വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

JW LIBRARY

Frequently Asked Questions​—JW Library (Windows)

Frequently Asked Questions​—JW Library (Windows)

താഴെ പറയുന്ന ഏതെങ്കി​ലും ഓപ്പ​റേ​റ്റിംഗ്‌ സിസ്റ്റമുള്ള ഉപകര​ണ​ങ്ങ​ളിൽ JW ലൈ​ബ്രറി ഉപയോ​ഗി​ക്കാം:

  • ആൻ​ഡ്രോ​യിഡ്‌ 7.0-ഓ അതിലും പുതിയതോ

  • iOS 15.0-ഓ അതിലും പുതിയതോ

  • M1-ഓ അതിലും പുതിയ ചിപ്പോ ഉള്ള MacOS

  • വിൻഡോസ്‌ 10 വേർഷൻ 1903-ഓ അതിലും പുതിയതോ

JW ലൈ​ബ്രറി സുരക്ഷി​ത​മാ​യും സുഗമ​മാ​യും ഉപയോ​ഗി​ക്കു​ന്ന​തിന്‌ ചില​പ്പോ​ഴൊ​ക്കെ ഈ ആപ്ലി​ക്കേഷൻ പ്രവർത്തി​ക്കാൻവേണ്ട അടിസ്ഥാന നിബന്ധ​ന​ക​ളിൽ ചില മാറ്റങ്ങൾ വരുത്തി​യേ​ക്കാം. അതു​കൊണ്ട്‌ നിങ്ങളു​ടെ ഉപകര​ണ​ത്തി​ലെ ഓപ്പ​റേ​റ്റിംഗ്‌ സിസ്റ്റം എപ്പോ​ഴും അപ്‌ഡേറ്റ്‌ ചെയ്യാൻ ശുപാർശ ചെയ്യുന്നു. JW ലൈ​ബ്രറി പിന്തു​ണ​യ്‌ക്കുന്ന ഏറ്റവും കുറഞ്ഞ വേർഷ​നി​ലേക്ക്‌ അപ്‌ഡേറ്റ്‌ ചെയ്യാൻ സാധി​ച്ചി​ല്ലെ​ങ്കി​ലും ഈ ആപ്ലി​ക്കേഷൻ പ്രവർത്തി​ച്ചേ​ക്കാം. പക്ഷേ പുതിയ സവി​ശേ​ഷ​ത​ക​ളൊ​ന്നും അതിനു​ണ്ടാ​കില്ല.

 

ബൈബിൾപു​സ്‌ത​ക​ങ്ങൾ മുഴു​വ​നെ​യും എട്ടായി തരംതി​രിച്ച്‌, ഓരോ വിഭാ​ഗ​ത്തി​നും ഓരോ നിറം നൽകി​യി​രി​ക്കു​ന്നു. എങ്ങനെ​യാണ്‌ തരംതി​രി​ച്ചി​രി​ക്കു​ന്ന​തെന്ന്‌ ദൈവ​വ​ച​ന​ത്തിന്‌ ഒരു ആമുഖം എന്നതിന്റെ കീഴി​ലു​ള്ള 19-ാം ചോദ്യ​ത്തി​ന്റെ ഉത്തരത്തിൽ വിശദീ​ക​രി​ച്ചി​ട്ടുണ്ട്‌.