വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

E+/taseffski/via Getty Images (Stock photo. Posed by model.)

ഉണർന്നിരിക്കുക!

താളം​തെ​റ്റുന്ന കൗമാ​ര​മ​ന​സ്സു​കൾ—ബൈബി​ളി​നു പറയാ​നു​ള്ളത്‌

താളം​തെ​റ്റുന്ന കൗമാ​ര​മ​ന​സ്സു​കൾ—ബൈബി​ളി​നു പറയാ​നു​ള്ളത്‌

 2023 ഫെബ്രു​വരി 13 തിങ്കളാഴ്‌ച, ഐക്യ​നാ​ടു​ക​ളി​ലെ രോഗ​നി​യ​ന്ത്ര​ണ​ത്തി​നും പ്രതി​രോ​ധ​ത്തി​നും ആയുള്ള കേന്ദ്രങ്ങൾ (CDC), ആ രാജ്യത്തെ കൗമാ​ര​ക്കാ​രു​ടെ മാനസി​കാ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ചുള്ള ഒരു റിപ്പോർട്ട്‌ പുറത്തു​വി​ട്ടു. അതനു​സ​രിച്ച്‌ അവിടത്തെ 40 ശതമാ​ന​ത്തി​ല​ധി​കം ഹൈസ്‌കൂൾ വിദ്യാർഥി​കൾക്കും വിട്ടു​മാ​റാത്ത നിരാ​ശ​യും പ്രതീ​ക്ഷ​യ്‌ക്ക്‌ വകയി​ല്ലെന്ന തോന്ന​ലും ഉണ്ട്‌.

 സിഡി​സി​യു​ടെ കീഴി​ലുള്ള കൗമാ​ര​ക്കാ​രു​ടെ​യും സ്‌കൂൾവി​ദ്യാർഥി​ക​ളു​ടെ​യും ആരോ​ഗ്യ​ത്തെ​ക്കു​റിച്ച്‌ പഠിക്കുന്ന വിഭാ​ഗ​ത്തി​ന്റെ (DASH) ഡയറക്ട​റായ ഡോ. കാതലിൻ എതിയർ ഇങ്ങനെ പറയുന്നു: “കഴിഞ്ഞ 10-ലധികം വർഷമാ​യി ചെറു​പ്പ​ക്കാ​രു​ടെ മാനസി​കാ​രോ​ഗ്യം കൂടു​തൽക്കൂ​ടു​തൽ വഷളാ​കു​ക​യാണ്‌. എന്നാൽ അതി​നെ​ക്കാൾ ഞെട്ടി​പ്പി​ക്കു​ന്ന​താണ്‌, കൗമാ​ര​ക്കാ​രായ പെൺകു​ട്ടി​ക​ളു​ടെ മാനസി​കാ​രോ​ഗ്യ​വും അവർക്കി​ട​യി​ലെ ആത്മഹത്യാ​പ്ര​വ​ണ​ത​യും. അത്‌ ഇത്രയും മോശ​മാ​യി ഇതുവരെ കണ്ടിട്ടില്ല.”

 റിപ്പോർട്ട്‌ പറയുന്നു:

  •   കൗമാരപ്രായക്കാരായ 10 പെൺകു​ട്ടി​കളെ എടുത്താൽ, അതിൽ ഒന്നില​ധി​കം പേർ അതായത്‌, 14 ശതമാനം പെൺകു​ട്ടി​ക​ളും ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടാൻ നിർബ​ന്ധി​ത​രാ​യി​ട്ടുണ്ട്‌. ഡോ. കാതലിൻ പറയുന്നു: “ഇതു ശരിക്കും പേടി​പ്പി​ക്കുന്ന ഒരു കണക്കാണ്‌. അതായത്‌, നിങ്ങൾക്ക്‌ അറിയാ​വുന്ന 10 പെൺകു​ട്ടി​ക​ളിൽ ഏറ്റവും കുറഞ്ഞത്‌ ഒരാ​ളെ​ങ്കി​ലും ബലാത്സം​ഗ​ത്തിന്‌ ഇരയാ​യി​ട്ടുണ്ട്‌.”

  •   കൗമാ​ര​പ്രാ​യ​ക്കാ​രായ പെൺകു​ട്ടി​ക​ളിൽ ഏകദേശം മൂന്നിൽ ഒരാൾ (30 ശതമാനം പേർ) ആത്മഹത്യ ചെയ്യു​ന്ന​തി​ന്റെ വക്കോളം എത്തിയി​ട്ടുണ്ട്‌.

  •   കൗമാ​ര​പ്രാ​യ​ക്കാ​രായ പെൺകു​ട്ടി​ക​ളിൽ ഏകദേശം അഞ്ചിൽ മൂന്നു പേർക്ക്‌ (57 ശതമാനം പേർക്ക്‌) സ്ഥായി​യായ വിഷാ​ദ​വും നിരാ​ശ​യും തോന്നു​ന്നു.

 സന്തോ​ഷി​ക്കേണ്ട, സന്തോഷം പങ്കിടേണ്ട കൗമാ​ര​ക്കാ​രെ​ക്കു​റി​ച്ചുള്ള ഈ സ്ഥിതി​വി​വ​ര​ക്ക​ണ​ക്കു​കൾ ശരിക്കും വിഷമി​പ്പി​ക്കു​ന്ന​താണ്‌. കടുത്ത സമ്മർദങ്ങൾ അനുഭ​വി​ക്കുന്ന ഇക്കാലത്ത്‌ തളർന്നു​പോ​കാ​തി​രി​ക്കാൻ കൗമാ​ര​ക്കാ​രെ എന്തു സഹായി​ക്കും? ബൈബിൾ എന്താണു പറയു​ന്നത്‌?

ബൈബിൾ കൗമാ​ര​ക്കാ​രെ സഹായി​ക്കു​ന്നു

 നമ്മൾ ജീവി​ക്കുന്ന ഇക്കാലം സമ്മർദങ്ങൾ നിറഞ്ഞ​താ​യി​രി​ക്കു​മെ​ന്നു​തന്നെ ബൈബിൾ പറഞ്ഞി​ട്ടുണ്ട്‌. “ബുദ്ധി​മു​ട്ടു നിറഞ്ഞ സമയങ്ങൾ” എന്നാണ്‌ ബൈബിൾ ഇക്കാലത്തെ വിളി​ക്കു​ന്നത്‌. (2 തിമൊ​ഥെ​യൊസ്‌ 3:1-5) എന്നാൽ അതോ​ടൊ​പ്പം കൗമാ​ര​ക്കാർ നേരി​ടുന്ന വെല്ലു​വി​ളി​കളെ വിജയ​ക​ര​മാ​യി നേരി​ടാൻ സഹായി​ക്കുന്ന ഉപദേ​ശ​ങ്ങ​ളും ബൈബി​ളി​ലുണ്ട്‌. ലക്ഷക്കണ​ക്കിന്‌ കൗമാ​ര​ക്കാർ അതിൽനിന്ന്‌ പ്രയോ​ജനം നേടി​യി​രി​ക്കു​ന്നു. ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി തയ്യാറാ​ക്കി​യി​രി​ക്കുന്ന ചില ലേഖനങ്ങൾ കാണുക:

 ആത്മഹത്യാ​പ്ര​വണത തോന്നുന്ന കൗമാ​ര​ക്കാർക്കുള്ള സഹായം

 വിഷാ​ദ​വും നിരാ​ശ​യും വേണ്ടാത്ത ചിന്തക​ളും അനുഭ​വി​ക്കുന്ന കൗമാ​ര​ക്കാർക്കുള്ള സഹായം

 നേരി​ട്ടോ ഓൺ​ലൈ​നാ​യോ ഉപദ്ര​വങ്ങൾ നേരി​ടുന്ന കൗമാ​ര​ക്കാർക്കുള്ള സഹായം

 ലൈം​ഗി​ക​മായ അതി​ക്ര​മങ്ങൾ അനുഭ​വി​ക്കുന്ന കൗമാ​ര​ക്കാർക്കുള്ള സഹായം

ബൈബിൾ മാതാ​പി​താ​ക്കളെ സഹായി​ക്കു​ന്നു

 ജീവി​ത​ത്തി​ലെ പ്രതി​സ​ന്ധി​കളെ നേരി​ടാൻ മാതാ​പി​താ​ക്കൾ തങ്ങളുടെ കൗമാ​ര​ക്കാ​രായ മക്കളെ സഹായി​ക്കേ​ണ്ട​തുണ്ട്‌. മാതാ​പി​താ​ക്കൾക്ക്‌ അത്‌ എങ്ങനെ ചെയ്യാ​മെന്നു ബൈബിൾ പറയുന്നു. ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി തയ്യാറാ​ക്കി​യി​രി​ക്കുന്ന ചില ലേഖനങ്ങൾ കാണുക: