JW ലൈബ്രറി
പ്രസിദ്ധീകരണങ്ങൾ നിങ്ങളുടെ സൗകര്യാർഥം ക്രമീകരിക്കുക—ആൻഡ്രോയ്‌ഡ്
നിങ്ങളുടെ വായന ആസ്വാദ്യകരമാക്കാൻ JW ലൈബ്രറിയിൽ അനേകം സവിശേഷതകളുണ്ട്. ഈ സവിശേഷതകൾ സ്ക്രീനിന്റെ മുകൾവശത്ത് കാണാനാകും.
അതിന്റെ പ്രവർത്തനങ്ങൾ അറിയാൻ കൂടുതലായി എന്ന ബട്ടണിൽ അമർത്തുക.
പ്രസിദ്ധീകരണങ്ങൾ നിങ്ങളുടെ സൗകര്യാർഥം ക്രമീകരിക്കാൻ പിൻവരുന്ന നിർദേശങ്ങൾ പാലിക്കുക:
ഭാഷ മാറ്റാൻ
നിങ്ങൾ വായിക്കുന്ന ലേഖനത്തിന്റെയോ അധ്യായത്തിന്റെയോ ഭാഷ മാറ്റാം.
കൂടാതെ നിങ്ങൾ വായിച്ചുകൊണ്ടിരിക്കുന്ന ലേഖനം ഏതെല്ലാം ഭാഷകളിലുണ്ടെന്ന് അറിയാൻ ഭാഷകൾ എന്ന ബട്ടണിൽ അമർത്തുക. നിങ്ങൾ മിക്കപ്പോഴും ഉപയോഗിക്കുന്ന ഭാഷകളായിരിക്കും പട്ടികയിൽ ആദ്യം വരുന്നത്. ഇനി നിങ്ങൾക്ക് മറ്റൊരു ഭാഷ വേണമെങ്കിൽ അത് ടൈപ്പ് ചെയ്തുകൊണ്ടും പട്ടികയിൽ നിന്ന് അത് കണ്ടെത്താം.
ഡൗൺലോഡ് ചെയ്യാത്ത ഭാഷയിലുള്ള പ്രസിദ്ധീകരണം മേഘത്തിന്റെ ചിഹ്നത്തിലായിരിക്കും കാണുക. അത് ഡൗൺലോഡ് ചെയ്യാൻ ആ ഭാഷയിൽ തൊടുക. ഡൗൺലോഡ് ചെയ്‌തുകഴിഞ്ഞാൽ മേഘത്തിന്റെ ചിഹ്നം അപ്രത്യക്ഷമാകും. അതിൽ വീണ്ടും തൊട്ടാൽ നിങ്ങൾക്കു വായിക്കാനാകും.
അക്ഷരവലുപ്പം മാറ്റാൻ
നിങ്ങൾ വായിച്ചുകൊണ്ടിരിക്കുന്ന ലേഖനത്തിന്റെയോ അധ്യായത്തിന്റെയോ അക്ഷരത്തിന്റെ വലുപ്പം നിങ്ങളുടെ ഇഷ്ടാനുസരണം മാറ്റാം.
അക്ഷരവലുപ്പം എന്നത് ഉപയോഗിച്ച് അക്ഷരങ്ങൾ ചെറുതോ വലുതോ ആക്കാം. പിന്നീട് ആ വലുപ്പത്തിലായിരിക്കും പ്രസിദ്ധീകരണങ്ങൾ മുഴുവനും.
എഴുത്തും ചിത്രങ്ങളും കാണാൻ
ചില ലേഖനങ്ങളിൽ എഴുത്തിനോടൊപ്പം ചിത്രങ്ങളും കാണാനാകും. ഇവയിൽ നിങ്ങൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ അതിനുള്ള ബട്ടൺ ഉപയോഗിക്കുക.
ചിത്രങ്ങൾ കാണാൻ: പ്രസിദ്ധീകരണം അച്ചടിച്ച താളിലേതുപോലെയായിരിക്കും ചിത്രരൂപത്തിലുള്ളത്. പലരും ഈ രീതി ഇഷ്ടപ്പെടുന്നു. ഉദാഹരണത്തിന്, പാട്ടുപുസ്‌തകമാണെങ്കിൽ സംഗീതനോട്ടുകളും ഒപ്പം കാണാനാകും.
എഴുത്തുരൂപത്തിലുള്ളതു കാണാൻ: എഴുത്തുരൂപത്തിലുള്ളവയിൽ കാണുന്ന ബൈബിൾവാക്യത്തിലേക്കു പോകാനാകും. നിങ്ങൾ ക്രമീകരിച്ചുവെച്ച വലുപ്പത്തിലായിരിക്കും വാക്യങ്ങൾ കാണുന്നത്.
തുറക്കുക
JW ലൈബ്രറിയിൽ നിങ്ങൾ വായിച്ച കാര്യം മറ്റൊരു ആപ്ലിക്കേഷനിൽ തുറക്കാൻ തുറക്കുക എന്ന സവിശേഷത ഉപയോഗിക്കുക.
ഏതെല്ലാം സൈറ്റുകൾ ലഭ്യമായിരിക്കുന്നു എന്നറിയാൻ തുറക്കുക എന്നതിൽ തൊടുക. ഉദാഹരണത്തിന്, വാച്ച്ടവർ ഓൺലൈൻ ലൈബ്രറിയിൽ നിങ്ങൾ വായിച്ച ലേഖനം തുറക്കാൻ, തുറക്കുക ഓൺലൈൻ ലൈബ്രറി തിരഞ്ഞെടുക്കുക.
ബൈബിളുകൾ തിരഞ്ഞെടുക്കുക
ഏതെങ്കിലും പ്രസിദ്ധീകരണത്തിലെ ബൈബിൾവാക്യത്തിൽ തൊടുമ്പോൾ അവ കാണാം. അവിടെ ഏതെല്ലാം ബൈബിളുകൾ ഉൾപ്പെടുത്തണമെന്നു തീരുമാനിക്കാൻ തിരഞ്ഞെടുക്കുക എന്നതിൽ തൊടുക.
ഭാഷാന്തരങ്ങൾ കൂട്ടിച്ചേർക്കുന്നതിനോ ഒഴിവാക്കുന്നതിനോ ചേർക്കുക അല്ലെങ്കിൽ നീക്കം ചെയ്യുക എന്ന ബട്ടണുകൾ ഉപയോഗിക്കുക.
JW ലൈബ്രറിയിൽനിന്ന് കൂടുതൽ ബൈബിൾഭാഷാന്തരങ്ങൾ ലഭിക്കുന്നത് എങ്ങനെയെന്ന് പഠിക്കാൻ “ബൈബിളുകൾ ഡൗൺലോഡ് ചെയ്‌ത് ഉപയോഗിക്കുക—ആൻഡ്രോയ്‌ഡ്” എന്നതു കാണുക.
2015 ഫെബ്രുവരിയിൽ ഈ സവിശേഷതകൾ JW ലൈബ്രറി 1.4-നോടൊപ്പം പുറത്തിറങ്ങി. ഇത് ആൻഡ്രോയ്‌ഡ് 2.3-ലും പിന്നീടുള്ള വേർഷനുകളിലും ലഭ്യമാണ്. ഈ സവിശേഷതകൾ നിങ്ങൾക്ക് ലഭിക്കുന്നില്ലെങ്കിൽ “JW ലൈബ്രറി ഉപയോഗിച്ചുതുടങ്ങുക—ആൻഡ്രോയ്‌ഡ്” എന്ന ലേഖനത്തിനു കീഴിലുള്ള ‘ഏറ്റവും പുതിയ സവിശേഷതകൾ ലഭിക്കുന്നതിന്’ എന്നതിനു കീഴിലെ വിവരങ്ങൾ നോക്കുക.