JW ലൈബ്രറി
ബൈബിളുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുക—ആൻഡ്രോയ്ഡ്
ബൈബിൾ വായിക്കുന്നതിനും പഠിക്കുന്നതിനും വേണ്ടിയാണ് പ്രധാനമായും JW ലൈബ്രറി.
ബൈബിളുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനായി പിൻവരുന്ന നിർദേശങ്ങൾ പാലിക്കുക:
ബൈബിൾ ഡൗൺലോഡ് ചെയ്യാൻ
ബൈബിൾഭാഷാന്തരങ്ങൾ ഡൗൺലോഡ് ചെയ്തിട്ടുണ്ടെങ്കിൽ ഇന്റർനെറ്റ് സൗകര്യം ഇല്ലാത്തപ്പോഴും അത് വായിക്കുകയും പഠിക്കുകയും ചെയ്യാം.
ഇനവിവരപ്പട്ടിക തുറന്ന് ബൈബിൾ തിരഞ്ഞെടുത്താൽ ബൈബിൾപുസ്തകങ്ങളുടെ ഒരു പട്ടിക കാണാം.
ഏതെല്ലാം ബൈബിളുകൾ ലഭ്യമാണെന്ന് അറിയാൻ ഭാഷ ബട്ടണിൽ തൊടുക. നിങ്ങൾ മിക്കപ്പോഴും ഉപയോഗിക്കുന്ന ഭാഷാന്തരങ്ങളായിരിക്കും പട്ടികയിൽ ആദ്യം വരുന്നത്. നിങ്ങൾക്ക് ആവശ്യമുള്ള ഭാഷയോ ഭാഷാന്തരത്തിന്റെ പേരോ ടൈപ്പ് ചെയ്യുക. ഉദാഹരണത്തിന്, “int” എന്നു ടൈപ്പ് ചെയ്താൽ ഇംഗ്ലീഷിലുള്ള കിങ്ഡം ഇന്റർലീനിയർ കാണാം. ഇനി “port” എന്നാണെങ്കിൽ പോർച്ചുഗീസിലുള്ള എല്ലാ ബൈബിളുകളും.
ഇതുവരെ ഡൗൺലോഡ് ചെയ്തിട്ടില്ലാത്ത ബൈബിളുകൾ മേഘത്തിന്റെ ചിഹ്നത്തിൽ കാണാം. ആ ചിഹ്നത്തിൽ തൊട്ടാൽ അത് ഡൗൺലോഡ് ആകും. ബൈബിൾ ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ മേഘത്തിന്റെ ചിഹ്നം അപ്രത്യക്ഷമാകും. പിന്നെ അതിൽ തൊട്ടാൽ ബൈബിൾ വായിക്കാനാകും.
നിങ്ങൾക്ക് ആവശ്യമുള്ള ഭാഷാന്തരം ലഭ്യമല്ലെങ്കിൽ പിന്നീട് നോക്കുക. അവ ലഭ്യമാകുന്നതനുസരിച്ച് പട്ടികയോടൊപ്പം ചേർക്കുന്നതാണ്.
ബൈബിൾ നീക്കം ചെയ്യാൻ
ഏതെങ്കിലും ഒരു ബൈബിൾഭാഷാന്തരം ആവശ്യമില്ലെങ്കിലോ ഉപകരണത്തിന്റെ മെമ്മറി കൂട്ടണമെങ്കിലോ നിങ്ങൾക്ക് അതു നീക്കം ചെയ്യാം.
അതിനായി ഇനവിവരപ്പട്ടിക തുറന്ന് ബൈബിൾ തിരഞ്ഞെടുക്കുക. എന്നിട്ട് ഭാഷ ബട്ടൺ തൊടുക, അപ്പോൾ ബൈബിൾപുസ്തകങ്ങളുടെ ഒരു പട്ടിക കാണാം. തുടർന്ന് നീക്കം ചെയ്യാൻ ആഗ്രഹിക്കുന്ന ബൈബിളിന്റെ, വലതുവശത്തായി കൊടുത്തിട്ടുള്ള കൂടുതലായി എന്ന ബട്ടണിൽ തൊടുക. എന്നിട്ട് നീക്കം ചെയ്യുക എന്നതിൽ അമർത്തുക.
ബൈബിൾ പുതുക്കാൻ
നിങ്ങൾ ഡൗൺലോഡ് ചെയ്ത ബൈബിൾ ഒരുപക്ഷേ പുതുക്കിയിട്ടുണ്ടാകാം.
അങ്ങനെയുള്ള ബൈബിളുകൾക്ക് ‘പുതുക്കൽ’ ചിഹ്നം കാണാം. അതിൽ തൊട്ടാൽ ഈ പ്രസിദ്ധീകരണത്തിന്റെ കാലികമായ പതിപ്പ് ലഭ്യമാണ് എന്ന സന്ദേശം കാണാം. അതിൽ ഡൗൺലോഡ് എന്നത് തിരഞ്ഞെടുത്താൽ അപ്പോൾത്തന്നെ അത് പുതുക്കാം. പിന്നീട് എന്നതാണെങ്കിൽ മറ്റൊരു സമയത്തും.
ഈ സവിശേഷതകൾ JW ലൈബ്രറി 1.4-നോടൊപ്പം, 2015 ഫെബ്രുവരിയിൽ പുറത്തിറങ്ങി. ഇത് ആൻഡ്രോയ്ഡ് 2.3-ലും പിന്നീടുള്ള വേർഷനുകളിലും ലഭ്യമാണ്. ഈ സവിശേഷതകൾ നിങ്ങൾക്ക് ലഭിക്കുന്നില്ലെങ്കിൽ “JW ലൈബ്രറി ഉപയോഗിച്ചുതുടങ്ങുക—ആൻഡ്രോയ്ഡ്” എന്ന ലേഖനത്തിനു കീഴിലുള്ള ‘ഏറ്റവും പുതിയ സവിശേഷതകൾ ലഭിക്കുന്നതിന്’ എന്നതിനു കീഴിലെ വിവരങ്ങൾ നോക്കുക.