ജീവിതശൈലിയും ധാർമികതയും
വിവാഹവും കുടുംബവും
ഒരു സന്തുഷ്ടകുടുംബം ഉണ്ടായിരിക്കാൻ ബൈബിളിന് എന്നെ സഹായിക്കാനാകുമോ?
ബൈബിളിലെ ജ്ഞാനപൂർവമായ ഉപദേശങ്ങൾ ലക്ഷക്കണക്കിനു സ്ത്രീപുരുഷന്മാരെ സന്തോഷത്തോടെ കുടുംബജീവിതം നയിക്കാൻ സഹായിച്ചിരിക്കുന്നു.
വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നതിനെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നത്?
വിജയകരമായ കുടുംബബന്ധങ്ങൾ പടുത്തുയർത്തുന്നതിനുവേണ്ട നിർദേശങ്ങൾ തരാൻ ദൈവത്തിനു കഴിയും. ദൈവത്തിന്റെ നിലവാരങ്ങൾ അനുസരിക്കുന്നവർക്ക്, അത് എപ്പോഴും പ്രയോജനമേ ചെയ്യൂ.
ഒരേ ലിംഗത്തിൽപ്പെട്ടവർ തമ്മിലുള്ള വിവാഹത്തെക്കുറിച്ച് ബൈബിൾ പറയുന്നുണ്ടോ?
സന്തോഷം നിറഞ്ഞ, സ്ഥിരമായ ഒരു ബന്ധം എങ്ങനെ സാധ്യമാകുമെന്ന് വിവാഹത്തിന്റെ സംഘാടകനായ ദൈവത്തിന് അറിയാം.
വിവാഹമോചനം ബൈബിൾ അനുവദിക്കുന്നുണ്ടോ?
ദൈവം അനുവദിക്കുന്നത് എന്താണെന്നും വെറുക്കുന്നത് എന്താണെന്നും പഠിക്കുക.
ബഹുഭാര്യാത്വം സ്വീകാര്യമാണോ?
ഈ ആശയം ദൈവത്തിൽനിന്ന് വന്നതാണോ? ബഹുഭാര്യാത്വത്തെക്കുറിച്ച് ബൈബിൾ പറയുന്നത് എന്താണെന്നു പഠിക്കുക.
മിശ്രവിവാഹത്തെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നത്?
വർഗസമത്വത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും പറയുന്ന ചില ബൈബിൾതത്ത്വങ്ങൾ ചിന്തിക്കുക.
“നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക” എന്നതിന്റെ അർഥം എന്താണ്?
ഈ കല്പന എന്ത് അർഥമാക്കുന്നില്ല എന്ന് അറിയുന്നത് നിങ്ങളെ അതിശയിപ്പിച്ചേക്കാം
പ്രായമായ മാതാപിതാക്കളെ പരിപാലിക്കുന്നതിനെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നത്?
പ്രായമായ മാതാപിതാക്കളെ പരിപാലിച്ചതിൽ മികച്ച മാതൃകകളായ വിശ്വസ്തരായ സ്ത്രീപുരുഷന്മാരെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്. കൂടാതെ മാതാപിതാക്കളെ പരിപാലിക്കുന്നവർക്കുള്ള പ്രായോഗിക നിർദേശങ്ങളും അതു തരുന്നു.
സെക്സ്
സ്വവർഗരതിയെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നത്?
സ്വവർഗരതിയോടു ബന്ധപ്പെട്ട പ്രവർത്തനങ്ങളെ ദൈവം എങ്ങനെയാണ് കാണുന്നത്? ഒരേ ലിംഗത്തിൽപ്പെട്ടവരോടു താത്പര്യം ഉണ്ടായിരിക്കെത്തന്നെ ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയുമോ?
അശ്ലീലത്തെയും സൈബർ സെക്സിനെയും കുറിച്ച് ബൈബിൾ എന്തു പറയുന്നു?
ലൈംഗികതയെ അടിസ്ഥാനമാക്കിയുള്ള വിനോദങ്ങൾ ഇന്ന് സർവസാധാരണമാണ്. ഇത്രത്തോളം പ്രചാരമുള്ളതുകൊണ്ട് അതു സ്വീകാര്യമാണെന്ന് അർഥമുണ്ടോ?
ലൈംഗിക ആസ്വാദനത്തെ ബൈബിൾ കുറ്റംവിധിക്കുന്നുണ്ടോ?
സെക്സ് ആസ്വദിക്കുന്നത് ഒരു പാപമാണോ?
ക്രിസ്ത്യാനികൾ ജനനനിയന്ത്രണമാർഗങ്ങൾ സ്വീകരിക്കണമോ?
ജനനനിയന്ത്രണത്തിന്റെ കാര്യത്തിൽ കണക്കിലെടുക്കേണ്ട ഏതെങ്കിലും സദാചാരനിയമങ്ങളുണ്ടോ?
ലൈംഗികദുഷ്പെരുമാറ്റത്തിൽനിന്ന് എനിക്ക് എങ്ങനെ രക്ഷപ്പെടാം?
ബൈബിളിൽ കാണുന്ന ജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ള ഏഴു പ്രായോഗിക നിർദേശങ്ങൾ ലൈംഗികദുഷ്പെരുമാറ്റത്തെ നേരിടാൻ നിങ്ങളെ സഹായിക്കും.
സെക്സിനെക്കുറിച്ച് മാതാപിതാക്കൾക്കു മക്കളെ എങ്ങനെ പഠിപ്പിക്കാനാകും?
കുട്ടികളോടു സെക്സിനെക്കുറിച്ച് സംസാരിക്കാനും അവരെ ചൂഷകരിൽനിന്ന് സംരക്ഷിക്കാനും നിങ്ങളെ സഹായിക്കുന്ന പല തത്ത്വങ്ങൾ ബൈബിളിലുണ്ട്.
തിരഞ്ഞെടുപ്പുകൾ
ഒരു ക്രിസ്ത്യാനി വൈദ്യചികിത്സ സ്വീകരിക്കുന്നതിൽ തെറ്റുണ്ടോ?
നമ്മൾ ഏതു ചികിത്സ തിരഞ്ഞെടുക്കുന്നു എന്നത് ദൈവം പ്രധാനമായി കാണുന്നുണ്ടോ?
രക്തപ്പകർച്ചയെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നത്?
‘രക്തം ഒഴിവാക്കാനുള്ള’ ദൈവകല്പന ബൈബിളിൽ കാണാം. ഇന്ന് അത് എങ്ങനെ പ്രായോഗികമാക്കാം?
ഗർഭച്ഛിദ്രത്തെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നത്?
ജീവൻ നാമ്പിടുന്നത് എപ്പോൾ? ഗർഭച്ഛിദ്രം നടത്തിയവരോടു ദൈവം ക്ഷമിക്കുമോ?
പച്ചകുത്തുന്നതിനെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നത്?
പച്ചകുത്തുന്നത് നിങ്ങൾക്ക് ഇഷ്ടമാണോ? കണക്കിലെടുക്കേണ്ട ചില ബൈബിൾതത്ത്വങ്ങൾ ഏതെല്ലാമാണ്?
മേക്കപ്പ് ഇടുന്നതിനെക്കുറിച്ചും ആഭരണങ്ങൾ അണിയുന്നതിനെക്കുറിച്ചും ബൈബിൾ എന്തു പറയുന്നു?
ഇത്തരത്തിലുള്ള ബാഹ്യ അലങ്കാരങ്ങളെ ബൈബിൾ കുറ്റം വിധിക്കുന്നുണ്ടോ?
മദ്യം കഴിക്കുന്നതിനെക്കുറിച്ച് ബൈബിൾ എന്ത് പറയുന്നു? അത് പാപമാണോ?
വീഞ്ഞിന്റെയും മറ്റ് ലഹരിപാനീയങ്ങളുടെയും പല നല്ല വശങ്ങളെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്.
പുകവലിക്കുന്നത് പാപമാണോ?
പുകവലിയെക്കുറിച്ച് ബൈബിളിൽ ഒന്നും പറയാത്ത സ്ഥിതിക്ക് ഈ ചോദ്യത്തിന് എങ്ങനെ ഉത്തരം പറയാൻ കഴിയും?
ചൂതാട്ടം പാപമാണോ?
ചൂതാട്ടത്തെപ്പറ്റി ബൈബിളിൽ വിശദമായി ചർച്ച ചെയ്തിട്ടില്ല. അതിനാൽ, ദൈവത്തിന്റെ വീക്ഷണം നമുക്ക് എങ്ങനെ അറിയാനാകും?
സ്വയം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നത്? എല്ലാത്തിനെയും നിയന്ത്രിക്കുന്നത് ദൈവമാണോ?
ജീവിതത്തെ നിയന്ത്രിക്കുന്നത് വിധിയാണെന്ന് അനേകരും വിശ്വസിക്കുന്നു. ജീവിതത്തിൽ വിജയിക്കുന്നതിന് നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ ഒരു പങ്കു വഹിക്കുന്നുണ്ടോ?
കൊടുക്കുന്നതിനെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു?
എങ്ങനെ കൊടുക്കുന്നതാണു ദൈവത്തെ സന്തോഷിപ്പിക്കുന്നത്?