JW ലൈബ്രറി
മുമ്പ് നോക്കിയവ കാണാനും മായ്ക്കാനും—ആൻഡ്രോയ്ഡ്
നിങ്ങൾ വായിച്ച ലേഖനങ്ങളുടെയും ബൈബിളിലെ അധ്യായങ്ങളുടെയും ഒരു രേഖ JW ലൈബ്രറി സൂക്ഷിച്ചുവെക്കാറുണ്ട്. ഉദാഹരണത്തിന്, മുമ്പ് വായിച്ച ഒരു വാക്യത്തിലേക്കു പോകാൻ ഇതു നിങ്ങളെ സഹായിക്കും.
മുമ്പ് നോക്കിയവ എന്ന സവിശേഷത ഉപയോഗിക്കാൻ പിൻവരുന്ന നിർദേശങ്ങൾ പാലിക്കുക:
മുമ്പ് നോക്കിയവ കാണാൻ
നിങ്ങൾ അടുത്തിടെ വായിച്ച തിരുവെഴുത്തുകളും ലേഖനങ്ങളും ഏതൊക്കെയാണെന്ന് അറിയാൻ മുമ്പ് നോക്കിയവ എന്ന ബട്ടണിൽ തൊടുക. ആ പട്ടികയിലെ ഒരു തിരുവെഴുത്തിലോ ലേഖനത്തിലോ തൊട്ടാൽ അത് വീണ്ടും കാണാം.
മുമ്പ് നോക്കിയവയുടെ പട്ടിക നീക്കം ചെയ്യാൻ
മുമ്പ് വായിച്ചതിന്റെ പട്ടികയ്ക്കായി മുമ്പ് നോക്കിയവ എന്നതിൽ തൊടുക. ഈ പട്ടിക നീക്കം ചെയ്യാൻ മായ്ക്കുക എന്നതിൽ തൊടുക.
2014 മെയ്യിൽ ഈ സവിശേഷതകൾ JW ലൈബ്രറി 1.2-നോടൊപ്പം പുറത്തിറങ്ങി. ഇത് ആൻഡ്രോയ്ഡ് 2.3-ലും പിന്നീടുള്ള വേർഷനുകളിലും ലഭ്യമാണ്. ഈ സവിശേഷതകൾ നിങ്ങൾക്കു ലഭിക്കുന്നില്ലെങ്കിൽ “JW ലൈബ്രറി ഉപയോഗിച്ചുതുടങ്ങുക—ആൻഡ്രോയ്ഡ്” എന്ന ലേഖനത്തിനു കീഴിലുള്ള ‘ഏറ്റവും പുതിയ സവിശേഷതകൾ ലഭിക്കുന്നതിന്’ എന്നതിനു കീഴിലെ വിവരങ്ങൾ നോക്കുക.