JW ലൈബ്രറി
പ്രസിദ്ധീകരണങ്ങൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുക—ഐ.ഒ.എസ്
JW ലൈബ്രറി ഉപയോഗിച്ച് നിങ്ങൾക്ക് നൂറുകണക്കിനു പുസ്തകങ്ങളും ലഘുപത്രികകളും ലഘുലേഖകളും വായിക്കാനും വീഡിയോകൾ കാണാനും കഴിയും.
പ്രസിദ്ധീകരണങ്ങൾ ഡൗൺലോഡ് ചെയ്യാനും ക്രമീകരിക്കാനും പിൻവരുന്ന നിർദേശങ്ങൾ പാലിക്കുക:
പ്രസിദ്ധീകരണം ഡൗൺലോഡ് ചെയ്യുക
ഇന്റർനെറ്റ് സൗകര്യം ഇല്ലാത്തപ്പോൾപോലും വായിക്കാനും പഠിക്കാനും യഥേഷ്ടം പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യാൻ ഇതിലൂടെ നിങ്ങൾക്കു കഴിയും.
ഇനവിവരപ്പട്ടികയിൽനിന്ന് പ്രസിദ്ധീകരണങ്ങൾ തിരഞ്ഞെടുത്താൽ അവയുടെ ഒരു പട്ടിക കാണാം.
ഭാഷകൾ എന്ന ബട്ടണിൽ തൊട്ടാൽ പ്രസിദ്ധീകരണങ്ങൾ ലഭ്യമായിരിക്കുന്ന എല്ലാ ഭാഷകളും കാണാനാകും. നിങ്ങൾക്ക് ആവശ്യമുള്ള ഭാഷ തിരഞ്ഞെടുക്കുക. നിങ്ങൾ മിക്കപ്പോഴും ഉപയോഗിക്കുന്ന ഭാഷകളായിരിക്കും പട്ടികയിൽ ആദ്യം വരുന്നത്. മറ്റൊരു ഭാഷ ടൈപ്പ് ചെയ്തുകൊണ്ടും നിങ്ങൾക്ക് പട്ടികയിൽ നിന്ന് അത് കണ്ടെത്താം.
JW ലൈബ്രറിയിൽനിന്ന് പ്രസിദ്ധീകരണങ്ങൾ കണ്ടെത്താൻ പല വിധങ്ങളുണ്ട്.
ഇനമനുസരിച്ച് എന്നതു തിരഞ്ഞെടുത്താൽ നിങ്ങൾക്കു വേണ്ട ഭാഷയിലെ പ്രസിദ്ധീകരണങ്ങൾ ഇനമനുസരിച്ച് അതായാത് പുസ്തകങ്ങൾ, ലഘുലേഖകൾ, വീഡിയോകൾ എന്നിങ്ങനെ കാണാനാകും. അതിൽ ഏതെങ്കിലും ഒന്നിൽ തൊട്ടാൽ തിരഞ്ഞെടുക്കാനുള്ള കൂടുതൽ സാധ്യതകൾ കിട്ടും. അതായത് വീക്ഷാഗോപുരം വർഷമനുസരിച്ചോ വീഡിയോകൾ ഇനമനുസരിച്ചോ ഒക്കെ ലഭിക്കും. എല്ലാ തരങ്ങളും എന്നത് തിരഞ്ഞെടുത്താൽ വീണ്ടും പ്രസിദ്ധീകരണങ്ങളുടെ പഴയ പട്ടിക കാണാം.
പുതിയവ എന്നതു തിരഞ്ഞെടുത്താൽ ആപ്ലിക്കേഷനിൽ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ കാണാം.
ഇതുവരെ ഡൗൺലോഡ് ചെയ്തിട്ടില്ലാത്ത പ്രസിദ്ധീകരണത്തിന് മേഘത്തിന്റെ ചിഹ്നമായിരിക്കുമുള്ളത്. ഒരു പ്രസിദ്ധീകരണത്തിൽ തൊട്ടാൽ അത് ഡൗൺലോഡ് ചെയ്യാം. ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ മേഘചിഹ്നം അപ്രത്യക്ഷമാകും. നിങ്ങൾക്ക് അത് വായിക്കണമെങ്കിൽ വീണ്ടും അവിടെ തൊടുക.
ഡൗൺലോഡ് ചെയ്തവ എന്നതു തിരഞ്ഞെടുത്താൽ ഡൗൺലോഡ് ചെയ്തിട്ടുള്ള ഏത് ഭാഷയിലുള്ള പ്രസിദ്ധീകരണങ്ങളും കാണാനാകും. ഈ പട്ടികയിലുള്ളവയെ ‘കൂടെക്കൂടെ ഉപയോഗിക്കുന്നവ,’ ‘ഇടയ്ക്കുമാത്രം ഉപയോഗിക്കുന്നവ,’ ‘വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ’ എന്നിങ്ങനെ ക്രമീകരിക്കാനാകും.
പ്രസിദ്ധീകരണം നീക്കം ചെയ്യുക
ഒരു പ്രസിദ്ധീകരണം ആവശ്യമില്ലെങ്കിലോ ഉപകരണത്തിന്റെ മെമ്മറി കൂട്ടണമെങ്കിലോ അത് നീക്കം ചെയ്യാം.
അതിനായി പ്രസിദ്ധീകരണങ്ങൾ എന്നതു തിരഞ്ഞെടുക്കുക. തെളിഞ്ഞുവരുന്ന പ്രസിദ്ധീകരണങ്ങളുടെ പട്ടികയിൽനിന്ന് ഏത് ഇനം പ്രസിദ്ധീകരണം വേണമെന്ന് തിരഞ്ഞെടുക്കുക. (ഉദാഹരണത്തിന് പുസ്തകങ്ങൾ) എന്നിട്ട് തിരഞ്ഞെടുക്കുക ബട്ടണിൽ അമർത്തുക, തുടർന്ന് നീക്കം ചെയ്യേണ്ട പ്രസിദ്ധീകരണങ്ങളിൽ ഓരോന്നിലും തൊടുക. എന്നിട്ട് നീക്കം ചെയ്യുക എന്ന ചിഹ്നത്തിൽ തൊടുക. അപ്പോൾ തെളിഞ്ഞുവരുന്ന പ്രസിദ്ധീകരണങ്ങൾ നീക്കംചെയ്യുക എന്നതിൽ അമർത്തുക.
മെമ്മറി കൂട്ടാനായി വലുപ്പം കൂടിയതും ഇടയ്ക്കു മാത്രം ഉപയോഗിക്കുന്നതും ആയ പ്രസിദ്ധീകരണങ്ങൾ നീക്കം ചെയ്യാവുന്നതാണ്. അതിന് ഡൗൺലോഡ് ചെയ്തവ എന്നതിനു കീഴിലെ ഇടയ്ക്കു മാത്രം ഉപയോഗിക്കുന്നവ, വലുപ്പം കൂടിയവ എന്നതിൽനിന്ന് തിരഞ്ഞെടുക്കുക. അതിൽനിന്ന് ആവശ്യമില്ലാത്ത പ്രസിദ്ധീകരണങ്ങൾ നീക്കം ചെയ്യുക.
പ്രസിദ്ധീകരണം പുതുക്കുക
നിങ്ങൾ ഡൗൺലോഡ് ചെയ്ത ചില പ്രസിദ്ധീകരണങ്ങൾ പുതുക്കിയിട്ടുണ്ടാകാം.
അത്തരം പ്രസിദ്ധീകരണങ്ങൾക്കു സമീപം പുതുക്കൽ ചിഹ്നം കാണാനാകും. ആ പ്രസിദ്ധീകരണത്തിൽ തൊട്ടാൽ കാലികമായ പതിപ്പ് ലഭ്യമാണ് എന്ന സന്ദേശം കാണാം. പുതുക്കുന്നതിനുവേണ്ടി ഡൗൺലോഡ് തിരഞ്ഞെടുക്കുക. എന്നാൽ പിന്നീട് എന്നത് തിരഞ്ഞെടുത്താൽ ഇപ്പോഴുള്ള പതിപ്പ് തന്നെ തുടർന്നും വായിക്കാം.
ഡൗൺലോഡ് ചെയ്ത പ്രസിദ്ധീകരണത്തിന്റെ പുതുക്കിയ പതിപ്പ് ലഭ്യമാണോ എന്ന് അറിയാൻ ഇനവിവരപ്പട്ടികയിലെ പ്രസിദ്ധീകരണങ്ങൾ എന്നതു തിരഞ്ഞെടുക്കുക. പതിപ്പ് പുതുക്കിയിട്ടില്ലെങ്കിൽ പുതുക്കാനുള്ളവ എന്ന ഒരു ഭാഗം കാണാനാകും. അത് തിരഞ്ഞെടുത്താൽ പുതുക്കാത്ത പ്രസിദ്ധീകരണങ്ങളുടെ പട്ടിക കിട്ടും. ഒരു പ്രസിദ്ധീകരണത്തിൽ തൊട്ടാൽ അതു മാത്രം പുതുക്കുകയും എല്ലാം പുതുക്കുക എന്ന ചിഹ്നത്തിൽ തൊട്ടാൽ എല്ലാം പുതുക്കുകയും ചെയ്യും.
2015 ഫെബ്രുവരിയിൽ ഈ സവിശേഷതകൾ JW ലൈബ്രറി 1.4-നോടൊപ്പം പുറത്തിറങ്ങി. ഇത് ഐ.ഒ.എസ് 6.0-ലും പിന്നീടുള്ള വേർഷനുകളിലും ലഭ്യമാണ്. ഈ സവിശേഷതകൾ നിങ്ങൾക്ക് ലഭിക്കുന്നില്ലെങ്കിൽ “JW ലൈബ്രറി ഉപയോഗിച്ചുതുടങ്ങുക—ഐ.ഒ.എസ്” എന്ന ലേഖനത്തിനു കീഴിലുള്ള ‘ഏറ്റവും പുതിയ സവിശേഷതകൾ ലഭിക്കുന്നതിന്’ എന്നതിനു കീഴിലെ വിവരങ്ങൾ നോക്കുക.