JW ലൈബ്രറി
പ്ലേലിസ്റ്റുകൾ ഉപയോഗിക്കുക
വ്യക്തിപരമായ പഠനം എന്ന ടാബിൽ നിങ്ങൾക്ക് വീഡിയോകളുടെയും ഓഡിയോകളുടെയും ചിത്രങ്ങളുടെയും പ്ലേലിസ്റ്റുകൾ ഉണ്ടാക്കാം. ഉദാഹരണത്തിന്:
നിങ്ങൾക്ക് ഇഷ്ടമുള്ള രാജ്യഗീതങ്ങളുടെ പ്ലേലിസ്റ്റുകൾ ഉണ്ടാക്കാം
ശുശ്രൂഷയിൽ ഉപയോഗിക്കുന്നതിനായി വീഡിയോകളും ചിത്രങ്ങളും ശേഖരിക്കാം
നിങ്ങളുടെ പ്രസംഗത്തിനുള്ള ചിത്രങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി ഓഡിയോ/വീഡിയോ കൈകാര്യം ചെയ്യുന്ന സഹോദരങ്ങൾക്ക് അയച്ചുകൊടുക്കാം
പ്ലേലിസ്റ്റ് ഉണ്ടാക്കി അതിൽ ഫയലുകൾ ചേർക്കുക
പ്ലേലിസ്റ്റിനു മാറ്റം വരുത്തുക
പ്ലേലിസ്റ്റ് ഉണ്ടാക്കി അതിൽ ചേർക്കുക
പ്ലേലിസ്റ്റ് ഉണ്ടാക്കുക
വ്യക്തിപരമായ പഠനം > പ്ലേലിസ്റ്റുകൾ എന്ന ഭാഗത്തിൽ പോകുക
പ്ലേലിസ്റ്റ് ചേർക്കാനുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക
പ്ലേലിസ്റ്റ് ഉണ്ടാക്കുക എന്ന ഓപ്ഷനോ പ്ലേലിസ്റ്റ് ഇംപോർട്ട് ചെയ്യുക എന്ന ഓപ്ഷനോ സെലക്‌റ്റ് ചെയ്യുക
പ്ലേലിസ്റ്റ് ഉണ്ടാക്കുക: പ്ലേലിസ്റ്റിന് ഒരു പേര് നൽകുക. എന്നിട്ട് ഉണ്ടാക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക
പ്ലേലിസ്റ്റ് ഇംപോർട്ട് ചെയ്യുക: നിങ്ങളുടെ ഉപകരണത്തിലെ ഫയൽ ബ്രൗസർ ഉപയോഗിച്ച് പ്ലേലിസ്റ്റ് കണ്ടെത്തി അത് ഇംപോർട്ട് ചെയ്യുക
പ്ലേലിസ്റ്റിൽ ഫയലുകൾ ചേർക്കുക
JW ലൈബ്രറി ആപ്ലിക്കേഷനിലുള്ള വീഡിയോകളും പാട്ടുകളും മറ്റ് ഓഡിയോകളും
അതിൽ ഏതെങ്കിലും ഒന്നിലുള്ള കൂടുതലായവ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക
പ്ലേലിസ്റ്റിൽ ചേർക്കുക എന്നതു തിരഞ്ഞെടുക്കുക
നിങ്ങളുടെ JW ലൈബ്രറിയിൽ ഉള്ള ഏതെങ്കിലും പ്ലേലിസ്റ്റ് തിരഞ്ഞെടുക്കുകയോ അല്ലെങ്കിൽ പുതിയ പ്ലേലിസ്റ്റ് ഉണ്ടാക്കുകയോ ചെയ്‌ത്, അതിൽ ഫയൽ ചേർക്കുക
JW ലൈബ്രറിയിലുള്ള ചിത്രങ്ങൾ
ഒരു ചിത്രം തിരഞ്ഞെടുക്കുക
പ്ലേലിസ്റ്റിൽ ചേർക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ JW ലൈബ്രറിയിൽ ഉള്ള ഏതെങ്കിലും പ്ലേലിസ്റ്റ് തിരഞ്ഞെടുക്കുകയോ പുതിയ പ്ലേലിസ്റ്റ് ഉണ്ടാക്കുകയോ ചെയ്‌ത്, അതിൽ ഫയൽ ചേർക്കുക
മറ്റ് ഉറവിടങ്ങളിൽനിന്ന്
നിങ്ങൾക്ക് ഏതു വീഡിയോയും ഓഡിയോയും ചിത്രങ്ങളും പ്ലേലിസ്റ്റിൽ ചേർക്കാം.
പ്ലേലിസ്റ്റുകൾ എന്ന പേജിൽ പോകുക
ഇപ്പോഴുള്ള ഒരു പ്ലേലിസ്റ്റ് തുറക്കുക
ഫയൽ ഇംപോർട്ട് ചെയ്യുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ ഉപകരണത്തിലെ ഫയൽ ബ്രൗസർ ഉപയോഗിച്ച് ഫയൽ കണ്ടെത്തി അത് ഇംപോർട്ട് ചെയ്യുക
പ്ലേലിസ്റ്റിനു മാറ്റം വരുത്തുക
പേര് മാറ്റുക
ഒരു പ്ലേലിസ്റ്റിന്റെ പേര് മാറ്റുക:
നിങ്ങൾ പ്ലേലിസ്റ്റുകൾ എന്ന പേജിലാണെങ്കിൽ അതിൽ ഒരു പ്ലേലിസ്റ്റിന്റെ കൂടുതലായവ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്‌ത് പേര് മാറ്റുക എന്നതു സെലക്‌റ്റ് ചെയ്‌ത് പുതിയ പേര് നൽകുക
നിങ്ങളുടെ ഒരു പ്ലേലിസ്റ്റ് തുറന്നിരിക്കുകയാണെങ്കിൽ പേര് മാറ്റുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്‌ത് പുതിയ പേര് നൽകുക
പ്ലേലിസ്റ്റിലുള്ള ഒരു ഫയലിന്റെ പേര് മാറ്റുക:
ഒരു ഫയലിന്റെ കൂടുതലായവ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പേര് മാറ്റുക എന്നതു സെലക്‌റ്റ് ചെയ്‌ത് പുതിയ പേര് നൽകുക
പ്ലേലിസ്റ്റിലുള്ള ഫയലുകളുടെ ക്രമം മാറ്റുക
പ്ലേലിസ്റ്റിലുള്ള ഒരു ഫയൽ അമർത്തിപ്പിടിച്ച് താഴോട്ടോ മുകളിലോട്ടോ വലിക്കുക
ആരംഭിക്കേണ്ട പ്രവൃത്തി മാറ്റുക
ഒരു പ്ലേലിസ്റ്റിലെ ഫയൽ തുറക്കുമ്പോൾ സാധാരണ അതു തനിയെ പ്ലേ ചെയ്യും. എന്നാൽ ക്രമീകരണങ്ങൾ എന്ന ഭാഗത്ത് ചെന്ന് അതു മാറ്റാനാകും. പ്ലേ ചെയ്യുക, അല്പം നിറുത്തുക എന്ന ഓപ്ഷനുകൾ അവിടെ കാണാനാകും.
അവസാനിക്കുമ്പോഴുള്ള പ്രവൃത്തി മാറ്റുക
പ്ലേലിസ്റ്റിലുള്ള ഒരു മീഡിയ പരിപാടി അവസാനിക്കുമ്പോൾ എന്തു സംഭവിക്കണമെന്നുള്ളതിനു മാറ്റം വരുത്തുക:
അവസാനിക്കുമ്പോഴുള്ള പ്രവൃത്തി എന്ന ബട്ടൺ സെലക്‌റ്റ് ചെയ്യുക
മറ്റൊരു അവസാനിക്കുമ്പോഴുള്ള പ്രവൃത്തി തിരഞ്ഞെടുക്കുക
സാധാരണ തുടരുക എന്ന പ്രവൃത്തിയിലായിരിക്കും അതു കിടക്കുന്നത്. എന്നാൽ ക്രമീകരണങ്ങൾ എന്ന ഭാഗത്ത് ചെന്ന് അതു മാറ്റാനാകും.
അവസാനിക്കുമ്പോഴുള്ള പ്രവൃത്തികൾ |
ഉപയോഗിക്കുമ്പോൾ സംഭവിക്കുന്നത് |
---|---|
തുടരുക |
പ്ലേലിസ്റ്റിലെ അടുത്ത ഫയലിലേക്കു പോകുക |
നിറുത്തുക |
പ്ലേലിസ്റ്റിലെ ഫയലുകളുടെ ലിസ്റ്റിലേക്കു തിരിച്ചുപോകുക |
നിശ്ചലമാക്കുക |
ഇപ്പോൾ പ്ലേ ചെയ്യുന്ന ഫയൽ അവസാനിക്കുമ്പോൾ അടുത്തതിലേക്കു പോകാതെ നിശ്ചലമായി നിൽക്കും |
ആവർത്തിക്കുക |
ആ ഫയൽ വീണ്ടും ആദ്യംമുതൽ പ്ലേ ചെയ്യും |
പ്ലേലിസ്റ്റിലെ ഒരു ഫയൽ മുറിക്കാൻ
ഒരു വലിയ വീഡിയോ അല്ലെങ്കിൽ ഓഡിയോ ഫയലിൽ നിങ്ങൾ സെലക്ട് ചെയ്‌തിട്ടുള്ള ഭാഗം മാത്രം പ്ലേ ചെയ്യാൻ ഈ സവിശേഷത നിങ്ങളെ സഹായിക്കും.
പ്ലേലിസ്റ്റിലെ ഒരു ഫയലിൽ കൂടുതലായവ എന്ന ബട്ടൺ തിരഞ്ഞെടുത്തിട്ട് അതിൽ മുറിക്കുക എന്ന സവിശേഷത ക്ലിക്ക് ചെയ്യുക
ഇനി നിങ്ങൾ ആ ഫയൽ പ്ലേ ചെയ്‌തുകൊണ്ടിരിക്കുകയാണെങ്കിൽ ക്രമീകരണങ്ങൾ എന്ന ഭാഗത്ത് മുറിക്കുക എന്നത് ക്ലിക്ക് ചെയ്യുക
സമയരേഖയിൽ തുടങ്ങേണ്ടിടത്തും അവസാനിപ്പിക്കേണ്ടിടത്തും ഹാൻഡിൽ കൊണ്ടുവെക്കുക
തുടങ്ങേണ്ട സ്ഥലവും അവസാനിക്കേണ്ട സ്ഥലവും കുറച്ചുകൂടെ കൃത്യമായി കിട്ടാൻ തുടക്കത്തിലെയോ അവസാനത്തിലെയോ ഹാൻഡിലിൽ ക്ലിക്ക് ചെയ്‌ത് അൽപ്പസമയം പിടിക്കുക
മുറിക്കാൻ പോകുന്നത് കൃത്യമായ ഭാഗമാണോ എന്ന് അറിയാൻ പ്ലേ ബട്ടൺ ക്ലിക്ക് ചെയ്യുക
പ്ലേലിസ്റ്റ് ഷെയർ ചെയ്യുക
പങ്കിടുക എന്ന ഓപ്‌ഷൺ ഉപയോഗിച്ച് നിങ്ങൾക്ക് പ്ലേലിസ്റ്റ് മറ്റുള്ളവർക്കു പങ്കുവെക്കാം.
നിങ്ങൾ പ്ലേലിസ്റ്റുകൾ എന്ന പേജിലാണെങ്കിൽ അതിൽ ഒരു പ്ലേലിസ്റ്റിന്റെ കൂടുതലായവ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. എന്നിട്ട് പങ്കിടുക എന്ന ഓപ്‌ഷൺ സെലക്‌റ്റ് ചെയ്‌ത് ഏതു വിധത്തിൽ പങ്കിടണമെന്നതു തിരഞ്ഞെടുക്കുക
നിങ്ങളുടെ ഒരു പ്ലേലിസ്റ്റ് തുറന്നിരിക്കുകയാണെങ്കിൽ പങ്കിടുക എന്ന ബട്ടൺ ക്ലിക്ക് ചെയ്‌ത് ഏതു വിധത്തിൽ പങ്കിടണമെന്നതു തിരഞ്ഞെടുക്കുക
കീബോർഡ് ഷോട്ട്കട്ടുകൾ
പ്ലേലിസ്റ്റിലെ ഫയലുകൾ ഓരോന്നും പ്ലേ ചെയ്യാൻ കീബോർഡ് ഷോട്ട്കട്ടുകൾ സഹായിക്കും.
വിൻഡോസ് |
മാക് ഒഎസ് |
|
---|---|---|
തൊട്ടു മുമ്പത്തെ പ്ലേലിസ്റ്റിലെ ഫയൽ |
പേജ് അപ് |
ഫങ്‌ഷൻ അപ് ആരൊ |
അടുത്ത പ്ലേലിസ്റ്റ് ഫയൽ |
പേജ് ഡൗൺ |
ഫങ്‌ഷൻ ഡൗൺ ആരൊ |