വിവരങ്ങള്‍ കാണിക്കുക

ഹാലോ​വീൻ ആഘോഷം എവി​ടെ​നി​ന്നാണ്‌ വന്നത്‌?

ഹാലോ​വീൻ ആഘോഷം എവി​ടെ​നി​ന്നാണ്‌ വന്നത്‌?

ബൈബി​ളി​ന്റെ ഉത്തരം

 എല്ലാ വർഷവും ഒക്ടോബർ 31-ന്‌ ആളുകൾ ആഘോ​ഷി​ക്കുന്ന ഹാലോ​വീ​നെ​ക്കു​റിച്ച്‌ ബൈബിൾ നേരി​ട്ടൊ​ന്നും പറയു​ന്നില്ല. എന്നാൽ അതിന്റെ തുടക്ക​ത്തെ​ക്കു​റി​ച്ചും അതിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന ആചാര​ങ്ങ​ളെ​ക്കു​റി​ച്ചും ചിന്തി​ക്കു​മ്പോൾ അതു ബൈബിൾപ​ഠി​പ്പി​ക്ക​ലു​കൾക്ക്‌ എതിരാണ്‌.

ഈ ലേഖന​ത്തിൽ

 ഹാലോ​വീൻ—ചരി​ത്ര​വും ആചാര​ങ്ങ​ളും

  •   സൗവൻ: ഹാലോ​വീൻ ആഘോ​ഷ​ത്തി​ന്റെ അടി​വേ​രു​കൾ അന്വേ​ഷി​ച്ചു​പോ​യാൽ നമ്മൾ എത്തുന്നത്‌ “സെൽറ്റിക്‌ വിഭാ​ഗ​ക്കാ​രായ ആളുകൾ 2,000-ത്തിലേറെ വർഷങ്ങൾക്കു മുമ്പ്‌ ആഘോ​ഷി​ച്ചി​രുന്ന ക്രിസ്‌തീ​യ​മ​ല്ലാത്ത ഒരു മതാചാ​ര​ത്തി​ലാ​യി​രി​ക്കും” എന്ന്‌ വേൾഡ്‌ ബുക്ക്‌ സർവവി​ജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌) പറയുന്നു. “സൗവൻ ആഘോ​ഷ​ത്തി​ന്റെ ആ സമയത്ത്‌, മരിച്ചു​പോ​യ​വർക്ക്‌ ജീവി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ​കൂ​ടെ നടക്കാ​നാ​കും, ജീവി​ച്ചി​രി​ക്കു​ന്ന​വർക്കു മരിച്ച​വരെ ചെന്നു കാണാ​നാ​കും എന്നൊ​ക്കെ​യാണ്‌ സെൽറ്റിക്‌ വിഭാ​ഗ​ക്കാ​രായ ആളുകൾ വിശ്വ​സി​ച്ചി​രു​ന്നത്‌” എന്നും ആ സർവവി​ജ്ഞാ​ന​കോ​ശം പറയുന്നു.—“ ഹാലോ​വീൻ—ആ പേര്‌ വന്ന വഴി” കാണുക.

  •   ഹാലോ​വീൻ വേഷങ്ങൾ, മിഠാ​യി​കൾ, ട്രിക്ക്‌ ഓർ ട്രീറ്റ്‌ (വികൃതി അല്ലെങ്കിൽ സമ്മാനം): ഒരു പുസ്‌തകം പറയു​ന്ന​ത​നു​സ​രിച്ച്‌ സെൽറ്റിക്‌ വിഭാ​ഗ​ക്കാ​രിൽ ചിലർ അന്നേദി​വസം പിശാ​ചു​ക്ക​ളെ​പ്പോ​ലെ വേഷം ധരിക്കും. അപ്പോൾ “തങ്ങളിൽ ഒരാളാ​ണെന്നു കരുതി” പിശാ​ചു​ക്കൾ അവരെ ഉപദ്ര​വി​ക്കാ​തെ വിടും എന്നാണ്‌ വിശ്വാ​സം. മറ്റു ചിലർ ആത്മാക്കളെ പ്രീതി​പ്പെ​ടു​ത്താൻ അവയ്‌ക്കു മധുര​പ​ല​ഹാ​രങ്ങൾ അർപ്പി​ക്കും. a

     ഏതാണ്ട്‌ എ.ഡി. 500 മുതൽ എ.ഡി. 1,500 വരെയുള്ള കാലഘ​ട്ട​ത്തിൽ യൂറോ​പ്പി​ലെ കത്തോ​ലി​ക്കാ​പു​രോ​ഹി​ത​ന്മാർ ക്രിസ്‌തീ​യ​മ​ല്ലാത്ത ചില പ്രാ​ദേ​ശിക ആചാരങ്ങൾ കടമെ​ടു​ത്തു. അങ്ങനെ അവരുടെ അനുയാ​യി​കൾ ഹാലോ​വീൻ വേഷങ്ങൾ ധരിക്കാ​നും ചെറിയ സമ്മാന​ങ്ങ​ളൊ​ക്കെ ചോദി​ച്ചു​കൊണ്ട്‌ വീടു​തോ​റും പോകാ​നും തുടങ്ങി.

  •   പ്രേതങ്ങൾ, രക്തരക്ഷ​സ്സു​കൾ, മന്ത്രവാ​ദി​നി​കൾ തുടങ്ങി​യവ: ഇവയെ​ല്ലാം കാലങ്ങ​ളാ​യി ദുഷ്ടാ​ത്മ​ലോ​ക​വു​മാ​യി ബന്ധപ്പെ​ട്ട​വ​യാണ്‌. ഹാലോ​വീൻ ട്രിവിയ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഇവയെ​യെ​ല്ലാം “അമാനു​ഷി​ക​രായ രാക്ഷസ​രൂ​പി​കൾ” എന്നു വിളി​ക്കു​ന്നു. അതു​പോ​ലെ ഇവയ്‌ക്കെ​ല്ലാം “മരണ​ത്തോ​ടും മരിച്ച​വ​രോ​ടും മരണഭ​യ​ത്തോ​ടും അടുത്ത്‌ ബന്ധമുണ്ട്‌” എന്നും ഈ പുസ്‌തകം പറയുന്നു.

  •   മത്തങ്ങ​കൊ​ണ്ടുള്ള ഹാലോ​വീൻ വിളക്ക്‌ അഥവാ ജാക്കോ ലാന്റേൺ: മധ്യകാ​ല​ഘ​ട്ട​ത്തിൽ ബ്രിട്ട​നിൽ ഈ ആഘോ​ഷ​ത്തി​ന്റെ ഭാഗമാ​യി ചില ആളുകൾ “വീടു​തോ​റും​പോ​യി തങ്ങൾക്കു ഭക്ഷണം തന്നാൽ അവരുടെ മരിച്ച​വർക്കു​വേണ്ടി പ്രാർഥി​ക്കാം” എന്നു പറയു​മാ​യി​രു​ന്നു. അവരുടെ കൈയിൽ “അകം പൊള്ള​യാ​ക്കി​യെ​ടുത്ത തക്കാരി​ക്കി​ഴ​ങ്ങു​കൊ​ണ്ടുള്ള ഒരു വിളക്ക്‌ ഉണ്ടാകും. അതിനു​ള്ളിൽ കത്തിച്ചു​വെ​ച്ചി​രുന്ന മെഴു​കു​തി​രി ശുദ്ധീ​ക​ര​ണ​സ്ഥ​ലത്ത്‌ കിടക്കുന്ന ആത്മാവി​നെ​യാ​ണു സൂചി​പ്പി​ച്ചി​രു​ന്നത്‌.” [ഹാലോ​വീൻ—അന്യമ​താ​ചാ​ര​ത്തിൽനിന്ന്‌ ആഘോ​ഷ​രാ​വി​ലേക്ക്‌ (ഇംഗ്ലീഷ്‌)] ചില ചരി​ത്ര​കാ​ര​ന്മാർ പറയു​ന്നത്‌ ഈ വിളക്കു​കൾ ദുഷ്ടാ​ത്മാ​ക്കളെ തുരത്താൻവേ​ണ്ടി​യാണ്‌ എന്നാണ്‌. 1,800-കളിൽ വടക്കേ അമേരി​ക്ക​യിൽ തക്കാരി​ക്കി​ഴ​ങ്ങു​കൾക്കു പകരം മത്തങ്ങകൾ ഉപയോ​ഗി​ക്കാൻ തുടങ്ങി. കാരണം അവ സുലഭ​മാ​യി കിട്ടു​മാ​യി​രു​ന്നു, കൊത്തി​യെ​ടു​ക്കാൻ എളുപ്പ​വു​മാ​യി​രു​ന്നു.

 ഹാലോ​വീ​ന്റെ ക്രിസ്‌തീ​യ​മ​ല്ലാത്ത ഉത്ഭവം കാര്യ​മാ​ക്കേ​ണ്ട​തു​ണ്ടോ?

 ഉണ്ട്‌. ചില ആളുകൾ ഹാലോ​വീ​നെ കാണു​ന്നതു രസകര​മായ, വെറു​മൊ​രു ആഘോ​ഷ​മാ​യി​ട്ടാണ്‌. എന്നാൽ ആഘോ​ഷ​ത്തി​ന്റെ ഭാഗമാ​യി അവർ ചെയ്യുന്ന കാര്യങ്ങൾ ബൈബിൾ പഠിപ്പി​ക്ക​ലു​കൾക്ക്‌ നേരെ എതിരാണ്‌. ഹാലോ​വീൻ അടിസ്ഥാ​ന​പ്പെ​ട്ടി​രി​ക്കു​ന്നത്‌ മരിച്ചവർ, അദൃശ്യ​രായ ആത്മാക്കൾ അഥവാ ഭൂതങ്ങൾ എന്നിവ​യെ​ക്കു​റി​ച്ചുള്ള തെറ്റായ വിശ്വാ​സ​ങ്ങ​ളി​ലാണ്‌.

 ഹാലോ​വീ​നു​മാ​യി ബന്ധപ്പെട്ട വിശ്വാ​സ​ങ്ങളെ ദൈവം എങ്ങനെ​യാണ്‌ കാണു​ന്ന​തെന്നു മനസ്സി​ലാ​ക്കാൻ താഴെ​പ്പ​റ​യുന്ന തിരു​വെ​ഴു​ത്തു​കൾ നോക്കുക:

  •   “നിങ്ങളു​ടെ ഇടയിൽ . . . മന്ത്രവാ​ദി​യോ പ്രേത​സ​മ്പർക്ക​മു​ള്ള​വ​നോ ഉണ്ടായി​രി​ക്ക​രുത്‌.”—ആവർത്തനം 18:10-12, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാ​ന്തരം.

     അർഥം: മരിച്ച​വ​രു​മാ​യി സംസാ​രി​ക്കാൻ നോക്കു​ന്ന​തോ അല്ലെങ്കിൽ അങ്ങനെ സംസാ​രി​ക്കാൻ ശ്രമി​ക്കു​ക​യാ​ണെന്ന്‌ അഭിന​യി​ക്കു​ന്ന​തോ ഒന്നും ദൈവം അംഗീ​ക​രി​ക്കുന്ന കാര്യ​ങ്ങളല്ല.

  •   “മരിച്ചവർ ഒന്നും അറിയു​ന്നില്ല.”—സഭാ​പ്ര​സം​ഗകൻ 9:5.

     അർഥം: മരിച്ചവർ ഒന്നും അറിയാത്ത ഒരു അവസ്ഥയി​ലാ​യ​തു​കൊണ്ട്‌ അവർക്കു ജീവനു​ള്ള​വ​രു​മാ​യി സംസാ​രി​ക്കാൻ പറ്റില്ല.

  •   ‘നിങ്ങൾ പിശാ​ചു​ക്ക​ളു​ടെ പങ്കാളി​ക​ളാ​ക​രുത്‌. ഒരേ സമയം കർത്താ​വി​ന്റെ പാനപാ​ത്ര​വും പിശാ​ചു​ക്ക​ളു​ടെ പാനപാ​ത്ര​വും കുടി​ക്കാൻ നിങ്ങൾക്കു സാധി​ക്കു​ക​യില്ല.’—1 കൊരി​ന്ത്യർ 10:20, 21, പി.ഒ.സി. ബൈബിൾ

     അർഥം: ദൈവത്തെ സന്തോ​ഷി​പ്പി​ക്കാൻ ആഗ്രഹി​ക്കു​ന്നവർ ഭൂതങ്ങ​ളു​മാ​യുള്ള എല്ലാ ബന്ധവും ഒഴിവാ​ക്കണം.

  •   ‘പിശാ​ചി​ന്റെ കുടി​ല​ത​ന്ത്ര​ങ്ങ​ളോട്‌ എതിർത്തു​നിൽക്കുക. കാരണം നമ്മുടെ പോരാ​ട്ടം ദുഷ്ടാ​ത്മ​സേ​ന​ക​ളോട്‌ ആണ്‌.’—എഫെസ്യർ 6:11, 12.

     അർഥം: ക്രിസ്‌ത്യാ​നി​കൾ ദുഷ്ടാ​ത്മാ​ക്ക​ളോട്‌ എതിർത്തു​നിൽക്കു​ക​യാ​ണു വേണ്ടത്‌. അല്ലാതെ അവരോ​ടൊ​പ്പം ആഘോ​ഷി​ക്കു​ന്ന​താ​യി അഭിന​യി​ക്കു​കയല്ല ചെയ്യേ​ണ്ടത്‌.

a ഹാലോവീൻ: ഒരു അമേരി​ക്കൻ വിശേ​ഷ​ദി​വസം, ഒരു അമേരി​ക്കൻ ചരിത്രം (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തി​ന്റെ പേജ്‌ 4 കാണുക.