യഹോവയുടെ സാക്ഷികൾക്ക് ശമ്പളംപറ്റുന്ന ഒരു പുരോഹിത വർഗമുണ്ടോ?
ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനിത്വത്തിന്റെ മാതൃക പിൻപറ്റുന്ന യഹോവയുടെ സാക്ഷികൾക്കിടയിൽ വൈദിക-അൽമായ വേർതിരിവില്ല. സ്നാനമേറ്റ എല്ലാ അംഗങ്ങളും നിയമിത ശുശ്രൂഷകരെന്ന നിലയിൽ പ്രസംഗ, പഠിപ്പിക്കൽ വേലയിൽ പങ്കെടുക്കുന്നു. സാക്ഷികൾ ഏകദേശം 100 അംഗങ്ങളുള്ള സഭകളായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു. ഓരോ സഭയിലും ആത്മീയപക്വതയുള്ള പുരുഷന്മാർ ‘മൂപ്പന്മാരായി’ സേവിക്കുന്നു. (തീത്തൊസ് 1:5) തങ്ങളുടെ സേവനത്തിന് അവർശമ്പളം പറ്റാറില്ല.