വിവരങ്ങള്‍ കാണിക്കുക

കുടുംബങ്ങൾക്കുവേണ്ടി

എങ്ങനെ സ്‌നേഹം പ്രകടി​പ്പി​ക്കാം?

എങ്ങനെ സ്‌നേഹം പ്രകടി​പ്പി​ക്കാം?

 വർഷങ്ങൾ കടന്നു​പോ​കു​മ്പോൾ ദമ്പതി​കൾക്കി​ട​യി​ലെ സ്‌നേ​ഹ​വാ​ത്സ​ല്യം കുറഞ്ഞു​വ​രു​ന്ന​താ​യി കാണുന്നു. നിങ്ങളു​ടെ വിവാ​ഹ​ജീ​വി​ത​വും ഇങ്ങനെ​യാ​ണെ​ങ്കിൽ നിങ്ങൾ അതിൽ ആശങ്ക​പ്പെ​ട​ണോ?

 നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌

 ശക്തമായ വിവാ​ഹ​ബ​ന്ധ​ത്തി​നു സ്‌നേ​ഹ​പ്ര​ക​ട​നങ്ങൾ അത്യാ​വ​ശ്യ​മാണ്‌. നല്ല ആരോ​ഗ്യ​വും കരുത്തും നിലനി​റു​ത്താൻ ക്രമമാ​യി ഭക്ഷണം കഴിക്കു​ക​യും വെള്ളം കുടി​ക്കു​ക​യും ചെയ്യു​ന്ന​തു​പോ​ലെ വിവാ​ഹ​ജീ​വി​തത്തെ കരുത്തു​റ്റ​താ​ക്കാൻ ഭാര്യാ​ഭർത്താ​ക്ക​ന്മാർക്കി​ട​യിൽ സ്ഥിരമായ സ്‌നേ​ഹ​പ്ര​ക​ട​നങ്ങൾ ആവശ്യ​മാണ്‌. വർഷങ്ങൾ എത്ര കഴിഞ്ഞാ​ലും ഭാര്യ​യു​ടെ പ്രിയ​ത​മ​നാ​യി​രി​ക്കണം ഭർത്താവ്‌, ഭർത്താ​വി​ന്റെ പ്രിയ​ത​മ​യാ​യി​രി​ക്കണം ഭാര്യ.

 യഥാർഥ​സ്‌നേ​ഹം സ്വാർഥമല്ല. അതു മറ്റുള്ള​വ​രു​ടെ സന്തോ​ഷ​ത്തി​നാ​യി​രി​ക്കും പ്രാധാ​ന്യം കൊടു​ക്കു​ന്നത്‌. സ്‌നേ​ഹ​പ്ര​ക​ട​നങ്ങൾ കാണി​ക്കാൻ തോന്നുന്ന സമയങ്ങ​ളിൽ മാത്രം അതു ചെയ്യു​ന്ന​തി​നു പകരം തന്റെ ഇണയ്‌ക്കു സ്‌നേ​ഹ​വാ​ത്സ​ല്യ​ങ്ങൾ കിട്ടണ​മെന്നു തിരി​ച്ച​റിഞ്ഞ്‌ പ്രവർത്തി​ക്കാൻ യഥാർഥ​സ്‌നേ​ഹ​മുള്ള ഇണ ശ്രദ്ധി​ക്കും.

 സാധാ​ര​ണ​യാ​യി ഭാര്യ​മാർ ഭർത്താ​ക്ക​ന്മാ​രെ​ക്കാൾ സ്‌നേ​ഹ​പ്ര​ക​ട​നങ്ങൾ ആഗ്രഹി​ക്കു​ന്നു. ഒരു ഭർത്താവ്‌ ഭാര്യയെ ഒരുപാ​ടു സ്‌നേ​ഹി​ക്കു​ന്നു​ണ്ടാ​കും. എന്നാൽ സ്‌നേ​ഹ​പ്ര​ക​ട​നങ്ങൾ രാവി​ലെ​യും രാത്രി​യു​മോ അല്ലെങ്കിൽ ലൈം​ഗി​ക​ബ​ന്ധ​ത്തി​നു മുമ്പോ മാത്ര​മാ​യി ഒതുക്കി​നി​റു​ത്തി​യാൽ ‘ഭർത്താവ്‌ ശരിക്കും എന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ’ എന്ന്‌ ഒരു ഭാര്യക്കു തോന്നി​യേ​ക്കാം. അതു​കൊണ്ട്‌, ദിവസ​വും കൂടെ​ക്കൂ​ടെ സ്‌നേഹം കാണി​ക്കു​ന്നതു നല്ലതാ​യി​രി​ക്കും.

 നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

 വാക്കു​ക​ളി​ലൂ​ടെ സ്‌നേ​ഹി​ക്കുക. “ഐ ലൗവ്‌ യൂ” എന്നു പറഞ്ഞു​കൊ​ണ്ടോ “പൊന്നേ,” “മുത്തേ,” “ചക്കരേ” എന്നൊക്കെ വിളി​ച്ചു​കൊ​ണ്ടോ ഇണയോ​ടുള്ള സ്‌നേഹം കാണി​ക്കാം.

 ബൈബിൾത​ത്ത്വം: “ഹൃദയം നിറഞ്ഞു​ക​വി​യു​ന്ന​താ​ണു വായ്‌ സംസാ​രി​ക്കു​ന്നത്‌!”—മത്തായി 12:34.

 ചെയ്യാ​നാ​കു​ന്നത്‌: സ്‌നേ​ഹ​പ്ര​ക​ട​നങ്ങൾ സംസാ​ര​ത്തിൽ മാത്ര​മാ​യി ഒതുക്കാ​തെ എഴുതു​ക​യും ചെയ്യാം. കുറിപ്പ്‌ എഴുതാം, മെയിൽ അയയ്‌ക്കാം, മെസ്സേജ്‌ അയയ്‌ക്കാം.

 പ്രവൃ​ത്തി​ക​ളി​ലൂ​ടെ സ്‌നേ​ഹി​ക്കുക. “ഐ ലൗവ്‌ യൂ” എന്നു പറയു​മ്പോൾ കെട്ടി​പ്പി​ടി​ക്കു​ക​യോ ഉമ്മ കൊടു​ക്കു​ക​യോ കൈ കോർത്ത്‌ പിടി​ക്കു​ക​യോ ചെയ്യു​ന്നെ​ങ്കിൽ പറയു​ന്ന​തി​ന്റെ ആത്മാർഥത ഇണയ്‌ക്കു മനസ്സി​ലാ​കും. ഒരു മൃദു​സ്‌പർശ​മോ സ്‌നേ​ഹ​ത്തോ​ടെ​യുള്ള ഒരു നോട്ട​മോ ഇടയ്‌ക്കൊ​ക്കെ സമ്മാനം കൊടു​ക്കു​ന്ന​തോ ഒക്കെ യഥാർഥ​സ്‌നേ​ഹ​ത്തി​ന്റെ തെളി​വാണ്‌. ഭാര്യക്ക്‌ എന്തെങ്കി​ലും സഹായം ചെയ്‌തു​കൊ​ടു​ക്കാ​നു​മാ​കും. ബാഗ്‌ വാങ്ങി പിടി​ക്കു​ന്ന​തോ വാതിൽ തുറന്നു​കൊ​ടു​ക്കു​ന്ന​തോ പാത്രം കഴുകു​ന്ന​തോ തുണി അലക്കു​ന്ന​തോ ഒരു നേരത്തെ ഭക്ഷണമു​ണ്ടാ​ക്കു​ന്ന​തോ പോലെ എന്തെങ്കി​ലും ചെയ്യാ​നാ​കു​മോ? പല ഭാര്യ​മാർക്കും ഇതു വെറു​മൊ​രു കൈസ​ഹാ​യം മാത്രമല്ല, സ്‌നേ​ഹ​പ്ര​ക​ട​ന​ങ്ങ​ളാണ്‌!

 ബൈബിൾത​ത്ത്വം: ‘വാക്കു​കൊ​ണ്ടും നാക്കു​കൊ​ണ്ടും അല്ല, പ്രവൃ​ത്തി​കൊ​ണ്ടും സ്‌നേ​ഹി​ക്കണം.’—1 യോഹ​ന്നാൻ 3:18.

 ചെയ്യാ​നാ​കു​ന്നത്‌: പ്രണയ​കാ​ലത്ത്‌ ഉണ്ടായി​രുന്ന അതേ സ്‌നേഹം ഇപ്പോ​ഴും ഇണയോ​ടു കാണി​ക്കുക.

 ഒരുമി​ച്ചാ​യി​രി​ക്കാൻ സമയം കണ്ടെത്തുക. ഇണയോ​ടൊ​പ്പം തനിച്ചാ​യി​രി​ക്കാൻ സമയം കണ്ടെത്തു​മ്പോൾ ഇണയ്‌ക്ക്‌ എന്തു തോന്നും? തന്നോ​ടൊ​പ്പ​മാ​യി​രി​ക്കാൻ തന്റെ ഭർത്താ​വിന്‌ അല്ലെങ്കിൽ ഭാര്യക്ക്‌ ഇഷ്ടമാ​ണെന്നു മനസ്സി​ലാ​കും. അതു നിങ്ങളു​ടെ വിവാ​ഹ​ബന്ധം ശക്തമാ​ക്കു​ക​യും ചെയ്യും. എന്നാൽ കുട്ടി​ക​ളു​ണ്ടെ​ങ്കി​ലോ ദിവസ​വും മറ്റു പല കാര്യങ്ങൾ ചെയ്യാ​നു​ണ്ടെ​ങ്കി​ലോ ഒരുമി​ച്ചാ​യി​രി​ക്കു​ന്നതു ബുദ്ധി​മു​ട്ടാ​യേ​ക്കാം. അതു​കൊണ്ട്‌, നടക്കാൻ പോകു​ന്ന​തു​പോ​ലെ, ഒരുമി​ച്ചാ​യി​രി​ക്കാൻ പറ്റുന്ന എന്തെങ്കി​ലും അവർക്കു ചെയ്യാ​വു​ന്ന​താണ്‌.

 ബൈബിൾത​ത്ത്വം: ‘കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യങ്ങൾ ഏതെന്ന്‌ ഉറപ്പു​വ​രു​ത്തുക.’—ഫിലി​പ്പി​യർ 1:10.

 ചെയ്യാ​നാ​കു​ന്നത്‌: തിരക്കു​പി​ടിച്ച ജീവി​ത​ത്തി​ലും ചില ദമ്പതി​മാർ സ്ഥിരമാ​യി ചില വൈകു​ന്നേ​ര​ങ്ങ​ളോ വാരാ​ന്ത​ങ്ങ​ളോ കാമു​കീ​കാ​മു​ക​ന്മാ​രെ​പ്പോ​ലെ ചെലവ​ഴി​ക്കാ​റുണ്ട്‌.

 ഇണയെ അറിയുക. ഓരോ​രു​ത്ത​രും ആഗ്രഹി​ക്കുന്ന സ്‌നേ​ഹ​പ്ര​ക​ട​നങ്ങൾ വ്യത്യ​സ്‌ത​മാണ്‌. എങ്ങനെ​യുള്ള സ്‌നേ​ഹ​പ്ര​ക​ട​നങ്ങൾ എത്ര​ത്തോ​ളം പരസ്‌പരം ആഗ്രഹി​ക്കു​ന്നെന്ന്‌ നിങ്ങൾക്കു സംസാ​രി​ക്കാ​വു​ന്ന​താണ്‌. എന്നിട്ട്‌ അതനു​സ​രിച്ച്‌ പ്രവർത്തി​ക്കുക. ശക്തമായ വിവാ​ഹ​ബ​ന്ധ​ത്തി​നു സ്‌നേ​ഹ​പ്ര​ക​ട​നങ്ങൾ അത്യാ​വ​ശ്യ​മാണ്‌ എന്ന കാര്യം മറക്കാ​തി​രി​ക്കുക.

 ബൈബിൾത​ത്ത്വം: “സ്‌നേഹം . . . സ്വാർഥ​ത​യോ​ടെ തൻകാ​ര്യം നോക്കു​ന്നില്ല.”—1 കൊരി​ന്ത്യർ 13:4, 5.

 ചെയ്യാ​നാ​കു​ന്നത്‌: ‘എന്നെ ഇങ്ങനെ​യൊ​ക്കെ സ്‌നേ​ഹി​ക്കണം’ എന്ന്‌ ആവശ്യ​പ്പെ​ടു​ന്ന​തി​നു മുമ്പ്‌ ‘ഇണയ്‌ക്ക്‌ എന്നോടു കൂടുതൽ സ്‌നേഹം തോന്നാൻ എനിക്ക്‌ എന്തു ചെയ്യാം’ എന്നു ചിന്തി​ക്കുക.