വിവരങ്ങള്‍ കാണിക്കുക

ആരായി​രു​ന്നു കയീന്റെ ഭാര്യ?

ആരായി​രു​ന്നു കയീന്റെ ഭാര്യ?

ബൈബി​ളി​ന്റെ ഉത്തരം

 ആദ്യദ​മ്പ​തി​ക​ളു​ടെ മൂത്ത മകനായ കയീൻ തന്റെ സഹോ​ദ​രി​മാ​രിൽ ഒരാ​ളെ​യോ അല്ലെങ്കിൽ ഒരടുത്ത ബന്ധുവി​നെ​യോ ആണ്‌ വിവാഹം കഴിച്ചത്‌. കയീ​നെ​യും കുടും​ബ​ത്തെ​യും കുറിച്ച്‌ ബൈബിൾ പറയുന്ന ചില കാര്യ​ങ്ങ​ളിൽനിന്ന്‌ നമുക്കി​തു മനസ്സി​ലാ​ക്കാം.

കയീ​നെ​യും കുടും​ബ​ത്തെ​യും കുറി​ച്ചു​ള്ള ചില വസ്‌തു​ത​കൾ

  •   ആദാമി​ന്റെ​യും ഹവ്വയു​ടെ​യും മക്കളാണ്‌ എല്ലാ മനുഷ്യ​രും. “ഭൂമി മുഴുവൻ മനുഷ്യർ വസിക്കാ​നാ​യി ദൈവം ഒരു മനുഷ്യ​നിൽനിന്ന്‌ (ആദാമിൽനിന്ന്‌) എല്ലാ ജനതക​ളെ​യും ഉണ്ടാക്കി.” (പ്രവൃ​ത്തി​കൾ 17:26) ആദാമി​ന്റെ ഭാര്യ ഹവ്വ “ജീവനുള്ള എല്ലാവ​രു​ടെ​യും അമ്മയാ​കു​മാ​യി​രു​ന്നു.” (ഉൽപത്തി 3:20) അങ്ങനെ​യാ​കു​മ്പോൾ കയീൻ ആദാമി​ന്റെ​യും ഹവ്വയു​ടെ​യും ഒരു മകളെ​യോ കൊച്ചു​മ​ക്ക​ളിൽ ഒരാ​ളെ​യോ വിവാഹം ചെയ്‌തി​ട്ടു​ണ്ടാ​ക​ണം.

  •   ഹവ്വയ്‌ക്ക്‌ ഉണ്ടായി​രു​ന്ന മക്കളിൽ ആദ്യത്തെ രണ്ടു പേരാ​യി​രു​ന്നു കയീനും ഹാബേ​ലും. (ഉൽപത്തി 4:1, 2) തന്റെ അനിയനെ കൊന്ന​തി​നു​ശേ​ഷം കയീനെ ദേശത്തു​നിന്ന്‌ പുറത്താ​ക്കി​യ​പ്പോൾ അവൻ പറഞ്ഞു: “എന്നെ കാണു​ന്ന​വർ എന്നെ കൊല്ലു​മെന്ന്‌ ഉറപ്പാണ്‌.” (ഉൽപത്തി 4:14) കയീൻ ആരെയാണ്‌ പേടി​ച്ചത്‌? ബൈബിൾ പറയു​ന്നത്‌ ആദാമി​നു “ആൺമക്ക​ളും പെൺമ​ക്ക​ളും ജനിച്ചു” എന്നാണ്‌. (ഉൽപത്തി 5:4) സാധ്യ​ത​യ​നു​സ​രിച്ച്‌ ആദാമി​ന്റെ​യും ഹവ്വയു​ടെ​യും ആ മക്കളെ​യാ​യി​രി​ക്ക​ണം കയീൻ ഭയന്നത്‌.

  •   മനുഷ്യ​ച​രി​ത്ര​ത്തി​ന്റെ ആദ്യകാ​ല​ഘ​ട്ട​ങ്ങ​ളിൽ അടുത്ത ബന്ധുക്കളെ കല്യാണം കഴിക്കു​ന്നത്‌ സാധാ​ര​ണ​മാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, വിശ്വ​സ്‌ത മനുഷ്യ​നാ​യ അബ്രാ​ഹാം വിവാഹം കഴിച്ചത്‌ തന്റെ അർധസ​ഹോ​ദ​രി​യെ​യാണ്‌. (ഉൽപത്തി 20:12) ഇത്തരം വിവാ​ഹ​ങ്ങൾക്കു വിലക്ക്‌ ഏർപ്പെ​ടു​ത്തി​യത്‌ മോശ​യു​ടെ നിയമ​ത്തി​ലാണ്‌. അതു വന്നതാ​ക​ട്ടെ കയീൻ ജീവി​ച്ചി​രു​ന്ന​തി​നു നൂറ്റാ​ണ്ടു​കൾക്കു​ശേ​ഷ​വും. (ലേവ്യ 18:9, 12, 13) ഇന്ന്‌, അടുത്ത ബന്ധത്തി​ലു​ള്ള​വ​രെ കല്യാണം കഴിച്ചാൽ അവർക്കു​ണ്ടാ​കു​ന്ന കുട്ടി​കൾക്ക്‌ വൈക​ല്യ​ങ്ങൾ ഉണ്ടാകാ​റുണ്ട്‌. പക്ഷേ അതിനുള്ള സാധ്യത അന്ന്‌ വളരെ കുറവാ​യി​രു​ന്നു.

  •   ആദാമി​നെ​യും ഹവ്വയെ​യും അവരുടെ കുടും​ബ​ത്തെ​യും കുറി​ച്ചു​ള്ള വിവരണം ബൈബിൾ അവതരി​പ്പി​ക്കു​ന്നത്‌ കൃത്യ​ത​യു​ള്ള ഒരു ചരി​ത്ര​മാ​യി​ട്ടാണ്‌. ആദാമി​ന്റെ വംശപാ​ര​മ്പ​ര്യ​ത്തെ​ക്കു​റി​ച്ചുള്ള വിശദീ​ക​ര​ണം മോശ എഴുതിയ ഉൽപത്തി പുസ്‌ത​ക​ത്തിൽ മാത്രമല്ല ഉള്ളത്‌. ചരി​ത്ര​കാ​ര​ന്മാ​രാ​യ എസ്രയു​ടെ​യും ലൂക്കോ​സി​ന്റെ​യും എഴുത്തു​ക​ളി​ലും കാണാം. (ഉൽപത്തി 5:3-5; 1 ദിനവൃ​ത്താ​ന്തം 1:1-4; ലൂക്കോസ്‌ 3:38) കയീന്റെ കഥ ബൈബി​ളെ​ഴു​ത്തു​കാർ ചരി​ത്ര​ത്തിൽ നടന്ന ഒരു സംഭവ​മാ​യി​ട്ടാണ്‌ വിവരി​ച്ചി​രി​ക്കു​ന്നത്‌.—എബ്രായർ 11:4; 1 യോഹ​ന്നാൻ 3:12; യൂദ 11.