വാച്ച്‌ടവർ ലൈബ്രറി
സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ—വാച്ച്‌ടവർ ലൈബ്രറി
വാച്ച്‌ടവർ ലൈബ്രറി പ്രവർത്തിക്കുന്നതിന് വിൻഡോസ് 7-ഓ അതിലും പുതുതോ ആയ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉള്ള കമ്പ്യൂട്ടറോ ലാപ്ടോപ്പോ വേണം. ഇനി നിങ്ങളുടെ കമ്പ്യൂട്ടറിലുള്ളത് എആർഎം പ്രോസസ്സറാണെങ്കിൽ വിൻഡോസ് 11 ആവശ്യമാണ്.
വാച്ച്‌ടവർ ലൈബ്രറി അപ്‌ഡേറ്റ് ചെയ്യാൻ കഴിയുന്നില്ല എന്ന മെസേജ് തുടർച്ചയായി കാണുന്നെങ്കിൽ നിങ്ങൾക്ക് അത് സ്വന്തമായി അപ്‌ഡേറ്റ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ സഹായിക്കും:
JW.ORG-ലെ വാച്ച്‌ടവർ ലൈബ്രറി അപ്‌ഡേറ്റ് ചെയ്യാൻ എന്ന പേജിലേക്ക് പോകുക.
നിങ്ങളുടെ ഭാഷയിലുള്ള വാച്ച്‌ടവർ ലൈബ്രറി അപ്‌ഡേറ്റ് പാക്കേജ് ഡൗൺലോഡ് ചെയ്യുക.
“അപ്‌ഡേറ്റ് പാക്കേജ് ഇൻസ്റ്റാൾ ചെയ്യുന്നതിന്” എന്ന തലക്കെട്ടിനു കീഴിൽ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ പാലിക്കുക.
ഇതൊക്കെ ചെയ്തിട്ടും അപ്‌ഡേറ്റ് ആകുന്നില്ലെങ്കിൽ താഴെ പറയുന്നത് ചെയ്തുനോക്കുക:
ഫയൽ എക്സ്പ്ലോററിലെ ഈ ഫോൾഡർ തുറക്കുക: “C:\ProgramData\Watchtower\WTLibrary.”
പിൻവരുന്ന രണ്ട് ഫയലുകൾ ഡിലീറ്റ് ചെയ്യുക:
എ. ca-bundle.zip
ബി. cert.pem
മുകളിൽ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്കു കഴിയുന്നില്ലെങ്കിൽ, വാച്ച്‌ടവർ ലൈബ്രറി ഉപയോഗിച്ച് പരിചയമുള്ള ഒരു സുഹൃത്തിനോടു സഹായം ചോദിക്കുകയോ അടുത്തുള്ള ഞങ്ങളുടെ ബ്രാഞ്ചോഫീസുമായി ബന്ധപ്പെടുകയോ ചെയ്യുക.
വാച്ച്‌ടവർ ലൈബ്രറി ഉപയോഗിച്ച് പരിചയമുള്ള ഒരു സുഹൃത്തിനോടു സഹായം ചോദിക്കുക. അതിന് കഴിഞ്ഞില്ലെങ്കിൽ അടുത്തുള്ള ബ്രാഞ്ചോഫീസുമായി ബന്ധപ്പെടുക.