വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

സ്‌കൂ​ളിൽ പോകാൻ എനിക്ക്‌ ഒരു ഇഷ്ടവും ഇല്ലെങ്കി​ലോ?

സ്‌കൂ​ളിൽ പോകാൻ എനിക്ക്‌ ഒരു ഇഷ്ടവും ഇല്ലെങ്കി​ലോ?

 ടീച്ചർമാ​രു​ടെ കടും​പി​ടി​ത്തം, കൂട്ടു​കാ​രിൽനി​ന്നുള്ള സമ്മർദം, പരീക്ഷ​യു​ടെ ടെൻഷൻ, ഒരുകുന്ന്‌ ഹോം​വർക്ക്‌. . . ഇതെല്ലാം കൂടി​യാ​കു​മ്പോൾ സ്‌കൂ​ളിൽ പോകു​ന്നതേ ഇഷ്ടമല്ല എന്നു നിങ്ങൾ പറഞ്ഞാ​ലും അതിൽ അത്ഭുത​മില്ല. a റേയ്‌ച്ചൽ b എന്ന ഒരു കൗമാ​ര​ക്കാ​രി പറയുന്നു:

 “സ്‌കൂ​ളിൽ അല്ലാതെ വേറെ എവിടെ പോകാ​നും എനിക്കു കുഴപ്പ​മില്ല. ബീച്ചിൽ പോകാ​നോ, കൂട്ടു​കാ​രു​ടെ കൂടെ​യാ​യി​രി​ക്കാ​നോ, ഇനി വീട്ടിൽ പപ്പയെ​യും മമ്മി​യെ​യും എന്തെങ്കി​ലും ചെയ്‌ത്‌ സഹായി​ക്കാ​നോ ആണെങ്കിൽപ്പോ​ലും കുഴപ്പ​മില്ല.”

 റേയ്‌ച്ച​ലി​നെ​പ്പോ​ലെ​യാ​ണോ നിങ്ങൾക്കും തോന്നു​ന്നത്‌? ജയിലിൽനിന്ന്‌ പുറത്തി​റ​ങ്ങാൻ കാത്തി​രി​ക്കുന്ന ഒരാ​ളെ​പ്പോ​ലെ സ്‌കൂൾവർഷങ്ങൾ എങ്ങനെ​യെ​ങ്കി​ലും ഒന്ന്‌ അവസാ​നിച്ച്‌ കിട്ടി​യാൽ മതി എന്നാണോ നിങ്ങളു​ടെ മനസ്സിൽ? സ്‌കൂ​ളിൽ പോകു​ന്ന​തി​നെ​ക്കു​റിച്ച്‌ പോസി​റ്റീ​വാ​യി ചിന്തി​ക്കാൻ നിങ്ങളെ സഹായി​ക്കുന്ന എന്തെങ്കി​ലു​മു​ണ്ടോ?

 നിങ്ങൾക്ക്‌ അറിയാ​മോ? സ്‌കൂ​ളിൽ പോകു​ന്ന​തി​നെ​ക്കു​റിച്ച്‌ നിങ്ങൾക്കു ശരിയായ വീക്ഷണ​മു​ണ്ടെ​ങ്കിൽ പോകാ​തെ പറ്റില്ല​ല്ലോ എന്ന്‌ ഓർത്തല്ല, പകരം ഇഷ്ടത്തോ​ടെ സ്‌കൂ​ളിൽ പോകാൻ നിങ്ങൾക്കു പറ്റും. ശരിക്കും പറഞ്ഞാൽ, വലുതാ​കു​മ്പോൾ നിങ്ങൾക്കു വേണ്ടി​വ​രുന്ന കഴിവു​കൾ വളർത്തി​യെ​ടു​ക്കാ​നും മെച്ച​പ്പെ​ടു​ത്താ​നും സഹായി​ക്കുന്ന ഒരിട​മാണ്‌ സ്‌കൂൾ.

 സ്‌കൂ​ളിൽ പോകു​ന്ന​തി​നെ​ക്കു​റിച്ച്‌ ഒരു നല്ല വീക്ഷണ​മു​ണ്ടാ​യി​രി​ക്കാൻ ഇനി പറയുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഒന്നു ചിന്തി​ച്ചു​നോ​ക്കൂ:

 വിദ്യാ​ഭ്യാ​സം. കൂടുതൽ കാര്യങ്ങൾ പഠിക്കു​ന്ന​തി​ലൂ​ടെ, പിന്നീട്‌ ഒരു ജോലി കിട്ടു​മ്പോ​ഴോ ജീവി​ത​ത്തി​ലെ മറ്റു സാഹച​ര്യ​ങ്ങ​ളി​ലോ എന്തെങ്കി​ലും പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മ്പോൾ നിങ്ങൾക്കു​തന്നെ അതു പരിഹ​രി​ക്കാൻ പറ്റും. എപ്പോ​ഴും അതിനു മറ്റുള്ള​വരെ ആശ്രയി​ക്കേ​ണ്ടി​വ​രില്ല. സ്വയം ചോദി​ക്കുക, ‘സ്‌കൂ​ളിൽ എനിക്ക്‌ ഇഷ്ടമി​ല്ലാത്ത പല കാര്യ​ങ്ങ​ളു​ണ്ടെ​ങ്കി​ലും അവി​ടെ​നിന്ന്‌ പഠിക്കുന്ന കാര്യങ്ങൾ എനിക്ക്‌ എങ്ങനെ​യാണ്‌ ഉപകാ​ര​പ്പെ​ടു​ന്നത്‌?’

 ബൈബിൾത​ത്ത്വം: “ജ്ഞാനവും ചിന്താ​ശേ​ഷി​യും കാത്തു​സൂ​ക്ഷി​ക്കുക.”—സുഭാ​ഷി​തങ്ങൾ 3:21.

 കൂടുതൽ വിവര​ങ്ങൾക്ക്‌, “എങ്ങനെയാ പരീക്ഷ​യ്‌ക്കൊ​ന്നു ജയിക്കുക?” എന്ന ലേഖനം കാണുക.

 നല്ല ശീലങ്ങൾ. സ്‌കൂൾക്കാ​ലത്ത്‌ നിങ്ങൾ വളർത്തി​യെ​ടു​ക്കുന്ന നല്ല ശീലങ്ങൾ സമയം നല്ല രീതി​യിൽ ഉപയോ​ഗി​ക്കാ​നും അച്ചടക്ക​മു​ള്ളവർ ആയിരി​ക്കാ​നും കഠിനാ​ധ്വാ​നി​കൾ ആയിരി​ക്കാ​നും നിങ്ങളെ സഹായി​ക്കും. ഈ ഗുണങ്ങ​ളെ​ല്ലാം വലുതാ​യി കഴിയു​മ്പോൾ നിങ്ങൾക്ക്‌ ഒരുപാ​ടു പ്രയോ​ജനം ചെയ്യും. സ്വയം ചോദി​ക്കുക: ‘സ്‌കൂ​ളിൽ പോകു​ന്ന​തി​ലൂ​ടെ കിട്ടുന്ന നല്ല ശീലങ്ങൾ അച്ചടക്ക​മുള്ള ഒരാളാ​യി​രി​ക്കാ​നും കഠിനാ​ധ്വാ​നം ചെയ്യുന്ന ഒരാളാ​യി​രി​ക്കാ​നും എന്നെ സഹായി​ക്കു​ന്നത്‌ എങ്ങനെ​യെ​ല്ലാ​മാണ്‌? ഈ കാര്യ​ങ്ങ​ളി​ലൊ​ക്കെ എനിക്ക്‌ എന്തെല്ലാം പുരോ​ഗതി വരുത്താ​നാ​കും?’

 ബൈബിൾത​ത്ത്വം: “കഠിനാ​ധ്വാ​നം ചെയ്‌താൽ പ്രയോ​ജനം ലഭിക്കും.”—സുഭാ​ഷി​തങ്ങൾ 14:23.

 കൂടുതൽ വിവര​ങ്ങൾക്ക്‌, “എനിക്ക്‌ എങ്ങനെ സമയം കൈപ്പി​ടി​യിൽ ഒതുക്കാം?” എന്ന ലേഖനം കാണുക.

 മറ്റുള്ള​വ​രു​മാ​യുള്ള ബന്ധം. സ്‌കൂ​ളിൽ നിങ്ങൾ മറ്റു കുട്ടി​ക​ളു​മാ​യി ഇടപെ​ടേ​ണ്ടി​വ​രും. അതിലൂ​ടെ മറ്റുള്ള​വ​രോ​ടു സഹാനു​ഭൂ​തി​യും ബഹുമാ​ന​വും ഒക്കെ കാണി​ക്കാൻ നിങ്ങൾ പഠിക്കും. ചെറു​പ്പ​ക്കാ​ര​നായ ജോഷ്വ പറയുന്നു: “മറ്റുള്ള​വ​രു​മാ​യി ആശയവി​നി​മയം ചെയ്യാൻ പഠിക്കു​ന്നതു ചരി​ത്ര​വും ശാസ്‌ത്ര​വും ഒക്കെ പഠിക്കു​ന്ന​തു​പോ​ലെ​തന്നെ പ്രധാ​ന​മാണ്‌. ജീവി​ത​കാ​ലം മുഴുവൻ നിങ്ങൾക്ക്‌ ആ കഴിവ്‌ ആവശ്യം വരും.” സ്വയം ചോദി​ക്കുക, ‘മറ്റുള്ള​വ​രു​മാ​യി ഒത്തു​പോ​കാൻ, പ്രത്യേ​കിച്ച്‌ എന്റേതിൽനിന്ന്‌ വ്യത്യ​സ്‌ത​മായ ജീവി​ത​സാ​ഹ​ച​ര്യ​ങ്ങ​ളും വിശ്വാ​സ​ങ്ങ​ളും ഉള്ളവരു​മാ​യി​പ്പോ​ലും ഒത്തു​പോ​കാൻ എന്നെ സഹായി​ക്കുന്ന എന്തെല്ലാ​മാണ്‌ സ്‌കൂൾജീ​വി​തം എന്നെ പഠിപ്പി​ച്ചി​ട്ടു​ള്ളത്‌?’

 ബൈബിൾത​ത്ത്വം: “എല്ലാവ​രു​മാ​യും സമാധാ​ന​ത്തി​ലാ​യി​രി​ക്കാൻ പരി​ശ്ര​മി​ക്കുക.”—എബ്രായർ 12:14.

 കൂടുതൽ വിവര​ങ്ങൾക്ക്‌, “സംസാ​രി​ക്കാ​നുള്ള കഴിവ്‌ എനിക്ക്‌ എങ്ങനെ മെച്ച​പ്പെ​ടു​ത്താം?” എന്ന ലേഖനം കാണുക.

 ഭാവി ജീവിതം. സ്‌കൂൾക്കാ​ലം, നിങ്ങളു​ടെ കഴിവു​കൾ തിരി​ച്ച​റി​യാ​നും അതനു​സ​രി​ച്ചുള്ള ലക്ഷ്യങ്ങൾ വെക്കാ​നും നിങ്ങളെ സഹായി​ക്കും. ചെറു​പ്പ​ക്കാ​രി​യായ ബ്രൂക്ക്‌ പറയുന്നു: “പഠിക്കുന്ന സമയത്ത്‌ ഏതെങ്കി​ലും ഒരു പ്രത്യേ​ക​മേ​ഖ​ല​യിൽ കൂടുതൽ പരിശീ​ലനം നേടി​യെ​ടു​ക്കാൻ നിങ്ങൾക്കു കഴി​ഞ്ഞേ​ക്കും. ഞാൻ അതാണ്‌ ചെയ്‌തത്‌. അങ്ങനെ​യാ​കു​മ്പോൾ പഠിച്ച്‌ കഴിയു​മ്പോൾത്തന്നെ നിങ്ങൾക്ക്‌ ഒരു ജോലി നേടാ​നാ​കും.” സ്വയം ചോദി​ക്കുക: ‘സ്‌കൂൾപ​ഠനം കഴിഞ്ഞ്‌ സ്വന്തം കാലിൽ നിൽക്കു​ന്ന​തിന്‌ എന്തു ജോലി ചെയ്യാ​നാണ്‌ എന്റെ പ്ലാൻ?, ആ ജോലി കിട്ടാൻ സഹായി​ക്കുന്ന വിദ്യാ​ഭ്യാ​സം നേടാൻ എനിക്ക്‌ എന്തു ചെയ്യാം?’

 ബൈബിൾത​ത്ത്വം: “നീ നടക്കുന്ന വഴികൾ ഉത്തമ​മെന്ന്‌ ഉറപ്പി​ക്കുക.”—സുഭാ​ഷി​തങ്ങൾ 4:26, പി.ഒ.സി.

a ഈ ലേഖന​ത്തിൽ ചർച്ച ചെയ്‌ത മിക്ക തത്ത്വങ്ങ​ളും ഹോം സ്‌കൂ​ളിങ്ങ്‌ ചെയ്യുന്ന കുട്ടി​കൾക്കും പ്രയോ​ജ​ന​പ്പെ​ടു​ന്ന​താണ്‌.

b ചില പേരു​കൾക്കു മാറ്റം വരുത്തി​യി​രി​ക്കു​ന്നു.