യഹോവയുടെ സാക്ഷികളുടേതു മാത്രമാണ് ശരിയായ മതം എന്നു അവർ വിശ്വസിക്കുന്നുണ്ടോ?
മതത്തെ ഗൗരവത്തോടെ കാണുന്നവർ, തങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന മതം ദൈവത്തിനും യേശുവിനും സ്വീകാര്യമാണെന്ന ബോധ്യമുള്ളവരായിരിക്കും. അല്ലെങ്കിൽ അവർ ആ മതം പിൻപറ്റേണ്ടതില്ലല്ലോ?
രക്ഷയിലേക്കു നയിക്കുന്ന പല പാതകൾ അഥവാ മതങ്ങൾ ഉണ്ടെന്ന വീക്ഷണത്തോട് യേശുക്രിസ്തു യോജിച്ചില്ല. പകരം അവൻ പറഞ്ഞു: “ജീവനിലേക്കുള്ള വാതിൽ ഇടുങ്ങിയതും പാത ഞെരുക്കമുള്ളതും ആകുന്നു. അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.” (മത്തായി 7:14) തങ്ങൾ ആ പാത കണ്ടെത്തിയിരിക്കുന്നുവെന്ന് യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. അല്ലെങ്കിൽ അവർ മറ്റൊരു മതം അന്വേഷിക്കുമായിരുന്നു.