വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈ ബൈബിൾ നാടക​ത്തി​നു​വേണ്ടി 27,500 കിലോ​യിൽ അധികം കല്ലും മണ്ണും ആണ്‌ മൗണ്ട്‌ ഇബോ സ്റ്റുഡി​യോ​യി​ലേക്കു കൊണ്ടു​വ​ന്നത്‌

നിങ്ങളുടെ സംഭാ​വ​നകൾ എങ്ങനെ ഉപയോ​ഗി​ക്കു​ന്നു?

2020-ലെ “എപ്പോ​ഴും സന്തോ​ഷി​ക്കൂ!” മേഖലാ കൺ​വെൻ​ഷൻ പരിപാ​ടി​ക​ളു​ടെ വീഡി​യോ​നിർമാ​ണം

2020-ലെ “എപ്പോ​ഴും സന്തോ​ഷി​ക്കൂ!” മേഖലാ കൺ​വെൻ​ഷൻ പരിപാ​ടി​ക​ളു​ടെ വീഡി​യോ​നിർമാ​ണം

2020 ആഗസ്റ്റ്‌ 10

 നമ്മുടെ മേഖലാ കൺ​വെൻ​ഷ​നി​ലെ ഓരോ വീഡി​യോ​ക​ളും ഹൃദയത്തെ തൊടു​ന്ന​തും ബൈബിൾപ​ഠി​പ്പി​ക്ക​ലു​കൾ നന്നായി മനസ്സി​ലാ​ക്കാൻ സഹായി​ക്കു​ന്ന​തും ആണ്‌. ഭരണസം​ഘാം​ഗ​ങ്ങ​ളും അവരുടെ സഹായി​ക​ളും നടത്തിയ 43 പ്രസം​ഗങ്ങൾ ഉൾപ്പെടെ 2020-ലെ “എപ്പോ​ഴും സന്തോ​ഷി​ക്കൂ!” മേഖലാ കൺ​വെൻ​ഷ​നിൽ 114 വീഡി​യോ​ക​ളുണ്ട്‌. ഈ വീഡി​യോ​കൾ നിർമി​ക്കു​ന്ന​തി​നാ​യി എത്രമാ​ത്രം ശ്രമവും ചെലവും ആവശ്യ​മാ​യി​രു​ന്നെന്ന്‌ നിങ്ങൾ ചിന്തി​ച്ചി​ട്ടു​ണ്ടോ?

 ലോക​മെ​ങ്ങു​മു​ള്ള 900-ത്തോളം സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രാണ്‌ ഇതിനു​വേണ്ടി തങ്ങളുടെ വൈദ​ഗ്‌ധ്യ​വും സമയവും ഉപയോ​ഗി​ച്ചത്‌. രണ്ട്‌ വർഷത്തി​ലേറെ നീണ്ടു​നിന്ന ഈ പ്രോ​ജ​ക്ടി​നു​വേണ്ടി ഏകദേശം 1,00,000 മണിക്കൂർ അവർ ചെലവ​ഴി​ച്ചു. അതിൽ 70,000 മണിക്കൂർ വേണ്ടി​വ​ന്നത്‌ നെഹമ്യ: “യഹോ​വ​യിൽനി​ന്നുള്ള സന്തോ​ഷ​മാ​ണു നിങ്ങളു​ടെ രക്ഷാ​കേ​ന്ദ്രം” എന്ന 76 മിനിട്ട്‌ ദൈർഘ്യ​മുള്ള ബൈബിൾ നാടക​ത്തി​നു​വേ​ണ്ടി​യാ​യി​രു​ന്നു.

 ഈ പ്രോ​ജ​ക്ടു​കൾക്കു​വേണ്ടി ത്യാഗങ്ങൾ ചെയ്‌ത സന്നദ്ധ​സേ​വ​ക​രു​ടെ ആവശ്യ​ങ്ങൾക്കാ​യും ഇതിനു​വേണ്ട ഉപകര​ണങ്ങൾ, സാങ്കേ​തി​ക​സ​ഹാ​യം മറ്റ്‌ സൗകര്യ​ങ്ങൾ എന്നിവ​യ്‌ക്കാ​യും ഒരുപാട്‌ പണം ആവശ്യ​മാ​യി​രു​ന്നു.

 ഓഡി​യോ​വീ​ഡി​യോ സേവന​വി​ഭാ​ഗ​ത്തോ​ടൊ​പ്പം പ്രവർത്തി​ക്കുന്ന ജാരെഡ്‌ ഗോസ്‌മാൻ ഇങ്ങനെ പറഞ്ഞു, “നമ്മുടെ വീഡി​യോ​ക​ളിൽ വ്യത്യ​സ്‌ത​സ്ഥ​ല​ങ്ങ​ളും അവിടു​ത്തെ സംസ്‌കാ​ര​ങ്ങ​ളും ഉൾപ്പെ​ടു​ത്താൻ ഭരണസം​ഘ​ത്തി​ന്റെ ടീച്ചിങ്‌ കമ്മിറ്റി ശരിക്കും ആഗ്രഹി​ച്ചു. കാരണം നമ്മൾ ഒരു ആഗോ​ള​സ​ഹോ​ദര കുടും​ബം ആണല്ലോ. നമ്മുടെ വീഡി​യോ​ക​ളി​ലും അതു വ്യക്തമാ​കണം. ഇതിനാ​യി 11 രാജ്യ​ങ്ങ​ളിൽനി​ന്നുള്ള 24 ടീമു​ക​ളാണ്‌ ഈ പ്രോ​ജ​ക്ടിൽ ഒന്നിച്ചു​പ്ര​വർത്തി​ച്ചത്‌. ലോക​മെ​ങ്ങും​നി​ന്നുള്ള ആളുകൾ ഇങ്ങനെ ഒരുമിച്ച്‌ പ്രവർത്തി​ക്കു​ന്ന​തിന്‌ ധാരാളം പണവും നല്ല ആസൂ​ത്ര​ണ​വും ഏകോ​പ​ന​വും ആവശ്യ​മാണ്‌.”

 നമ്മുടെ പല വീഡി​യോ​ക​ളും ചെയ്യാൻ പ്രത്യേക ഉപകര​ണ​ങ്ങ​ളും സെറ്റു​ക​ളും വേണമാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ നെഹമ്യ: “യഹോ​വ​യിൽനി​ന്നുള്ള സന്തോ​ഷ​മാ​ണു നിങ്ങളു​ടെ രക്ഷാ​കേ​ന്ദ്രം” എന്ന വീഡി​യോ​നാ​ട​ക​ത്തി​നാ​യി സെറ്റുകൾ ഇട്ടത്‌ ന്യൂ​യോർക്കി​ലെ പാറ്റേർസ​ണിന്‌ അടുത്തുള്ള മൗണ്ട്‌ ഇബോ സ്റ്റുഡി​യോ​യു​ടെ ഉള്ളിലാണ്‌. സംഭാ​വ​നകൾ ഏറ്റവും മെച്ചമാ​യി ഉപയോ​ഗി​ച്ചു​കൊ​ണ്ടു​തന്നെ ഈ വീഡി​യോ​നാ​ട​ക​ത്തി​ന്റെ രംഗങ്ങൾ ചരി​ത്ര​പ​ര​മാ​യി കൃത്യ​ത​യു​ള്ള​താ​യി നിർമി​ച്ചു. പുരാതന യരു​ശേലം മതിലു​ക​ളു​ടെ അതേ രൂപം തോന്നി​ക്കാൻ ഭാരം കുറഞ്ഞ സെറ്റു​ക​ളാണ്‌ സഹോ​ദ​രങ്ങൾ നിർമി​ച്ചത്‌. ആറു മീറ്റ​റോ​ളം (20 അടി) ഉയരം വരുന്ന മരത്തിന്റെ ഫ്രെയി​മിൽ, കല്ലു​പോ​ലെ തോന്നി​പ്പി​ക്കുന്ന വിധത്തിൽ പെയിന്റ്‌ ചെയ്‌ത ഫോം ഷീറ്റ്‌ പിടി​പ്പി​ച്ചാണ്‌ ഓരോ “ഭിത്തി​യും” ഉണ്ടാക്കി​യത്‌. ഓരോ രംഗത്തി​നും അനുസ​രിച്ച്‌ ഈ “ഭിത്തികൾ” മാറ്റി ക്രമീ​ക​രി​ക്കാൻ കഴിയു​മാ​യി​രു​ന്ന​തു​കൊണ്ട്‌ സെറ്റു​ക​ളു​ടെ എണ്ണം പരമാ​വധി കുറയ്‌ക്കാ​നാ​യി. എന്നിട്ടും ഈ നാടക​ത്തി​ന്റെ സെറ്റുകൾ ഇടുന്ന​തി​നു​വേണ്ടി മാത്രം 75 ലക്ഷത്തോ​ളം രൂപ വേണ്ടി​വന്നു. a

 ഇത്തരം വിശദാം​ശങ്ങൾ അറിഞ്ഞത്‌ ഈ വർഷത്തെ മേഖലാ കൺ​വെൻ​ഷൻ പരിപാ​ടി​ക​ളോ​ടുള്ള നിങ്ങളു​ടെ വിലമ​തിപ്പ്‌ വർധി​പ്പി​ച്ചി​ല്ലേ? ഇത്രയും ശ്രമം ചെയ്‌ത്‌ നിർമിച്ച കൺ​വെൻ​ഷൻ പരിപാ​ടി​ക​ളി​ലൂ​ടെ ലോക​മെ​ങ്ങു​മുള്ള ആളുകൾ യഹോ​വയെ സ്‌തു​തി​ക്കാൻ ഇടയാ​കു​മെന്ന്‌ ഞങ്ങൾക്ക്‌ ഉറപ്പാണ്‌. donate.pr418.com-ലൂടെയും മറ്റ്‌ വിധങ്ങ​ളി​ലും ലോക​മെ​ങ്ങു​മുള്ള പ്രവർത്ത​ന​ങ്ങൾക്കു​വേണ്ടി നിങ്ങൾ നൽകിയ ഉദാര​മായ സംഭാ​വ​ന​കൾക്കു വളരെ നന്ദി.

a നെഹമ്യ: “യഹോ​വ​യിൽനി​ന്നുള്ള സന്തോ​ഷ​മാ​ണു നിങ്ങളു​ടെ രക്ഷാ​കേ​ന്ദ്രം” എന്ന നാടക​ത്തി​നു​വേ​ണ്ടി​യുള്ള സെറ്റുകൾ ഇട്ടത്‌ കോവിഡ്‌-19 മഹാമാ​രി​ക്കു മുമ്പാ​യി​രു​ന്നു. അതു​കൊണ്ട്‌ ആ സമയത്ത്‌ സാമൂ​ഹിക അകലം പാലി​ക്കേണ്ട ആവശ്യ​മി​ല്ലാ​യി​രു​ന്നു.