വിവരങ്ങള്‍ കാണിക്കുക

ജയിലിൽനിന്ന്‌ പഠിച്ചു

ജയിലിൽനിന്ന്‌ പഠിച്ചു

 എറി​ട്രി​യ​യിൽനിന്ന്‌ നോർവേ​യി​ലേക്ക്‌ 2011-ലാണ്‌ അദ്ദേഹം അഭയാർഥി​യാ​യി വന്നത്‌. യഹോ​വ​യു​ടെ സാക്ഷികൾ അദ്ദേഹത്തെ സന്ദർശി​ച്ച​പ്പോൾ നാട്ടിൽ അദ്ദേഹ​ത്തി​നു സാക്ഷി​കളെ പരിച​യ​മു​ണ്ടെന്നു പറഞ്ഞു. അദ്ദേഹം സൈനി​ക​സേ​വ​ന​ത്തിൽ ആയിരു​ന്ന​പ്പോൾ യഹോ​വ​യു​ടെ സാക്ഷികൾ അവരുടെ വിശ്വാ​സ​ത്തി​ന്റെ പേരിൽ ജയിലിൽ കിടന്ന കാര്യം അറിയാ​മാ​യി​രു​ന്നു. ക്രൂര​മായ പെരു​മാ​റ്റ​ത്തിന്‌ ഇരയാ​കേണ്ടി വന്നിട്ടും അവർ പിന്മാ​റി​യില്ല.

 എന്നാൽ ഒരു സന്ദർഭ​ത്തിൽ ഇദ്ദേഹ​ത്തി​നും ജയിലിൽ കിട​ക്കേണ്ടി വന്നു. അവി​ടെ​വെച്ച്‌ പൗലോ ഇയാസു, നെഗെഡെ ടെക്ലമാ​രി​യാം, ഇസക്‌ മോ​ഗോസ്‌ എന്നീ യഹോ​വ​യു​ടെ സാക്ഷി​കളെ കണ്ടു. തങ്ങളുടെ വിശ്വാ​സം ഉപേക്ഷി​ക്കാ​ത്ത​തി​ന്റെ പേരിൽ 1994 മുതൽ ജയിലിൽ കിട​ക്കേണ്ടി വന്നവരാണ്‌ അവർ.

 ജയിലി​ലാ​യി​രു​ന്ന​പ്പോൾ അദ്ദേഹം മനസ്സി​ലാ​ക്കിയ ഒരു കാര്യം ഇതാണ്‌: പഠിപ്പി​ക്കു​ന്ന​തിന്‌ അനുസ​രിച്ച്‌ ജീവി​ക്കു​ന്ന​വ​രാണ്‌ യഹോ​വ​യു​ടെ സാക്ഷികൾ. അവരുടെ സത്യസന്ധത അദ്ദേഹം നിരീ​ക്ഷി​ച്ചു. അവർ സഹതട​വു​കാർക്കു ഭക്ഷണം കൊടു​ക്കു​ക​പോ​ലും ചെയ്‌തു. ജയിലിൽ സാക്ഷി​ക​ളായ സഹതട​വു​കാർ എല്ലാ ദിവസ​വും ഒരുമി​ച്ചി​രുന്ന്‌ ബൈബിൾ പഠിക്കു​ന്ന​തും മറ്റുള്ള​വരെ അതിനു ക്ഷണിക്കു​ന്ന​തും അദ്ദേഹം ശ്രദ്ധിച്ചു. മേലാൽ യഹോ​വ​യു​ടെ സാക്ഷി​യാ​യി​രി​ക്കില്ല എന്ന്‌ എഴുതി ഒപ്പിട്ട്‌ കൊടു​ത്താൽ അവർക്ക്‌ ജയിലിൽനിന്ന്‌ പോകാ​മാ​യി​രു​ന്നു.

 ഈ അനുഭവം അദ്ദേഹ​ത്തി​ന്റെ ഉള്ളിൽത്തട്ടി. അദ്ദേഹം നോർവേ​യി​ലേക്കു വന്നപ്പോൾ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ശക്തമായ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാൻ ആഗ്രഹി​ച്ചു. പിന്നീട്‌, യഹോ​വ​യു​ടെ സാക്ഷികൾ അദ്ദേഹത്തെ സന്ദർശി​ച്ച​പ്പോൾ അവരോ​ടൊ​പ്പം ബൈബിൾ പഠിക്കാ​നും അവരുടെ മീറ്റി​ങ്ങു​കൾക്കു പങ്കെടു​ക്കാ​നും തുടങ്ങി.

 2018 സെപ്‌റ്റം​ബ​റിൽ യഹോ​വ​യു​ടെ ഒരു സാക്ഷി​യാ​യി അദ്ദേഹം സ്‌നാ​ന​മേറ്റു. ഇപ്പോൾ അദ്ദേഹം എറി​ട്രി​യ​യിൽനി​ന്നും സുഡാ​നിൽനി​ന്നും വരുന്ന ആളുകളെ ബൈബിൾ പഠിപ്പി​ക്കാ​നും അവരുടെ വിശ്വാ​സം ശക്തമാ​ക്കാ​നും കിട്ടുന്ന ഒരവസ​ര​വും പാഴാ​ക്കാ​റില്ല.