വിവരങ്ങള്‍ കാണിക്കുക

യേശു വിവാഹം കഴിച്ചിട്ടുണ്ടോ? യേശു​വി​നു കൂടപ്പിറപ്പുകളുണ്ടോ?

യേശു വിവാഹം കഴിച്ചിട്ടുണ്ടോ? യേശു​വി​നു കൂടപ്പിറപ്പുകളുണ്ടോ?

ബൈബി​ളി​ന്റെ ഉത്തരം

 യേശു വിവാ​ഹി​ത​നാ​യി​രു​ന്നോ എന്നതി​നെ​ക്കു​റിച്ച്‌ ബൈബിൾ നേരിട്ട്‌ ഒന്നും തന്നെ പറയു​ന്നി​ല്ലെ​ങ്കി​ലും യേശു വിവാ​ഹി​ത​ന​ല്ലാ​യി​രു​ന്നു എന്നു ബൈബി​ളിൽനിന്ന്‌ നിഗമനം ചെയ്യാ​വു​ന്ന​താണ്‌. a ചില കാര്യങ്ങൾ നോക്കുക.

  1.   യേശുവിന്റെ കുടും​ബ​ത്തെ​ക്കു​റി​ച്ചും ശുശ്രൂ​ഷ​യിൽ യേശു​വി​നെ അനുഗ​മി​ച്ചി​രു​ന്ന സ്‌ത്രീ​ക​ളെ​ക്കു​റി​ച്ചും വധിക്ക​പ്പെ​ട്ട​പ്പോൾ യേശു​വി​ന്റെ അരികെ നിന്നി​രു​ന്ന വ്യക്തി​യെ​ക്കു​റി​ച്ചും എല്ലാം ബൈബിൾ ഇടയ്‌ക്കി​ടെ പറയു​ന്നു​ണ്ടെ​ങ്കി​ലും ഭാര്യ​യെ​ക്കു​റിച്ച്‌ ഒരു പരാമർശ​വും ബൈബി​ളി​ലി​ല്ല. (മത്തായി 12:46, 47; മർക്കോസ്‌ 3:31, 32; 15:40; ലൂക്കോസ്‌ 8:2, 3, 19, 20; യോഹ​ന്നാൻ 19:25) യേശു ഒരിക്ക​ലും വിവാഹം കഴിച്ചി​ട്ടി​ല്ല. അതു​കൊ​ണ്ടാ​യി​രി​ക്കണം ബൈബിൾ ഈ കാര്യ​ത്തിൽ നിശ്ശബ്ദത പാലി​ക്കു​ന്നത്‌.

  2.   അവിവാഹിതരായി തുടർന്നു​കൊണ്ട്‌ ദൈവ​സേ​വ​ന​ത്തിൽ കൂടുതൽ പ്രവർത്തി​ക്കാൻ താത്‌പ​ര്യ​പ്പെ​ടു​ന്ന​വരെ ഉദ്ദേശിച്ച്‌ യേശു പറഞ്ഞു: “അങ്ങനെ ചെയ്യാൻ (ഏകാകി​യാ​യി തുടരാൻ) കഴിയു​ന്ന​വൻ അങ്ങനെ ചെയ്യട്ടെ.” (മത്തായി 19:10-12) ദൈവ​സേ​വ​ന​ത്തിൽ തങ്ങളെ​ത്ത​ന്നെ അർപ്പി​ച്ചു​കൊണ്ട്‌ കൂടുതൽ ചെയ്യാൻ ആഗ്രഹി​ക്കു​ന്ന​വർക്കാ​യി യേശു അങ്ങനെ ഒരു മാതൃക വെച്ചു.—യോഹ​ന്നാൻ 13:15; 1 കൊരി​ന്ത്യർ 7:32-38.

  3.   യേശു മരിക്കു​ന്ന​തി​നു തൊട്ടു​മുമ്പ്‌ അമ്മയെ സംരക്ഷി​ക്കു​ന്ന​തി​നു വേണ്ട ക്രമീ​ക​ര​ണം ചെയ്‌തു. (യോഹ​ന്നാൻ 19:25-27) യേശു വിവാഹം കഴിക്കു​ക​യോ യേശു​വി​നു കുട്ടികൾ ഉണ്ടാകു​ക​യോ ചെയ്‌തി​രു​ന്നെ​ങ്കിൽ അവരെ​യും സംരക്ഷി​ക്കു​ന്ന​തി​നു വേണ്ട ക്രമീ​ക​ര​ണം യേശു ചെയ്യു​മാ​യി​രു​ന്നു.

  4.   ഭർത്താക്കന്മാർക്കുള്ള ഒരു മാതൃ​ക​യാ​യി യേശു​വി​നെ ബൈബിൾ എടുത്തു​കാ​ണി​ക്കു​ന്നു എന്നതു ശരിയാണ്‌. എന്നാൽ ഒരു അക്ഷരീയ ഭാര്യയെ പരിപാ​ലി​ച്ച​തി​നെ​ക്കു​റിച്ച്‌ അത്‌ യാതൊ​ന്നും പരാമർശി​ക്കു​ന്നി​ല്ല. പകരം, “സഭയെ സ്‌നേ​ഹിച്ച്‌ സഭയ്‌ക്കു​വേ​ണ്ടി തന്നെത്തന്നെ വിട്ടു​കൊ​ടു​ത്ത ക്രിസ്‌തു​വി​നെ​പ്പോ​ലെ ഭർത്താക്കന്മാരേ, നിങ്ങളു​ടെ ഭാര്യ​മാ​രെ എന്നും സ്‌നേ​ഹി​ക്കു​ക” എന്നാണ്‌ ബൈബിൾ പറയു​ന്നത്‌. (എഫെസ്യർ 5:25) യേശു ഭൂമി​യി​ലാ​യി​രി​ക്കെ ശരിക്കും വിവാഹം കഴിച്ചി​ട്ടു​ള്ള ഒരാളാ​ണെ​ങ്കിൽ ഒരു ഭർത്താ​വെന്ന നിലയി​ലു​ള്ള യേശു​വി​ന്റെ പൂർണ​മാ​യ മാതൃക ആ വാക്യ​ത്തിൽ ഉപയോ​ഗി​ക്കു​മാ​യി​രു​ന്നി​ല്ലേ?

യേശു​വി​നു കൂടപ്പി​റ​പ്പു​ക​ളു​ണ്ടോ?

 കുറഞ്ഞത്‌ ആറു പേരെ​ങ്കി​ലും ഉണ്ടായി​രു​ന്നു. യാക്കോബ്‌, യോ​സേഫ്‌, ശിമോൻ, യൂദാസ്‌ എന്നിവരെ കൂടാതെ രണ്ട്‌ സഹോ​ദ​രി​മാ​രും യേശു​വി​നു​ണ്ടാ​യി​രു​ന്നു. (മത്തായി 13:54-56; മർക്കോസ്‌ 6:3) അവർ യേശു​വി​ന്റെ അമ്മ മറിയ​യ്‌ക്കും ഭർത്താ​വാ​യ യോ​സേ​ഫി​നും ജനിച്ച മക്കൾത​ന്നെ​യാണ്‌. (മത്തായി 1:25) യേശു​വി​നെ മറിയ​യു​ടെ ‘മൂത്ത മകൻ’ എന്നാണു ബൈബിൾ വിളി​ക്കു​ന്നത്‌. അത്‌ അർഥമാ​ക്കു​ന്നത്‌ മറിയ​യ്‌ക്കു മറ്റു മക്കൾ ഉണ്ടായി​രു​ന്നു എന്നാണ്‌.—ലൂക്കോസ്‌ 2:7.

യേശു​വി​ന്റെ അനിയ​ന്മാ​രെ​പ്പ​റ്റി​യു​ള്ള തെറ്റി​ദ്ധാ​ര​ണ​കൾ

 ചില ഭാഷാ​ന്ത​ര​ങ്ങ​ളിൽ “അനിയ​ന്മാർ” എന്നതിനു പകരം “സഹോ​ദ​ര​ന്മാർ” എന്നാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. മറിയ ജീവി​ത​ത്തി​ലു​ട​നീ​ളം കന്യക​യാ​യി​രു​ന്നു എന്ന ആശയത്തെ പിന്തു​ണ​യ്‌ക്കു​ന്ന​തി​നു​വേണ്ടി “സഹോ​ദ​ര​ന്മാർ” എന്ന പദത്തിനു വ്യത്യ​സ്‌ത അർഥങ്ങ​ളാണ്‌ നൽകി​യി​രി​ക്കു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌ യേശു​വി​ന്റെ “സഹോ​ദ​ര​ന്മാർ” എന്നു പറഞ്ഞി​രി​ക്കു​ന്ന​വർ യോ​സേഫ്‌ മറിയ​യ്‌ക്ക്‌ മുമ്പ്‌ വിവാഹം ചെയ്‌ത മറ്റൊരു ഭാര്യ​യിൽ ജനിച്ച​വ​രാ​ണെ​ന്നു ചിലർ വിചാ​രി​ക്കു​ന്നു. എന്നാൽ ദാവീ​ദി​നോ​ടു വാഗ്‌ദാ​നം ചെയ്‌ത രാജ്യാ​ധി​കാ​രം യേശു​വി​നു നിയമ​പ​ര​മാ​യി കിട്ടു​മെന്ന്‌ ബൈബിൾ പറയുന്നു. (2 ശമുവേൽ 7:12, 13; ലൂക്കോസ്‌ 1:32) യോ​സേ​ഫിന്‌ യേശു​വി​നെ​ക്കാൾ മൂത്ത ആൺമക്ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കിൽ യോ​സേ​ഫിൽനി​ന്നു​ള്ള നിയമ​പ​ര​മാ​യ ആ അവകാശം അവരിൽ ഏറ്റവും മൂത്തയാൾക്കു ലഭി​ച്ചേ​നേ.

 സഹോ​ദ​ര​ന്മാർ എന്ന പരാമർശം യേശു​വി​ന്റെ ശിഷ്യ​ന്മാ​രെ​യോ അല്ലെങ്കിൽ ആത്മീയ സഹോ​ദ​ര​ന്മാ​രെ​യോ ആണോ അർഥമാ​ക്കു​ന്നത്‌? ഈ ആശയം തിരു​വെ​ഴു​ത്തു​വി​രു​ദ്ധ​മാണ്‌. കാരണം ഒരുകാ​ലത്ത്‌ “അവന്റെ സഹോ​ദ​ര​ന്മാ​രും അവനിൽ വിശ്വ​സി​ച്ചി​ല്ല” എന്ന്‌ ബൈബി​ളിൽ പറഞ്ഞി​രി​ക്കു​ന്നു. (യോഹന്നാൻ 7:5 ; സത്യ​വേ​ദ​പു​സ്‌ത​കം.) അങ്ങനെ സഹോ​ദ​ര​ന്മാ​രെ​യും ശിഷ്യ​ന്മാ​രെ​യും തമ്മിൽ ബൈബിൾ വേർതി​രി​ച്ചു​കാ​ണി​ക്കു​ന്നു.—യോഹ​ന്നാൻ 2:12.

 ഇനി യേശു​വി​ന്റെ സഹോ​ദ​ര​ന്മാർ മറിയ​യു​ടെ​യോ യോ​സേ​ഫി​ന്റെ​യോ സഹോ​ദ​ര​പു​ത്ര​ന്മാ​രാ​ണെന്ന്‌ മറ്റൊരു ഊഹാ​പോ​ഹ​വും നിലവി​ലുണ്ട്‌. എന്നാൽ ‘സഹോ​ദ​രൻ,’ ‘ബന്ധു,’ മാതാ​പി​താ​ക്ക​ളു​ടെ സഹോ​ദ​ര​പു​ത്ര​ന്മാർ എന്നിവരെ കുറി​ക്കു​ന്ന​തി​നു വ്യത്യ​സ്‌ത പദങ്ങളാണ്‌ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. (ലൂക്കോസ്‌ 21:16; കൊ​ലോ​സ്യർ 4:10) യേശു​വി​ന്റെ സഹോ​ദ​ര​ന്മാ​രും സഹോ​ദ​രി​മാ​രും എന്നത്‌ യേശു​വി​ന്റെ ശരിക്കുള്ള അനിയ​ന്മാ​രും അനിയ​ത്തി​മാ​രും ആണെന്ന്‌ അനേകം ബൈബിൾ പണ്ഡിത​ന്മാ​രും സമ്മതി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ “‘സഹോ​ദ​ര​ന്മാർ’. . . എന്ന പദം മറിയ​യ്‌ക്കും ജോസ​ഫി​നും ജനിച്ച ആൺമക്ക​ളെ​യും പെൺമ​ക്ക​ളെ​യും കുറി​ക്കു​ന്നെ​ന്നും യേശു​വിന്‌ അവരോ​ടു​ള്ള ബന്ധം അമ്മ വഴിയാ​ണെ​ന്നും നമുക്ക്‌ ന്യായ​മാ​യും നിഗമനം ചെയ്യാൻ കഴിയും” എന്ന്‌ ഒരു ബൈബിൾ നിഘണ്ടു (The Expositor’s Bible Commentary) പറയുന്നു. b

a ഇവിടെ യേശു​വി​നെ മണവാ​ള​നാ​യി ചിത്രീ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ആ പരാമർശ​ങ്ങൾ ആലങ്കാ​രി​ക​മാ​ണെന്ന്‌ സന്ദർഭം വ്യക്തമാ​ക്കു​ന്നു.—യോഹന്നാൻ 3:28, 29; 2 കൊരി​ന്ത്യർ 11:2.

b കൂടാതെ വിൻസന്റ്‌ ടെയിലർ എഴുതിയ മർക്കോ​സി​ന്റെ സുവി​ശേ​ഷം രണ്ടാം പതിപ്പി​ന്റെ 249-ാം പേജും ജോൺ പി. മീയറു​ടെ അവഗണി​ക്ക​പ്പെട്ട യഹൂദൻ—ചരിത്രപുരുഷനായ യേശു​വി​നെ​ക്കു​റിച്ച്‌ ഒരു പുനർവി​ചി​ന്ത​നം വാല്യം 1, 331-332 പേജുകളും കാണുക.