JW LIBRARY
JW Library Features
ബൈബിൾ സവിശേഷതകൾ
ആറു ബൈബിൾ ഭാഷാന്തരങ്ങളിൽനിന്ന് തിരഞ്ഞെടുക്കുക.
ഒരു വാക്യത്തിന്റെ അക്കത്തിൽ തൊട്ടുകൊണ്ട് ലഭ്യമായ ബൈബിൾപരിഭാഷകൾ താരതമ്യം ചെയ്യുക.
അനുബന്ധവിവരങ്ങൾ കാണുന്നതിന് അടിക്കുറിപ്പ് ചിഹ്നത്തിലോ അക്ഷരത്തിലോ അമർത്തുക.
പേജ് മാറ്റുന്നതിന്
നിങ്ങൾ വായിച്ചുകൊണ്ടിരിക്കുന്ന പേജുകളുടെ മുന്നിലേക്കോ പിന്നിലേക്കോ പോകാൻ വിരൽകൊണ്ട് ഇടത്തോട്ടോ വലത്തോട്ടോ തൊട്ടുനീക്കുക.
വായന എളുപ്പം പുനരാരംഭിക്കുന്നതിന് വായിച്ചുകൊണ്ടിരുന്ന ഭാഗത്ത് വാക്യത്തിലോ അധ്യായത്തിലോ അടയാളം വെക്കുക.
അടുത്തിടെ വായിച്ചുനിറുത്തിയ ഭാഗം എളുപ്പം കണ്ടെത്തുന്നതിന് ‘ചരിത്രം’ (“History”) പ്രയോജനപ്പെടുത്തുക.
വായിച്ചുകൊണ്ടിരിക്കുന്ന പ്രസിദ്ധീകരണത്തിൽ വാക്കുകളോ പദപ്രയോഗങ്ങളോ കണ്ടെത്തുന്നതിന് ‘തിരയുക’ (“Search”) പ്രയോജനപ്പെടുത്തുക.