വിവരങ്ങള്‍ കാണിക്കുക

വാൾക്കി​ലി​ലും വോർവി​ക്കി​ലും നിർമാ​ണം പുരോ​ഗ​മി​ക്കു​ന്നു!

വാൾക്കി​ലി​ലും വോർവി​ക്കി​ലും നിർമാ​ണം പുരോ​ഗ​മി​ക്കു​ന്നു!

അമേരി​ക്കൻ ഐക്യ​നാ​ടു​ക​ളിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സുപ്ര​ധാ​ന​മാ​യ രണ്ടു നിർമാ​ണ​പ്ര​വർത്ത​ന​ങ്ങൾ പുരോ​ഗ​മി​ക്കു​ക​യാണ്‌. രാജ്യ​ത്തി​ന്റെ വിവിധ ഭാഗങ്ങ​ളിൽനി​ന്നു​ള്ള സന്നദ്ധ​പ്ര​വർത്ത​ക​രു​ടെ കഠിനാ​ധ്വാ​ന​മാണ്‌ ഈ പദ്ധതികൾ ഒരു യാഥാർഥ്യ​മാ​ക്കു​ന്നത്‌.

വാൾക്കിൽ, ന്യൂ​യോർക്ക്‌: ഐക്യ​നാ​ടു​ക​ളി​ലെ യഹോ​വ​യു​ടെ സാക്ഷി​കൾക്കു​വേണ്ട പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ ഉത്‌പാ​ദി​പ്പി​ക്കു​ന്നത്‌ ഇവി​ടെ​യാണ്‌. 1,600-ലേറെ സാക്ഷികൾ ഇവിടെ താമസി​ക്കു​ന്നുണ്ട്‌. ഓഫീ​സു​കൾക്കാ​യി ഒരു മൂന്നു നില കെട്ടി​ട​വും ജോലി ചെയ്യു​ന്ന​വർക്കു താമസി​ക്കാ​നാ​യി മറ്റൊരു മൂന്നു നില കെട്ടി​ട​വും വാഹനങ്ങൾ പാർക്ക്‌ ചെയ്യാ​നു​ള്ള ഒരു കെട്ടി​ട​വും ആണ്‌ ഇവിടെ ഇപ്പോൾ പണിയു​ന്നത്‌. ഈ വിപു​ലീ​ക​ര​ണ​പ്ര​വർത്ത​ന​ത്തിൽ പങ്കെടു​ക്കു​ന്ന പലരും കൂലി വാങ്ങാ​തെ​യാ​ണു ജോലി ചെയ്യു​ന്നത്‌. ഇലക്‌ട്രിക്‌ ഉപകര​ണ​ങ്ങൾക്കും കമ്പ്യൂട്ടർ ഉപകര​ണ​ങ്ങൾക്കും വേണ്ടി​യു​ള്ള ഒരു കെട്ടിടം 2012-ൽ പൂർത്തി​യാ​യി. കൂടാതെ, 200 പേരെ​യും​കൂ​ടെ ഇരുത്താ​വു​ന്ന വിധത്തിൽ പൊതു​ഭ​ക്ഷ​ണ​മു​റി വിപു​ല​പ്പെ​ടു​ത്തു​ക​യും ചെയ്‌തു.

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ങ്ങൾക്കു മേൽനോ​ട്ടം വഹിക്കു​ന്ന​തി​നു​വേ​ണ്ടി ജർമനി, ബ്രസീൽ, മെക്‌സി​ക്കോ പോലുള്ള പല രാജ്യ​ങ്ങ​ളി​ലും ഓഫീ​സു​ക​ളുണ്ട്‌. ബ്രാ​ഞ്ചോ​ഫീസ്‌ എന്നാണ്‌ അതിനെ വിളി​ക്കു​ന്നത്‌. യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ അമേരി​ക്ക​യി​ലെ ന്യൂ​യോർക്കി​ലു​ള്ള പാറ്റേ​ഴ്‌സ​ണിൽ ഒരു വിദ്യാ​ഭ്യാ​സ​കേ​ന്ദ്ര​വും ന്യൂ​യോർക്കി​ലെ ബ്രൂക്‌ലി​നിൽ ഓഫീ​സു​ക​ളും ഉണ്ട്‌. പണി പൂർത്തി​യാ​കു​മ്പോൾ യഹോ​വ​യു​ടെ സാക്ഷികൾ ഉപയോ​ഗി​ക്കു​ന്ന​തിൽവെച്ച്‌ ഏറ്റവും വലിയ കെട്ടി​ട​സ​മു​ച്ച​യ​മാ​യി​രി​ക്കും വാൾക്കി​ലി​ലേത്‌.

വോർവിക്ക്‌, ന്യൂ​യോർക്ക്‌: യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പുതിയ ലോകാ​സ്ഥാ​നം ഇവി​ടെ​യാ​ണു പണിയു​ന്നത്‌. ആ സ്ഥലത്ത്‌ ഉപയോ​ഗ​ശൂ​ന്യ​മാ​യി കിടന്നി​രു​ന്ന കെട്ടി​ട​ങ്ങ​ളൊ​ക്കെ പൊളിച്ച്‌ മാറ്റി. പണിക്കുള്ള സാധന​ങ്ങ​ളും മറ്റ്‌ ഉപകര​ണ​ങ്ങ​ളും സൂക്ഷി​ക്കാൻ അവി​ടെ​നിന്ന്‌ പത്തു കിലോ​മീ​റ്റർ അകലെ ടക്‌സീ​ഡോ​യിൽ കുറച്ച്‌ സ്ഥലം വാങ്ങി​യി​ട്ടുണ്ട്‌. വോർവി​ക്കി​ലെ നിർമാ​ണം പരിസ്ഥി​തി​യെ എത്ര​ത്തോ​ളം ബാധി​ക്കും എന്നതി​നെ​ക്കു​റി​ച്ചു​ള്ള റിപ്പോർട്ട്‌ ഇപ്പോൾ അധികാ​രി​ക​ളു​ടെ പരിഗ​ണ​ന​യി​ലാണ്‌. സ്ഥലത്തിന്റെ പ്ലാൻ പാസ്സാ​യി​ക്ക​ഴിഞ്ഞ്‌ കെട്ടി​ട​നിർമാ​ണ​ത്തി​നുള്ള പെർമി​റ്റിന്‌ അപേക്ഷ സമർപ്പി​ക്ക​ണം. ഇവിടു​ത്തെ പണി തീരു​ന്ന​തു​വ​രെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ലോകാ​സ്ഥാ​നം ന്യൂ​യോർക്കി​ലെ ബ്രൂക്‌ലി​നിൽത്ത​ന്നെ​യാ​യി​രി​ക്കും.