യഹോവയുടെ സാക്ഷികൾ മിഷനറിവേല ചെയ്യാറുണ്ടോ?
ഉണ്ട്. താമസിക്കുന്നത് എവിടെയായാലും, കണ്ടുമുട്ടുന്നവരോട് ഞങ്ങളുടെ വിശ്വാസത്തെക്കുറിച്ച് കൂടെക്കൂടെ സംസാരിച്ചുകൊണ്ട് യഹോവയുടെ സാക്ഷികൾ എല്ലാവരുംതന്നെ മിഷനറിമാരെപ്പോലെ പ്രവർത്തിക്കാൻ ശ്രമിക്കുന്നു.—മത്തായി 28:19, 20.
കൂടാതെ, യഹോവയുടെ സാക്ഷികളിൽ ചിലർ, സ്വന്തം രാജ്യത്തുതന്നെ ബൈബിൾസന്ദേശം കേട്ടിട്ടില്ലാത്ത അനേകരുള്ള സ്ഥലങ്ങൾ സന്ദർശിക്കുകയോ അവിടേക്കു മാറിത്താമസിക്കുകയോ ചെയ്യുന്നു. മറ്റു ചില സാക്ഷികൾ ശുശ്രൂഷയിൽ കൂടുതൽ ഏർപ്പെടുന്നതിനായി വിദേശരാജ്യങ്ങളിലേക്കു മാറിത്താമസിക്കുന്നു. യേശു പറഞ്ഞ ഈ പ്രവചനനിവൃത്തിയിൽ ഒരു പങ്കുണ്ടായിരിക്കുന്നതിൽ അവർ സന്തോഷിക്കുന്നു: “നിങ്ങൾ ... ഭൂമിയുടെ അറ്റംവരെയും എനിക്കു സാക്ഷികൾ ആയിരിക്കും.”—പ്രവൃത്തികൾ 1:8.
മിഷനറിമാരിൽ ചിലർക്കു പ്രത്യേകപരിശീലനം നൽകാൻ 1943-ൽ ഞങ്ങൾ ഒരു സ്കൂൾ ആരംഭിച്ചു--വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂൾ. അന്ന് മുതൽ, 8000-ത്തിലധികം സാക്ഷികൾ ഈ സ്കൂളിൽ പങ്കെടുത്തിരിക്കുന്നു.