വിവാഹമോചനം ബൈബിൾ അനുവദിക്കുന്നുണ്ടോ?
ബൈബിളിന്റെ ഉത്തരം
വിവാഹമോചനത്തിന് ബൈബിൾ അനുവാദം നൽകുന്നുണ്ട്. എന്നാൽ വിവാഹബന്ധം അവസാനിപ്പിക്കാനുള്ള സ്വീകാര്യമായ ഒരു കാരണത്തെക്കുറിച്ച് മാത്രമേ യേശു പറഞ്ഞിട്ടുള്ളൂ: “ലൈംഗിക അധാർമികതയാണു വിവാഹമോചനത്തിനുള്ള ഒരേ ഒരു അടിസ്ഥാനം. അതല്ലാതെ വേറെ ഏതു കാരണം പറഞ്ഞും ഭാര്യയെ വിവാഹമോചനം ചെയ്ത് മറ്റൊരുവളെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു.”—മത്തായി 19:9.
കരുതിക്കൂട്ടി വഞ്ചകമായ മാർഗത്തിലൂടെയുള്ള വിവാഹമോചനം ദൈവം വെറുക്കുന്നു. മറ്റൊരാളെ സ്വന്തമാക്കാനുള്ള ആന്തരത്തോടെ നിസ്സാരകാരണത്തിന്റെ പേരിൽ ഇണയെ ഉപേക്ഷിക്കുന്നവർ ദൈവത്തോടു കണക്കുബോധിപ്പിക്കേണ്ടിവരും.—മലാഖി 2:13-16; മർക്കോസ് 10:9.