വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

സെക്‌സി​നെ​ക്കു​റി​ച്ചുള്ള എന്റെ വീക്ഷണം എങ്ങനെ വിശദീ​ക​രി​ക്കും?

സെക്‌സി​നെ​ക്കു​റി​ച്ചുള്ള എന്റെ വീക്ഷണം എങ്ങനെ വിശദീ​ക​രി​ക്കും?

“എന്താ!! നീ ഇപ്പോ​ഴും കന്യക​ത​ന്നെ​യാ​ണെ​ന്നോ?”

നിങ്ങളു​ടെ ഉത്തരം ‘അതെ’ എന്നാണെങ്കിൽ ഉറച്ച ബോധ്യ​ത്തോ​ടെ നിങ്ങൾക്ക്‌ അതു പറയാ​നാ​കു​മോ? ഈ ലേഖനം നിങ്ങളെ സഹായി​ക്കും!

 എന്താണു ‘കന്യകാ​ത്വം?’

 ഒരിക്ക​ലും ലൈം​ഗി​ക​ബ​ന്ധ​ങ്ങ​ളിൽ ഏർപ്പെട്ടിട്ടില്ലാത്ത ഒരു പുരു​ഷ​നും സ്‌ത്രീ​യ്‌ക്കും ‘കന്യകാ​ത്വം’ ഉണ്ടെന്നു പറയാം.

 എന്നാൽ ‘ലൈം​ഗി​ക​ബ​ന്ധ​ങ്ങ​ളിൽ’ എന്താണ്‌ ഉൾപ്പെ​ടു​ന്നത്‌? അതിൽ ലൈം​ഗി​ക​വേ​ഴ്‌ച മാത്രമല്ല ഉൾപ്പെ​ടു​ന്നത്‌. തങ്ങൾ ആരുമാ​യും ലൈം​ഗി​ക​വേ​ഴ്‌ച​യിൽ ഏർപ്പെ​ട്ടി​ട്ടി​ല്ലാ​ത്ത​തു​കൊണ്ട്‌ ‘സാങ്കേ​തി​ക​മാ​യി കന്യകാ​ത്വം’ ഉള്ളവരാ​ണെ​ന്നു ചിലർ അവകാ​ശ​പ്പെ​ട്ടേ​ക്കാം. എന്നാൽ ലൈം​ഗി​ക​വേ​ഴ്‌ച ഒഴി​കെ​യു​ള്ള മറ്റ്‌ എല്ലാത്തരം സെക്‌സി​ലും—അധരസം​ഭോ​ഗം, ഗുദസം​ഭോ​ഗം, മറ്റൊ​രാ​ളു​ടെ ലൈം​ഗി​കാ​വ​യ​വം ഉത്തേജി​പ്പി​ക്കൽ—അവർ ഏർപ്പെ​ട്ടി​ട്ടു​ണ്ടാ​കും.

 ചുരു​ക്ക​ത്തിൽ: അധരസം​ഭോ​ഗം, ഗുദസം​ഭോ​ഗം, മറ്റൊ​രാ​ളു​ടെ ലൈം​ഗി​കാ​വ​യ​വം ഉത്തേജി​പ്പി​ക്കൽ എന്നിവ ഉൾപ്പെ​ടെ​യു​ള്ള സെക്‌സിൽ ഏർപ്പെ​ടു​ന്ന​വർ ‘കന്യകാ​ത്വം’ ഉള്ളവരാ​ണെ​ന്നു പറയാൻ കഴിയില്ല.

സെക്‌സി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്താണു പറയു​ന്നത്‌?

  പരസ്‌പ​രം വിവാ​ഹി​ത​രാ​യ ഒരു പുരു​ഷ​നും സ്‌ത്രീ​ക്കും ഇടയിൽ മാത്രമേ ലൈം​ഗി​ക​ബ​ന്ധ​ങ്ങൾ പാടുള്ളൂ എന്നു ബൈബിൾ പറയുന്നു. (സുഭാഷിതങ്ങൾ 5:18) അതു​കൊണ്ട്‌ ദൈവത്തെ പ്രീതി​പ്പെ​ടു​ത്താൻ ആഗ്രഹി​ക്കു​ന്ന ഒരു പുരു​ഷ​നോ സ്‌ത്രീ​യോ അവർ വിവാ​ഹി​ത​രാ​കു​ന്ന​തു​വരെ ലൈം​ഗി​ക​ബ​ന്ധ​ങ്ങ​ളിൽ ഏർപ്പെ​ട​രുത്‌.—1 തെസ്സ​ലോ​നി​ക്യർ 4:3-5.

 ബൈബി​ളി​ന്റെ വീക്ഷണം പഴഞ്ചനാ​ണെ​ന്നും ആധുനി​ക​ലോ​ക​ത്തി​ന്റെ ചിന്താ​ഗ​തിക്ക്‌ ഒട്ടും ചേരു​ന്ന​ത​ല്ലെ​ന്നും ചിലർ പറഞ്ഞേ​ക്കാം. എന്നാൽ വിവാ​ഹ​മോ​ച​നം, ആഗ്രഹി​ക്കാ​ത്ത ഗർഭധാ​ര​ണ​ങ്ങൾ, ലൈം​ഗി​ക​മാ​യി പകരുന്ന രോഗങ്ങൾ തുടങ്ങി​യവ ആധുനി​ക​ലോ​ക​ത്തെ ബാധി​ച്ചി​രി​ക്കു​ന്ന പകർച്ച​വ്യാ​ധി​ക​ളാ​ണെന്ന കാര്യം മറക്കരുത്‌. സദാചാ​ര​മൂ​ല്യ​ങ്ങ​ളെ​ക്കു​റിച്ച്‌ യാതൊ​രു ഉപദേ​ശ​വും നൽകാൻ പറ്റിയ ഒരു സ്ഥാനത്തല്ല ആധുനി​ക​ലോ​കം എന്നതാണ്‌ വസ്‌തുത!—1 യോഹ​ന്നാൻ 2:15-17.

 ഇത്തര​മൊ​രു സാഹച​ര്യ​ത്തിൽ ബൈബി​ളി​ന്റെ സദാചാരനിയമങ്ങൾക്കു പ്രസക്തി​യേ​റു​ന്നു. ഉദാഹ​ര​ണം: ഒരാൾ നിങ്ങൾക്ക്‌ ഒരു വലിയ തുക സമ്മാന​മാ​യി തരുന്നു എന്നു വിചാ​രി​ക്കു​ക. വഴിയിൽക്കൂടി പോകുന്ന ആരെങ്കി​ലും എടു​ത്തോ​ട്ടെ എന്നു വിചാ​രിച്ച്‌ ആ പണം നിങ്ങൾ പുറ​ത്തേ​ക്കു വലി​ച്ചെ​റി​യു​മോ?

 സെക്‌സി​നോട്‌ ബന്ധപ്പെ​ട്ടും ഇതു​പോ​ലെ ഒരു തീരു​മാ​ന​മാ​ണു നിങ്ങൾ എടു​ക്കേ​ണ്ടത്‌. “ആർക്കെ​ങ്കി​ലും​വേ​ണ്ടി എന്റെ കന്യകാ​ത്വം എറിഞ്ഞു​കൊ​ടു​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നി​ല്ല” എന്ന്‌ 14 വയസ്സുള്ള സേറ പറയുന്നു. 17 വയസ്സുള്ള റ്റെമി​യും അതി​നോ​ടു യോജി​ക്കു​ന്നു: “ഒരിക്ക​ലും നഷ്ടപ്പെ​ടു​ത്തി​ക്ക​ള​യാൻ പാടി​ല്ലാ​ത്ത​ത്ര വിശി​ഷ്ട​മാ​യ ഒരു സമ്മാന​മാ​ണു സെക്‌സ്‌.”

 ചുരു​ക്ക​ത്തിൽ: വിവാ​ഹി​ത​ര​ല്ലാ​ത്ത​വർ ‘കന്യകാ​ത്വ​വും’ സദാചാ​ര​മൂ​ല്യ​ങ്ങ​ളും കാത്തു​സൂ​ക്ഷി​ക്കാൻ ബൈബിൾ ആവശ്യ​പ്പെ​ടു​ന്നു.—1 കൊരി​ന്ത്യർ 6:18; 7:8, 9.

നിങ്ങൾ എന്താണ്‌ വിശ്വ​സി​ക്കു​ന്നത്‌?

  •    സെക്‌സിനെക്കുറിച്ചുള്ള ബൈബി​ളി​ന്റെ വീക്ഷണം ന്യായ​മാ​ണോ അതോ അങ്ങേയറ്റം കർശന​മാ​ണോ?

  •   പരസ്‌പരം ആത്മാർഥ​മാ​യി സ്‌നേ​ഹി​ക്കു​ന്ന അവിവാ​ഹി​ത​രാ​യ രണ്ടു പേർ തമ്മിൽ സെക്‌സിൽ ഏർപ്പെ​ടു​ന്ന​തിൽ കുഴപ്പ​മി​ല്ല എന്നാണോ നിങ്ങൾ വിശ്വ​സി​ക്കു​ന്നത്‌?

 കന്യകാ​ത്വ​വും സദാചാ​ര​മൂ​ല്യ​ങ്ങ​ളും ഉയർത്തി​പ്പി​ടി​ച്ചു​കൊ​ണ്ടുള്ള ഒരു ജീവി​ത​മാണ്‌ ഏറ്റവും നല്ലതെന്നു കാര്യങ്ങൾ ശ്രദ്ധാ​പൂർവം വിലയി​രു​ത്തി​യ പല യുവജ​ന​ങ്ങ​ളും അഭി​പ്രാ​യ​പ്പെ​ടു​ന്നു. അങ്ങനെ​യൊ​രു തീരു​മാ​ന​മെ​ടു​ത്ത​തിൽ അവർക്കു ഖേദമോ നഷ്ടബോ​ധ​മോ തോന്നു​ന്നി​ല്ല. അവരിൽ ചിലർക്കു പറയാ​നു​ള്ളത്‌ കേൾക്കാം:

  •  “ഒരു കന്യക​യാ​യി​രി​ക്കു​ന്ന​തിൽ ഞാൻ അഭിമാ​നി​ക്കു​ന്നു. വിവാ​ഹ​ത്തി​നു മുമ്പ്‌ സെക്‌സിൽ ഏർപ്പെ​ടു​ന്ന​തു​മൂ​ലം ഉണ്ടാകുന്ന മാനസി​ക​വും ശാരീ​രി​ക​വും വൈകാ​രി​ക​വും ആയ വേദന ഒഴിവാ​ക്കു​ന്ന​തു​ത​ന്നെ​യാ​ണു ശരി.”—എമിലി

  •  “വിവാ​ഹ​ത്തി​നു മുമ്പുള്ള ലൈം​ഗി​ക​ബ​ന്ധ​ങ്ങ​ളു​ടെ ഒരു രേഖയും എനിക്കി​ല്ലാ​ത്ത​തിൽ സന്തോഷം തോന്നു​ന്നു. ലൈം​ഗി​ക​മാ​യി പകരുന്ന രോഗങ്ങൾ വരാനുള്ള യാതൊ​രു സാധ്യ​ത​യും എനിക്കില്ല എന്ന അറിവ്‌ എത്ര ആശ്വാ​സ​ക​ര​മാണ്‌.”—എലെയ്‌ന.

  •  “കുറച്ചു​കൂ​ടി കാത്തി​രു​ന്നെ​ങ്കിൽ ഖേദി​ക്കേ​ണ്ടി​വ​രി​ല്ലാ​യി​രു​ന്നു എന്നു വിവാ​ഹ​ത്തി​നു മുമ്പ്‌ സെക്‌സിൽ ഏർപ്പെട്ട എന്റെ അതേ പ്രായ​ത്തി​ലു​ള്ള​വ​രും പ്രായം കൂടി​യ​വ​രും ആയ പലരും പറയു​ന്ന​തു ഞാൻ കേട്ടി​ട്ടുണ്ട്‌. അവർക്കു പറ്റിയ പിശക്‌ എനിക്കു പറ്റാൻ ഞാൻ ആഗ്രഹി​ക്കു​ന്നി​ല്ല.”—വോറ

  •  “കന്യകാ​ത്വം നഷ്ടപ്പെ​ടു​ത്തി​യ​തു​കൊ​ണ്ടോ ഒന്നില​ധി​കം പേരു​മാ​യി സെക്‌സിൽ ഏർപ്പെ​ട്ട​തു​കൊ​ണ്ടോ വൈകാ​രി​ക​മു​റി​വു​ക​ളും പ്രശ്‌ന​ങ്ങ​ളും ആയി കഴിഞ്ഞു​കൂ​ടു​ന്ന പലരെ​യും ഞാൻ കണ്ടിട്ടുണ്ട്‌. എത്ര പരിതാ​പ​ക​ര​മാണ്‌ അവരുടെ ജീവിതം!”—ഡീൻ

 ചുരു​ക്ക​ത്തിൽ: സെക്‌സിൽ ഏർപ്പെ​ടാ​നു​ള്ള പ്രലോ​ഭ​ന​മോ സമ്മർദ​മോ ഉണ്ടാകു​ന്ന​തി​നു മുമ്പേ അതിന്റെ അപകട​ങ്ങ​ളെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ ബോധ്യ​മു​ണ്ടാ​യി​രി​ക്കണം.—യാക്കോബ്‌ 1:14, 15.

നിങ്ങളു​ടെ വീക്ഷണം മറ്റുള്ള​വ​രോട്‌ എങ്ങനെ വിശദീ​ക​രി​ക്കും?

  സെക്‌സി​നെ​ക്കു​റി​ച്ചുള്ള നിങ്ങളു​ടെ വീക്ഷണത്തെ ആരെങ്കി​ലും ചോദ്യം ചെയ്‌താൽ എന്തു പറയണം? പലതും സാഹച​ര്യ​ങ്ങ​ളെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌.

 “കളിയാ​ക്കു​ക എന്ന ഉദ്ദേശ്യ​ത്തിൽ മാത്രം ആരെങ്കി​ലും എന്തെങ്കി​ലും പറഞ്ഞാൽ ഞാൻ വെറുതേ നിൽക്കില്ല. ‘നിങ്ങൾ എന്റെ കാര്യ​ത്തിൽ ഇടപെ​ടേണ്ട’ എന്നു പറഞ്ഞിട്ട്‌ ഞാൻ വേഗം പോകും.”—കരീന

 “ഒരു രസത്തി​നു​വേ​ണ്ടി സ്‌കൂ​ളിൽ ചിലർ വഴക്കു​ണ്ടാ​ക്കാ​റുണ്ട്‌. എന്നെ ചോദ്യം ചെയ്യു​ന്ന​തി​ലു​ള്ള അവരുടെ ഉദ്ദേശ്യം അതാ​ണെ​ങ്കിൽ ഞാൻ ഒരു മറുപ​ടി​യും പറയാ​റി​ല്ല.”—ഡേവിഡ്‌

 നിങ്ങൾക്ക്‌ അറിയാ​മോ? ചില സമയങ്ങ​ളിൽ നിശ്ശബ്ദത പാലി​ച്ചു​കൊണ്ട്‌ യേശു പരിഹാ​സി​കൾക്ക്‌ “മറുപടി” നൽകി.—മത്തായി 26:62, 63.

 എന്നാൽ നിങ്ങ​ളോ​ടു ചോദി​ക്കു​ന്ന​യാൾ തികഞ്ഞ ആത്മാർഥ​ത​യു​ള്ള ആളാ​ണെ​ങ്കി​ലോ? അദ്ദേഹം ബൈബി​ളി​നെ ആദരി​ക്കു​ന്ന ഒരാളാണ്‌ എന്നു നിങ്ങൾക്കു തോന്നു​ന്നെ​ങ്കിൽ 1 കൊരി​ന്ത്യർ 6:18 പോ​ലെ​യു​ള്ള ഭാഗങ്ങൾ അദ്ദേഹത്തെ കാണി​ച്ചു​കൊ​ടു​ക്കാം. അവിടെ പറയു​ന്ന​തു വിവാ​ഹ​ത്തിന്‌ മുമ്പ്‌ സെക്‌സിൽ ഏർപ്പെ​ടു​ന്ന​വർ സ്വന്തം ശരീര​ത്തിന്‌ എതിരെ പാപം ചെയ്യുന്നു, അതായത്‌ ശരീര​ത്തോ​ടു ദ്രോഹം ചെയ്യുന്നു എന്നാണ്‌.

 നിങ്ങൾ ബൈബിൾ ഉപയോ​ഗി​ച്ചാ​ലും ഇല്ലെങ്കി​ലും ശരി, ബോധ്യ​ത്തോ​ടെ സംസാ​രി​ക്കു​ക എന്നതാണു പ്രധാനം. സദാചാ​ര​നി​ഷ്‌ഠ​യു​ള്ള​വ​രാ​യി തുടരാ​നു​ള്ള നിങ്ങളു​ടെ തീരു​മാ​ന​ത്തിൽ അഭിമാ​നി​ക്കാ​നു​ള്ള എല്ലാ അവകാ​ശ​വും നിങ്ങൾക്കുണ്ട്‌ എന്ന കാര്യം മറക്കരുത്‌.—1 പത്രോസ്‌ 3:16.

 “ബോധ്യ​ത്തോ​ടെ​യു​ള്ള മറുപടി നിങ്ങളു​ടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ നിങ്ങൾക്കു യാതൊ​രു സംശയ​വു​മി​ല്ല എന്നു തെളി​യി​ക്കു​ന്നു. നിങ്ങൾ ചെയ്യു​ന്നത്‌ എന്താണോ അതു ശരിയാ​യ​തു​കൊ​ണ്ടാ​ണു നിങ്ങൾ അതു ചെയ്യു​ന്നത്‌. അല്ലാതെ ആരെങ്കി​ലും നിങ്ങ​ളോട്‌ അങ്ങനെ ചെയ്യാൻ പറഞ്ഞതു​കൊ​ണ്ടല്ല.”—ജിൽ

 ചുരു​ക്ക​ത്തിൽ: സെക്‌സി​നെ​ക്കു​റി​ച്ചുള്ള നിങ്ങളു​ടെ നിലപാ​ടിൽ നിങ്ങൾക്കു ബോധ്യ​മു​ണ്ടെ​ങ്കിൽ നിങ്ങൾക്ക്‌ അത്‌ മറ്റുള്ള​വ​രോ​ടു വിശദീ​ക​രി​ച്ചു​കൊ​ടു​ക്കാൻ കഴിയും. അവരുടെ പ്രതി​ക​ര​ണ​ത്തിൽ നിങ്ങൾക്ക്‌ അതിശയം തോന്നി​യേ​ക്കാം. “എന്റെ സഹപ്ര​വർത്ത​കർ എന്റെ കന്യകാ​ത്വ​ത്തെ അഭിന​ന്ദി​ക്കു​മാ​യി​രു​ന്നു,” 21 വയസ്സുള്ള മെലിൻഡ പറയുന്നു. “അവർ എന്റെ കന്യകാ​ത്വ​ത്തെ വിചി​ത്ര​മാ​യി കാണു​ന്നി​ല്ല, ആത്മനി​യ​ന്ത്ര​ണ​ത്തി​ന്റെ​യും സദ്‌സ്വ​ഭാ​വ​ത്തി​ന്റെ​യും അടയാ​ള​മാ​യി​ട്ടാ​ണു കാണു​ന്നത്‌.”

 ചെയ്യാ​നാ​കു​ന്നത്‌! സെക്‌സി​നെ​ക്കു​റി​ച്ചുള്ള ശരിയായ ബോധ്യം വളർത്തി​യെ​ടു​ക്കാൻ നിങ്ങൾക്കു സഹായം ആവശ്യ​മാ​ണെ​ങ്കിൽ “സെക്‌സി​നെ​ക്കു​റി​ച്ചുള്ള നിങ്ങളു​ടെ വീക്ഷണം എങ്ങനെ വിശദീ​ക​രി​ക്കും?” എന്ന അഭ്യാസം ഡൗൺലോഡ്‌ ചെയ്യുക. കൂടാതെ യുവജനങ്ങൾ ചോദി​ക്കു​ന്ന ചോദ്യ​ങ്ങ​ളും—പ്രാ​യോ​ഗി​ക​മാ​യ ഉത്തരങ്ങ​ളും എന്ന പുസ്‌ത​ക​വും പരി​ശോ​ധി​ക്കു​ക.

 “‘യുവജ​ന​ങ്ങൾ ചോദി​ക്കു​ന്നു’ പുസ്‌ത​ക​ങ്ങ​ളി​ലെ ന്യായ​വാ​ദം എനിക്ക്‌ ഇഷ്ടമാണ്‌. ഉദാഹ​ര​ണ​ത്തിന്‌, വാല്യം 1, പേജ്‌ 187-ൽ, വിലപി​ടി​പ്പു​ള്ള ഒരു നെക്‌ലേസ്‌ സൗജന്യ​മാ​യി കൊടു​ക്കു​ന്ന​തു​പോ​ലെ​യാ​ണു വിവാ​ഹ​ത്തി​നു മുമ്പ്‌ ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടു​ന്ന​തി​നെ ദൃഷ്ടാ​ന്തീ​ക​രി​ച്ചി​രി​ക്കു​ന്നത്‌. നിങ്ങൾ നിങ്ങളു​ടെ​ത​ന്നെ വില കളഞ്ഞു​കു​ളി​ക്കു​ന്നു. 177-ാം പേജിൽ വിവാ​ഹ​ത്തി​നു മുമ്പുള്ള സെക്‌സി​നെ മനോ​ഹ​ര​മാ​യ ഒരു ചിത്രം ചവിട്ടു​മെ​ത്ത​യാ​യി ഉപയോ​ഗി​ക്കു​ന്ന​തു​പോ​ലെ​യാ​ണെന്നു പറഞ്ഞി​രി​ക്കു​ന്നു. എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട ദൃഷ്ടാന്തം 2-ാം വാല്യ​ത്തി​ന്റെ 54-ാം പേജി​ലേ​താണ്‌. ചിത്ര​ക്കു​റിപ്പ്‌ ഇങ്ങനെ പറയുന്നു: ‘നിങ്ങൾക്കു തരാനുള്ള ഒരു സമ്മാനം, അതു തരുന്ന​തി​നു മുമ്പേ തുറന്നു​നോ​ക്കു​ന്ന​തു​പോ​ലെ​യാ​ണു വിവാ​ഹ​ത്തി​നു മുമ്പ്‌ ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടു​ന്നത്‌.’ അതു നിങ്ങളു​ടെ ഭാവി​യി​ണ​യ്‌ക്കു​വേ​ണ്ടി​യുള്ള എന്തെങ്കി​ലും മോഷ്ടി​ക്കു​ന്ന​തു​പോ​ലെ​യാണ്‌.”—വിക്‌ടോ​റി​യ.