യഹോവയുടെ സാക്ഷികൾ മാത്രമേ രക്ഷപ്രാപിക്കൂ എന്ന് അവർ കരുതുന്നുണ്ടോ?
ഇല്ല. പോയ നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന, യഹോവയുടെ സാക്ഷികളല്ലാതിരുന്ന ലക്ഷക്കണക്കിനാളുകൾക്ക് രക്ഷപ്രാപിക്കാൻ അവസരം ലഭിക്കും. ദൈവത്തിന്റെ പുതിയ ലോകത്തിൽ, “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകു”മെന്ന് ബൈബിൾ പറയുന്നു. (പ്രവൃത്തികൾ 24:15) ഇതിനു പുറമേ, ഇന്ന് ജീവിക്കുന്ന പലരും ദൈവത്തെ സേവിക്കാൻ മുന്നോട്ടുവന്നേക്കാം; അവർക്കും രക്ഷ കൈവരും. എന്തായാലും, ആര് രക്ഷപ്രാപിക്കും, ആര് രക്ഷപ്രാപിക്കില്ല എന്നു വിധിക്കാനുള്ള ഉത്തരവാദിത്വം നമ്മളെ ഏൽപ്പിച്ചിട്ടില്ല. ആ നിയോഗം യേശുവിനു മാത്രമുള്ളതാണ്.—യോഹന്നാൻ 5:22, 27.