വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

JW ലൈ​ബ്ര​റി

പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ നിങ്ങളു​ടെ സൗകര്യാർഥം ക്രമീ​ക​രി​ക്കു​കഐ.ഒ.എസ്‌

പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ നിങ്ങളു​ടെ സൗകര്യാർഥം ക്രമീ​ക​രി​ക്കു​കഐ.ഒ.എസ്‌

നിങ്ങളു​ടെ വായന ആസ്വാ​ദ്യ​ക​ര​മാ​ക്കാൻ JW ലൈ​ബ്ര​റി​യിൽ അനേകം സവി​ശേ​ഷ​ത​ക​ളുണ്ട്‌. നിങ്ങൾ ഒരു ലേഖന​മോ അധ്യാ​യ​മോ വായി​ക്കു​മ്പോൾ ഈ സവി​ശേ​ഷ​ത​കൾ സ്‌ക്രീ​നി​ന്റെ മുകൾവ​ശത്ത്‌ കാണാനാകും.

അതിന്റെ പ്രവർത്ത​ന​ങ്ങൾ അറിയാൻ കൂടു​ത​ലാ​യി എന്ന ബട്ടണിൽ അമർത്തുക.

നിങ്ങളു​ടെ വായന ആസ്വാ​ദ്യ​ക​ര​മാ​ക്കാൻ പിൻവ​രു​ന്ന നിർദേ​ശ​ങ്ങൾ പാലി​ക്കു​ക:

  • ഭാഷ മാറ്റുക

  • അക്ഷരവ​ലു​പ്പം ക്രമീ​ക​രി​ക്കു​ക

  • എഴുത്തു​രൂ​പ​മോ ചിത്ര​രൂ​പ​മോ തിര​ഞ്ഞെ​ടു​ക്കു​ക

  • തുറക്കുക

  • ബൈബി​ളു​കൾ തിര​ഞ്ഞെ​ടു​ക്കു​ക

ഭാഷ മാറ്റുക

നിങ്ങൾ വായി​ക്കു​ന്ന ലേഖന​ത്തി​ന്റെ​യോ അധ്യാ​യ​ത്തി​ന്റെ​യോ ഭാഷ മാറ്റാം.

  • കൂടാതെ നിങ്ങൾ വായി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ലേഖനം ഏതെല്ലാം ഭാഷക​ളി​ലു​ണ്ടെന്ന്‌ അറിയാൻ ഭാഷകൾ എന്ന ബട്ടണിൽ അമർത്തുക. നിങ്ങൾ മിക്ക​പ്പോ​ഴും ഉപയോ​ഗി​ക്കു​ന്ന ഭാഷക​ളാ​യി​രി​ക്കും പട്ടിക​യിൽ ആദ്യം വരുന്നത്‌. വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ ലളിത​മാ​യ പതിപ്പും (ഇംഗ്ലീഷ്‌) അവിടെ കാണാം. ഇനി നിങ്ങൾക്ക്‌ മറ്റൊരു ഭാഷ വേണ​മെ​ങ്കിൽ അത്‌ ടൈപ്പ്‌ ചെയ്‌തു​കൊ​ണ്ടും പട്ടിക​യിൽ നിന്ന്‌ അത്‌ കണ്ടെത്താം.

  • ഡൗൺലോഡ്‌ ചെയ്യാത്ത ഭാഷയി​ലു​ള്ള പ്രസി​ദ്ധീ​ക​ര​ണം മേഘത്തി​ന്റെ ചിഹ്നത്തി​ലാ​യി​രി​ക്കും കാണുക. അത്‌ ഡൗൺലോഡ്‌ ചെയ്യാൻ ആ ഭാഷയിൽ തൊടുക. ഡൗൺലോഡ്‌ ചെയ്‌തു​ക​ഴി​ഞ്ഞാൽ മേഘത്തി​ന്റെ ചിഹ്നം അപ്രത്യ​ക്ഷ​മാ​കും. അതിൽ വീണ്ടും തൊട്ടാൽ നിങ്ങൾക്കു വായി​ക്കാ​നാ​കും.

അക്ഷരവ​ലു​പ്പം ക്രമീ​ക​രി​ക്കു​ക

അക്ഷരത്തി​ന്റെ വലുപ്പം നിങ്ങളു​ടെ ഇഷ്ടാനു​സ​ര​ണം മാറ്റാം.

അതായത്‌ അക്ഷരവ​ലു​പ്പം എന്നത്‌ ഉപയോ​ഗിച്ച്‌ അക്ഷരങ്ങൾ ചെറു​തോ വലുതോ ആക്കാം. പിന്നീട്‌ ആ വലുപ്പ​ത്തി​ലാ​യി​രി​ക്കും പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ മുഴു​വ​നും.

എഴുത്തു​രൂ​പ​മോ ചിത്ര​രൂ​പ​മോ തിര​ഞ്ഞെ​ടു​ക്കു​ക

ചില ലേഖന​ങ്ങ​ളിൽ എഴുത്തി​നോ​ടൊ​പ്പം ചിത്ര​ങ്ങ​ളും കാണാ​നാ​കും. ഇവയിൽ നിങ്ങൾക്ക്‌ ഇഷ്ടമു​ള്ളത്‌ തിര​ഞ്ഞെ​ടു​ക്കാൻ അതിനുള്ള ബട്ടൺ ഉപയോ​ഗി​ക്കു​ക.

  • ചിത്ര​രൂ​പ​ത്തി​ലു​ള്ളത്‌: പ്രസി​ദ്ധീ​ക​ര​ണം അച്ചടിച്ച താളി​ലേ​തു​പോ​ലെ​യാ​യി​രി​ക്കും ചിത്ര​രൂ​പ​ത്തി​ലു​ള്ളത്‌. പലരും ഈ രീതി ഇഷ്ടപ്പെ​ടു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, പാട്ടു​പു​സ്‌ത​ക​മാ​ണെ​ങ്കിൽ സംഗീ​ത​നോ​ട്ടു​ക​ളും ഒപ്പം കാണാ​നാ​കും.

  • എഴുത്തു​രൂ​പ​ത്തി​ലു​ള്ളത്‌: എഴുത്തു​രൂ​പ​ത്തി​ലു​ള്ള​വ​യിൽ കാണുന്ന ബൈബിൾവാ​ക്യ​ത്തി​ലേക്കു പോകാ​നാ​കും. നിങ്ങൾ ക്രമീ​ക​രി​ച്ചു​വെച്ച വലുപ്പ​ത്തി​ലാ​യി​രി​ക്കും വാക്യങ്ങൾ കാണു​ന്നത്‌.

തുറക്കുക

JW ലൈ​ബ്ര​റി​യിൽ നിങ്ങൾ വായിച്ച കാര്യം മറ്റൊരു ആപ്പിൽ തുറക്കാൻ തുറക്കുക എന്ന സവി​ശേ​ഷത ഉപയോ​ഗി​ക്കു​ക.

ഏതെല്ലാം സൈറ്റു​കൾ ലഭ്യമാ​യി​രി​ക്കു​ന്നു എന്ന്‌ അറിയാൻ തുറക്കുക എന്നതിൽ തൊടുക. ഉദാഹ​ര​ണ​ത്തിന്‌, വാച്ച്‌ടവർ ഓൺലൈൻ ലൈ​ബ്ര​റി​യിൽ നിങ്ങൾ വായിച്ച ലേഖനം തുറക്കാൻ ഓൺ​ലൈൻ ലൈ​ബ്ര​റി തിര​ഞ്ഞെ​ടു​ക്കു​ക.

ബൈബി​ളു​കൾ തിര​ഞ്ഞെ​ടു​ക്കു​ക

പ്രസി​ദ്ധീ​ക​ര​ണ​ത്തി​ലുള്ള ഏതെങ്കി​ലും ബൈബിൾവാ​ക്യ​ത്തിൽ തൊടു​മ്പോൾ അവ കാണാ​നാ​കും. അവിടെ ഏതെല്ലാം ബൈബി​ളു​കൾ ഉൾപ്പെ​ടു​ത്ത​ണ​മെ​ന്നു തീരു​മാ​നി​ക്കാൻ തിര​ഞ്ഞെ​ടു​ക്കു​ക എന്നതിൽ തൊടുക.

ഭാഷാ​ന്ത​ര​ങ്ങൾ കൂട്ടി​ച്ചേർക്കു​ന്ന​തി​നോ ഒഴിവാ​ക്കു​ന്ന​തി​നോ ചേർക്കുക അല്ലെങ്കിൽ നീക്കം ചെയ്യുക എന്ന ബട്ടണുകൾ ഉപയോ​ഗി​ക്കു​ക. ബൈബി​ളു​ക​ളു​ടെ ക്രമം ആവശ്യാ​നു​സ​ര​ണം നീക്കാ​വു​ന്ന​താണ്‌.

JW ലൈ​ബ്ര​റി​യിൽ ലഭ്യമായ ബൈബി​ളു​ക​ളെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ “ബൈബിളുകൾ ഡൗൺലോഡ്‌ ചെയ്‌ത്‌ ഉപയോ​ഗി​ക്കു​ക—ഐ.ഒ.എസ്‌” എന്നതു കാണുക.

2015 ഫെബ്രു​വ​രി​യിൽ ഈ സവി​ശേ​ഷ​ത​കൾ JW ലൈ​ബ്ര​റി 1.4-നോ​ടൊ​പ്പം പുറത്തി​റ​ങ്ങി. ഇത്‌ ഐ.ഒ.എസ്‌ 6.0-ലും പിന്നീ​ടു​ള്ള വേർഷ​നു​ക​ളി​ലും ലഭ്യമാണ്‌. ഈ സവി​ശേ​ഷ​ത​കൾ നിങ്ങൾക്ക്‌ ലഭിക്കു​ന്നി​ല്ലെ​ങ്കിൽ “JW ലൈ​ബ്ര​റി ഉപയോ​ഗി​ച്ചു​തു​ട​ങ്ങുകഐ.ഒ.എസ്‌” എന്ന ലേഖന​ത്തി​നു കീഴി​ലു​ള്ള ‘ഏറ്റവും പുതിയ സവി​ശേ​ഷ​ത​കൾ ലഭിക്കു​ന്ന​തിന്‌” എന്നതിനു കീഴിലെ വിവരങ്ങൾ നോക്കുക.