വിവരങ്ങള്‍ കാണിക്കുക

ആരുടെ കരവി​രുത്‌?

പ്രതിഭാസങ്ങൾ

കണ്ണഞ്ചി​പ്പി​ക്കുന്ന കലാ​ലോ​കം—ആരുടെ കരവി​രുത്‌?

ജീവ​ലോ​കത്ത്‌ നമ്മുടെ കണ്ണഞ്ചി​പ്പി​ക്കുന്ന അത്ഭുത​ക​ലാ​സൃ​ഷ്ടി​കൾ ഉണ്ട്‌.

പ്രകാ​ശ​സം​ശ്ലേ​ഷണം—ആരുടെ കരവി​രുത്‌?

എന്താണ്‌ പ്രകാ​ശ​സം​ശ്ലേ​ഷണം, അത്‌ നമുക്കാ​യി എന്താണു ചെയ്യു​ന്നത്‌?

പ്രകൃ​തി​യി​ലെ ഊർജ​പ​രി​പാ​ലനം—ആരുടെ കരവി​രുത്‌?

പ്രകൃ​തി​യിൽ നമ്മൾ കാണുന്ന ഊർജ​പ​രി​പാ​ലനം ജീവന്റെ ഉത്ഭവ​ത്തെ​ക്കു​റിച്ച്‌ എന്തെങ്കി​ലും വെളി​പ്പെ​ടു​ത്തു​ന്നു​ണ്ടോ?

തിളങ്ങുന്ന വിരു​ത​ന്മാർ—ആരുടെ കരവി​രുത്‌?

ചില ജീവികൾ മനോ​ഹ​ര​മാ​യി പ്രകാ​ശി​ക്കു​ന്നെന്ന്‌ മാത്രമല്ല, അതിന്റെ ഊർജ​ക്ഷമത മനുഷ്യൻ ഉണ്ടാക്കിയ ഏതൊരു ലൈറ്റി​നെ​ക്കാ​ളും വളരെ കൂടു​ത​ലും ആണ്‌. അത്‌ എങ്ങനെ?

മനുഷ്യശരീരം

അമ്മയുടെ മുലപ്പാൽ—ആരുടെ കരവി​രുത്‌?

കുഞ്ഞിന്റെ ആവശ്യ​ങ്ങൾക്ക​നു​സ​രിച്ച്‌ എങ്ങനെ​യാണ്‌ അമ്മയുടെ പാലിൽ മാറ്റങ്ങൾ വരുന്നത്‌?

പല തരം കോശങ്ങൾ രൂപ​പ്പെ​ടുന്ന അത്ഭുതം—ആരുടെ കരവി​രുത്‌?

ഒരു ഗർഭസ്ഥ​ശി​ശു വളരു​ന്ന​ത​നു​സ​രിച്ച്‌ കോശങ്ങൾ വിഭജി​ക്ക​പ്പെ​ടു​ക​യും പ്രത്യേ​ക​ധർമം നിർവ​ഹി​ക്കുന്ന കോടി​ക്ക​ണ​ക്കി​നു കോശങ്ങൾ ഉണ്ടാകു​ക​യും ചെയ്യുന്നു.

ഓക്‌സി​ജന്റെ സഞ്ചാരം—ആരുടെ കരവി​രുത്‌?

ഓക്‌സി​ജൻ ശരീര​ത്തി​ന്റെ വിവി​ധ​ഭാ​ഗ​ങ്ങ​ളിൽ എത്തിക്കുന്ന അതിശ​യ​ക​ര​മായ പ്രവർത്ത​ന​ത്തെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കുക.

മുറി​വു​കൾ ഉണക്കാ​നുള്ള മനുഷ്യ​ശ​രീ​ര​ത്തി​ന്റെ പ്രാപ്‌തി

പുതി​യ​തരം പ്ലാസ്റ്റിക്ക്‌ ഉത്‌പ​ന്നങ്ങൾ രൂപക​ല്‌പന ചെയ്യു​ന്ന​തിൽ ശാസ്‌ത്രജ്ഞർ ഈ കഴിവി​നെ അനുക​രി​ക്കു​ന്നത്‌ എങ്ങനെ?

കരജീവികൾ

ആർട്ടി​ക്കി​ലെ അണ്ണാന്റെ തലച്ചോർ—ആരുടെ കരവി​രുത്‌?

ശിശി​ര​നി​ദ്ര​യ്‌ക്കു ശേഷം വീണ്ടും പഴയപടി ആകാനുള്ള അണ്ണാന്റെ അസാധാ​ര​ണ​മായ പ്രാപ്‌തി​യെ​ക്കു​റിച്ച്‌ നിങ്ങൾ കേട്ടി​ട്ടു​ണ്ടോ?

ഓട്ടറിന്‍റെ രോമക്കുപ്പായം

തണുപ്പുള്ള ജലാശയത്തിൽ കഴിയുന്ന മിക്ക ജീവികളുടെയും തൊലിയുടെ അടിയിലായി കൊഴുപ്പുകൊണ്ടുള്ള കട്ടിയായ ഒരു ആവരണമുണ്ട്. ശരീരത്തിന്‍റെ ചൂട്‌ നിലനിറുത്താൻ അത്‌ അവയെ സഹായിക്കുന്നു. എന്നാൽ സീ ഓട്ടർ കടലിലെ തണുപ്പിനെ പ്രതിരോധിക്കുന്നത്‌ വ്യത്യസ്‌തമായിട്ടാണ്‌.

പൂച്ചയു​ടെ നാക്ക്‌—ആരുടെ കരവി​രുത്‌?

വീട്ടിൽ വളർത്തുന്ന പൂച്ചകൾ ഉണർന്നി​രി​ക്കുന്ന സമയത്തി​ന്റെ 24 ശതമാനം അതിന്റെ ശരീരം വൃത്തി​യാ​ക്കാൻ ഉപയോ​ഗി​ച്ചേ​ക്കാം. ഇത്രയും നന്നായി സ്വയം വെടി​പ്പാ​ക്കാൻ അവയ്‌ക്കു സാധി​ക്കു​ന്ന​തി​നു പിന്നിലെ രഹസ്യം എന്താണ്‌?

പൂച്ചയുടെ മീശ

ഇ-വിസ്‌കേഴ്‌സ്‌ എന്നു പേരിട്ടിരിക്കുന്ന സെൻസറുളുള്ള റോബോട്ടുകൾ ശാസ്‌ത്രജ്ഞന്മാർ രൂപകല്‌പന ചെയ്‌തിരിക്കുന്നത്‌ എന്തുകൊണ്ട്?

നായുടെ ഘ്രാണ​ശക്തി—ആരുടെ കരവിരുത്‌?

നായുടെ ഘ്രാണ​ശ​ക്തി​യി​ലെ ഏതു സവി​ശേ​ഷ​ത​യാ​ണു ശാസ്‌ത്ര​ജ്ഞ​ന്മാ​രെ അതിന്റെ കഴിവു​കൾ പകർത്താൻ പ്രചോ​ദി​പ്പി​ച്ചത്‌?

കുതിയുടെ കാൽ

ഈ രൂപകല്‌പന എൻജിനീയർമാർക്ക് അനുകരിക്കാൻ കഴിയാഞ്ഞത്‌ എന്തുകൊണ്ട്?

ചെവി​കൊണ്ട്‌ കാണുന്ന വവ്വാലു​കൾ!—ആരുടെ കരവി​രുത്‌?

എങ്ങനെ​യാണ്‌ ഒരു ജീവിക്കു കണ്ണല്ലാതെ മറ്റൊരു അവയവം ഉപയോ​ഗിച്ച്‌ “കാണാൻ” കഴിയു​ന്നത്‌?

ഒച്ചിന്റെ പശ

ഒച്ചിന്റെ പശ പോലെ വികസിപ്പിച്ചെടുക്കുന്ന കൃത്രിമ പശ അധികം വൈകാതെ എല്ലാ ശസ്‌ത്രക്രിയാവിദഗ്‌ധരും ഉപയോഗിച്ചുതുടങ്ങിയേക്കാം. അതോടെ മുറിവ്‌ തുന്നിക്കെട്ടുന്നതും പിൻ ചെയ്‌തുപിടിപ്പിക്കുന്നതും ഒക്കെ പഴങ്കഥയായേക്കും.

ജലജീവിതം

സ്രാവി​ന്റെ ചർമ്മം—ആരുടെ കരവി​രുത്‌?

സ്രാവി​ന്റെ ചർമ്മത്തി​ന്റെ രൂപഘടന അതിനെ പരാദ​ങ്ങ​ളിൽനി​ന്നും സംരക്ഷി​ക്കു​ന്നത്‌ എങ്ങനെ?

കൂനൻ തിമിംഗലത്തിന്റെ തുഴച്ചിറകുകൾ

ഈ കൂറ്റൻ ജീവിയുടെ തുഴച്ചിറകുകളുടെ പ്രവർത്തനമികവിലെ തത്ത്വം നിങ്ങളുടെ ജീവിതത്തിന്റെ വിവിധ മേഖലകളിൽ എങ്ങനെ പ്രയോജനം ചെയ്‌തിരിക്കുന്നു എന്നു കാണുക.

പൈലറ്റ്‌ തിമിം​ഗ​ല​ത്തി​ന്റെ സ്വയം വൃത്തി​യാ​ക്കുന്ന ചർമം—ആരുടെ കരവിരുത്‌?

ഷിപ്പിംഗ്‌ കമ്പനി​കൾക്ക്‌ ഇതിൽ ഇത്ര താത്‌പ​ര്യ​മു​ള്ളത്‌ എന്തു​കൊ​ണ്ടാണ്‌?

ഡോൾഫിന്റെ സോണാർ—ആരുടെ കരവിരുത്‌?

ചുറ്റുപാടുകളെക്കുറിച്ച്‌ മനസ്സിലാക്കാനുള്ള ഈ ജീവികളുടെ വിസ്‌മയം ജനിപ്പിക്കുന്ന കഴിവിനെക്കുറിച്ച്‌ ശാസ്‌ത്രജ്ഞർ പഠനങ്ങൾ നടത്തുന്നു.

ഹാഗ്‌ മത്സ്യത്തി​ന്റെ രക്ഷപ്പെടൽ തന്ത്രം!—ആരുടെ കരവി​രുത്‌?

ഇരപി​ടി​യ​ന്മാ​രെ വെറു​പ്പി​ക്കുന്ന, ശാസ്‌ത്ര​ജ്ഞ​ന്മാ​രെ അതിശ​യി​പ്പി​ക്കുന്ന ഹാഗ്‌ മത്സ്യം!

കടൽവെ​ള​ള​രി​യു​ടെ അത്ഭുത​ചർമം

ഈ കടൽ ജീവി​യു​ടെ ചർമത്തി​ന്റെ വഴക്കത്തി​നു പിന്നിലെ രഹസ്യം എന്താണ്‌?

ഗ്രൂണി​യൻ മത്സ്യങ്ങ​ളു​ടെ മുട്ടയി​ടൽ വിദ്യ—ആരുടെ കരവി​രുത്‌?

ഈ മീനുകൾ മുട്ടയി​ടുന്ന സമയവും രീതി​യും മുട്ടകളെ സംരക്ഷി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

ലിംപെറ്റിന്റെ പല്ല്‌!

ചിലന്തിവലയുടെ ബലത്തെക്കാൾ ശക്തമാണ്‌ ലിംപെറ്റിന്റെ പല്ലിന്‌. എന്താണ്‌ കാരണം?

ബർണക്കി​ളി​ന്റെ പശ

മറ്റേതു പശയെ​ക്കാ​ളും വളരെ മികച്ച​താണ്‌ ബർണക്കിൾസി​ന്റെ പശ. എന്നാൽ ബർണക്കി​ളിന്‌ എങ്ങനെ​യാണ്‌ നനഞ്ഞ പ്രതല​ത്തി​ലും പറ്റിപി​ടി​ച്ചി​രി​ക്കാൻ കഴിയു​ന്നു എന്നത്‌ ഇപ്പോ​ഴും ഒരു ചോദ്യ​മാ​യി തുടരു​ന്നു.

ചിപ്പി​ക​ളു​ടെ ആകൃതി

ചിപ്പി​ക​ളു​ടെ ആകൃതി​യും ഘടനയും അവയ്‌ക്കു​ള്ളി​ലെ ജീവി​യു​ടെ സംരക്ഷ​ണ​വും ഉറപ്പു​വ​രു​ത്തു​ന്നു.

നീരാ​ളി​യു​ടെ ‘കരവി​രുത്‌’—ആരുടെ കരവിരുത്‌?

അതിശ​യി​പ്പി​ക്കുന്ന കഴിവു​ക​ളുള്ള ഒരു യന്ത്രക്കൈ നിർമി​ക്കാൻ ഇത്‌ എഞ്ചിനീ​യർമാ​രെ പ്രചോ​ദി​പ്പി​ച്ചു.

കടൽക്കു​തി​ര​യു​ടെ വാൽ

സവി​ശേ​ഷ​മായ രീതി​യിൽ രൂപക​ല്‌പന ചെയ്‌ത കടൽക്കു​തി​ര​യു​ടെ വാൽ റോ​ബോ​ട്ടു​ക​ളു​ടെ നിർമാ​ണ​ത്തി​നു പ്രചോ​ദനം പകരുന്നു.

മാന്റ തിരണ്ടി​യു​ടെ അരിപ്പ—ആരുടെ കരവി​രുത്‌?

മാന്റ തിരണ്ടി​കൾ എങ്ങനെ​യാണ്‌ അവയുടെ ശരീര​ത്തി​ലുള്ള അരിപ്പ​യു​ടെ ദ്വാര​ത്തെ​ക്കാൾ ചെറിയ പ്ലാങ്ക്‌ടൺ അരി​ച്ചെ​ടു​ക്കു​ന്നത്‌?

പക്ഷികൾ

പക്ഷിക​ളി​ലെ സംഗീ​തജ്ഞർ—ആരുടെ കരവി​രുത്‌?

സങ്കീർണ​മായ, വ്യത്യ​സ്‌ത​തരം പാട്ടുകൾ പാടാൻ പക്ഷികൾക്ക്‌ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

ഗാന്നെറ്റ്‌ കടൽവാ​ത്ത​യു​ടെ മുങ്ങാം​കു​ഴി!​—ആരുടെ കരവി​രുത്‌?

ഗുരു​ത്വാ​കർഷ​ണ​ശ​ക്തി​യു​ടെ 20 മടങ്ങി​ലും അധികം ഉണ്ടാ​യേ​ക്കാ​വുന്ന ആഘാതത്തെ എങ്ങനെ​യാണ്‌ ഈ വലിയ കടൽപ്പ​ക്ഷി​കൾ അതിജീ​വി​ക്കു​ന്നത്‌?

ഒരിക്ക​ലും നിറം മങ്ങാത്ത കിളി​ത്തൂ​വൽ

ഒരിക്ക​ലും നിറം മങ്ങാത്ത കിളി​ത്തൂ​വ​ലു​കൾക്കു പിന്നിലെ രഹസ്യം, പെയി​ന്റു​ക​ളു​ടെ​യും വസ്‌ത്ര​ങ്ങ​ളു​ടെ​യും നിർമാ​ണ​ത്തിൽ ഒരു വഴിത്തി​രി​വാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

മൂങ്ങയു​ടെ ചിറക്‌

കാറ്റാടി യന്ത്രങ്ങ​ളു​ടെ ശബ്ദം കുറയ്‌ക്കാ​നുള്ള രഹസ്യം, അതിവി​ദ​ഗ്‌ധ​മാ​യി രൂപക​ല്‌പന ചെയ്‌തി​രി​ക്കുന്ന മൂങ്ങയു​ടെ ചിറകു​ക​ളിൽ ഒളിഞ്ഞി​രി​പ്പുണ്ട്‌.

അറ്റം മേലോട്ട് വളഞ്ഞ ചിറക്‌

പക്ഷിക​ളു​ടെ ചിറകി​ന്‍റെ രൂപഘടന പകർത്തി​യ​തു​മൂ​ലം വെറും ഒരു വർഷം​കൊണ്ട് 760 കോടി ലിറ്റർ ഇന്ധനമാണ്‌ വൈമാ​നി​ക​വി​ദ​ഗ്‌ധർ ലാഭി​ച്ചത്‌.

ച​ക്ര​വർത്തി പെൻഗ്വിന്റെ തൂ​വൽക്കു​പ്പായം

ഈ പ​ക്ഷി​യു​ടെ തൂ​വ​ലു​ക​ളെ​ക്കു​റിച്ച്‌ സ​മു​ദ്ര​ജീ​വ​ശാ​സ്‌ത്രജ്ഞർ ക​ണ്ടെ​ത്തി​യത്‌ എന്താണ്‌?

വരവാലൻ ഗോഡ്‌വിറ്റിന്റെ ദേശാന്തരഗമനം

ഈ പക്ഷിയുടെ എട്ടുദിവസത്തെ യാത്രയെക്കുറിച്ച്‌ മനസ്സിലാക്കുക, ഇതിന്റെ ദേശാന്തരഗമനം മനുഷ്യനെ ഏറെ അത്ഭുതംകൊള്ളിച്ചിരിക്കുന്നു.

മാലി പക്ഷിയു​ടെ കൂട്‌—ആരുടെ കരവി​രുത്‌?

ഈ പക്ഷി കൂനയു​ണ്ടാ​ക്കി​ക്കൊണ്ട്‌ അവയുടെ മുട്ടകൾക്കു​വേണ്ടി പ്രകൃ​തി​ദ​ത്ത​മായ ഒരു ഇൻകു​ബേറ്റർ തയ്യാറാ​ക്കു​ന്നു. വർഷം മുഴുവൻ കാലാവസ്ഥ മാറി​വ​രു​മ്പോ​ഴും തന്റെ കൂടിന്റെ താപനില ഒരു​പോ​ലെ ക്രമീ​ക​രി​ക്കാൻ ഈ പക്ഷിക്ക്‌ എങ്ങനെ​യാ​ണു കഴിയുന്നത്‌?

ഉരഗങ്ങളും ഉഭയജീവികളും

അഗാമപ്പല്ലിയുടെ വാൽ—ആരുടെ കരവിരുത്‌?

തറയിൽനിന്ന്‌ കുത്തനെയുള്ള പ്രതലത്തിലേക്ക്‌ ഈ പല്ലി എങ്ങനെയാണ്‌ ചാടുന്നത്‌?

മുതലയുടെ താടിയെല്ല്

മുതലയ്‌ക്ക് സിംഹത്തെക്കാളും കടുവയെക്കാളും മൂന്ന് മടങ്ങ് ശക്തിയിൽ കടിക്കാൻ കഴിയും. എന്നാൽ, മുതലയുടെ താടിയെല്ല് ഒരു മനുഷ്യന്‍റെ വിരൽത്തുമ്പിനെക്കാളും സംവേമുള്ളതാണ്‌. എങ്ങനെ?

പാമ്പിൻതൊ​ലി

ചിലയി​നം പാമ്പുകൾ പരുക്കൻ പുറ​ന്തൊ​ലി​യുള്ള മര​ത്തിലൂ​ടെ ഇഴഞ്ഞു​കയ​റാറുണ്ട്. മറ്റു​ചി​ലവ ചരലി​ലൂ​ടെ​യും മണലി​ലൂ​ടെയു​മൊക്കെ ഇഴയുന്നു. എന്നിട്ടും പാ​മ്പുക​ളുടെ തൊ​ലിക്ക് എളുപ്പം തേയ്‌മാ​നം സംഭ​വിക്കു​ന്നില്ല. എന്തു​കൊണ്ട്?

ജാപ്പനീസ്‌ മരത്തവളയു​ടെ കരച്ചിൽ—ആരുടെ കരവി​രുത്‌?

പെൺത​വ​ള​കളെ ആകർഷി​ക്കാ​നാ​യി ജാപ്പനീസ്‌ ആൺ മരത്തവ​ളകൾ ഒരു പ്രത്യേക രീതി​യിൽ ശബ്ദം ഉണ്ടാക്കു​ന്നു. അവ എങ്ങനെ​യാണ്‌ അതു ചെയ്യു​ന്നത്‌?

പ്രാണികൾ

ബംബിൾബീ​യു​ടെ പറക്കൽവിദ്യ—ആരുടെ കരവി​രുത്‌?

എങ്ങനെ​യാണ്‌ ഈ കുഞ്ഞു ജീവിക്കു സമർഥ​രായ പൈല​റ്റു​മാ​രെ​പോ​ലും വെല്ലാൻ കഴിയു​ന്നത്‌?

തേനീച്ചയുടെ ലാൻഡിങ്ങ്

പറക്കും റോബോട്ടുകളെ രൂപകല്‌പന ചെയ്യാൻ തേനീച്ച പറന്നിങ്ങുന്നതിലെ സവിശേഷത പകർത്തിയിരിക്കുന്നത്‌ എങ്ങനെ?

തേനീ​ച്ച​ക്കൂട്‌

സ്ഥലം പരമാ​വധി പ്രയോ​ജ​ന​പ്പെ​ടു​ത്തി​ക്കൊണ്ട് നിർമാ​ണം നടത്താ​നുള്ള ഒരു വിദ്യ തേനീ​ച്ച​കൾക്ക് അറിയാം. ഈ വിദ്യ ഗണിത​ശാ​സ്‌ത്ര​പ​ര​മാ​യി തെളി​യി​ക്ക​പ്പെ​ട്ടത്‌ 1999-ൽ മാത്ര​മാണ്‌. എന്താണ്‌ അത്‌?

ഗതാഗ​ത​ക്കു​രു​ക്കി​ല്ലാ​തെ നീങ്ങുന്ന ഉറുമ്പു​കൾ

ഉറുമ്പു​കൾക്കി​ട​യിൽ ഗതാഗ​ത​ക്കു​രു​ക്കില്ല. എന്താണ്‌ അതിന്റെ രഹസ്യം?

ഉറുമ്പിന്‍റെ കഴുത്ത്‌

ഈ ചെറുജീവിക്ക് അതിന്‍റെ ശരീരഭാത്തെക്കാൾ പല മടങ്ങു കനമുള്ള ചുമടു താങ്ങാനാകുന്നത്‌ എങ്ങനെയാണ്‌?

ആശാരി ഉറുമ്പിന്റെ ആന്റിന ക്ലീനർ

ഈ ചെറുജീവിയുടെ നിലനിൽപ്പിന്‌ ആവശ്യമായ ഒന്നാണു വൃത്തി. അതിനുവേണ്ടി ഇവ എന്താണു ചെയ്യുന്നത്‌?

സഹാറയിലെ വെള്ളിയുറുമ്പിന്‍റെ കവചം

കരയിലെ ജീവജാങ്ങളിൽ ചൂടു താങ്ങാൻ ഏറ്റവുധികം കെല്‌പുള്ള ജീവിളിലൊന്നാണ്‌ സഹാറയിലെ വെള്ളിയുറുമ്പുകൾ. ഈ കൊടുംചൂട്‌ താങ്ങാൻ വെള്ളിയുറുമ്പിനെ പ്രാപ്‌തനാക്കുന്നത്‌ എന്താണ്‌?

മൊണാർക്ക്‌ ചിത്ര​ശ​ല​ഭ​ത്തി​ന്റെ ദേശാ​ടനം—ആരുടെ കരവി​രുത്‌?

മൊണാർക്ക്‌ ചിത്ര​ശ​ല​ഭ​ത്തി​ന്റെ ദേശാ​ടനം നമ്മുടെ ഭാവന​കൾക്ക്‌ അപ്പുറ​മാണ്‌. ഈ അത്ഭുത​ത്തി​നു പിന്നിൽ ആരായി​രി​ക്കും?

വെളിച്ചം ആഗിരണം ചെയ്യുന്ന ചിത്ര​ശ​ല​ഭ​ത്തി​ന്‍റെ ചിറക്‌

ചില ചിത്ര​ശ​ല​ഭ​ങ്ങ​ളു​ടെ ചിറകു​ക​ളി​ലെ കടുത്ത നിറത്തി​നു പിന്നിൽ ഒളിഞ്ഞി​രി​ക്കു​ന്ന രഹസ്യങ്ങൾ.

കാബേജ്‌ ശലഭത്തി​ന്റെ V-ആകൃതി—ആരുടെ കരവിരുത്‌?

കാബേജ്‌ ശലഭത്തി​ന്റെ എന്തു സവി​ശേ​ഷ​ത​യാണ്‌ മികച്ച സോളാർ പാനലു​കൾ നിർമി​ക്കാൻ എഞ്ചിനീ​യർമാ​രെ സഹായി​ച്ചി​രി​ക്കു​ന്നത്‌?

ഡയബോ​ളി​ക്കൽ അയൺക്ലാഡ്‌ വണ്ടിന്റെ പുറം​തോട്‌—ആരുടെ കരവി​രുത്‌?

ശക്തമായ ആഘാതം ഉണ്ടായാ​ലും ഈ വണ്ടിന്‌ അതിനെ അതിജീ​വി​ക്കാ​നാ​കു​ന്നത്‌ എങ്ങനെ​യാണ്‌?

പഴയീ​ച്ച​യു​ടെ ‘വ്യോമാഭ്യാസം’

പഴയീ​ച്ച​യ്‌ക്ക്‌ യുദ്ധവി​മാ​ന​ങ്ങ​ളെ​പ്പോ​ലെ വായു​വിൽ തിരി​യാൻ കഴിയും, അതും നിമി​ഷ​ത്തി​ന്റെ ഒരംശം​കൊണ്ട്‌.

ചെടികൾ

താഴെ വീണാ​ലും കേടു​പ​റ്റാത്ത ബബ്ലൂസ്‌ നാരങ്ങ​—ആരുടെ കരവി​രുത്‌?

കമ്പിളി​നാ​ര​ങ്ങ​യു​ടെ ആഘാതം താങ്ങാ​നുള്ള കഴിവ്‌ എങ്ങനെ ഉപയോ​ഗ​പ്പെ​ടു​ത്താ​മെ​ന്നാ​ണു ശാസ്‌ത്ര​ജ്ഞ​ന്മാർ കരുതു​ന്നത്‌?

പോളിയ ബെറി​യു​ടെ കടും​നീല നിറം

പോളിയ ബെറിക്ക് നീല നിറം നൽകുന്ന പദാർഥം ഒന്നുമില്ല. എന്നിരു​ന്നാ​ലും മറ്റേ​തൊ​രു ചെടി​യി​ലും കാണുന്ന പഴങ്ങ​ളെ​ക്കാൾ കടുപ്പ​മേ​റിയ നീല നിറമാണ്‌ ഇതിനു​ള്ളത്‌. ഈ കടും​നീല നിറത്തി​നു പിന്നിലെ രഹസ്യം എന്താണ്‌?

അതിസൂക്ഷ്മ ലോകം

ഡിഎൻഎ-യുടെ സംഭരണശേഷി

ഡിഎൻഎ-യെ “ഏറ്റവും മികച്ച വി​വരസം​ഭരണ ഉപാധി” എന്നു വിളി​ച്ചി​രിക്കു​ന്നു. എന്തു​കൊ​ണ്ടെന്നു വാ​യി​ക്കുക.