ദൈവം ത്രിത്വമാണോ?
ബൈബിളിന്റെ ഉത്തരം
പല ക്രിസ്തീയ മതവിഭാഗങ്ങളും ദൈവം ഒരു ത്രിത്വമാണെന്നു പഠിപ്പിക്കുന്നു. എങ്കിലും, ബ്രിട്ടാനിക്ക സർവവിജ്ഞാനകോശം ഇങ്ങനെ പറയുന്നു: “ത്രിത്വമെന്ന പദമോ അത്തരത്തിൽ വ്യക്തമായ ഒരു ഉപദേശമോ പുതിയനിയമത്തിൽ കാണപ്പെടുന്നില്ല . . . ത്രിത്വോപദേശം സാവകാശം അനേക നൂററാണ്ടുകളിലൂടെയും പല ഭിന്നതകളിലൂടെയുമാണ് വികാസം പ്രാപിച്ചത്.”
വാസ്തവത്തിൽ, ദൈവം ത്രിത്വത്തിന്റെ ഭാഗമാണെന്നു ബൈബിളിൽ ഒരിടത്തും പറഞ്ഞിട്ടില്ല. പിൻവരുന്ന ബൈബിൾവാക്യങ്ങൾ നോക്കുക:
“യഹോവ നമ്മുടെ ദൈവമാകുന്നു.”—ആവർത്തനം 6:4.
“യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്ന് അറിയും.”—സങ്കീർത്തനം 83:18.
“ഏകസത്യദൈവമായ നിന്നെയും നീ അയച്ച യേശുക്രിസ്തുവിനെയും അവർ അറിയുന്നതല്ലോ നിത്യജീവൻ.”—യോഹന്നാൻ 17:3.
“ദൈവം ഒരുവനേയുള്ളൂ.”—ഗലാത്യർ 3:20.
ദൈവം ത്രിത്വമാണെന്നു പല ക്രിസ്തീയ മതവിഭാഗങ്ങളും പറയുന്നത് എന്തുകൊണ്ടാണ്?