വാച്ച്ടവർ ലൈബ്രറി
വാച്ച്ടവർ ലൈബ്രറി ഇൻസ്റ്റാൾ ചെയ്യാം
വാച്ച്ടവർ ലൈബ്രറി ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുന്നതിന്:
1. ഈ പേജിലെ ഡൗൺലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
2. ലിസ്റ്റിൽനിന്ന് നിങ്ങളുടെ ഭാഷ തിരഞ്ഞെടുക്കുക, എന്നിട്ട് വാച്ച്ടവർ ലൈബ്രറി .exe ഫയൽ ലഭിക്കുന്നതിന് ഡൗൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക.
3. ഡൗൺലോഡ് ചെയ്ത ഫയൽ ഇൻസ്റ്റാൾ ചെയ്യുന്നതിന് ഡബിൾ ക്ലിക്ക് ചെയ്തിട്ട്, സ്ക്രീനിൽ വരുന്ന നിർദേശങ്ങൾ പാലിക്കുക.
4. വാച്ച്ടവർ ലൈബ്രറി പാക്കേജ് ഇപ്പോൾ ഇൻസ്റ്റാൾ ആയെങ്കിലും അതിലുള്ള വിവരങ്ങൾ ഇപ്പോഴും ഡൗൺലോഡ് ആയിട്ടില്ല, അതിനായി താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക:
a. വാച്ച്ടവർ ലൈബ്രറി തുറക്കുക.
b. സഹായം എന്നതിലേക്കു പോയിട്ട് ലൈബ്രറിയിലെ വിവരങ്ങൾ ഡൗൺലോഡ് ചെയ്യുന്നതിനായി അപ്ഡേറ്റുകൾ ഉണ്ടോ എന്നു നോക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
അതല്ലെങ്കിൽ അപ്ഡേറ്റ് ചെയ്ത പാക്കേജ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള മറ്റൊരു വഴി: “വാച്ച്ടവർ ലൈബ്രറി അപ്ഡേറ്റ് ചെയ്യാൻ” എന്ന പേജിലെ നിർദേശങ്ങൾ അനുസരിക്കുക.