വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വീണ്ടും സുഹൃ​ത്താ​കാം

വീണ്ടും സുഹൃ​ത്താ​കാം

ഡൗൺലോഡ്‌:

  1. 1. കനൽപോ​ലെൻ ഉള്ളിന്നു​ള്ളിൽ

    പൊള്ളൽ തീർക്കും പിണക്കങ്ങൾ

    ദിനം​തോ​റും ഹൃത്തം തിങ്ങും

    എരിതീ​യായ്‌ പടരുന്നൂ

    എൻ നീരസം.

    (കോറ​സ്‌)

    ചൊരിയും സ്‌നേ​ഹ​വർഷം ഞാൻ

    വിരി​യു​വാൻ നൽ നാളുകൾ

    ഇണക്കമാ​കാൻ വന്നിടാം

    നിൻ കൂട്ടി​ന്നായ്‌, നിൻ കൂടെ ഞാൻ.

  2. 2. ക്ഷമിച്ചി​ടാൻ അടുത്തി​ടാൻ

    സൗഹൃ​ദ​ങ്ങൾ പുതു​ക്കു​വാൻ

    നിനച്ചു ഞാൻ മനസ്സോ​ടെ

    പരിഭവം മായ്‌ച്ചീ​ടു​വാൻ

    എന്നെന്നു​മായ്‌.

    (കോറ​സ്‌)

    ചൊരിയും സ്‌നേ​ഹ​വർഷം ഞാൻ

    വിരി​യു​വാൻ നൽ നാളുകൾ

    ഇണക്കമാ​കാൻ വന്നിടാം

    നിൻ കൂട്ടി​ന്നായ്‌, നിൻ കൂടെ ഞാൻ.

    (ബ്രിഡ്‌ജ്‌)

    എന്നെന്നുമൊന്നായ്‌

    ചേർന്നു നിൽക്കാം, സ്‌നേ​ഹാർദ്ര​മായ്‌

    ഇനിയൊരുനാളും

    അകലാതെ കൈകൾ കോർക്കാം.

  3. 3. യഹോവ താൻ കൊതി​ക്കു​ന്നൂ

    നൽ ബന്ധങ്ങൾ തളിർത്തി​ടാൻ

    അലി​വോ​ടെ സ്‌നേ​ഹാൽ ചേർന്നാൽ

    അലിയു​ന്നൂ പിണക്കങ്ങൾ

    വെൺമ​ഞ്ഞു​പോൽ.

    (കോറ​സ്‌)

    ചൊരിയും സ്‌നേ​ഹ​വർഷം ഞാൻ

    വിരി​യു​വാൻ നൽ നാളുകൾ

    ഇണക്കമാ​കാൻ വന്നിടാം

    നിൻ കൂട്ടി​ന്നായ്‌, നിൻ കൂടെ ഞാൻ

    നിൻ കൂട്ടി​ന്നായ്‌, നിൻ കൂടെ ഞാൻ

    എന്നെന്നു​മൊ​ന്നായ്‌.