യഹോവയുടെ സാക്ഷികളുടെ സഭകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
മൂപ്പന്മാരുടെ സംഘമാണ് ഓരോ സഭയുടെയും പ്രവർത്തനങ്ങൾക്കു നേതൃത്വമെടുക്കുന്നത്. 20 സഭകൾ ചേർന്നതാണ് ഒരു സർക്കിട്ട്; 10 സർക്കിട്ടുകൾ ചേർന്നാൽ ഒരു ഡിസ്ട്രിക്റ്റ്. സർക്കിട്ട് മേൽവിചാരകൻ, ഡിസ്ട്രിക്റ്റ് മേൽവിചാരകൻ തുടങ്ങിയ സഞ്ചാര മേൽവിചാരകന്മാർ കാലാകാലങ്ങളിൽ സഭകളെ സന്ദർശിക്കും.
ദീർഘകാലമായി യഹോവയുടെ സാക്ഷികളായിരിക്കുന്ന കുറെപ്പേർ അടങ്ങിയ ഒരു ഭരണസംഘമാണ് ബൈബിളധിഷ്ഠിത മാർഗനിർദേശങ്ങളും പ്രബോധനങ്ങളും നൽകുന്നത്. ഇവർ ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള യഹോവയുടെ സാക്ഷികളുടെ അന്താരാഷ്ട്ര ഓഫീസിൽ സേവിക്കുന്നു.--പ്രവൃത്തികൾ 15:23-29; 1 തിമൊഥെയൊസ് 3:1-7.