വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2014 ജനുവരി 

എക്കാലവും യഹോവ​തന്നെയാ​യി​രുന്നു രാജാ​വെന്ന് ഈ ലക്കം സ്‌പ​ഷ്ടമാ​ക്കുന്നു. കൂടാതെ, മിശി​ഹൈകരാ​ജ്യത്തോ​ടും അത്‌ സാധ്യ​മാക്കി​യിരി​ക്കുന്ന കാര്യ​ങ്ങളോ​ടും ഉള്ള വിലമ​തിപ്പ് ആഴമു​ള്ളതാ​ക്കാൻ ഇതിലെ ലേഖനങ്ങൾ സഹായി​ക്കുന്നു.

ആത്മാർപ്പ​ണത്തിന്‍റെ മാതൃകകൾ പശ്ചിമാഫ്രി​ക്കയിൽ

യൂറോപ്പിൽ ജനിച്ചു​വളർന്ന ചിലരെ പശ്ചിമാ​ഫ്രി​ക്കയിൽ പോയി താമസി​ക്കാൻ പ്രേ​രിപ്പി​ച്ചത്‌ എന്താണ്‌? അവരുടെ തീരു​മാനം എന്തു ഫലം ഉളവാ​ക്കിയി​രി​ക്കുന്നു?

നിത്യതയുടെ രാജാ​വായ യഹോ​വയെ ആരാധി​പ്പിൻ!

യഹോവ ഒരു പിതാ​വെന്ന നിലയിൽ എങ്ങനെ പ്രവർത്തിച്ചി​രി​ക്കുന്നു എന്നും തന്‍റെ രാജത്വം എങ്ങനെ പ്ര​യോഗി​ച്ചിരി​ക്കുന്നു എന്നും മനസ്സി​ലാക്കു​ന്നത്‌ അവനി​ലേക്ക് നിങ്ങളെ അടുപ്പി​ക്കും.

ദൈവരാജ്യഭരണം 100 വർഷം പിന്നി​ടു​മ്പോൾ. . .

ദൈവരാജ്യഭരണത്തിൽനിന്ന് നമുക്ക് എങ്ങനെ പ്രയോ​ജനം നേടാനാ​കും? മിശി​ഹൈ​കരാ​ജാവ്‌ തന്‍റെ പ്രജകളെ ശുദ്ധീ​കരി​ക്കു​കയും അഭ്യ​സിപ്പി​ക്കു​കയും സംഘ​ടിപ്പി​ക്കു​കയും ചെയ്യു​ന്നത്‌ എങ്ങനെ​യെന്ന് പരി​ചിന്തി​ക്കുക.

യുവപ്രായത്തിൽ ജ്ഞാനപൂർവം തിര​ഞ്ഞെടു​പ്പുകൾ നടത്തുക

സമർപ്പിതരായ നിരവധി യുവക്രി​സ്‌ത്യാ​നി​കൾക്ക് മറ്റു​ള്ളവരെ സഹായിക്കുന്നതിന്‍റെ ആവേശക​രമായ അനു​ഭവങ്ങൾ ആസ്വ​ദിക്കാ​നാ​കുന്നു. യഹോവ​യുടെ സേവ​നത്തിൽ ഏറെ സംതൃപ്‌തികരമായ ഒരു പങ്കുണ്ടാ​യിരി​ക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?

ദുർദിവസങ്ങൾ വരും​മുമ്പേ യഹോ​വയെ സേവിക്കുക

ശുശ്രൂഷ വികസി​പ്പി​ക്കുന്ന​തിന്‌ പ്രായ​മേറിയ ക്രിസ്‌ത്യാ​നി​കൾക്ക് മുന്നിൽ അതുല്യ​മായ ഏത്‌ അവസരങ്ങൾ തുറന്നു​കിട​പ്പുണ്ട്?

“നിന്‍റെ രാജ്യം വരേണമേ”—ഇനിയെത്ര നാൾ?

ദൈവത്തിന്‍റെ അഭിഷി​ക്തരാ​ജാവ്‌ ഭൂമി​യിൽ ദി​വ്യേഷ്ടം പൂർണ​മായി നടപ്പിലാ​ക്കാൻ ആവശ്യ​മായ സകല നടപടി​കളും സത്വരം സ്വീക​രിക്കു​മെന്ന് നമുക്ക് ഉറപ്പുണ്ടാ​യിരി​ക്കാനാകു​ന്നത്‌ എന്തു​കൊണ്ട്?

ചെറുപ്പത്തിലേ ഞാൻ അത്‌ തിരഞ്ഞെടുത്തു

യു.എസ്‌.എ-യിൽ ഒഹാ​യോ​യിലെ കൊളം​ബസി​ലുള്ള ഒരു ആൺകുട്ടി കമ്പോ​ഡിയൻ ഭാഷ പഠിക്കാൻ തീരു​മാ​നിച്ചു. എന്താണ്‌ അതിന്‌ പ്രേ​രിപ്പി​ച്ചത്‌? ഈ തീരു​മാനം അവന്‍റെ ഭാവി കരുപ്പി​ടിപ്പി​ച്ചത്‌ എങ്ങനെ?