വായി​ക്കു​ന്ന​തി​ലും പഠിപ്പി​ക്കു​ന്ന​തി​ലും അർപ്പി​ത​രാ​യി​രി​ക്കുക

പരസ്യ​മാ​യി വായി​ക്കു​ന്ന​തി​ലും, സംസാ​രി​ക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യു​ന്ന​തി​ലും ഉള്ള വൈദഗ്‌ധ്യ​ത്തി​നു മൂർച്ച കൂട്ടാ​നാണ്‌ ഈ പ്രസി​ദ്ധീ​ക​രണം തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌.

ഭരണസം​ഘ​ത്തി​ന്റെ കത്ത്‌

മനുഷ്യർക്കു ലഭിച്ചി​ട്ടു​ള്ള​തിൽവെച്ച്‌ ഏറ്റവും പ്രധാ​ന​പ്പെട്ട സന്ദേശ​മാ​ണു നമ്മൾ മറ്റുള്ള​വരെ അറിയി​ക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യു​ന്നത്‌.

പാഠം 1

നല്ല മുഖവുര

ഒരു നല്ല മുഖവു​ര​യു​ടെ മൂന്നു ലക്ഷ്യങ്ങൾ.

പാഠം 2

സാധാരണ സംസാ​രി​ക്കു​ന്ന​തു​പോ​ലെ

നിങ്ങൾ സാധാരണ സംസാ​രി​ക്കാ​റു​ള്ള​തു​പോ​ലെ സംസാ​രി​ച്ചാൽ കേൾവി​ക്കാ​രു​ടെ പിരി​മു​റു​ക്കം കുറയും. നിങ്ങൾ പറയു​ന്നതു ശ്രദ്ധി​ക്കാൻ അവർക്കു കൂടുതൽ എളുപ്പ​മാ​കും.

പാഠം 3

ചോദ്യ​ങ്ങ​ളു​ടെ ഉപയോ​ഗം

നയത്തോ​ടെ ചോദ്യ​ങ്ങൾ ചോദി​ക്കു​ന്നത്‌, താത്‌പ​ര്യം ഉണർത്താ​നും പ്രധാന പോയി​ന്റു​ക​ളി​ലേക്കു ശ്രദ്ധ ക്ഷണിക്കാ​നും സഹായി​ക്കും.

പാഠം 4

തിരു​വെ​ഴു​ത്തു​കൾ പരിച​യ​പ്പെ​ടു​ത്തേണ്ട വിധം

ഒരു തിരു​വെ​ഴു​ത്തു വായി​ക്കു​ന്ന​തി​നു മുമ്പ്‌ കേൾവി​ക്കാ​രു​ടെ മനസ്സിനെ എങ്ങനെ ഒരുക്കാ​മെന്നു നോക്കാം.

പാഠം 5

തെറ്റു​കൂ​ടാ​തെ വായി​ക്കുക

യഹോ​വ​യിൽനി​ന്നുള്ള അറിവ്‌ മറ്റുള്ള​വർക്കു പകർന്നു​കൊ​ടു​ക്ക​ണ​മെ​ങ്കിൽ തെറ്റു​കൂ​ടാ​തെ വായി​ക്കേ​ണ്ടതു വളരെ പ്രധാ​ന​മാണ്‌.

പാഠം 6

തിരു​വെ​ഴു​ത്തു വായി​ച്ച​തി​ന്റെ കാരണം വ്യക്തമാ​ക്കുക

നിങ്ങൾ വായിച്ച വാക്യ​വും പറഞ്ഞു​വ​രുന്ന വിഷയ​വും തമ്മിലുള്ള ബന്ധം മനസ്സി​ലാ​ക്കാൻ കേൾവി​ക്കാ​രെ സഹായി​ക്കുക.

പാഠം 7

കൃത്യ​ത​യുള്ള വിവരങ്ങൾ ഉപയോ​ഗി​ക്കുക

കൃത്യ​ത​യുള്ള വിവരങ്ങൾ ഉപയോ​ഗി​ക്കു​ന്നതു ശരിയായ നിഗമ​ന​ത്തി​ലെ​ത്താൻ കേൾവി​ക്കാ​രെ സഹായി​ക്കും.

പാഠം 8

പഠിപ്പി​ക്കാൻ സഹായി​ക്കുന്ന ദൃഷ്ടാ​ന്തങ്ങൾ

പ്രധാ​ന​പ്പെട്ട ആശയങ്ങൾ പഠിപ്പി​ക്കാൻ കേൾവി​ക്കാർക്കു മനസ്സി​ലാ​കുന്ന, ലളിത​മായ ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌ നിങ്ങൾക്കു വിദഗ്‌ധ​രായ അധ്യാ​പ​ക​രാ​കാം.

പാഠം 9

ദൃശ്യ​സ​ഹാ​യി​ക​ളു​ടെ ഉപയോ​ഗം

പഠിപ്പി​ക്കുന്ന കാര്യങ്ങൾ ആളുക​ളു​ടെ മനസ്സിൽ തങ്ങിനിൽക്കാൻ ദൃശ്യ​സ​ഹാ​യി​കൾ ഉപയോ​ഗി​ക്കുക.

പാഠം 10

ശബ്ദത്തിൽ വേണ്ട മാറ്റം വരുത്തുക

ശബ്ദം കൂട്ടു​ക​യോ കുറയ്‌ക്കു​ക​യോ ചെയ്യു​ന്ന​തും സ്ഥായി​യി​ലും സംസാ​ര​ത്തി​ന്റെ വേഗത്തി​ലും വ്യത്യാ​സം വരുത്തു​ന്ന​തും ആളുക​ളു​ടെ വികാ​ര​ങ്ങളെ തൊട്ടു​ണർത്തും, അവരെ പ്രവർത്ത​ന​ത്തി​നു പ്രേരി​പ്പി​ക്കും.

പാഠം11

ഉത്സാഹം

ഉത്സാഹ​മു​ണ്ടെ​ങ്കിൽ നിങ്ങളു​ടെ ഉള്ളിലെ വികാ​രങ്ങൾ കേൾവി​ക്കാർക്കു മനസ്സി​ലാ​കും, അവരുടെ താത്‌പ​ര്യം പിടി​ച്ചു​നി​റു​ത്താ​നും കഴിയും.

പാഠം 12

സ്‌നേ​ഹ​വും സഹാനു​ഭൂ​തി​യും

ആളുക​ളോട്‌ ആത്മാർഥ​മാ​യി സംസാ​രി​ക്കു​മ്പോൾ അവരുടെ കാര്യ​ത്തിൽ നമുക്കു ശരിക്കും താത്‌പ​ര്യ​മു​ണ്ടെന്ന്‌ കാണി​ക്കു​ക​യാണ്‌.

പാഠം 13

പ്രാ​യോ​ഗി​ക​മൂ​ല്യം വ്യക്തമാ​ക്കുക

നിങ്ങൾ പറയുന്ന കാര്യങ്ങൾ കേൾവി​ക്കാർക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യു​മെ​ന്നും അത്‌ എങ്ങനെ ജീവി​ത​ത്തിൽ പ്രാവർത്തി​ക​മാ​ക്കാ​മെ​ന്നും പറഞ്ഞു​കൊ​ടു​ക്കുക.

പാഠം 14

മുഖ്യാ​ശ​യങ്ങൾ എടുത്തു​കാ​ണി​ക്കുക

പ്രസം​ഗ​ത്തി​ലെ ആശയങ്ങ​ളു​ടെ പരസ്‌പ​ര​ബന്ധം മനസ്സി​ലാ​ക്കാൻ കേൾവി​ക്കാ​രെ സഹായി​ക്കുക. ഓരോ മുഖ്യാ​ശ​യ​വും, നിങ്ങളു​ടെ കേന്ദ്ര​വി​ഷ​യ​ത്തോ​ടും അത്‌ അവതരി​പ്പി​ക്കു​ന്ന​തി​ന്റെ ലക്ഷ്യ​ത്തോ​ടും എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നെന്നു വ്യക്തമാ​ക്കുക.

പാഠം 15

ബോധ്യ​ത്തോ​ടെ സംസാ​രി​ക്കുക

മറ്റുള്ള​വ​രോ​ടു ബോധ്യ​ത്തോ​ടെ വേണം സംസാ​രി​ക്കാൻ. പറയുന്ന കാര്യ​ങ്ങ​ളു​ടെ പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച്‌ നിങ്ങൾക്കു നല്ല ബോധ്യ​മു​ണ്ടെന്നു കേൾവി​ക്കാർക്കു മനസ്സി​ലാ​കണം.

പാഠം 16

പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന രീതി​യിൽ സംസാ​രി​ക്കുക

ആളുകളെ വിമർശി​ക്കു​കയല്ല, ബലപ്പെ​ടു​ത്തു​ക​യാ​ണു വേണ്ടത്‌. ദൈവ​വ​ച​ന​ത്തി​ലെ നവോ​ന്മേഷം പകരുന്ന സത്യങ്ങ​ളി​ലേക്ക്‌ അവരുടെ ശ്രദ്ധ ക്ഷണിക്കുക.

പാഠം 17

എളുപ്പം മനസ്സി​ലാ​കുന്ന വിധത്തിൽ

നിങ്ങൾ പറയു​ന്ന​തി​ന്റെ അർഥം മനസ്സി​ലാ​ക്കാൻ കേൾവി​ക്കാ​രെ സഹായി​ക്കുക. പ്രധാന പോയി​ന്റു​കൾ വ്യക്തമാ​യി അവതരി​പ്പി​ക്കണം.

പാഠം 18

പുതു​താ​യി എന്തെങ്കി​ലും പഠിപ്പി​ക്കുക

കേൾവി​ക്കാ​രു​ടെ ചിന്തയെ ഉണർത്തുക. മൂല്യ​മുള്ള എന്തോ പഠിച്ച​താ​യി അവർക്കു തോന്നണം.

പാഠം 19

ഹൃദയ​ത്തി​ലേക്ക്‌ ഇറങ്ങി​ച്ചെ​ല്ലുക

ദൈവ​ത്തെ​യും ദൈവ​വ​ച​ന​മായ ബൈബി​ളി​നെ​യും സ്‌നേ​ഹി​ക്കാൻ കേൾവി​ക്കാ​രെ സഹായി​ക്കുക.

പാഠം 20

നല്ല ഉപസം​ഹാ​രം

നല്ലൊരു ഉപസം​ഹാ​രം, പഠിച്ച കാര്യങ്ങൾ അംഗീ​ക​രി​ക്കാ​നും അവ പ്രാവർത്തി​ക​മാ​ക്കാ​നും ആളുകളെ പ്രചോ​ദി​പ്പി​ക്കും.

നിങ്ങളു​ടെ പുരോ​ഗതി രേഖ​പ്പെ​ടു​ത്തുക

വായി​ക്കാ​നും പഠിപ്പി​ക്കാ​നും ഉള്ള നിങ്ങളു​ടെ കഴിവു​കൾക്കു മൂർച്ച കൂട്ടുക. അതിൽ എത്ര​ത്തോ​ളം പുരോ​ഗ​മി​ച്ചെന്നു രേഖ​പ്പെ​ടു​ത്തി​വെ​ക്കാം.

ഇതും ഇഷ്ടപ്പെട്ടേക്കാം

വീഡിയോ പരമ്പര

വായി​ക്കു​ന്ന​തി​ലും പഠിപ്പി​ക്കു​ന്ന​തി​ലും അർപ്പിതരായിരിക്കുകവീഡിയോകൾ

ഒരു സദസ്സിനു മുമ്പിൽ വായി​ക്കാ​നും അവരെ പഠിപ്പി​ക്കാ​നും ഉള്ള കഴിവു​കൾ വളർത്തുക.