‌ രാജ്യ​ത്തി​ന്റെ മറ്റു ഭാഗങ്ങ​ളി​ലേക്ക്‌ ഓടി രക്ഷപ്പെ​ടേ​ണ്ടി​വന്നു.

b യഹോവ എന്നതു ദൈവ​ത്തി​ന്റെ പേരാണ്‌. (സങ്കീർത്തനം 83:18) “യഹോവ ആരാണ്‌?” എന്ന ലേഖനം കാണുക.