വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

JW ലൈ​ബ്ര​റി

JW ലൈ​ബ്ര​റി ഉപയോ​ഗി​ച്ചു​തു​ട​ങ്ങുക—ആൻഡ്രോയ്‌ഡ്‌

JW ലൈ​ബ്ര​റി ഉപയോ​ഗി​ച്ചു​തു​ട​ങ്ങുക—ആൻഡ്രോയ്‌ഡ്‌

JW ലൈ​ബ്ര​റി-യിലേക്ക്‌ സ്വാഗതം. ബൈബിൾ വായി​ക്കു​ന്ന​തി​നും പഠിക്കു​ന്ന​തി​നും വേണ്ടി​യു​ള്ള​താണ്‌ ഈ ആപ്ലിക്കേഷൻ. ഇതിന്റെ ഇനവി​വ​ര​പ്പ​ട്ടി​ക ഉപയോ​ഗിച്ച്‌ നിങ്ങൾക്ക്‌ ഈ ആപ്ലി​ക്കേ​ഷ​ന്റെ പല സവിശേഷതകൾ പ്രയോ​ജ​ന​പ്പെ​ടു​ത്താ​നാ​കും. അതിന്‌ സ്‌ക്രീ​നി​ന്റെ ഇടതു​വ​ശ​ത്തു നിന്ന്‌ വലതു​വ​ശ​ത്തേക്ക്‌ തൊട്ടു​നീ​ക്കു​ക​യോ ഇടതു​വ​ശത്ത്‌ മുകളി​ലാ​യി കൊടു​ത്തി​രി​ക്കു​ന്ന ഇനവി​വ​ര​പ്പ​ട്ടി​ക​യു​ടെ ബട്ടണിൽ തൊടു​ക​യോ ചെയ്യുക.

 ബൈബിൾ

ഇനവിവരപ്പട്ടികയിൽ കൊടു​ത്തി​രി​ക്കു​ന്ന ബൈബിൾ എന്ന ഭാഗം വ്യത്യ​സ്‌ത ബൈബിൾഭാഷാന്തരങ്ങൾ വായി​ക്കാ​നും ഇൻസ്റ്റാൾ ചെയ്യാ​നും സഹായി​ക്കു​ന്നു. അത്‌ വായി​ക്കാ​നാ​യി ഒരു ബൈബിൾപുസ്‌തകത്തിലും തുടർന്ന്‌ അധ്യാ​യ​ത്തി​ലും തൊടുക. വായി​ച്ചു​വ​ര​വെ നിങ്ങൾക്ക്‌ അടിക്കു​റി​പ്പു​ക​ളും ഒത്തുവാ​ക്യ​ങ്ങ​ളും മറ്റു ഭാഷാ​ന്ത​ര​ങ്ങ​ളും വലതു​വ​ശ​ത്തെ പഠനചതുരത്തിൽ കാണാ​വു​ന്ന​താണ്‌.

മറ്റൊരു വാക്യം നോക്കാൻ ഇനവി​വ​ര​പ്പ​ട്ടി​ക​യി​ലെ ബൈബിൾ തിര​ഞ്ഞെ​ടു​ക്കു​ക. അപ്പോൾ ബൈബിൾപുസ്‌തകങ്ങളുടെ ലിസ്റ്റ്‌ വീണ്ടും ലഭ്യമാ​കും.

 പ്രസിദ്ധീകരണങ്ങൾ

ഇനവി​വ​ര​പ്പ​ട്ടി​ക​യി​ലെ പ്രസിദ്ധീകരണങ്ങൾ എന്ന ഭാഗത്ത്‌ ഓഡി​യോ​യും വീഡി​യോ​യും വായി​ക്കാ​നു​ള്ള പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും ഉണ്ട്‌. ഏതെങ്കി​ലും ഒരു പ്രസി​ദ്ധീ​ക​ര​ണ​ത്തി​ലും തുടർന്ന്‌ തെളി​യു​ന്ന ലേഖന​ത്തി​ലും തൊട്ടാൽ അത്‌ വായി​ക്കാം. കൂടാതെ, പരാമർശിച്ചിരിക്കുന്ന തിരു​വെ​ഴു​ത്തു​ക​ളും നിങ്ങൾക്കു നോക്കാ​നാ​കും. കൊടു​ത്തി​രി​ക്കു​ന്ന വാക്യത്തിൽ തൊടുന്നെങ്കിൽ അത്‌ പഠനചതുരത്തിൽ തെളി​യും. ആ വാക്യ​മു​ള്ള അധ്യാ​യ​ത്തി​ലേ​ക്കു ചെല്ലാൻ അവി​ടെ​യു​ള്ള ലിങ്കിൽ തൊട്ടാൽ മതി.

മറ്റൊരു പ്രസി​ദ്ധീ​ക​ര​ണം തുറക്കാ​നാ​യി ഇനവി​വ​ര​പ്പ​ട്ടി​ക​യി​ലെ പ്രസിദ്ധീകരണങ്ങൾ എന്ന ഭാഗ​ത്തേ​ക്കു തിരി​ച്ചു​പോ​കു​ക. അവയുടെ പട്ടിക അവിടെ ലഭിക്കും.

 ദിനവാക്യം

ദിനവാ​ക്യം നോക്കു​ന്ന​തിന്‌ ഇനവി​വ​ര​പ്പ​ട്ടി​ക ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌.

 ഓൺലൈൻ

ഇനവി​വ​ര​പ്പ​ട്ടി​ക​യി​ലെ ഓൺലൈൻ എന്ന ഭാഗത്തി​ലൂ​ടെ നമ്മുടെ മറ്റു വെബ്‌​സൈ​റ്റു​ക​ളി​ലേക്കു പോകാ​നാ​കും.

 ഏറ്റവും പുതിയ സവിശേഷതകൾ ലഭിക്കു​ന്ന​തിന്‌

JW ലൈബ്രറിയിൽ വരുന്ന പുതിയ സവിശേഷതകൾ ലഭ്യമാകാൻ അവ അപ്പപ്പോൾ പരിഷ്‌ക​രി​ക്കു​ക.

നിങ്ങളു​ടെ ഉപകരണത്തിൽ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷൻ ഉപയോ​ഗി​ക്കു​ന്നത്‌ നല്ലതാ​യി​രി​ക്കും.

കൂടുതൽ വിവരങ്ങൾക്കായി പിൻവരുന്ന ലിങ്ക്‌ പരി​ശോ​ധി​ക്കു​ക: https://support.google.com/nexus/answer/4457705

നിങ്ങളു​ടെ സൗകര്യാർഥം, ഉപകര​ണ​ത്തി​ലെ സെറ്റിങ്ങിൽ ഓട്ടോ​മാ​റ്റിക്ക്‌ ആപ്പ്‌ പുതുക്കൽ (Auto-update apps) ഓൺ ചെയ്‌തി​ടു​ക. കൂടുതൽ വിവരങ്ങൾക്കായി പിൻവരുന്ന ലിങ്ക്‌ പരി​ശോ​ധി​ക്കു​ക: https://support.google.com/googleplay/answer/113412.