വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2018 മെയ് 

ഈ ലക്കത്തിൽ 2018 ജൂലൈ 9 മുതൽ ആഗസ്റ്റ്‌ 5 വരെയുള്ള പഠന​ലേ​ഖ​നങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു.

ജീവിതകഥ

ഒരു എളിയ തുടക്കം—പക്ഷേ സമ്പന്നമായ ജീവിതം

സാമ്പത്തി​ക​മാ​യി അധിക​മൊ​ന്നു​മി​ല്ലാത്ത ചുറ്റു​പാ​ടി​ലാ​ണു സാമു​വെൽ ഹെർഡ്‌ സഹോ​ദരൻ വളർന്നു​വ​ന്നത്‌. എങ്കിലും പിന്നീ​ടുള്ള അദ്ദേഹ​ത്തി​ന്റെ ജീവിതം ആത്മീയ​മാ​യി സമ്പന്നമായ ഒന്നായി​രു​ന്നു, അദ്ദേഹം ഒരിക്ക​ലും സ്വപ്‌നം​പോ​ലും കണ്ടിട്ടി​ല്ലാ​ത്തത്ര സമ്പന്നമായ ഒന്ന്‌.

സമാധാ​നം—അത്‌ എങ്ങനെ കണ്ടെത്താം?

ബുദ്ധി​മു​ട്ടു നിറഞ്ഞ ഈ ലോകത്ത്‌ ജീവി​ക്കു​മ്പോൾ സമാധാ​ന​മു​ള്ള​വ​രാ​യി​രി​ക്കാൻ നമ്മൾ കഠിന​ശ്രമം ചെയ്യണം. ദൈവ​വ​ച​ന​ത്തി​നു നമ്മളെ സഹായി​ക്കാൻ കഴിയും.

‘സഹിച്ചു​നിന്ന്‌ ഫലം പുറ​പ്പെ​ടു​വി​ക്കു​ന്ന​വരെ’ യഹോവ സ്‌നേ​ഹി​ക്കു​ന്നു

പ്രതി​ക​രണം കുറവുള്ള പ്രദേ​ശ​ങ്ങ​ളിൽ പ്രവർത്തി​ക്കു​മ്പോൾ നമുക്കു നിരു​ത്സാ​ഹം തോന്നി​യേ​ക്കാം. എങ്കിലും നമുക്ക്‌ എല്ലാവർക്കും ഫലകര​മായ ശുശ്രൂഷ ചെയ്യാ​നാ​കും.

നമ്മൾ ‘ധാരാളം ഫലം കായ്‌ക്കേണ്ടത്‌’ എന്തു​കൊണ്ട്‌?

പ്രസം​ഗി​ക്കേ​ണ്ട​തി​ന്റെ കാരണങ്ങൾ വ്യക്തമാ​യി നമ്മുടെ മനസ്സി​ലു​ണ്ടാ​യി​രി​ക്കേ​ണ്ടതു പ്രധാ​ന​മാണ്‌.

നിങ്ങളു​ടെ ശത്രു​വി​നെ മനസ്സി​ലാ​ക്കുക

സാത്താന്റെ സ്വാധീ​ന​ത്തെ​യും തന്ത്രങ്ങ​ളെ​യും കുറിച്ച്‌ നമ്മൾ അറിയാ​ത്തവരല്ല.

യുവജ​ന​ങ്ങളേ, പിശാ​ചി​നെ എതിർത്തു​നിൽക്കുക

നമ്മൾ എല്ലാവ​രും ഒരു ആത്മീയ​യു​ദ്ധ​ത്തി​ലാണ്‌. യുവജ​ന​ങ്ങ​ളാണ്‌ ആക്രമണ​ത്തിന്‌ ഇരയാ​കാൻ കൂടുതൽ സാധ്യ​ത​യു​ള്ളവർ, പക്ഷേ അവർ യുദ്ധത്തി​നു വേണ്ട പടച്ചട്ട ധരിച്ചി​രി​ക്കു​ന്നു.

സമൃദ്ധ​മായ വിളവ്‌!

യു​ക്രെ​യി​ന്റെ ഒരു ഭാഗത്ത്‌, ജനസം​ഖ്യ​യു​ടെ ഏതാണ്ട്‌ കാൽഭാ​ഗ​വും യഹോ​വ​യു​ടെ സാക്ഷികളാണ്‌!