യേശു ഒരു നല്ല മനുഷ്യൻ മാത്രമായിരുന്നോ?
ബൈബിളിന്റെ ഉത്തരം
യേശു കേവലം ഒരു നല്ല മനുഷ്യൻ മാത്രമല്ലായിരുന്നു. കുറഞ്ഞപക്ഷം മനുഷ്യചരിത്രത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ആളായിരുന്നു. സുപ്രസിദ്ധ ചരിത്രകാരന്മാരും എഴുത്തുകാരും യേശുവിനെക്കുറിച്ച് പറഞ്ഞത് എന്താണെന്ന് നോക്കാം:
“നസറെത്തുകാരനായ യേശു. . . ചരിത്രത്തിലെ ഏറ്റവും പ്രമുഖ വ്യക്തിയാണ്.”—ഇംഗ്ലീഷ് ചരിത്രകാരനായ എച്ച്. ജി. വെൽസ്.
“ഈ ഭൂഗ്രഹത്തിൽ ജീവിച്ചിരുന്നിട്ടുള്ളതിൽവെച്ച് ഏറ്റവും അധികം ആളുകളെ സ്വാധീനിച്ചിട്ടുള്ളത് യേശുവാണ്. ആ സ്വാധീനം കൂടിക്കൂടി വരുകയാണ്.”—അമേരിക്കൻ ചരിത്രകാരനും എഴുത്തുകാരനും ആയ കെന്നത്ത് സ്കോട്ട് ലറ്റൂറെറ്റ്.
ഇന്നുവരെ ജീവിച്ചിരുന്നിട്ടുള്ള മറ്റ് ഏതൊരു നല്ല മനുഷ്യനെക്കാളും കൂടുതൽ സ്വാധീനം ചെലുത്താൻ യേശുവിനു കഴിഞ്ഞത് എന്തുകൊണ്ടാണെന്നു ബൈബിൾ പറയുന്നു. താൻ ആരാണെന്നാണ് ശിഷ്യന്മാർ കരുതുന്നതെന്ന് യേശു ചോദിച്ചപ്പോൾ അവരിൽ ഒരാൾ കൃത്യമായ ഉത്തരം പറഞ്ഞു: “അങ്ങ് ജീവനുള്ള ദൈവത്തിന്റെ മകനായ ക്രിസ്തുവാണ്.”—മത്തായി 16:16.