JW ലൈബ്രറി
അടയാളപ്പെടുത്തുക—ആൻഡ്രോയ്‌ഡ്
JW ലൈബ്രറിയിൽ പ്രസിദ്ധീകരണങ്ങൾ വായിക്കുകയോ പഠിക്കുകയോ ചെയ്യുമ്പോൾ വാക്കോ വാചകമോ അടയാളപ്പെടുത്താനാകും.
അടയാളപ്പെടുത്തുക എന്ന സവിശേഷത ഉപയോഗിക്കാൻ പിൻവരുന്ന നിർദേശങ്ങൾ പാലിക്കുക:
പുതിയ ഒന്ന് അടയാളപ്പെടുത്താൻ
ഒരു വാക്കോ വാചകമോ അടയാളപ്പെടുത്താൻ രണ്ടു വഴികളുണ്ട്.
ഒരു വാക്ക് തിരഞ്ഞെടുക്കാൻ അതിൽ അല്പനേരം അമർത്തുക. അപ്പോൾ തെളിയുന്ന കളർ ചിഹ്നം ഉപയോഗിച്ച് ആവശ്യാനുസരണം അടയാളപ്പെടുത്താം. നിങ്ങൾക്കു താത്പര്യമുള്ള ഒരു നിറം തിരഞ്ഞെടുക്കാൻ സ്‌ക്രീനിൽ തെളിയുന്ന അടയാളപ്പെടുത്തുക ബട്ടണിൽ തൊടുക.
ഒറ്റ പ്രാവശ്യം തൊടുന്നതുകൊണ്ട് മാത്രം വാക്കുകളോ വാചകങ്ങളോ അടയാളപ്പെടുത്തുന്നതിന് അല്പനേരം അമർത്തുക, തുടർന്ന് നീക്കുക. അപ്പോൾ വിരലോടിയ ഭാഗത്തിന് അടയാളം വരും. അല്പനേരത്തേക്ക് ഒരു മെനു തെളിയും. അത് ഉപയോഗിച്ച് നിങ്ങൾ അടയാളപ്പെടുത്തിയ ഭാഗത്തിന്റെ നിറം മാറ്റാനോ നീക്കം ചെയ്യാനോ കഴിയും.
അടയാളപ്പെടുത്തിയത് മാറ്റംവരുത്താൻ
അടയാളപ്പെടുത്തിയ ഭാഗത്തിന്റെ നിറം മാറ്റാൻ ആ ഭാഗത്ത് തൊട്ടിട്ട് പുതിയൊരു നിറം തിരഞ്ഞെടുക്കുക. അടയാളപ്പെടുത്തിയ ഭാഗത്തിന്റെ നിറം നീക്കം ചെയ്യാൻ അവിടെ തൊട്ടതിനു ശേഷം നീക്കം ചെയ്യുക എന്ന ബട്ടണിൽ അമർത്തുക.
2015 നവംബറിൽ ഈ സവിശേഷതകൾ JW ലൈബ്രറി 1.6-നോടൊപ്പം പുറത്തിറങ്ങി. ഇത് ആൻഡ്രോയ്‌ഡ് 4.0-ലും പിന്നീടുള്ള വേർഷനുകളിലും ലഭ്യമാണ്. ഈ സവിശേഷതകൾ നിങ്ങൾക്ക് ലഭിക്കുന്നില്ലെങ്കിൽ “JW ലൈബ്രറി ഉപയോഗിച്ചുതുടങ്ങുക—ആൻഡ്രോയ്‌ഡ്” എന്ന ലേഖനത്തിനു കീഴിലുള്ള ‘ഏറ്റവും പുതിയ സവിശേഷതകൾ ലഭിക്കുന്നതിന്’ എന്നതിനു കീഴിലെ വിവരങ്ങൾ നോക്കുക.