JW LIBRARY
Frequently Asked Questions—JW Library (Android)
താഴെ പറയുന്ന ഏതെങ്കിലും ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ഉപകരണങ്ങളിൽ JW ലൈബ്രറി ഉപയോഗിക്കാം:
ആൻഡ്രോയിഡ് 7.0-ഓ അതിലും പുതിയതോ
iOS 15.0-ഓ അതിലും പുതിയതോ
M1-ഓ അതിലും പുതിയ ചിപ്പോ ഉള്ള MacOS
വിൻഡോസ് 10 വേർഷൻ 1903-ഓ അതിലും പുതിയതോ
JW ലൈബ്രറി സുരക്ഷിതമായും സുഗമമായും ഉപയോഗിക്കുന്നതിന് ചിലപ്പോഴൊക്കെ ഈ ആപ്ലിക്കേഷൻ പ്രവർത്തിക്കാൻവേണ്ട അടിസ്ഥാന നിബന്ധനകളിൽ ചില മാറ്റങ്ങൾ വരുത്തിയേക്കാം. അതുകൊണ്ട് നിങ്ങളുടെ ഉപകരണത്തിലെ ഓപ്പറേറ്റിംഗ് സിസ്റ്റം എപ്പോഴും അപ്ഡേറ്റ് ചെയ്യാൻ ശുപാർശ ചെയ്യുന്നു. JW ലൈബ്രറി പിന്തുണയ്ക്കുന്ന ഏറ്റവും കുറഞ്ഞ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്യാൻ സാധിച്ചില്ലെങ്കിലും ഈ ആപ്ലിക്കേഷൻ പ്രവർത്തിച്ചേക്കാം. പക്ഷേ പുതിയ സവിശേഷതകളൊന്നും അതിനുണ്ടാകില്ല.
ബൈബിൾപുസ്തകങ്ങൾ മുഴുവനെയും എട്ടായി തരംതിരിച്ച്, ഓരോ വിഭാഗത്തിനും ഓരോ നിറം നൽകിയിരിക്കുന്നു. എങ്ങനെയാണ് തരംതിരിച്ചിരിക്കുന്നതെന്ന് ദൈവവചനത്തിന് ഒരു ആമുഖം എന്നതിന്റെ കീഴിലുള്ള 19-ാം ചോദ്യത്തിന്റെ ഉത്തരത്തിൽ വിശദീകരിച്ചിട്ടുണ്ട്.
ആൻഡ്രോയ്ഡ് 4.0 മുതലുള്ള വേർഷനുകളിൽ മാത്രമേ രാജ്യവരിമധ്യ ഭാഷാന്തരം ലഭിക്കുകയുള്ളൂ.