വീക്ഷാഗോപുരം നമ്പര് 1 2023 | മാനസിക ആരോഗ്യം എങ്ങനെ നേടാം?
ലോകമെങ്ങുമായി ദശലക്ഷക്കണക്കിന് ആളുകളാണ് മാനസികാരോഗ്യപ്രശ്നങ്ങളാൽ വലയുന്നത്. എല്ലാ വിദ്യാഭ്യാസ-സാമ്പത്തിക തലങ്ങളിലുള്ള, ഏതു മതത്തിലും വംശത്തിലും പെട്ട ആളുകളെയും അതു ബാധിക്കുന്നു. എന്താണ് മാനസികപ്രശ്നങ്ങൾ? ആളുകളുടെ ജീവിതത്തെ അത് എങ്ങനെയാണ് പിടിച്ചുലയ്ക്കുന്നത്? അങ്ങനെയുള്ളവർ ചികിത്സ തേടേണ്ടതിന്റെ പ്രാധാന്യത്തെയും ബൈബിൾ അവരെ സഹായിക്കുന്ന വ്യത്യസ്ത വിധങ്ങളെയും കുറിച്ച് ഈ മാസിക വിശദീകരിക്കുന്നു.
മാനസികാരോഗ്യം—ലോകം നേരിടുന്ന ഒരു പ്രതിസന്ധി
ഏതു പ്രായത്തിലും പശ്ചാത്തലത്തിലും ഉള്ള ആളുകളെ മാനസികാരോഗ്യ പ്രശ്നങ്ങൾ ബാധിക്കാം. മനസ്സിന്റെ ആരോഗ്യത്തിന് ബൈബിളിലെ ഉപദേശങ്ങൾ എങ്ങനെയാണ് സഹായിക്കുന്നതെന്നു കാണുക.
ദൈവം നിങ്ങൾക്കായി കരുതുന്നു
നമ്മുടെ ചിന്തകളും വികാരങ്ങളും മറ്റാരെക്കാളും നന്നായി ദൈവമായ യഹോവയ്ക്കു മനസ്സിലാകുമെന്ന് ഉറപ്പുള്ളത് എന്തുകൊണ്ട്?
1 | പ്രാർഥന—‘ഉത്കണ്ഠകൾ ദൈവത്തിന്റെ മേൽ ഇടുക’
ഉത്കണ്ഠപ്പെടുത്തുന്ന ചിന്തകളും വിഷമങ്ങളും നിങ്ങൾക്കു ദൈവത്തോട് പറയാൻ കഴിയുമോ? ഉത്കണ്ഠകളുള്ളവരെ പ്രാർഥന എങ്ങനെയാണു സഹായിക്കുന്നത്?
2 | ‘തിരുവെഴുത്തുകൾ നൽകുന്ന ആശ്വാസം’
നമ്മുടെ ഉള്ളിലെ വൈകാരികവേദനകൾ എന്നേക്കുമായി മാഞ്ഞുപോകുമെന്ന പ്രത്യാശ ബൈബിൾ തരുന്നു.
3 | ബൈബിൾകഥാപാത്രങ്ങളിൽനിന്ന് പ്രയോജനം നേടുക
നമ്മുടേതുപോലുള്ള വികാരങ്ങളിലൂടെ കടന്നുപോയ സ്ത്രീപുരുഷന്മാരെക്കുറിച്ചുള്ള ബൈബിൾവിവരണങ്ങൾ വായിക്കുമ്പോൾ നമുക്കു മാത്രമല്ല ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളത് എന്നു മനസ്സിലാകും.
4 | ബൈബിൾ സഹായകമായ ഉപദേശങ്ങൾ തരുന്നു
ബൈബിൾവാക്യങ്ങൾ ധ്യാനിക്കുന്നതും ന്യായമായ ലക്ഷ്യങ്ങൾ വെക്കുന്നതും മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടാൻ സഹായിക്കും.
മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ എങ്ങനെ സഹായിക്കാം?
മാനസികാരോഗ്യ പ്രശ്നമുള്ള ഒരു സുഹൃത്തിന് നമ്മൾ കൊടുക്കുന്ന പിന്തുണ വലിയൊരു സഹായമായിരിക്കും.