യേശു സർവശക്തനായ ദൈവമാണോ?
ബൈബിളിന്റെ ഉത്തരം
ദൈവത്തോടു സമനാണെന്ന് യേശുതന്നെ പറഞ്ഞതായി എതിരാളികൾ ആരോപണം ഉന്നയിച്ചു. (യോഹന്നാൻ 5:18; 10:30-33) എന്നാൽ, യേശു ഒരിക്കലും സർവശക്തനായ ദൈവത്തോടു തുല്യനാണെന്നു അവകാശപ്പെട്ടിട്ടില്ല. യേശു പറഞ്ഞത് ഇതാണ്: “പിതാവ് എന്നെക്കാൾ വലിയവനാണ്.”—യോഹന്നാൻ 14:28.
യേശുവിന്റെ ആദ്യകാല അനുഗാമികൾ സർവശക്തനായ ദൈവത്തോടു തുല്യനായിട്ടല്ല യേശുവിനെ കണ്ടിരുന്നത്. ഉദാഹരണത്തിന്, യേശുവിന്റെ പുനരുത്ഥാനത്തിനു ശേഷം, ദൈവം “ക്രിസ്തുവിനെ മുമ്പത്തെക്കാൾ ഉന്നതമായ ഒരു സ്ഥാനത്തേക്ക് ഉയർത്തി” എന്ന് അപ്പോസ്തലനായ പൗലോസ് എഴുതി. യേശു സർവശക്തനായ ദൈവമാണെന്ന് പൗലോസ് വിശ്വസിച്ചിരുന്നെങ്കിൽ, ദൈവം യേശുവിനെ ഉന്നതമായൊരു സ്ഥാനത്തേക്ക് ഉയർത്തി എന്ന് പൗലോസിന് എങ്ങനെ എഴുതാൻ കഴിയുമായിരുന്നു!—ഫിലിപ്പിയർ 2:9.