ദൈവിക ചിന്തകൾ അടങ്ങിയ ഒരു പുസ്തകമാണോ ബൈബിൾ?
ബൈബിളിന്റെ ഉത്തരം
ദൈവത്തിന്റെ വഴിനടത്തിപ്പിനാലാണ് ബൈബിൾ എഴുതിയതെന്ന് അനേകം ബൈബിളെഴുത്തുകാർ അവകാശപ്പെടുന്നു. പിൻവരുന്ന ഉദാഹരണങ്ങൾ പരിചിന്തിക്കുക:
ദാവീദ് രാജാവ് ഇങ്ങനെ പറഞ്ഞു; “യഹോവയുടെ ആത്മാവു എന്നിൽ സംസാരിക്കുന്നു; അവന്റെ വചനം എന്റെ നാവിന്മേൽ ഇരിക്കുന്നു.”—2 ശമൂവേൽ 23:1, 2.
യെശയ്യാപ്രവാചകൻ ഇങ്ങനെ എഴുതി; “സൈന്യങ്ങളുടെ യഹോവയായ കർത്താവു ഇപ്രകാരം കല്പിക്കുന്നു:”—യെശയ്യാവു 22:15.
അപ്പൊസ്തലനായ യോഹന്നാൻ ഇപ്രകാരം പറഞ്ഞു; “യേശുക്രിസ്തുവിന്റെ വെളിപാട് . . . ദൈവം അത് അവനു കൊടുത്തു.”—വെളിപാട് 1:1.