JW ലൈബ്രറി
അടയാളം വെക്കുക, ഉപയോഗിക്കുക—ആൻഡ്രോയ്‌ഡ്
JW ലൈബ്രറിയിലെ അടയാളം വെക്കാനുള്ള സൗകര്യം ഉപയോഗിച്ച് നിങ്ങൾക്കു ഏതൊരു പ്രസിദ്ധീകരണത്തിലും അടയാളം വെക്കാം; അച്ചടിച്ച പുസ്‌തകത്തിൽ റിബൺ ഉപയോഗിച്ച് അടയാളം വെക്കുന്നതുപോലെ. JW ലൈബ്രറിയിലെ ഓരോ പ്രസിദ്ധീകരണത്തിലും ഇതുപോലെ പത്ത് അടയാളം വരെ വെക്കാനാകും.
അടയാളം വെക്കാൻ പിൻവരുന്ന നിർദേശങ്ങൾ പാലിക്കുക:
പുതിയ ഒരു അടയാളം വെക്കാൻ
ഒരു ലേഖനത്തിനോ അധ്യായത്തിനോ ഖണ്ഡികയ്ക്കോ അല്ലെങ്കിൽ ഒരു ബൈബിൾവാക്യത്തിനുപോലും അടയാളം വെക്കാനാകും.
ലേഖനത്തിനോ അധ്യായത്തിനോ അടയാളം വെക്കാൻ അടയാള റിബണിന്റെ ചിഹ്നത്തിൽ തൊടുക. അപ്പോൾ, അടയാള റിബണുകളുടെ ഒരു ലിസ്റ്റ് തുറന്നുവരും. തുറന്നുവെച്ചിരിക്കുന്ന ലേഖനത്തിനോ അധ്യായത്തിനോ അടയാളം വെക്കാൻ ഒരു റിബണിൽ തൊടുക.
ഒരു ഖണ്ഡികയ്ക്കോ ബൈബിൾവാക്യത്തിനോ അടയാളം വെക്കാൻ അതിൽ തൊടുക. അപ്പോൾ തെളിയുന്ന ഇനവിവരപ്പട്ടികയിൽനിന്ന് അടയാള റിബൺ തിരഞ്ഞെടുക്കുക.
അടയാളം വെക്കുന്നതിലേക്കു പോകാൻ
അടയാളം വെച്ച ഭാഗം കാണാൻ, അടയാളം വെച്ചിരിക്കുന്ന പുസ്തകം തുറക്കുക. എന്നിട്ട് അടയാള റിബണിന്റെ ചിഹ്നത്തിൽ തൊടുക. അപ്പോൾ തെളിയുന്ന ലിസ്റ്റിൽനിന്ന് തിരഞ്ഞെടുക്കുക.
അടയാളം വെക്കുന്നത് ഉപയോഗിക്കാൻ
വെച്ച അടയാളം നിങ്ങൾക്ക് നീക്കം ചെയ്യാനോ മാറ്റാനോ കഴിയും.
നീക്കം ചെയ്യാനാണെങ്കിൽ അടയാള റിബണിൽ തൊടുക. എന്നിട്ട്, കളയേണ്ട അടയാളത്തിന്റെ അടുത്തായി കാണുന്ന കൂടതലായി എന്ന ബട്ടണിൽ തൊടുക. എന്നിട്ട് നീക്കം ചെയ്യുക എന്നതിൽ അമർത്തുക.
വെച്ച അടയാളത്തിനു പകരം പുതിയ അടയാളം വെക്കുന്നതിന് അടയാള റിബണിന്റെ ചിഹ്നത്തിൽ തൊടുക. വെച്ച അടയാളത്തിൽ കൂടുതലായി എന്നതിൽ അമർത്തുമ്പോൾ തെളിയുന്ന മാറ്റിവെക്കുക എന്നതിൽ തൊടുക. അപ്പോൾ പഴയ അടയാളത്തിനു പകരം നിങ്ങൾ ഇപ്പോൾ വായിച്ചുനിറുത്തിയിടത്ത് പുതിയ അടയാളം വരും. ദിവസേനയുള്ള ബൈബിൾവായനയും മറ്റും പിൻപറ്റാൻ ഈ സൗകര്യം സഹായകമാണ്.
ഈ സവിശേഷതകൾ 2014 മെയ്യിൽ JW ലൈബ്രറി 1.2-നോടൊപ്പം, പുറത്തിറങ്ങി. ഇത് ആൻഡ്രോയ്‌ഡ് 2.3-ലും പിന്നീടുള്ള വേർഷനുകളിലും ലഭ്യമാണ്. ഈ സവിശേഷതകൾ നിങ്ങൾക്ക് ലഭിക്കുന്നിലെങ്കിൽ “JW ലൈബ്രറി ഉപയോഗിച്ചുതുടങ്ങുക—ആൻഡ്രോയ്‌ഡ്” എന്ന ലേഖനത്തിനു കീഴിലുള്ള ‘ഏറ്റവും പുതിയ സവിശേഷതകൾ ലഭിക്കുന്നതിന്’ എന്നതിനു കീഴിലെ വിവരങ്ങൾ നോക്കുക.